"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ എനിക്ക് സമ്മാനിച്ചത് കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എനിക്ക് സമ്മാനിച്ചത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ എനിക്ക് സമ്മാനിച്ചത് കഥ" സംരക്ഷിച്ചിരിക്കുന്നു: schoolw...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=vanathanveedu|തരം=കഥ}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ എനിക്ക് സമ്മാനിച്ചത്
ലില്ലി ഇന്നും വളരെ അധികം ഉല്ലാസത്തോടെ ആണ് ഉണർന്നത്. കാരണം ഇന്നും അവൾക് സ്കൂൾ അവധി ആണ്. സ്കൂൾ അടച്ചിട്ടു ഇന്നേക്ക് ഒരു മാസമായി. അവൾ ഓർത്തു ബെഡിൽ നിന്ന് എഴുനേറ്റു പതിവ് കർമങ്ങൾ ചെയ്തു. അടുക്കളയിലേക്കു നടന്നു അടുക്കള വാതിലിനടുത് കണ്ട കാഴ്ചയിൽ കുറച്ചു നേരം സ്തംഭിച്ചു നിന്നു. പപ്പയും മമ്മിയും ഒരേ സ്നേഹത്തോടെ കളിയും ചിരിയുമായി പാചകം ചെയ്യുകയും അടുക്കളയിലെ മറ്റു ജോലികളിൽ മുഴുകുകയും ചെയ്തിരിക്കുന്നു. ആ മനോഹര കാഴ'ച്ച അവളെ കൂടുതൽ ആനന്ദത്തിലായാക്കി. അവൾ പതിയെ തിരിച്ചു പപ്പയുടെയും മമ്മിയുടെയും റൂമിലേക്കു നടന്നു. വാതിൽ മെല്ലെ തുറന്നു നോക്കി. ഇസ്സഹ വളരെ സുഖമായി ഉറങ്ങുന്നു. അവൾ വാതിൽ പതിയെ ചാരി. ഫ്ലാറ്റിന്റെ ബാല്കണിയിലേക് നടന്നു. ബാൽക്കണിയിൽ മമ്മി വളർത്തിയ ഹാങ്ങിങ് ചെടികൾക്കിടയിൽ നിന്ന് പെട്ടന്നൊരു കുരുവി പാറി അകലുന്നത് കണ്ടു. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ആ വള്ളി വള്ളിപകർപ്പുകൾക്കിടയിൽ ഒരു കുഞ്ഞി കിളിക്കൂട്.അവൾ പുറത്തേക് നോക്കി. എത്ര ശാന്തമാണ് ലോകം. ഒരു കുഞ്ഞു വൈറസ് കാരണം ലോകം മൊത്തം അനങ്ങാതെ വീട്ടിൽ ഇരിപ്പാണ്. അകത്തളങ്ങളിൽ എത്ര എത്ര സ്നേഹ ബന്ധങ്ങൾ ആണ്. ഈവൈറസ് കാരണം ഒരുപാടു പേർക്ക് ജീവിതം നഷ്ടപ്പെട്ടു. ഒരുപ്പാട് പേര് രോഗബാധയേറ്റു മരണത്തിനും ജീവിതത്തിനും ഇടയിൽ കിടന്നു വൈറസിനോട് ഏറ്റുമുട്ടുന്നു.ആരെയും മരണത്തിനു വിട്ടു കൊടുക്കില്ല നമ്മൾ. അതിജീവിക്കും എന്ന മുദ്രവാക്യം ഉയർത്തി സ്വന്തം ജീവൻ പണയം വെച്ച് വൈറസിനോട് പൊരുതുന്നു. എനിക്ക് ഈ അവധികാലം തിരിച്ചു തന്നത് എന്റെ പപ്പയും മമ്മിയും ആണ്. എന്റെ കുഞ്ഞു സന്തോഷങ്ങളെയാണ്. എന്റെ കുടുംബത്തെ തന്നെയും. ഇത്രയെല്ലാം ഓർത്തു ലില്ലി ദീർഘ ശ്വാസം വിട്ടു. അപ്പോയെക്കും പിന്നിൽ നിന്നു' ലില്ലി '... എന്ന വിളി.. പപ്പയും മമ്മയും ഇസ്സഹായെ എടുത്ത് ഹാളിൽ ഇരിക്കുന്നു. അവരുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |