"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ഈ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഈ അവധിക്കാലം

അമ്മു എന്നത്തേയുംപോലെ നേരത്തേ എണീറ്റു. പല്ലുതേച്ചു, കുളിച്ചു. എന്നിട്ട് കളിക്കാൻ പോകാനൊരുങ്ങി.
അമ്മ അതുകണ്ടു.
മോളെ പുറത്തിറങ്ങരുത്. ലോകം മുഴുവനും മഹാമാരി പടർന്നുപിടിക്കുന്ന സമയമാണ്. അതുകൊണ്ട് പുറത്തിറങ്ങാതെ വീടിനകത്തിരുന്ന് ചെയ്യേണ്ട ഒത്തിരി കാര്യങ്ങളില്ലേ. കളിക്കാം അച്ഛനേയും അമ്മയേയും എല്ലാത്തിനും സഹായിക്കാം . ഇടയ്ക്ക് കൈ സോപ്പിട്ടുകഴുകാൻ മറക്കരുത്. അതോടൊപ്പം പുസ്തകങ്ങൾ വായിക്കാം, യോഗ ചെയ്യാം, പരിസരം ശുചിയാക്കാം.
പോഷകാഹാരങ്ങൾ കഴിക്കാനും മറക്കല്ലേ......
അമ്മുവിന് കാര്യങ്ങളുടെ ഗൗരവം ഏകദേശം മനസ്സിലായി.
കൂട്ടുകാരെ നിങ്ങളും ഇതെല്ലാം പ്രാവർത്തികമാക്കാൻ മറക്കരുതേ...

ദിയ എൻ എസ്
3 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ