"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44204 (സംവാദം | സംഭാവനകൾ)
44204 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:


== <big>വിദ്യാരംഗം കലാസാഹിത്യ വേദി</big> ==
== <big>വിദ്യാരംഗം കലാസാഹിത്യ വേദി</big> ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം 18/07/2025 വെള്ളിയാഴ്ച 1.30 പി.എം ന് നടന്നു.ബഹുമാനപ്പെട്ട എച്ച് .എം സുനി എഡ്‌വിൻ ആശംസകളർപ്പിച്ചു.വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ പരിപാടി ഉത്‌ഘാടനം ചെയ്തു.നാടൻപാട്ട്,കഥ,കവിത തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.ബഹു.ജോയ് വർഗീസ് സർ നാടൻപാട്ട് പരിശീലനം നൽകി.കഥാപുസ്തകങ്ങൾ വായനക്കായി കുട്ടികൾക്കു നൽകി.
== <big>ചങ്ങാതിക്കൊരു തൈ</big> ==
കേരള ഹരിത മിഷൻ സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ ചങ്ങാതിക്കൊരു തൈ എന്ന പ്രവർത്തനം 29/07/2025 ന് നടന്നു.ബഹുഃ എച്ച്.എം സുനി എഡ്‌വിൻ ഉദഘാടനം ചെയ്തു.കുട്ടികൾ ഫല വൃക്ഷ തൈകൾ കൊണ്ടുവരികയും പരസ്പരം കൈമാറുകയും ചെയ്തു.
== <big>ഹിരോഷിമ നാഗസാക്കി ദിനാചരണം</big> ==
ഹിരോഷിമ ,നാഗസാക്കി ദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ആഗസ്ത് 6,7,8 തീയതികളിൽ നടന്നു.6 ആം തിയതി പ്രത്യേക അസ്സെംബ്ലി,യുദ്ധവിരുദ്ധ ബോധവൽക്കരണം പോസ്റ്റർ നിർമ്മാണം ,7 ആം തിയതി സഡാക്കോ കൊക്ക് നിർമ്മാണം ,8 ആം തിയതി ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
== <big>സ്വാതന്ത്ര്യ ദിനാഘോഷം</big> ==
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9 ന് ബഹുമാനപ്പെട്ട എച്ച് എം പതാക ഉയർത്തി.എസ് .എം.സി ചെയർമാൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്വാതന്ത്ര്യ ദിന സന്ദേശം,പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ ഇവ വളരെ മനോഹരമായിരുന്നു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.തുടർന്ന് കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ആഗസ്ത് 14 ന് വിവിധ മത്സരങ്ങൾ നടന്നു'പ്രസംഗം,ദേശഭക്തി ഗാനാലാപനം,ക്വിസ്,പതാക നിർമ്മാണം,പതിപ്പ്‌തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി.
== ഓണാഘോഷം ==
ഈ വർഷത്തെ ഓണാഘോഷം 'ആർപ്പോ 2 കെ 25 ' 27/08 2026 ന് കെങ്കേമമായി ആഘോഷിച്ചു. എസ് .എം.സി ചെയർമാൻ ശ്രീമതി ചിത്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹു. എച്ച്. എം.സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു. ജോയ് വർഗീസ് സർ ഓണസന്ദേശം നൽകി .പൂക്കളം ഒരുക്കിയും ഓണക്കളികൾ കളിച്ചും ഓണപ്പാട്ടുകൾ പാടിയും കൈകൊട്ടിക്കളിച്ചും ആശംസകൾ കൈമാറിയും ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഉച്ചക്കുശേഷം കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാലയിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ അധ്യാപകരും മുഴുവൻ കുട്ടികളും പങ്കെടുത്തു.ഗ്രന്ഥശാലയിൽ നിന്നും മുഴുവൻ കുട്ടികൾക്കും ഓണസമ്മാനം ലഭിച്ചു.
== <big>ഗാന്ധിജയന്തി</big> ==
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരാഴ്ച സേവനവാരമായി ആചരിച്ചു.ബഹു.എച്ച്.എം.പരിപാടി ഉദ്‌ഘാടനംചെയ്തു .3ആം തിയതി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ഗാന്ധി ചിത്രംവര നടത്തി.6 ആം തിയതി ഗാന്ധി ക്വിസ് നടത്തി.7 ആം തിയതി കുട്ടികൾ തയ്യാറാക്കി വന്ന പതിപ്പ് പ്രകാശനവും പ്രദർശനവും നടത്തി.8 ആം തിയതി സ്കൂളും പരിസരവും വൃത്തിയാക്കുകയും സേവനവാരമായി ആചരിക്കുകയും ചെയ്തു.
== <big>ടുബാക്കോ ഫ്രീ സ്കൂൾ</big> ==
ലഹരിക്കെതിരെ കുട്ടികൾക്കു ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 27 മുതൽ 'ടുബാക്കോ ഫ്രീ സ്കൂൾ' എന്ന ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനം നടന്നു.പരിപാടി ബഹു.എച്ച്.എം.ഉദ്‌ഘാടനംചെയ്തു.ലഹരിക്കെതിരെപ്രത്യേക അസ്സെംബ്ലി,ബോധവൽക്കരണം,പോസ്റ്റർ നിർമ്മാണം,മുദ്രാവാക്യ നിർമ്മാണം,ക്വിസ് മത്സരം,ബോധവൽക്കരണ റാലി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
== <big>കേരളപ്പിറവി</big> ==
നവംബർ 1 കേരളപ്പിറവി ദിനം നവംബർ 3 ആം തിയതി വർണ്ണാഭമായി ആഘോഷിച്ചു.പ്രത്യേക അസ്സംബ്ലി കൂടുകയും കേരളപ്പിറവിദിന സന്ദേശം ബഹു എച്ച്.എം.നൽകുകയും ചെയ്തു.കേരളപ്പിറവിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.കുട്ടികൾ കേരള വേഷം ധരിച്ച് സ്കൂളിൽ എത്തി.കേരളഗാനാലാപനം,പ്രസംഗം,വിവിധ കലാപരിപാടികൾ,പതിപ്പ് തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
== <big>ശിശുദിനം</big> ==
നവംബർ 14 ശിശുദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആഘോഷിച്ചു.പരിപാടി ബഹു.എച്ച്.എം.ഉദ്‌ഘാടനംചെയ്തുപ്രത്യേക അസ്സംബ്ലി കൂടുകയും ശിശുദിന സന്ദേശം നൽകുകയും ചെയ്തു.കുട്ടികൾ ശിശുദിന വേഷം ധരിച്ചെത്തി.എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി ധരിച്ച് ശിശുദിന റാലിയിൽ പങ്കെടുത്തു.ശിശുദിന ഗാനാലാപനം,പ്രസംഗം,ശിശുദിന സന്ദേശം എന്നിവ കുട്ടികൾ കൈമാറി.ശിശുദിന പതിപ്പ് കുട്ടികൾ തയ്യാറാക്കി.ബഹു.എച്ച്.എം പതിപ്പ് പ്രകാശനം ചെയ്തു.കുട്ടികൾക്ക് മധുരം നൽകി .
== <big>ഭിന്നശേഷി ദിനാചരണം</big> ==
ഡിസംബർ 3 ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 'ഭിന്നശേഷി സൗഹൃദ വിദ്യാലയം 'എന്ന പരിപാടി നടന്നു.'സാമൂഹിക പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക 'എന്ന വിഷയത്തെക്കുറിച്ച് ബഹു.എച്ച്.എം.സന്ദേശം നൽകി.ക്വിസ് ,പോസ്റ്റർ രചന ,ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.