"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/സ്വർഗ്ഗഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= സ്വർഗ്ഗഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
| സ്കൂൾ=  സെന്റ് .ജോസഫ്‌സ് .യു .പി .എസ് .പൊറ്റയിൽക്കട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് .ജോസഫ്‌സ് .യു .പി .എസ് .പൊറ്റയിൽക്കട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44558
| സ്കൂൾ കോഡ്= 44558
| ഉപജില്ല= പറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്വർഗ്ഗഭൂമി


പുലരിവിടർന്നുവന്നുവല്ലോ!
സുന്ദരമായൊരു ദിനംകൂടി.
കിളികളോ പൂക്കളോ ചിരിക്കുമ്പോൾ,
കുളിർമയേകുമീഎൻമനവും.
കാറ്റു വന്നൊരീണമെൻ കാതിലോതി
പൂവിൻ സൗരഭ്യം മേൻമ യേകി.
ആടുവാൻ പാടുവാൻ ഉൻമേഷമായ്
പ്രകൃതി കനിവാർന്നു നൽകുമല്ലോ.
പൊടുന്നനെ പ്രകൃതിയിൽ ഭാവമാറ്റം
മാനവർ ചെയ്യുന്ന ക്രൂരതയാൽ,
ഉയർന്നു പൊങ്ങുന്ന വൈറസുകൾ
പ്രകൃതിയെ കാർന്നുതിന്നുന്നതാണോ?
മരങ്ങൾ മുറിക്കുന്നു, മണ്ണുകൾ മാറ്റുന്നു
ഫാക്ടറിയിലെ വിടെയും വിഷ പുകകൾ.
കൂട്ടിയിടുന്നു മാലിന്യങ്ങളെല്ലാം
ഭൂമിയിലെവിടെയും പ്ലാസ്റ്റിക്കുകൾ.
ചത്തുപൊങ്ങുമീ മീനുകളെല്ലാം
വൈറസ് പടരുന്നു മാനവർക്ക്.
രോഗവിമുക്തി നേടുവാനായി
നെട്ടോട്ടമോടുന്നു അങ്ങുമിങ്ങും.
അതിജീവനത്തിന്റെ പാതയതിൽ
അതിവേഗം പടരുന്ന വൈറസിനെതിരേ
ഒന്നിച്ചു പോരാടാം നമുക്കെല്ലാം...
അണിയാം ശുചിത്വമെന്ന പൊൻചട്ട
കൈയും മുഖവും കഴുകി കഴുകി.
ഇടക്കിടെ വെള്ളം കുടിച്ചീടാം
നല്ല ഭക്ഷണം കഴിച്ചിടാം
നേടാം രോഗ പ്രതിരോധശക്തി
രക്ഷപ്പെടുവാൻ മാർഗമൊന്നല്ലോ.
സംരക്ഷിക്കാം പ്രകൃതിയെ നമുക്കൊന്നായി
എന്നും ശ്വസിക്കാംശുദ്ധവായു.
തുരത്താം വൈറസിനെ ഓരോന്നായി
വീണ്ടും വിടരുന്നു പൊൻപുലരി!
ചാഞ്ചക്കമാടുന്നു വൃക്ഷലതാദികൾ
കിളികൾ പാടുന്നു മൈലുകൾ ആടുന്നു
സന്തോഷമാർന്ന ദിനങ്ങൾ മാത്രം....

 

അഭിൻ ഡി.എൽ
5 B സെന്റ് .ജോസഫ്‌സ് .യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത