"ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/കൊറോണ മരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/കൊറോണ മരുന്ന്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ മരുന്ന്
ഒരിടത്ത് ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു. അദ്ദേഹം വളരെ പാവമായിരുന്നു. അയാൾ താമസിച്ചിരുന്നത് സുന്ദരമായ ഒരു ഗ്രാമത്തിലെ അധികം സൗകര്യങ്ങളില്ലാത്ത ഒരു ഓടിട്ട വീട്ടിലായിരുന്നു. ഒരു ദിവസം ആ ഗ്രാമത്തിൽ പുതുതായി താമസിക്കാൻ ഒരാൾ വന്നു. അദ്ദേഹത്തിന് തീരെ വൃത്തി ഇല്ലായിരുന്നു. എന്നാൽ ആ ഗ്രാമത്തിൽ താമസിക്കുന്നവർക്ക് വളരെ വൃത്തി ആയിരുന്നു. പുതുതായി താമസിക്കാൻ വന്ന ആളുടെ പേര് രാമു എന്നായിരുന്നു. രാമു പുറത്തു പോയി വരുമ്പോൾ കൈകാലുകൾ കഴുകാറില്ല. ആ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് കണ്ണിലും, മൂക്കിലും, വായിലും തൊടുമായിരുന്നു. ഒരു ദിവസം കൊറോണ എന്ന മഹാമാരി ആ രാമുവിലൂടെ ആ ഗ്രാമത്തെ മരണഭീതിയിലാക്കി. അവിടുത്തെ ശാസ്ത്രജ്ഞൻ ഒരു മാന്ത്രിക മരുന്ന് കണ്ടെത്തി. ആ മരുന്ന് അദ്ദേഹം ആകാശത്തേക്ക് വലിച്ചെറിഞ്ഞു. അത് മേഘങ്ങൾക്കിടയിൽ ചെന്ന് മഴയായി പെയ്തു. ആ ഗ്രാമത്തിനെ കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടുത്തി. എല്ലാവരും ശാസ്ത്രജ്ഞനെ അഭിനന്ദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു " നമ്മൾ ഒന്നുചേർന്ന് നിന്നാൽ ഏതു മഹാമാരിയെയും തുരത്തി ഓടിക്കാം." " ഐകമത്യം മഹാബലം."
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |