"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വായനശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വായനാശീലം | color= 2 }} ഒരിടത്ത് മീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വായനശീലം എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വായനശീലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} |
13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വായനാശീലം
ഒരിടത്ത് മീന എന്നു പേരുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ അത്ര സുന്ദരിയൊന്നുമല്ലായിരുന്നു. അവൾക്ക് ഒരു വയസ്സുണ്ടായിരുന്നപ്പോൾ അവളുടെ അച്‍ഛൻ മരിച്ചുപോയി. അവളുടെ അമ്മ വീട്ടുജോലി ചെയ്‍താണ് അവളെ നോക്കിയിരുന്നത്. അവളെ പഠിക്കാൻ വിടാനുള്ള പ്രാപ്‍തിയൊന്നും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. പഠിക്കാൻ പോകാത്തത് കൊണ്ടും വേറെയാരും അവൾക്ക് ഇല്ലാത്തത് കൊണ്ടും ജോലിക്ക് പോകുമ്പോൾ അമ്മ അവളെയും കൂടെ കൊണ്ട് പോകും. ജോലിക്ക് പോകുന്ന സ്ഥലത്ത് നിന്ന് കിട്ടുന്ന പുസ്‍തകങ്ങളൊക്കെ അമ്മ അവൾക്ക് വായിച്ചുകൊടുക്കുകയും വായിക്കാൻ പറഞ്ഞുകൊടുക്കുകയുെം ചെയ്യുമായിരുന്നു. അങ്ങനെ അവൾ വായിക്കാൻ പഠിച്ചു. അവൾ ഒരുപാട് പുസ്‍തകങ്ങൾ വായിക്കുമായിരുന്നു. അവൾ പുസ്‍തകങ്ങൾ വായിക്കാൻ വളരെ ഇഷ്‍ടമായിരുന്നു. ഇതു കണ്ട അമ്മയ്ക്ക് സന്തോഷവും സങ്കടവും തോന്നി. സന്തോഷം തോന്നാൻ കാരണം അവൾക്ക് വായനയോടുള്ള ആഗ്രഹം കണ്ടിട്ടാണ്. സങ്കടം തോന്നാൻ കാരണം അവളെ പഠിപ്പിക്കാനോ അവൾക്ക് പുസ്‍തകങ്ങൾ വാങ്ങിച്ചു കൊടുക്കാനോ കാശില്ലല്ലോ എന്നതായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ചിത്രകാരൻ ആ അമ്മ ജോലി ചെയ്യുന്ന വീട്ടിൽ വന്നു. അയാൾ ആ വീട്ടിലുള്ളവരുടെ ബന്ധുവായിരുന്നു. ചിത്രകാരൻ കുട്ടിയെ കണ്ടിട്ട് അടുത്ത് വിളിച്ചു. അവൾ ചിത്രകാരന്റെ അടുത്തുപോയി. എന്നിട്ട് അവൾ ചോദിച്ചു "നിങ്ങളൊരു ചിത്രകാരനല്ലേ ? ”ചിത്രകാരൻ അതെ എന്ന ഭാവത്തിൽ തലയാട്ടി. അവൾ ആ പുസ്‍തകത്തിൽ ആ ചിത്രകാരനെക്കുറിച്ച് വായിച്ച എല്ലാ കാര്യങ്ങളും പറഞ്ഞു. അയാൾക്ക് കിട്ടിയിട്ടുള്ള അവാർഡുകളുമൊക്കെ. ആ ചിത്രകാരന് അതിശയമായി. ഒരു പുസ്‍തകത്തിൽ വായിച്ച കാര്യങ്ങൾ ഇത്രയും ഓർമയിൽവച്ച് പറയാൻ ആ കുട്ടിക്ക് കഴിഞ്ഞു ! അവൾ സ്‍കൂളിൽ പോകുന്നില്ല എന്ന് ആ ചിത്രകാരന് അറിയാമായിരുന്നു. അയാൾ അവളെ സ്‍കൂളിൽ ചേർത്തു. അവൾ ക്ലാസ്സിൽ ഒന്നാമതായി പഠിച്ച് വലിയ നിലയിലെത്തി. ഒരു എഴുത്തുകാരിയായി മാറി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |