"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കഥ  }}

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രതീക്ഷ

അച്ഛനും അമ്മയും മകളും അടങ്ങിയ സന്തുഷ്ടമായ ഒരു കുടുംബം. മകൾ പഠിക്കാൻ മിടുക്കിയായിരുന്നു. തനിക്ക് നാട്ടിൽ നിന്നു കിട്ടുന്ന ശമ്പളം വീട്ടു ചെലവിനും പഠനാവശ്യങ്ങൾക്കും തികയുന്നില്ലെന്ന് അച്ഛൻ മനസ്സിലാക്കി. അങ്ങനെയിരിക്കെ ഗൾഫിൽ നിന്നും വന്ന കൂട്ടുകാരൻ നിർദേശിച്ചതിനുസരിച്ച് അച്ഛൻ ഗൾഫിനു പോകാൻ തീരുമാനിച്ചു.അമ്മയും മകളും മനസ്സില്ലാ മനസ്സോടെ അതിനു സമ്മതിച്ചു.ഈശ്വരാനുഗ്രഹത്താൽ അച്ഛന് നല്ല ജോലിയും ഉയർന്ന ശമ്പളവും കിട്ടിത്തുടങ്ങി, ജീവിതം പതിയെ നന്നായി ത്തുടങ്ങി. അച്ഛൻ അയയ്ക്കുന്ന പൈസ മിച്ചം വച്ചു നല്ലൊരു തുക യായിത്തുടങ്ങി. മകൾ പത്താം ക്ലാസിലും പ്ലസ് ടൂവിനും ഫുൾ എ പ്ലസ് വാങ്ങി. തുടർപഠനത്തിനായി ബാംഗ്ലൂരിൽ പ്രശസ്തമായ ഒരു കോളേജിൽ ചേർന്നു.മാർച്ച് മാസത്തിൽ മകൾ അവധിക്ക് നാട്ടിൽ വന്നു.അപ്പോഴാണ് അച്ഛനും വിസയുടെ കാലാവധി തീരാറായി തിരികെ വരുന്നു എന്ന് അമ്മ അറിയിച്ചത്.മകൾ വളരെ സന്തോഷത്തോടെ അച്ഛൻ എന്ന് വരും എന്ന് കാത്തിരുന്നു. അപ്രതീക്ഷിതമായാണ് ' കൊറോണ ' എന്ന വൈറസ് ലോകമാകെ വ്യാപിക്കുന്നു എന്ന നടുക്കുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ അറിയുന്നത്.രാജ്യാന്തര വിമാനസർവ്വീസുകൾ നിർത്തലാക്കിയതിനാൽ അച്ഛന് തിരികെ വരാൻ ഒരു വഴിയുമില്ല. ജോലിയും ശമ്പളവും ഇല്ലാത്തതിനാൽ ലേബർ ക്യാമ്പിൽ നിന്നു കിട്ടുന്ന ആഹാരം ആശ്രയിച്ച് വീട്ടുകാരെ ഓർത്തു കഴിയുന്നു.അമ്മയും മകളും അച്ഛനെന്നു വരുമെന്നു കാത്ത് കഴിയുന്നു . നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണനയൊന്നും അവിടെ കിട്ടില്ലെന്ന് അച്ഛൻ പറഞ്ഞു. ലേബർ ക്യാമ്പുകളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ജീവിതം പച്ച പിടിക്കുന്നതിനായി ഗൾഫുനാടുകളിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾ,അവരുടെ വരവും കാത്തിരിക്കുന്ന എത്രയോ അമ്മമാരും മക്കളും. എല്ലാം ശുഭമായി തീരട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം. .....................................

അഞ്ജിമ അനിൽ
8C എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കഥ