"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopnadalackal (സംവാദം | സംഭാവനകൾ)
Anoopnadalackal (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:

സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകരും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. 2026 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ വിദ്യാദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഥമ  അധ്യാപികയായി സ്ഥാനമേറ്റ ശ്രീമതി ടി സരിത ചടങ്ങിന് നേതൃത്വം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി മനോജ് മുഖ്യപ്രഭാഷണം നടത്തി. ആധുനിക സമൂഹത്തിൽ രക്ഷിതാക്കൾ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പ്രവേശന ഗാനവും സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലിയ ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ അധ്യാപകർ ക്ലാസിലേക്ക് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൻസിസി ബെസ്റ്റ് അവാർഡ് നേടിയ ആദ്യ ശങ്കർ എസ് , എൽ എസ് എസ് വിജയം നേടിയ അഭിനവ് എന്നിവരെയും ആദരിച്ചു.

<gallery>
<gallery mode="packed">
36021_pravesham_26_1.jpeg
പ്രമാണം:36021 pravesham 26 1.jpeg
36021_pravesham_26_2.jpeg
പ്രമാണം:36021 pravesham 26 2.jpeg
36021_pravesham_26_3.jpeg
പ്രമാണം:36021 pravesham 26 3.jpeg
36021_pravesham_26_4.jpeg
പ്രമാണം:36021 pravesham 26 4.jpeg
36021_pravesham_26_5.jpeg
പ്രമാണം:36021 pravesham 26 5.jpeg
</gallery>
 
== '''ലോക സൈക്കിൾ ദിനം''' ==
നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ ദിന ആചരണത്തോടനു ബന്ധിച്ച് സൈക്കിൾ റാലി, സൈക്കിൾ സ്ലോ റേസ്, സെൽഫി വിത്ത് സൈക്കിൾ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപിക ടി സരിത സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പുതുതലമുറ സൈക്കിൾ ചവിട്ടുന്നത് പോലെയുള്ള ആരോഗ്യ ശീലങ്ങളിൽ നിന്ന് വളരെ ദൂരം അകന്നു പോയിരിക്കുന്നു എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഥമ അധ്യാപിക സംസാരിച്ചു. സൈക്കിൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായി കഴിഞ്ഞു എന്ന് കൈറ്റ് മാസ്റ്റർ മാധവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. കുട്ടികളിൽ സൈക്കിളിനോടുള്ള ബന്ധം വർദ്ധിപ്പിച്ച് കായിക ക്ഷമത ഉയർത്തുക എന്നുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വർഷത്തെ ലോക സൈക്കിൾ ദിനം ജൂൺ മൂന്നിന് നായർ സമാജത്തിൽ കൊണ്ടാടിയത്.
[[പ്രമാണം:36021_cycle_day.jpeg|ചട്ടരഹിതം|നടുവിൽ]]
 
== '''ലോക പരിസ്ഥിതി ദിനത്തിൽ ദൃശ്യ കാവ്യം''' ==
"ഇനിയും മരിക്കാത്ത ഭൂമി
 
നിന്നാസന്ന മൃതിയിൽ
 
നിനക്കാത്മ ശാന്തി
 
ഇത് നിൻ്റെ (എൻ്റെയും) ചരമ ശുശ്രൂഷയ്ക്ക്
 
ഹൃദയത്തിൽ ഇന്നേ കുറിച്ച ഗീതം"
 
ആസന്നമരണയായ ഭൂമി മാതാവിന് ശാന്തിഗീതം പാടുന്ന ഒഎൻവി യുടെ വരികൾക്ക് മരണമില്ല.  മനുഷ്യരാശിയാകുന്ന മക്കളുടെ വിവേകരഹിതമായ പ്രവൃത്തികൾ കൊണ്ട് അന്ത്യശ്വാസം വലിക്കുന്ന ഭൂമിയെ അവളുടെ കാമുക ഭാവത്തിലുള്ള സൂര്യൻ സഹതാപ പൂർവം സമീപിക്കുന്നു. "കത്തുന്ന സൂര്യൻ്റെ കണ്ണുകളിൽ" നിന്ന് അഗ്നി വർഷിച്ച് സ്വർത്ഥമതികളായ മനുഷ്യകുലത്തെ ഭസ്മമാക്കുന്നു. കാലാവസ്ഥ വ്യതിയാനം കാരണം ഭൗമാന്തരീക്ഷം കലുഷിതമാകുന്ന സാഹചര്യം കവി നാടകീയമായി ചിത്രീകരിക്കുമ്പോൾ അതിൻ്റെ സമകാലിക പ്രാധാന്യം മനസ്സിലാക്കി ദൃശ്യ ഭാഷ നൽകുകയാണ് നായർ സമാജം ബോയ്സ് സ്കൂളിലെ കുട്ടികൾ. ഒരു കയ്യിൽ തൻ്റെ പ്രണയപാത്രമായ ഭൂമിയെ പിടയുന്ന ഹൃദയത്തോടെ കയ്യിലേന്തുമ്പോൾ തീയാളുന്ന  മറുകരം നീട്ടി അമ്മയുടെ മുലപ്പാൽ കുടിച്ച് വറ്റിച്ച് രക്തവും മോന്തി യുക്തിയും വിവേകവും നഷ്ടപ്പെട്ട് അമ്മയുടെ വസ്ത്രമുരിയുന്ന മനുഷ്യചാപല്യത്തെ കത്തിച്ച് അമർത്തുന്ന സൂര്യൻ്റെ നിശ്ചല ദൃശ്യമാണ് കുട്ടികൾ അവതരിപ്പിച്ചത്. ചിന്തയും കാവ്യവും ഒത്തിണങ്ങിയ വരികൾക്ക് ദൃശ്യാവിഷ്‌കാരമൊരുക്കാൻ വീ സൂര്യനാരായണൻ നമ്പൂതിരി, കാശിനാഥ് ആർ, ഷയാൻ മുഹമ്മദ്, ശക്തി അരവിന്ദ്, ആദിത്യൻ എസ്, രക്ഷിത് പി ആർ, സാകേത് എസ്, ഡാരെൽ എം വർഗീസ്, ആദിത്യൻ ആർ, കാശിനാഥ് എം എന്നീ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ മാധവൻ നമ്പൂതിരി, അനൂപ് ആർ എന്നിവരും നേതൃത്വം നൽകുവാൻ പ്രഥമാധ്യാപിക ടി സരിതയും ഉണ്ടായിരുന്നു. സ്കൂളിലെ എക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ  പരിസ്ഥിതിയും സസ്യങ്ങളും എന്ന വിഷയത്തിൽ  റിട്ടയേർഡ് ചീഫ് സയൻ്റിസ്റ്റ്  & ഡയറക്ടർ AcSIR ,Professor CSIR-CIMAP ഡോ. അജയകുമാർ പി.വി  കുട്ടികളോട് സംസാരിച്ചു.
<gallery mode="packed">
പ്രമാണം:36021 wed1.jpeg
പ്രമാണം:36021 wed2.jpeg
പ്രമാണം:36021 wed3.jpeg
പ്രമാണം:36021 wed4.jpeg
പ്രമാണം:36021 wed5.jpeg
പ്രമാണം:36021 wed6.jpeg
പ്രമാണം:36021 wed7.jpeg
</gallery>
</gallery>