"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം ജീവൻ നിലനിർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം ജീവൻ നിലനിർത്താം എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം ജീവൻ നിലനിർത്താം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം}} |
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യം സംരക്ഷിക്കാം ജീവൻ നിലനിർത്താം
ലോകവൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ ശാരീരിക മാനസിക, സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം. ഈ നിർവജനമാണ് ഇന്ന് പൊതുവെ സ്വീകാര്യമുള്ളത്. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ് നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷത്തായ ഒരു സംഗതിയുമാണ്. ആരോഗ്യത്തിനു നിദാനമായ ഘടകങ്ങളാണ് പാരമ്പര്യവും പരിസ്ഥിതിയും. പരിസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം., സാമൂഹ്യ പരിസ്ഥിതി, ജൈവ പരിസ്ഥിതി, ഭൗതീക പരിസ്ഥിതി. ആരോഗ്യം നിലനിർത്താൻ വേണ്ടിയുള്ള അത്യാവശ്യ ഘടകങ്ങൾ ആണ് ജലം, വായു, ആഹാരം സമയക്രമത്തോടുകൂടിയ പോഷക സമൃദ്ധമായ ആഹാരം ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ഒരു വ്യക്തി കുറഞ്ഞത് 6 മണിക്കൂറോ 8 മണിക്കൂറോ ഉറങ്ങുകയാണെങ്കിൽ ആരോഗ്യം സംരക്ഷിക്കുവാനും രോഗം പ്രതിരോധിക്കാനും സാധിക്കും. വ്യായാമം, യോഗ അല്ലെങ്കിൽ മറ്റു മാനസിക ഉല്ലാസ ങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കാം. ഒരു ദിവസം 10 ഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടെങ്കിൽ ആരോഗ്യം നിലനിർത്താൻ സാധിക്കും. ഇത്തരം കാര്യങ്ങൾ ഒരു വ്യക്തിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ വ്യക്തിയുടെ ആരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെടും. മദ്യപാനം, പുകവലി, മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കഴിവതും ഇങ്ങനെ ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ ആരോഗ്യം നിലനിർത്താം. രോഗചികിത്സ കാൾ രോഗപ്രതിരോധം ആണ് നല്ലത്. രോഗപ്രതിരോധം ഉണ്ടാകണമെങ്കിൽ ആരോഗ്യം അത്യാവശ്യമാണ്. ഇപ്പോൾ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൂടെ ആരോഗ്യ നില നിർത്തുകയും വർധിപ്പിക്കുകയും ചെയ്യാം...
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |