"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
Asagopal (സംവാദം | സംഭാവനകൾ)
മുതലപ്പൊഴി , കാപ്പിൽ എന്നിവ ചേർത്തു.
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങല്‍.വാമനപുരം നദിക്കും മാമം ആറിനും ഇടയില്‍ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആറുകള്‍ക്ക് മദ്ധ്യേസ്ഥിതി ചെയ്യുന്നത് കൊണ്ടാവാം 'ആറ്റിങ്ങല്‍' എന്ന നാമഥേയം സ്ഥലത്തിന് ലഭിച്ചത്. ഏതായാലും നദികളുടെ സൗന്ദര്യം ഇവിടുത്തെ കരകളും കവര്‍ന്ന് എടുത്തിട്ടുണ്ട്. ചരിത്രപരമായി ചില പ്രാധാന്യങ്ങള്‍ ഈ പ്രദേശത്തിനുണ്ട് . നൂറ്റീണ്ടുകള്‍ക്ക് മുമ്പ് തന്നെ അനീതിക്കെതിരെ പടപൊരുതിയ പാരമ്പര്യമാണ് ജനതയ്ക്കുള്ളത്ബ്രിട്ടീ,ഷുകാര്‍ക്ക് എതിരെ ആദ്യമായി കലാപക്കൊടി ഉയര്‍ത്തിയത് ഈ നാട്ടുകാരായിരുന്നു. .ഡി.1721 -ലെ ആറ്റിങ്ങല്‍ കലാപം ചരിത്ര പ്രധാനമാണ്. ആദ്യത്തെ ജനകീയ മുന്നേറ്റമാണ് ഈ സംഭവം. 1697 -ല്‍ ത്തന്നെ  അവര്‍ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തില്‍ കലാശിച്ചത് 1721-ലെ ആറ്റിങ്ങല്‍ കലാപത്തിലാണ്.
====== <big>ആറ്റിങ്ങൽ പട്ടണം</big> ======
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്ത് നിന്ന് 32 കി.മീ.. വടക്കും കൊല്ലത്ത് നിന്ന് 40 കി.മീ.തെക്കും ആയിട്ട് NH 47  കടന്ന് പോകുന്ന ഭാഗത്താണ് ഈ സ്ഥലം.  വാമനപുരം നദിക്കും മാമം ആറിനും ഇടയിൽ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്.  
 
=== ഭൂമിശാസ്ത്രം ===
അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ  നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.
[[പ്രമാണം:20240419 143859.png|thumb|
=== ചരിത്രം ===
ആറ്റിങ്ങലിൽ നിന്നും ഏകദേശം 3 കിലോമീറ്റര് അകലെയുള്ള ആവണീശ്വര കോവിലിലെ കൊല്ലവർഷം 751 - ലെ ശിലാരേഖയിൽ  ആ ക്ഷേത്രത്തെ ജീർണ്ണോദ്ധാരണം ചെയ്‌തത്‌ കൂപകരാജ്ഞിയാണെന്ന് കാണുന്നു. പുരാതന കേരളത്തിലെ കൂവളം അല്ലെങ്കിൽ കൂപകം ഇന്നത്തെ ആറ്റിങ്ങൽ ആയിരിക്കുമെന്ന് പ്രൊഫ: സുന്ദരൻ പിള്ള അഭിപ്രായപ്പെടുന്നു. വിവിധ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ രേഖകളിൽ നിന്നും ചിറയിൻകീഴ് മുതൽ അഗസ്‌തീശ്വരം വരെയുള്ള പ്രദേശങ്ങൾ കൂപകരാജ്യത്തിൽ ഉൾപ്പെടുന്നതായി കരുതാം. ഇതു തന്നെയാണ് വേണാട് രാജ്യവും.
 
=== ആറ്റിങ്ങൽ വിപ്ലവം ===
അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ കോട്ട മോചിതമായുള്ളൂ.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.
 
ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.
 
=== <big>പ്രമുഖ വ്യക്തികൾ</big> ===
 
* മാർത്താണ്ഡ വർമ്മ : തിരുവിതാംകൂർ മഹാരാജ
 
== അശ്വതി തിരുനാൾ ഉമയമ്മ റാണി: വിഖ്യാത ആറ്റിങ്ങൽ മഹാറാണി ==
* കെ ചിന്നമ്മ : സാമൂഹിക പ്രവർത്തക, " ഹിന്ദു മഹിളാ മന്ദിരം " സ്ഥാപക
* പ്രേം നസീർ : പ്രഖ്യാത ചലച്ചിത്ര അഭിനേതാവ്
* ജി കെ പിള്ളൈ : ചലച്ചിത്ര അഭിനേതാവ്
* കുമാരൻ ആശാൻ: വിഖ്യാത കവി
* ഭരത് ഗോപി : ചലച്ചിത്ര അഭിനേതാവ് ( നിർമ്മാതാവ് ,സംവിധായകൻ )
* മുരളി ഗോപി  : ചലച്ചിത്ര അഭിനേതാവ് ( തിരകഥാകൃത്ത് , നിർമ്മാതാവ് ,സംവിധായകൻ )
* സുകുമാർ  : എഴുത്തുകാരൻ
 
== വിനോദസഞ്ചാരകേന്ദ്രങ്ങൾ ==
 
* പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
* ആറ്റിങ്ങൽ കൊട്ടാരവും | കൊല്ലമ്പുഴ കുട്ടികളുടെ പർക്കും (2 കി.മി. ദൂരം.)
* ശാർക്കരദേവി ക്ഷേത്രം
* വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 25 കി.മീ ദൂരം).
* പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
* ചരിത്രപ്രാധാന്യമുള്ള അഞ്ചുതെങ്ങ്‌ കോട്ട ആറ്റിങ്ങലിനടുത്താണ്. ( 9 കി.മീ.)
* ശ്രീനാരായണ ഗുരു സ്ഥാപിയ്ക്കുകയും പിന്നീട്‌ അദ്ദേഹത്തിന്റെ സമാധി സ്ഥലവുമായ ശിവഗിരി ( 27ി കി.മീ.)
* ശിവക്ഷേത്രമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രം - (3കി.മീ )
* ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരവും ആറ്റിങ്ങൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു (സംവാദം)
* കുമാരനാശാൻ സ്മാരകം, തോന്നയ്കൽ - (7കി. മീ)
* പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)
* പുണ്യപുതാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവിതാംകൂറിന്റെ രാജ വംശത്തിന്റേയും അമ്മ മഹറാണി എന്നറിയപെടുന്ന ആറ്റിങ്ങൽ തിരുവറട്ടുകാവ് ദേവീക്ഷേത്രം
 
* തൈപ്പൂയകാവടി മഹോത്സവത്തിന് പേരുകേട്ട ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ആറ്റിങ്ങൽ നിന്നും 4 കി.മി മാറി കീഴാറ്റിങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു..
* മുതലപ്പൊഴി അഴിമുഖം -(13 കി.മി)
* കാപ്പിൽ ബീച്ച് -( 24 കി.മി) .
 
== വിദ്യാലയങ്ങൾ ==
 
# ഗവണ്മെന്റ്    ബോയ്സ് ഹൈസ്ക്കൂൾ  ആറ്റിങ്ങൽ
# ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
# ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ - ആറ്റിങ്ങലിൽ നിന്ന് 5 കി.മീ. അകലെ കോരാണിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം മികച്ച ഒരു അന്താരാഷ്ട്ര വിദ്യാലയമാണ്.
# സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ - ആറ്റിങ്ങലിൽ നിന്നും 2 കി.മീ. മാറി വലിയകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
# സർക്കാർ വ്യവസായപരിശീലന കേന്ദ്രം ആറ്റിങ്ങൽ ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലാണ്
# കോളേജ് ഓഫ് എൻജിനീയറിംഗ് ആറ്റിങ്ങൽ മനുഷ്യ വിഭവ വികസന സ്ഥാപന (ഐഎച്ച്ആർഡി) ത്തിൻ്റെ കീഴിലുളള ഈ സ്ഥാപനം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ദേ.പാ. 66 ൽ സ്ഥിതിചെയ്യുന്നു.
 
=== <big>മറ്റുള്ളവ</big> ===
കേരളത്തിലെ ആദ്യ കോടതികളിൽ ഒന്ന് ആറ്റിങ്ങൾ മുൻസിഫ് കോടതി ആണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയുടെ കാലത്ത്‌‌ 1832-ൽ ആണ് ആറ്റിങ്ങൽ മുൻസിഫ് കോടതി നിലവിൽ വന്നത്‌.[അവലംബം ആവശ്യമാണ്]
ആവണഞ്ചേരി ക്ഷേത്രം
 
.മുദാക്കൽ,കിഴുവിലം,മംഗലാപുരം,ചിറയിൻകീഴ്,കടക്കാവൂർ,വക്കം,നഗരൂർ,കരവാരം എന്നിവ സമീപ പഞ്ചായത്തുകൾ
 
== എത്തിച്ചേരുന്ന വിധം ==
വർക്കല റെയിൽ‌വേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽ‌വേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്‌, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്‌, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ്‌ വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു.
 
=== <big>അവലംബം</big> ===
 
* http://www.censusindia.net/results/town.php?stad=A&state5=999
* http://www.fallingrain.com/world/IN/13/Attingal.html
* https://web.archive.org/web/20120407222743/http://www.ecityatl.com/aboutattingal.htm
* http://www.india9.com/i9show/Attingal-50082.htm