"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
11:02, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ഇക്കാലത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വിഷയമാണ് രോഗ പ്രതിരോധം. കൊറോണ വൈറസ് സംഹാര താണ്ഡവം നടത്തുന്ന ഈ സമയത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും, അതിലുപരി രോഗപ്രതിരോധശേഷി ഉള്ളവർ ഈ അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കുകയും ചെയ്യുന്നു . ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും മറ്റു പല അസുഖങ്ങളുടേയും പിടിയിൽ അമർന്നവരും വാർദ്ധക്യസഹജമായ രോഗങ്ങൾ ഉള്ളവരും ആയിരുന്നു. അതിലുപരി അവർക്ക് രോഗപ്രതിരോധശേഷി കുറവായിരിന്നു. രോഗപ്രതിരോധശേഷി എന്നത് ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. അത് മറ്റ് പല ഘടങ്ങൾ ചേർന്ന് ലഭിക്കുന്നതാണ്.അത് ആരോഗ്യ ജീവിതത്തിലെ കുറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്തത് കൊണ്ട് ലഭിക്കുന്ന ഒന്നല്ല. അതുപോലെ തന്നെ സാംക്രമിക രോഗങ്ങൾ വരുമ്പോൾ അല്ലെങ്കിൽ പലതരത്തിലുള്ള പകർച്ചവ്യാധികൾ വരുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല രോഗപ്രതിരോധശേഷി കൂട്ടുക എന്നുള്ളത്. പ്രധാനമായും രോഗപ്രതിരോധശേഷി കുറയുവാനുള്ള കാരണങ്ങൾ അമിതാദ്ധ്വാനം, മരുന്നുകളുടെ അമിതോപയോഗം, മാനസിക പിരിമുറുക്കം, വിരുദ്ധാഹാരം, അമിതമായ ഭക്ഷണം,വ്യക്തിശുചിത്വമില്ലായ്മ എന്നിവയാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭവം കഴിച്ചത് കൊണ്ട് മാത്രം നേടി എടുക്കാൻ കഴിയുന്ന ഒന്നല്ല രോഗപ്രതിരോധശേഷി. പകരം കൃത്യമായ ഒരു ജീവിതശൈലി നയിക്കുന്നവർക്ക് മാത്രം നേടി എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പോഷകാഹാരം കഴിക്കുക, ജീവിതരീതി ക്രമപ്പെടുത്തുക, ശുദ്ധമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക. വ്യക്തി ശുചിത്വം പാലിക്കുക എന്നിവ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഘടകങ്ങൾ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |