പ്രതിജീവനം
ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തി ബാഗ് അഴിച്ചുവച്ച് അച്ഛൻ കാണുന്ന വാർത്തയിൽ ശ്രദ്ധിച്ചപ്പോഴാണ് ഈ വിരുതൻ്റെ പേര് ആദ്യമായി കേൾക്കുന്നത്. " കൊറോണ" നല്ല സ്റ്റെെലൻ പേര് എന്ന് വിചാരിച്ചുകൊണ്ട് ഞാൻ എൻ്റെ ജോലികളിലേക്ക് തിരിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം കൊറോണയെ പറ്റിയുള്ള വാർത്ത ഞാൻ വീണ്ടും കേൾക്കുകയുണ്ടായി. "ശെടാ ഇത് പോയില്ലേ" എന്നോർത്തുകൊണ്ട് ആ ഹെഡ്ലൈൻ വായിച്ചപ്പോൾ " ചൈനയിൽ കൊറോണ ഭീതി പടർത്തുന്നു " എന്ന് ഞാനറിഞ്ഞു. അടുത്തടുത്ത ദിവസങ്ങിളിൽ യു.കെയിൽ കൊറോണ", ഇറ്റലിയിൽ കൊറോണ",ജെർമ്മനിയിൽ കൊറോണ" എന്നല്ല പല രാജ്യങ്ങളിലും കൊറോണ വന്നുവെന്ന വാർത്ത ഞാൻ ശ്രദ്ധിച്ചു പല രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഇവനാര് ടുറിസ്റ്റോ? അതോ ലോകം കീഴടക്കാൻ ഒരുമ്പെട്ട രാജാവോ? അങ്ങനെ ആകാംഷയുടെ മുൾമുനയിലെത്തിയപ്പോൾ അച്ഛനോട് ഞാനങ്ങ് ചോദിച്ചു- "എന്താണച്ഛാ കൊറോണ? ടൂറിസ്റ്റോ മറ്റോ ആണോ? തലയ്ക്കിട്ടൊരുഗ്രൻ കിഴുക്ക് തന്നിട്ട് അച്ഛൻ ടൂറിസ്റ്റോ
രാജാവോ അല്ല മറിച്ചൊരു വൈറസ്സാണെന്നു എന്നെ പറഞ്ഞു മനസ്സിലാക്കി.
അടുത്ത ദിവസം മുതൽ പത്രത്തിൽ സ്പോർട്സ് പേജ് മാത്രം മറിച്ചു നോക്കുന്ന ഞാൻ അപ്പാഴാണ് ഈ വിരുതനെക്കുറിച്ചുള്ള വാർത്ത കണ്ടത്. ദിനംപ്രതി വാർത്തയുടെ നീളവും അതോടൊപ്പം ഈ വിരുതൻ്റെ ആക്രമണം വർദ്ധിച്ചുവന്നു. പത്രവാർത്ത മുഖേനയും ഞാൻ ഗേയിം കളിക്കുവാൻ മാത്രം ഉപയോഗിക്കുന്ന മൊബൈൽ ഫോണും ഉപയോഗിച്ച് ഈ വൈറസ്സിനെപ്പറ്റി തിരഞ്ഞു. ഈ തിരച്ചിലിനൊടുവിൽ ഞാൻ വൈറസ് മറ്റു സൂഷ്മജീവികളിൽ നിന്ന് വ്യത്യസ്തനാണെന്ന് ബോധ്യമായി.വൈറസ്സിനു ജീവനില്ലയത്രേ. ജീവനില്ലാത്തതിനാൽ ഇവനെ കൊല്ലുവാനും കഴിയില്ല. കൊഴുപ്പിൻ്റെ ഒരു പാളിക്കകത്തുള്ള പ്രോട്ടീൻ മാത്രമാണി വൻ.ശരീരത്തിനുള്ളിൽ പ്രവേശിച്ചാലുടൻ ആതിഥേയ കോശങ്ങയുടെ നിയന്ത്രണം ഏറ്റെടുത്ത് സ്വന്തം കോശത്തിനാവശ്യമായ ന്യൂക്ലിക് ആസിഡ് ഉദ്പാദിപ്പിക്കാനുള്ള നിർദ്ദേശം നൽകുകയും അപ്രകാരം പ്രവർത്തിക്കുന്നതോടെ ആദിഥേയ കോശം ദുർബലമാവുകയും രോഗാതുരമാവുകയും ചെയ്യുന്നു. കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവരെവൈറസ്സിന് പെട്ടെന്ന് കിഴ്പ്പെടുത്തുവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. പ്രതിരോധം മാത്രമേ പോംവഴിയായുള്ളു. വൈറസിനെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക എന്നതുമാത്രമാണ് പ്രതിവിധി.ശരീര സ്രവങ്ങളിലൂടെ മാത്രമേ ഇവ മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയുള്ളൂ.അതുകൊണ്ടുകൊറോണ വൈറസ് ഒരു പുതിയ സംസ്കാരം രൂപപ്പെടുത്തുകയാണ്,രോഗപ്രതിരോനമ്മൾ മാറുകയാണെന്ന് അച്ഛൻ പറയുമ്പോൾ എനിക്കേതാണ്ട് ബോധ്യപ്പെടുകയായിരുന്നു.പ്രതിരോകീ ഴടക്കുക തന്നെ ചെയ്യും.
വൈറസിനെ പോലെതന്നെ ലോകമെമ്പാടും പരക്കുന്ന മറ്റൊന്നാണ് ആണ് വ്യാജ വാർത്തകൾ. ഇവ നിർമ്മിക്കുന്നവർ മനുഷ്യർ തന്നെയാണോ എന്നുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. ചൈനയിൽ തുടങ്ങി ഇന്നെൻ്റെ നാട്ടിൽ എത്തിയ ഈ വിരുതൻ കർശനമായ പ്രതിരോധങ്ങളിലൂടെ നാം അതിജീവിയ്ക്കും എന്ന വിശ്വാസത്തോടെ ഒരു ജനത മുഴുവൻ കാത്തുനിൽപ്പുണ്ട്ഇല്ല, മനുഷ്യരാശിയെ കൊന്നൊടുക്കാൻ വന്നഈവരത്തനെ നാം നമ്മുടെ കൈകൾ അടിച്ച്, അല്ല സോപ്പിട്ട് കഴുകി ഓടിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ
|