"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണകാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണകാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <br>  
  <p> <br>  
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

14:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണകാലം


2019 അവസാനിച്ചത് കൊറോണ എന്ന മഹാ ഭീകരനെ ലോകത്തിന് സമ്മാനിച്ചിട്ടാണ്. 2019 ഡിസംബർ 31 ന് വുഹാൻ മൽസ്യ ചന്തയിലെ ആ അജ്ഞാത രോഗം ചൈന കണ്ടെത്തുന്നു. രോഗം വുഹാൻ നഗരമാകെ പടർന്നു പിടിക്കുന്നു. രോഗത്തിന്റെ പതിനൊന്നാം ദിനം ആദ്യ മരണം സ്ഥിരീകരിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമെന്ന് കണ്ടെത്തി. നാടാകെ ആ രോഗം മനുഷ്യരെ ഭയത്തിലാക്കി. പിന്നീടുള്ള ദിനങ്ങളിൽ അത് എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു. മുപ്പതാം ദിനം ആദ്യമായി ഇന്ത്യയിൽ രോഗം കണ്ടെത്തി, അതും കേരളത്തിൽ. ലോകമാകെ ദിനംപ്രതി കൂടുതൽ പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാല്പത്തിരണ്ടാം ദിവസം ഈ രോഗത്തിന് കോവിഡ്19 എന്ന് ലോകാരോഗ്യ സംഘടനയും വൈറസിന് സാർസ് കൊറോണ വൈറസ്2 എന്നും ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ആൻഡ് വൈറസ് പേരിടുന്നു. പിന്നീടുള്ള ദിവസങ്ങൾ എല്ലാം തന്നെ കൊറോണ വൈറസിന്റെ പിടിയിലായിരുന്നു ലോകം. മരണങ്ങൾക്ക് മുൻപിൽ നിസ്സഹായകരായി ആരോഗ്യ പ്രവർത്തകർ നോക്കി നിന്നു. ലോകത്ത്എല്ലായിടത്തും ഉള്ള മലയാളികളുടെ സാന്നിദ്ധ്യം കേരളത്തിൽ കോവിഡിന്റെ വ്യാപനത്തിന് കാരണമായി. പലയിടങ്ങളിലും മരുന്നിനും ആഹാരത്തിനും ദൗർലഭ്യം അനുഭവപ്പെട്ടു. എഴുപത്തിയൊന്നാം ദിവസം കോവിഡ്19നെ മഹാമാരി എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് ലോകം കോവിഡ്19നെ വിശേഷിപ്പിച്ചു. കോവിഡ്19നെ ഒരു യുദ്ധമായി സങ്കല്പിച്ചാൽ ആ യുദ്ധത്തിലെ ഏറ്റവും വലിയ സൈന്യമായി ആരോഗ്യ പ്രവർത്തകർ മാറി. ഈസമയം ലോകം വിലയേറിയ കുറെ പാഠങ്ങൾ പഠിച്ചു. ഈ രോഗത്തിന് ജാതിയോ മതമോ ഇല്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. സാധാരണക്കാർക്ക് മുതൽ ലോകനേതാക്കൾക്ക് വരെ രോഗം പിടിപെട്ടു. ഇതിലൂടെ ഈ ലോകത്തിൽ എല്ലാപേരും ഒരുപോലെയാണെന്ന് നാം പഠിച്ചു. കോവിഡ് 19 ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. മരണം ഒന്നേകാൽ ലക്ഷത്തിന് അടുത്തെത്തി. കേരളത്തിൽ രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും സേവനം വളരെ വലുതാണ്. അവർ രാപകലില്ലാതെ നാടിനായി സേവനം അനുഷ്ഠിച്ചു. കൊറോണ ഇല്ലാത്ത നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.

അഖിൽജിത്ത്.എം .എസ്
11 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം