"പ്രവൃത്തി പരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devika (സംവാദം | സംഭാവനകൾ)
'ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Smscherthala (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. പ്രവൃത്തി പരിചയ ക്ലബുകൾ ഇതിന്റെ ആദ്യ പടിയാണ്. കുട്ടികളെ സ്വയം പര്യാപ്തരാകുവാൻ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ.ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തല്പരരായ വിദ്യാർഥികളെ സമൂഹത്തിന് നല്കുന്നതിനുമായി ഞങ്ങളുടെ സ്കൂളിലും സിസ്റ്റർ. ആവിലയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വർഷങ്ങളായി വിവിധ തലങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു.
[[പ്രമാണം:34025 ANANYA OIL PAINTING.jpg|ലഘുചിത്രം|Painting]]
പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിന്റെ വർദ്ധിത ചൈതന്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ സ്കൂളിൽ നടത്തിവരുന്നത്. ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർത്ഥിനികളെ സമൂഹത്തിന് നൽകാൻ ഉതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു പ്ലാസ്റ്റിക് വർജിക്കുന്നതിന്റെ ഭാഗമായും പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കേണ്ട തിന്റെ ആവശ്യകതയും മുൻനിർത്തി പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളുടെയും ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ നിർമ്മാണം, പേപ്പർ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, ചുറ്റുപാടു നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിലുള്ള പോഷകാഹാരങ്ങളുടെ നിർമാണം, വ്യക്തി ശുചിത്വ ത്തിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, ഹാൻഡ് എംബ്രോയ്ഡറി, മുതലായവയ്ക്ക് പരിശീലനം കൊടുക്കുന്നു.
[[പ്രമാണം:34025 ALISHA RATTON WORK.jpg|ലഘുചിത്രം|'''ചൂരൽ കൊണ്ടുള്ള ഉപകരണം''']]
"https://schoolwiki.in/പ്രവൃത്തി_പരിചയ_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്