"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/അക്ഷര വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

12:37, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അക്ഷര വൃക്ഷം


ഓരോ മനുഷ്യരും ജീവിതത്തിൽ നേടുന്ന ഏറ്റവും വലിയ സമ്പത്താണ് അറിവ് . അത് പകർന്നു തരുന്ന അധ്യാപകർ, വിദ്യാലയം, ഇതെല്ലാം നാം എന്നും ഓർത്തിരിക്കുന്നു. വിദ്യാലയം എന്ന അക്ഷര വൃക്ഷം, അതിന്റെ തണലിൽ ഓരോ കുട്ടികളും വിദ്യാർത്ഥികൾ അല്ല ആ വൃക്ഷത്തിൻറെ തണൽ ഏറ്റു വളരുന്ന കുട്ടികൾ മാത്രമാണ് . അവിടത്തെ അധ്യാപകർ എല്ലാവരുടെയും സുഹൃത്തുക്കളാണ്. കുട്ടി കുറുമ്പുകാട്ടി വളരുകയും അറിവ് പകർന്ന് എടുക്കുകയും ചെയ്യുന്ന കുട്ടികൾ. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകളും അറിവു പകർന്നു തന്ന വിദ്യാലയം. ഈ അക്ഷര വൃക്ഷത്തിന് ചുറ്റും അറിവിന്റെ പഴങ്ങൾ പറിക്കാൻ ഓടിനടക്കുന്ന വിദ്യാർഥികൾ. വിദ്യാലയങ്ങളിലെ ഓരോ അനുഭവങ്ങളും ആണ് ഓരോ കുട്ടിയേയും തിന്മയുടെ പാതയിൽ നിന്നും  നന്മയുടെ പാതയിലേക്ക് നയിക്കുന്നത് . അവിടുത്തെ ഓരോ അധ്യാപകരും കുട്ടികളെ ശരിയായ പാതയിൽ നയിക്കുന്നു. ഒരുപക്ഷേ അധ്യാപകരാണ് വിദ്യാർത്ഥികളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത്. അക്ഷര വൃക്ഷം എന്ന വൃക്ഷത്തിൽ നിന്നും അറിവ് എന്ന പഴങ്ങൾ പറിച്ച് അത് കഴിച്ച് വളരുകയും നശിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ആ വൃക്ഷത്തിൻറെ ചുവട്ടിൽ എല്ലാവരും ഒരുമയും സ്നേഹവുമുള്ള കുട്ടികൾ ആണ്. അവിടെ ഇണക്കവും പിണക്കവും ഉണ്ടെങ്കിലും വിദ്യാലയങ്ങൾ ആകുന്ന വൃക്ഷങ്ങളും കുട്ടികളുടെ അറിവിനെ വളർത്തുന്നു.

വർഷ
9C സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം