"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 102: | വരി 102: | ||
=== <u>'''സെപ്റ്റംബർ 26'''</u> === | === <u>'''സെപ്റ്റംബർ 26'''</u> === | ||
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് 26,27 ദിവസങ്ങളിലായി നടത്തി. രാവിലെ 10 മണിയോടെ പതാക ഉയർത്തി യൂണിറ്റ് ക്യാമ്പ് ആരംഭിച്ചു. ഗൈഡ് ക്യാപ്റ്റന്മാരായ ജെസ്മി ടീച്ചർ ബിജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് അതിമനോഹരമായി നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി റോഷ് ബിനു ടീച്ചർ ക്യാമ്പിനെ അഭിസംബോദന ചെയ്ത് സംസാരിച്ചു. അന്നേ ദിവസം സ്കൂളിൽ 47 കുട്ടികളും 4 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും താമസിച്ചു. തുടർന്ന് പിറ്റേ ദിവസം വൈകുന്നേരം 4 മണി വരെ കുട്ടികൾ ക്യാമ്പിൽ വളരെ ഭംഗിയായി പങ്കെടുത്തു. 4 മണിയോടെ ക്യാമ്പിൽ നിന്നും കുട്ടികൾ രക്ഷകർത്താക്കൾക്കൊപ്പം മടങ്ങി. | ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് 26,27 ദിവസങ്ങളിലായി നടത്തി. രാവിലെ 10 മണിയോടെ പതാക ഉയർത്തി യൂണിറ്റ് ക്യാമ്പ് ആരംഭിച്ചു. ഗൈഡ് ക്യാപ്റ്റന്മാരായ ജെസ്മി ടീച്ചർ ബിജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് അതിമനോഹരമായി നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി റോഷ് ബിനു ടീച്ചർ ക്യാമ്പിനെ അഭിസംബോദന ചെയ്ത് സംസാരിച്ചു. അന്നേ ദിവസം സ്കൂളിൽ 47 കുട്ടികളും 4 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും താമസിച്ചു. തുടർന്ന് പിറ്റേ ദിവസം വൈകുന്നേരം 4 മണി വരെ കുട്ടികൾ ക്യാമ്പിൽ വളരെ ഭംഗിയായി പങ്കെടുത്തു. 4 മണിയോടെ ക്യാമ്പിൽ നിന്നും കുട്ടികൾ രക്ഷകർത്താക്കൾക്കൊപ്പം മടങ്ങി. | ||
=== <u>സെപ്റ്റംബർ 29</u> === | |||
ഉപജില്ല ഷട്ടിൽ ബാഡ്മിന്റണിൽ 7ാം ക്ലാസിലെ ജുവൈരിയ ഷഹ്സാദിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. | |||
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 10ബി ക്ലാസിലെ ആൻമേരി ഷൈജു ഹൃദയ ദിന സന്ദേശം സ്കൂൾ അസംബ്ലിയിൽ വായിച്ചു. | |||
സംസ്ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂളിലെ ഗൗരി കൃഷ്ണ, ആൻമേരി ഷൈജു, നിജിത ടിറ്റോ, അലീമ ഹനാൻ, ആസിയ ടി എൻ എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചു. | |||
=== <u>'''സെപ്റ്റംബർ 30'''</u> === | |||
പഠന പിൻതുണ പ്രവർത്തന വിലയിരുത്തൽ നടത്തി. | |||
=== <u>'''ഒക്ടോബർ 06 - ലോക മാനസിക ആരോഗ്യ ദിനം'''</u> === | |||
ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്തിൽ നിന്നും ചിൽഡ്രൻസ് പാർക്ക് വരെ നടന്ന വാക്കത്തോണിൽ സ്കൂളിൽ നിന്ന് പ്രതിനിധിയായി ബിന്റ ആന്റണി ടീച്ചറും 10 കുട്ടികളും പങ്കെടുത്തു. | |||
=== '''<u>ഒക്ടോബർ 07</u>''' === | |||
നമ്മുടെ സ്കൂളിലെ ആർ സുബലക്ഷമി ഡിസ്ക് ത്രോയ്ക്ക് രണ്ടാം സ്ഥാനവും 6ബിയിലെ ഹദിയ ഫാത്തിമക്കും ഹൈ ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ 9 ഹോക്കി കുട്ടികൾക്കും, ഫെൻസിംഗിൽ തനുശ്രീ ജിജേഷ്, ഷട്ടിൽ ബാഡ്മിന്റണിൽ ജുവൈരിയ ഷഹ്സാദിക്കും സംസ്ഥാന സ്പോർട്ട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
ലയൺസ് ക്ലബ് കൊച്ചിൻ സെന്റ്രലിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൻ വേണ്ടി ഒരു ഇൻസിനറേട്ടർ സംഭാവന നൽകി മാതൃകയായി. എച്ച്. എം ശ്രീമതി റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വ്യക്തി ശുചിത്വത്തിനെപറ്റിയും ഇൻസിനറേട്ടർ ഉപയോഗിക്കുന്ന രീതിയെ പറ്റിയും ശ്രീമതി ബീന ശ്രീനാഥ് സംസാരിച്ചു. തുടർന്ന് അഡ്വ. ഡോ.അഞ്ജന ടോമിയും കുട്ടികളെ അഭിസംബോധന ചെയ്ത സംസാരിച്ചു. | |||
=== <u>'''ഒക്ടോബർ 09'''</u> === | |||
വിദ്യാരംഗം കലാസാഹിത്യവേദി എറണാകുളം ജില്ല സർഗോത്സവത്തിൽ 10ാം ക്ലാസിലെ മിൻഹ ഹനീഫ കഥാരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=== <u>'''ഒക്ടോബർ 11'''</u> === | |||
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ദ്വിതീയ സോപാൻ പരീക്ഷക്ക് നമ്മുടെ സ്കൂളിലെ 18 കുട്ടികൾ പങ്കെടുത്ത് വിജയിച്ചു. കച്ചേരിപ്പടി സെന്റ്. ആന്റണീസ് സ്കൂളിൽ വെച്ച് ക്യാമ്പ് നടത്തിയാണ് പരീക്ഷ നടത്തിയത്. | |||
=== <u>'''ഒക്ടോബർ 16'''</u> === | |||
വെൾഡ് ഫുഡ് ഡേ ആന്റ് ഗ്ലോബൽ ഹാന്റ് വാഷിങ് ഡേ എന്നിവ ആചരിച്ചു. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചും കൈകൾ വൃത്തിയാക്കിയും ഈ ദിനം കൊണ്ടാടി. | |||
=== <u>'''ഒക്ടോബർ 20'''</u> === | |||
7ാം ക്ലാസിലെ ജുവൈരിയ ഷഹ്സാദി സംസ്ഥാന തല ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||
=== <u>'''ഒക്ടോബർ 21'''</u> === | |||
കുട്ടികൾക്കുവേണ്ടി തൃക്കാക്കര എം എൽ എ ശ്രീമതി. ഉമതോമസ് നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഉപജില്ലാ വർക്ക്എക്സ്പീരിയൻസ് മത്സരത്തിൽ 18 ഇനങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗത്തിലെ കുട്ടികൾ മത്സരിച്ചു. 1 കുട്ടിക്ക് യു.പി വിഭാഗത്തിൽ 2nd A ഗ്രേഡും 1 കുട്ടിക്ക് 3rd A ഗ്രേഡും, 12 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് B ഗ്രേഡും കരസ്ഥമാക്കി. ഐ.ടി ഫെയറിൽ മാളവിക കെ മേനോൻ മലയാള ടൈപ്പിംഗിന് A ഗ്രേഡ് കരസ്ഥമാക്കി. റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഫാത്തിമ റഹീം, ഫർസീന പർവീൻ എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു. | |||
=== <u>'''ഒക്ടോബർ 26'''</u> === | |||
കേരള സ്കൂൾ കായിക മേളയിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജുവൈരിയ ഷഹ്സാദിന് ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി. സംസ്ഥാന തല സബ്ജൂനിയർ ഹോക്കി മത്സരത്തിൽ റണർസ് അപ്പായ എറണാകുളം ജില്ലയിലെ നമ്മുടെ സ്കൂളിലെ കുട്ടികൾ ആയിഷ ബരീറ, ശ്രുതിക ജാസ്മിൻ, ജുവൈരിയ മുജീബ്, അക്ഷിതി ആർ എന്നിവരെ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ ആദരിച്ചു. | |||
=== <u>'''ഒക്ടോബർ 27'''</u> === | |||
കേരള സ്റ്റേറ്റ് സ്കൂൾ ഗേയിംസിൽ ഫെൻസിംഗിൽ 7ാം ക്ലാസിലെ തനുശ്രീ ജിജോഷ് മൂന്നാം സ്ഥാനം നേടി. ദേശീയ തലത്തിൽ മത്സരിക്കാനായി തെരഞ്ഞെടുക്കപ്പെട്ട കേരള ടീം അംഗളായ പയസിന്റെ അഭിമാന താരങ്ങളായ ആയിഷ ബരീറ എ എസ് ആന്റ് ശ്രുതിക ജാസ്മിൻ എന്നിവരെ പ്രത്യേക അസംബ്ലി നടത്തി സ്കൂൾ അങ്കണത്തിൽ വെച്ച് എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ, കായിക അധ്യാപിക ശ്രീമതി ആൻസി വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നടത്തി. | |||
=== <u>'''ഒക്ടോബർ 30'''</u> === | |||
10ാം ക്ലാസിലെ കുട്ടികളെക്കൊണ്ട് പഠന യാത്ര സംഘടിപ്പിച്ചു. 108 വിദ്യാർത്ഥിനികളും 10 അധ്യാപകരും ഒരു അധ്യാപക പ്രതിനിധിയുമായാണ് യാത്ര നടത്തിയത്. | |||
=== <u>ഒക്ടോബർ 31</u> === | |||
ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സെന്റ്രലിന്റെ പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. 20 വിദ്യാർത്ഥിനികൾ പങ്കെടുത്തു. | |||
=== <u>'''നവംബർ 03 - കേരള പിറവി ആഘോഷം'''</u> === | |||
കേരള പിറവി ആഘോഷിച്ചു. മലയാളത്തിന്റെ മഹിമയെക്കുറിച്ച് സംസാരിച്ചു. 8ാം ക്ലാസിലെ വിദ്യാർത്ഥിനികൾ നാടൻ പാട്ട് പാടി. എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ കേരള പിറവി ആശംസകൾ അറിയിച്ച് സംസാരിച്ചു. | |||
=== <u>'''നവംബർ 11'''</u> === | |||
സിറ്റി പോലീസ് കമ്മീഷണറുടെ 'ഉദയം' പ്രോജക്ടിന്റെ കീഴിലുള്ള ലഹരിക്കെതിരെയുള്ള ചൈൽഡ് അബ്യൂസിനെപ്പറ്റിയും ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ് എടുത്തു. | |||
=== <u>'''നവംബർ 11,12,13'''</u> === | |||
എറണാകുളം ഉപജില്ല കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിനിധീകരിച്ച് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. | |||
=== <u>'''നവംബർ 14'''</u> === | |||
മലയാളം കഥാരചന ഹൈസ്കൂൾ വിഭാഗം 10ാം ക്ലാസിലെ മിൻഹ ഹനീഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടോടിനൃത്തം ഹൈസ്കൂൾ വിഭാഗം ആഞ്ചലീന മരിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി. എ ഗ്രേഡും ബി ഗ്രേഡും സി ഗ്രേഡും ലഭിച്ചു. | |||
=== <u>'''നവംബർ 18'''</u> === | |||
സിറ്റി പോലീസ് കമ്മീഷ്ണറുടെ ഉദയം പ്രോജക്ടിന്റെ ഭാഗമായി സൈക്കോളജിസ്റ്റുകൾ ലഹരിക്കെതിരെയും ചൈൽഡ് അബ്യൂസിനെപ്പറ്റിയും 7ാം ക്ലാസുകാർക്ക് ക്ലാസ് എടുത്തു. | |||
=== <u>'''നവംബർ 27'''</u> === | |||
ഡോഗ് വാക്സിനേഷൻ ക്ലാസ് നടത്തി. രാവിലെ ചിത്രരചന മത്സരത്തിന് "Vaccinate dogs to eliminate rabies" എന്നതായിരുന്നു വിഷയം. ഉച്ചയ്ക്ക് ശേഷം ഡോഗ് വാക്സിനേഷനെപ്പറ്റി ഒരു ക്ലാസും ഉണ്ടായിരുന്നു. | |||
=== <u>'''ഡിസംബർ 4'''</u> === | |||
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചചു. | |||
=== <u>'''ഡിസംബർ 5'''</u> === | |||
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം എച്ച് എസ് വിഭാഗത്തിന് സംഘടിപ്പിച്ചു. | |||
=== <u>'''ഡിസംബർ 10'''</u> === | |||
ക്രിസ്തുമസ് കാർഡ് മേക്കിംഗ് മത്സരം നടത്തി. കുട്ടികൾ വളരെ മനോഹരമായി ക്രിസ്തുമസ് കാർഡുകൾ തയ്യാറാക്കി. | |||
=== <u>'''ഡിസംബർ 12 - ക്രിസ്തുമസ് ആഘോഷം'''</u> === | |||
ക്രിസ്ബെൽ 2025 ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. ഉച്ചക്ക് ശേഷം 2 മണിക്ക് ഇടപ്പള്ളി ഫൊറോനാ ചർച്ച് അസ്സി.വി. അഖിൽ പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ. ടോണി ജോസ് ആശംസയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ക്രിസ്തുമസ് കരോൾ ഗാനവും ടീച്ചർസിന്റെ ക്രിസ്തുമസ് കരോൾ ഗാനവും ഉണ്ടായിരുന്നു. കൂടാതെ പപ്പാനി മത്സരവും ഉണ്ടായിരുന്നു. കുട്ടികൾക്ക് കേക്ക് വിതരണവും ചെയുതു. | |||
=== <u>'''ഡിസംബർ 15'''</u> === | |||
ക്രിസ്തുമസ് പരീക്ഷ {Summative assessment 2nd 2025-26} ആരംഭിച്ചു. | |||
=== <u>'''ഡിസംബർ 23'''</u> === | |||
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടച്ചു. ക്രിസ്തുമസ് പരീക്ഷകൾ അവസാനിച്ചു. | |||
=== <u>'''ജാനുവരി 05'''</u> === | |||
ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറന്നു. | |||
=== <u>'''ജാനുവരി 06 - ദേശീയ വിരമുക്ത ദിനം'''</u> === | |||
ദേശീയ വിരമുക്ത ദിനം , അന്ന് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകി. ജനുവരി 12ന് രണ്ടാം ഘട്ട ഗുളികയും നൽകി. | |||
=== <u>ജാനുവരി 12</u> === | |||
എസ് എസ് എൽ സി പ്രീ മോഡൽ എക്സാം തുടങ്ങി. ജനുവരി 20ന് അവസാനിച്ചു. | |||
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം 8 മുതൽ 10 വരെയുള്ള ക്ലാസുകാർക്ക് നടത്തി. | |||
10 വയസിന്റേയും 15 വയസിന്റേയും പ്രതിരോധ കുത്തിവെയ്പ്[TD,TT VACCINE] എടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് സ്കൂളിൽ സൗകര്യം ഉണ്ടാക്കി. | |||
=== <u>'''ജാനുവരി 13'''</u> === | |||
സെക്കന്റ് ടേം എക്സാമിനു ശേഷമുള്ള ക്ലാസ് പി ടി എ മീറ്റിംഗ് സംഘടിപ്പിച്ചു. | |||
=== <u>'''ജാനുവരി 16 - സ്പാർട്ട്സ് ഡേ'''</u> === | |||
Annual Sports Day ആഘോഷിച്ചു. കുട്ടികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് ഉച്ചക്ക് ശേഷം മെഡൽ വിതരണവും നടന്നു. എച്ച് എം റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
=== <u>'''ജാനുവരി 23 - വാർഷിക ദിന ആഘോഷം'''</u> === | |||
57ാം വാർഷിക ദിന ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് 2.30 ആരംഭിച്ച ആഘോഷ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായ റവ.ഫാ. വിപിൻ കുരിശുത്തറയും ഡോ. മുത്തുമണി സോമസുന്ദരനും ചേർന്ന് ഉദ്ഘാടനം വഹിച്ചു. കൗൺസിലർ, കോപ്പറേഷൻ ഓഫ് കൊച്ചി ശ്രീമതി വി വിജയകുമാരി, മാനേജ്മെന്റ് ട്രസ്റ്റേഴ്സ് ശ്രീ. രാജു മാളിയ്ക്കൽ, ശ്രീ ബോണി മരങ്ങാട്ടിൽ, പി ടി എ പ്രസിഡന്റ് ശ്രീ ടോണി ജോസ്, POSA പ്രതിനിധി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്രീമതി മേരി പി ജെ ടീച്ചർ, റീത്ത കെ ടി ടീച്ചർ, മറിയമ്മ ഐസക് ടീച്ചർ, രാജമ്മ വർഗ്ഗീസ് ടീച്ചർ എന്നിവർക്ക് യാത്രയയ്പ്പും അന്നേ ദിവസം നടത്തി. തുടർന്ന് 5.30ഓടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ വർണ്ണപ്പൊലിമയോടെ നടന്നു. നവരംഗ് 2026 വൈകിട്ട് 7.30ഓടെ അവസാനിച്ചു. | |||
=== <u>'''ജാനുവരി 26 - റിപ്പബ്ലിക് ദിനം'''</u> === | |||
റിപ്പബ്ലിക് ദിനം ആഘോഷിച്ചു. | |||
=== <u>'''ജാനുവരി 27'''</u> === | |||
10ാം ക്ലാസിലെ കുട്ടികളുടെ ഫെയർവെൽ നടത്തി. | |||
=== <u>'''ജാനുവരി 28'''</u> === | |||
10ാം ക്ലാസിലെ ക്ലാസ് ഫോട്ടോയും സ്റ്റാഫ് ഫോട്ടോയും എടുത്തു. | |||
10ാം ക്ലാസിലെ കുട്ടികളുടെ പ്രീ മോഡൽ എക്സാം നടത്തി. | |||
=== <u>'''ഫെബ്രുവരി 3'''</u> === | |||
എസ്.എസ്.എൽ.സി ഐ.ടി എക്സാം ആരംഭിച്ചു. | |||
=== <u>'''ഫെബ്രുവരി 16'''</u> === | |||
10ാം ക്ലാസിലെ കുട്ടികളുടെ മോഡൽ എക്സാം ആരംഭിച്ചു. 20ന് എക്സാം അവസാനിച്ചു. | |||
15:50, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 10
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം ജൂലൈ 10-ാം തിയതീ വ്യാഴായ്ച്ച നടത്തി. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. കൂടാതെ മോറൽ പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കും, എൻ.എം.എം.എസ് പരീക്ഷയിലും യു.എസ്.എസ് പരീക്ഷയിലും വിജയികളായ കുട്ടികൾക്കൂം സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ഏഞ്ചല ആന്റണി നന്ദി പറഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ജമാൽ ടി.എച്ച് ആശംസ അർപ്പിച്ചു.
ബോധവൽക്കരണ ക്ലാസ് - ജൂൺ 4
സന്മാർഗ്ഗപഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ. ലിറ്റോ പാലത്തിങ്കൾ [മോട്ടിവേഷണൽ സ്പീക്കർ] ക്ലാസ് നയിച്ചു. കുട്ടികളിലെ നല്ല സ്വഭാവം, ശീലങ്ങൾ എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. തുടർന്ന് ലഹരിക്കെതിരെ മജീഷ്യൻ മാജിക് ഷോ നടത്തി. കുട്ടികളിൽ ലഹരിക്കെതിരെയും ലഹരി ചൂഷണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ മാജിക് ഷോ സഹായിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറന്ന് രണ്ട് ആഴ്ച കാലം ലഹരിക്കെതിരെയും സന്മാർഗ്ഗപാഠങ്ങളും ടീച്ചർമാർ എട്ടാമത്തെ പിരീഡുകളിൽ ക്ലാസ് എടുത്തു.
ജൂൺ 11
ബാലജന സഖ്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് വൈറ്റില വെൽകെയർ ആശുപത്രിയിലെ ഡോ.ജോസഫ് ഫിലിപ്പ് കുട്ടികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഡോ.അശ്വതി രാജു കുട്ടികളിലെ ശുചിത്വശീലങ്ങളെ കുറിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാം കഴിക്കേണ്ട ഭക്ഷണ ക്രമങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. നല്ല ആരോഗ്യ ശീലങ്ങൾ, വ്യായാമം, കായിക ക്ഷമത എന്നിവയെക്കുറിച്ചും സംസാരിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് നൽകി.
ജൂൺ 20
ഈഡിസ് കൊതുക് നിർമ്മാർജനത്തിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രതിജ്‍ഞ 9ബിയിലെ മാളവിക കെ മേനോൻ കുട്ടികൾക്കും അധ്യാപകർക്കും ചൊല്ലി കൊടുത്തു. സ്കൂൾ അസംബ്ലിയിലാണ് പ്രതിജ്ഞ ചൊല്ലിയത്.
പരസ്ഥിതി ദിനം - ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിംഗ് മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ എച്ച്.എസ്, യു.പി വിഭാഗം ക്ലാസുകാർ നടത്തി. പരിസ്ഥിതി ദിന പോസ്റ്ററുമൊക്കെയായി കുട്ടികൾ സ്ക്കൂൾ പരിസരത്ത് റാലി നടത്തി. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ വീഗാലന്റ് ഹോംസ് സി.ഈ.ഒ ജേക്കബ് കുരിവിള വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വൃക്ഷ തൈ വിതരണവും നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ സംസാരിച്ചു.
ജൂൺ 19 - വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം, ക്വിസ്, പത്രപാരായണം തുടങ്ങിയ മത്സരങ്ങൾ നടത്തി. പുസ്തക നിരൂപണം നടത്തി.
ജൂൺ 24 - വിവിധ ക്ലബുകളുടെ ഉത്ഘാടനവും ലോക സംഗീത യോഗ ദിനങ്ങളുടെ ആഘോഷവും
വിവിധ ക്ലബുകളുടെ ഉത്ഘാടനം ശ്രീമതി ഡോ.തനൂജ നിർവഹിച്ചു. ബാലജനസഖ്യം ഉത്ഘാടനം എ.സി.കെ നായർ [മൻ സായൽ ഡയറക്ടർ] നിർവഹിച്ചു. യോഗ ദിനം യോഗചാര്യർ ശ്രീ.നിശാന്ത് കൈയറും സംഗീതദിന ഉത്ഘാടനം പ്രശസ്ത ഗായകനായ ശ്രീ.ഡോ. മധു എം, ഗായിക ശ്രീമതി. സിന്ധു രാധകൃഷ്ണ കർത്തയും ചേർന്ന് നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ ഗാനാലാപനവും യോഗ ഡാൻസുമുണ്ടായിരുന്നു.
ജൂൺ 26
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം സ്കൂൾ അസംബ്ലിയിൽ അധ്യാപിക സിസ്റ്റർ അനൂപ വായിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ 9ഡിയിലെ മിലോണ ചൊല്ലി കൊടുത്തു.
ജൂൺ 30
എച്ച് സി എൽ ഫൗണ്ടേഷൻ ഹോക്കി ചാമ്പ്യന്മാരായ കേരള ടീമിലെ അംഗങ്ങളായ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ നിജിത ടിറ്റോ, അലീമ ഹനാൻ, ഗൗരി കൃഷ്ണ, അൻസിയ ജെ എൻ തുടങ്ങിയ കുട്ടികളെ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ ആദരിച്ചു. പേവിഷ ബാധയുടെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു അവലോകനം 8 സിയിലെ ആയിഷ എം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
ജൂലൈ 5 - ബഷീർ ദിന ആഘോഷം
പ്രശസ്ത സാഹിത്യക്കാരനും കഥാകൃത്തുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാളം അധ്യാപകരായ രമ്യ ടീച്ചർ, നിമ്മി ടീച്ചർ, സിസ്റ്റർ അനൂപ എന്നിവരുടെ നേതൃത്വത്തിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, കുട്ടികളുടെ അവലോകനം, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.
ജൂലൈ 10 - അധ്യാപക രക്ഷാകർത്തൃ സമിതി 2025-26 പൊതുയോഗം
ഈ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ക്ലാസ് പി.ടി.എയും അന്നേ ദിവസം തന്നെ നടന്നു. കൂടാതെ എസ് എസ് എൽ സി 2025-ൽ ഫുൾ A+ കിട്ടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടന്നു. യോഗത്തിൽ പ്രധാന അധ്യാപക ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതം അർപ്പിച്ചു. അധ്യക്ഷനായി സ്കൂൾ മാനേജർ വെരി.റവ. ഫാ. ആന്റണി മടത്തുംപ്പടി സംസാരിച്ചു. 2025-26 അധ്യായന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ. ടോണി ജോസ്, വൈസ് പ്രസിഡന്റായി ശ്രീ ആസിഫ് ടി.എ, മദർ പി.ടി.എ ആയി ശ്രീമതി ഷീബ ജേസൺ, ഓഡിറ്ററായി ശ്രീ ജേൽബിൻ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. രക്ഷാകർത്തക്കൾക്കായി ഒരു മോട്ടിവേഷണൽ ക്ലാസുമുണ്ടായിരുന്നു. മോട്ടിവേഷൻ സ്പീക്കർ ശ്രീ രാശി മരക്കാർ ക്ലാസ് നയിച്ചു. വളരെ നല്ല രീതിയിൽ രക്ഷകർത്താക്കളെ ഈ തലമുറയിൽ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം എങ്ങനെ നേർവഴി കാണിച്ചുകൊടുക്കണം എന്ന് രാശി സാർ ക്ലാസ് എടുത്തു.
ജൂലൈ 21 - ചാന്ദ്ര ദിനാഘോഷം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ ക്വിസ്, കോളാഷ് തുടങ്ങിയവ സംഘടിപ്പിച്ചു.
ജൂലൈ 28
കേരള സ്റ്റേറ്റ് റാങ്കിംഗ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ 7-ാം ക്ലാസിലെ ജുവൈരിയ ഷഹ്സാദി വിജയിയായി. U13 ഗേൾസ് ഡബിൾസിൽ വിജയിയും U13 ഗേൾസ് സിംഗൾസിൽ റണർ അപ്പുുമായി.
ജൂലൈ - 30
കേരള സ്റ്റേറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ 7-ാം ക്ലാസിലെ തനുശ്രീ ജിജോഷ് സ്വർണ മെഡൽ നേടി.
ആഗസ്റ്റ് 06 - ഹിരോഷിമാദിനം
ഹിരോഷിമാദിനം ആചരിച്ചു. കുട്ടികൾ സഡാകോ കൊക്ക് ഉണ്ടാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.
ആഗസ്റ്റ് - 07
കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് നടത്തിയ സയൻസ് ക്വിസിൽ 8-ാം ക്ലാസിലെ നെഹല ഫാത്തിമ, 9-ാം ക്ലാസിലെ അവന്തിക സി.എസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ആഗസ്റ്റ് 12 - പയസ് ദിനം
പയസ് ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
ആഗസ്റ്റ് 14
സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.
തൃക്കാക്കര എം എൽ എ ശ്രീമതി ഉമാ തോമസ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക നിധി പദ്ധതിയുമായി പുസ്തക വിതരണം നടത്തി.
ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം വിച്ചലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥികൾ റാലി നടത്തി. മധുര പലഹാര വിതരണം നടത്തി. ദേശ ഭക്തിഗാനാലാപനവും ഉണ്ടായിരുന്നു.
ആഗസ്റ്റ് -18
ഓണ പരീക്ഷ ആരംഭിച്ചു.
ആഗസ്റ്റ് 29 - ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ എച്ച്.എം ശ്രീമതി. റോഷ് ബിനു ടീച്ചർ ഉത്ഘാടനം ചെയ്തു. ഓണപ്പൂക്കളമിട്ടു, ഓണപ്പാട്ടുകൾ പാടി, നൃത്തരൂപങ്ങൾ നടത്തിയും മാവേലി മന്നനേയും വാമനനേയും എതിരേറ്റു. വടംവലി മത്സരം, മലയാളിമങ്ക തുടങ്ങിയവ നടത്തി. തുടർന്ന് കുട്ടികൾക്കായി പായസ വിതരണവും നടത്തി. ഓണ അവധിക്കായി സ്കൂൾ അടച്ചു.
സെപ്റ്റംബർ - 08
ഓണ അവധിക്ക്ശേഷം സ്കൂൾ തുറന്നു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
സെപ്റ്റംബർ - 11
വിദ്യാരംഗ കലാസാഹിത്യ വേദി എറണാകുളം ഉപജില്ല സർഗ്ഗോത്സവത്തിൽ കഥാരചനക്ക് മിൻഹ ഹനീഫയ്ക്ക് ഒന്നാം സമ്മാനവും ആയിഷ എമ്മിന് നാടൻ പാട്ടിന് രണ്ടാം സമ്മാനം ലഭിച്ചു. ഗണിത, ശാസ്ത്ര മേളകൾ നടത്തി.
സെപ്റ്റംബർ - 12
ക്ലാസ് പി ടി എയും രക്ഷാകർത്താക്കൾക്ക് കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിന് വേണ്ടി പി ടി എ എക്സിക്കേഷനും നടത്തി. ആൾ കേരള സ്റ്റേറ്റ് റാങ്കിംഗ് ചാമ്പ്യൻഷിപ്പ് - കോട്ടയം നടത്തിയ മത്സരത്തിൽ 7-ാം ക്ലാസിലെ ജൂവൈരിയ ഷഹ്സാദ്, U13 Girls doubles and third in U13 Girls singles-ും വിജയിച്ചു.
സെപ്റ്റംബർ - 15
സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് മേള നടത്തി. കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
സെപ്റ്റംബർ - 16
സയൻസ്, മാക്സ് ക്വിസ് മത്സരങ്ങൾ നടത്തി.
സെപ്റ്റംബർ - 17
അധ്യാപക ദിനത്തിന്റെ സ്കൂൾ തല ആഘോഷം നടത്തി.
സെപ്റ്റംബർ - 18
സ്കൂൾ കലോത്സവം മിഴിവ് - 2025
സെപ്റ്റംബർ 19
വിവിധ കലാപരിപാടികളോടെ ഹെഡ്മിസ്ട്രസ് ശ്രീമതി റോഷ് ബിനു ടീച്ചർ ഉദ്ഘാടനം നടത്തി. ഓരോ ഹൗസുകളുടെയും അത്യുഗ്രൻ മത്സര പരിപാടികൾ നടന്നു. ആദ്യ ദിവസമായ സെപ്റ്റംബർ 18ന് സിംഗിൾ ഐറ്റംസ് നടന്നു. തുടർന്ന് രണ്ടാം ദിവസം സെപ്റ്റംബർ 19ന് ബാക്കിയുള്ള സിംഗിൾ, ഗ്രൂപ്പ് ഐറ്റംസുകളും നടത്തി.
സെപ്റ്റംബർ 22
ഉപജില്ല ഹോക്കി മത്സരങ്ങളും സബ് ജൂനിയർ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ജേതാക്കളായി.
സെപ്റ്റംബർ - 23
ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി റോബോട്ടിക് എക്സപോ നടത്തി. സോഫ്റ്റ്വെയർ ഫ്രീഡം ഡേ 25 നടത്തി.
സെപ്റ്റംബർ 24
എറണാകുളം ഉപജില്ല ചെസ്സ് ചാമ്പ്യഷിപ്പിൽ 8ാം ക്ലാസിലെ ശ്രുതിക ജാസ്മിൻ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഉപജില്ല ഫെൻസിംഗ് മത്സരത്തിൽ 7ാം ക്ലാസിലെ തനുശ്രീ ജിജോഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സെപ്റ്റംബർ 25
ഉപജില്ല സയൻസ് ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഫാത്തിമ റഹീം, ഫാത്തിമ നൗറിൻ എന്നീ കുട്ടികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
സെപ്റ്റംബർ 26
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് 26,27 ദിവസങ്ങളിലായി നടത്തി. രാവിലെ 10 മണിയോടെ പതാക ഉയർത്തി യൂണിറ്റ് ക്യാമ്പ് ആരംഭിച്ചു. ഗൈഡ് ക്യാപ്റ്റന്മാരായ ജെസ്മി ടീച്ചർ ബിജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് അതിമനോഹരമായി നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി റോഷ് ബിനു ടീച്ചർ ക്യാമ്പിനെ അഭിസംബോദന ചെയ്ത് സംസാരിച്ചു. അന്നേ ദിവസം സ്കൂളിൽ 47 കുട്ടികളും 4 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും താമസിച്ചു. തുടർന്ന് പിറ്റേ ദിവസം വൈകുന്നേരം 4 മണി വരെ കുട്ടികൾ ക്യാമ്പിൽ വളരെ ഭംഗിയായി പങ്കെടുത്തു. 4 മണിയോടെ ക്യാമ്പിൽ നിന്നും കുട്ടികൾ രക്ഷകർത്താക്കൾക്കൊപ്പം മടങ്ങി.
സെപ്റ്റംബർ 29
ഉപജില്ല ഷട്ടിൽ ബാഡ്മിന്റണിൽ 7ാം ക്ലാസിലെ ജുവൈരിയ ഷഹ്സാദിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 10ബി ക്ലാസിലെ ആൻമേരി ഷൈജു ഹൃദയ ദിന സന്ദേശം സ്കൂൾ അസംബ്ലിയിൽ വായിച്ചു.
സംസ്ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂളിലെ ഗൗരി കൃഷ്ണ, ആൻമേരി ഷൈജു, നിജിത ടിറ്റോ, അലീമ ഹനാൻ, ആസിയ ടി എൻ എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചു.
സെപ്റ്റംബർ 30
പഠന പിൻതുണ പ്രവർത്തന വിലയിരുത്തൽ നടത്തി.
ഒക്ടോബർ 06 - ലോക മാനസിക ആരോഗ്യ ദിനം
ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്തിൽ നിന്നും ചിൽഡ്രൻസ് പാർക്ക് വരെ നടന്ന വാക്കത്തോണിൽ സ്കൂളിൽ നിന്ന് പ്രതിനിധിയായി ബിന്റ ആന്റണി ടീച്ചറും 10 കുട്ടികളും പങ്കെടുത്തു.
ഒക്ടോബർ 07
നമ്മുടെ സ്കൂളിലെ ആർ സുബലക്ഷമി ഡിസ്ക് ത്രോയ്ക്ക് രണ്ടാം സ്ഥാനവും 6ബിയിലെ ഹദിയ ഫാത്തിമക്കും ഹൈ ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ 9 ഹോക്കി കുട്ടികൾക്കും, ഫെൻസിംഗിൽ തനുശ്രീ ജിജേഷ്, ഷട്ടിൽ ബാഡ്മിന്റണിൽ ജുവൈരിയ ഷഹ്സാദിക്കും സംസ്ഥാന സ്പോർട്ട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി.
ലയൺസ് ക്ലബ് കൊച്ചിൻ സെന്റ്രലിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൻ വേണ്ടി ഒരു ഇൻസിനറേട്ടർ സംഭാവന നൽകി മാതൃകയായി. എച്ച്. എം ശ്രീമതി റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വ്യക്തി ശുചിത്വത്തിനെപറ്റിയും ഇൻസിനറേട്ടർ ഉപയോഗിക്കുന്ന രീതിയെ പറ്റിയും ശ്രീമതി ബീന ശ്രീനാഥ് സംസാരിച്ചു. തുടർന്ന് അഡ്വ. ഡോ.അഞ്ജന ടോമിയും കുട്ടികളെ അഭിസംബോധന ചെയ്ത സംസാരിച്ചു.
ഒക്ടോബർ 09
വിദ്യാരംഗം കലാസാഹിത്യവേദി എറണാകുളം ജില്ല സർഗോത്സവത്തിൽ 10ാം ക്ലാസിലെ മിൻഹ ഹനീഫ കഥാരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഒക്ടോബർ 11
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ദ്വിതീയ സോപാൻ പരീക്ഷക്ക് നമ്മുടെ സ്കൂളിലെ 18 കുട്ടികൾ പങ്കെടുത്ത് വിജയിച്ചു. കച്ചേരിപ്പടി സെന്റ്. ആന്റണീസ് സ്കൂളിൽ വെച്ച് ക്യാമ്പ് നടത്തിയാണ് പരീക്ഷ നടത്തിയത്.
ഒക്ടോബർ 16
വെൾഡ് ഫുഡ് ഡേ ആന്റ് ഗ്ലോബൽ ഹാന്റ് വാഷിങ് ഡേ എന്നിവ ആചരിച്ചു. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചും കൈകൾ വൃത്തിയാക്കിയും ഈ ദിനം കൊണ്ടാടി.
ഒക്ടോബർ 20
7ാം ക്ലാസിലെ ജുവൈരിയ ഷഹ്സാദി സംസ്ഥാന തല ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
ഒക്ടോബർ 21
കുട്ടികൾക്കുവേണ്ടി തൃക്കാക്കര എം എൽ എ ശ്രീമതി. ഉമതോമസ് നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഉപജില്ലാ വർക്ക്എക്സ്പീരിയൻസ് മത്സരത്തിൽ 18 ഇനങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗത്തിലെ കുട്ടികൾ മത്സരിച്ചു. 1 കുട്ടിക്ക് യു.പി വിഭാഗത്തിൽ 2nd A ഗ്രേഡും 1 കുട്ടിക്ക് 3rd A ഗ്രേഡും, 12 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് B ഗ്രേഡും കരസ്ഥമാക്കി. ഐ.ടി ഫെയറിൽ മാളവിക കെ മേനോൻ മലയാള ടൈപ്പിംഗിന് A ഗ്രേഡ് കരസ്ഥമാക്കി. റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഫാത്തിമ റഹീം, ഫർസീന പർവീൻ എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു.
ഒക്ടോബർ 26
കേരള സ്കൂൾ കായിക മേളയിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജുവൈരിയ ഷഹ്സാദിന് ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി. സംസ്ഥാന തല സബ്ജൂനിയർ ഹോക്കി മത്സരത്തിൽ റണർസ് അപ്പായ എറണാകുളം ജില്ലയിലെ നമ്മുടെ സ്കൂളിലെ കുട്ടികൾ ആയിഷ ബരീറ, ശ്രുതിക ജാസ്മിൻ, ജുവൈരിയ മുജീബ്, അക്ഷിതി ആർ എന്നിവരെ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ ആദരിച്ചു.
ഒക്ടോബർ 27
കേരള സ്റ്റേറ്റ് സ്കൂൾ ഗേയിംസിൽ ഫെൻസിംഗിൽ 7ാം ക്ലാസിലെ തനുശ്രീ ജിജോഷ് മൂന്നാം സ്ഥാനം നേടി. ദേശീയ തലത്തിൽ മത്സരിക്കാനായി തെരഞ്ഞെടുക്കപ്പെട്ട കേരള ടീം അംഗളായ പയസിന്റെ അഭിമാന താരങ്ങളായ ആയിഷ ബരീറ എ എസ് ആന്റ് ശ്രുതിക ജാസ്മിൻ എന്നിവരെ പ്രത്യേക അസംബ്ലി നടത്തി സ്കൂൾ അങ്കണത്തിൽ വെച്ച് എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ, കായിക അധ്യാപിക ശ്രീമതി ആൻസി വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നടത്തി.
ഒക്ടോബർ 30
10ാം ക്ലാസിലെ കുട്ടികളെക്കൊണ്ട് പഠന യാത്ര സംഘടിപ്പിച്ചു. 108 വിദ്യാർത്ഥിനികളും 10 അധ്യാപകരും ഒരു അധ്യാപക പ്രതിനിധിയുമായാണ് യാത്ര നടത്തിയത്.
ഒക്ടോബർ 31
ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സെന്റ്രലിന്റെ പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. 20 വിദ്യാർത്ഥിനികൾ പങ്കെടുത്തു.
നവംബർ 03 - കേരള പിറവി ആഘോഷം
കേരള പിറവി ആഘോഷിച്ചു. മലയാളത്തിന്റെ മഹിമയെക്കുറിച്ച് സംസാരിച്ചു. 8ാം ക്ലാസിലെ വിദ്യാർത്ഥിനികൾ നാടൻ പാട്ട് പാടി. എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ കേരള പിറവി ആശംസകൾ അറിയിച്ച് സംസാരിച്ചു.
നവംബർ 11
സിറ്റി പോലീസ് കമ്മീഷണറുടെ 'ഉദയം' പ്രോജക്ടിന്റെ കീഴിലുള്ള ലഹരിക്കെതിരെയുള്ള ചൈൽഡ് അബ്യൂസിനെപ്പറ്റിയും ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ് എടുത്തു.
നവംബർ 11,12,13
എറണാകുളം ഉപജില്ല കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിനിധീകരിച്ച് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
നവംബർ 14
മലയാളം കഥാരചന ഹൈസ്കൂൾ വിഭാഗം 10ാം ക്ലാസിലെ മിൻഹ ഹനീഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടോടിനൃത്തം ഹൈസ്കൂൾ വിഭാഗം ആഞ്ചലീന മരിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി. എ ഗ്രേഡും ബി ഗ്രേഡും സി ഗ്രേഡും ലഭിച്ചു.
നവംബർ 18
സിറ്റി പോലീസ് കമ്മീഷ്ണറുടെ ഉദയം പ്രോജക്ടിന്റെ ഭാഗമായി സൈക്കോളജിസ്റ്റുകൾ ലഹരിക്കെതിരെയും ചൈൽഡ് അബ്യൂസിനെപ്പറ്റിയും 7ാം ക്ലാസുകാർക്ക് ക്ലാസ് എടുത്തു.
നവംബർ 27
ഡോഗ് വാക്സിനേഷൻ ക്ലാസ് നടത്തി. രാവിലെ ചിത്രരചന മത്സരത്തിന് "Vaccinate dogs to eliminate rabies" എന്നതായിരുന്നു വിഷയം. ഉച്ചയ്ക്ക് ശേഷം ഡോഗ് വാക്സിനേഷനെപ്പറ്റി ഒരു ക്ലാസും ഉണ്ടായിരുന്നു.
ഡിസംബർ 4
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചചു.
ഡിസംബർ 5
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം എച്ച് എസ് വിഭാഗത്തിന് സംഘടിപ്പിച്ചു.
ഡിസംബർ 10
ക്രിസ്തുമസ് കാർഡ് മേക്കിംഗ് മത്സരം നടത്തി. കുട്ടികൾ വളരെ മനോഹരമായി ക്രിസ്തുമസ് കാർഡുകൾ തയ്യാറാക്കി.
ഡിസംബർ 12 - ക്രിസ്തുമസ് ആഘോഷം
ക്രിസ്ബെൽ 2025 ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. ഉച്ചക്ക് ശേഷം 2 മണിക്ക് ഇടപ്പള്ളി ഫൊറോനാ ചർച്ച് അസ്സി.വി. അഖിൽ പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ. ടോണി ജോസ് ആശംസയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ക്രിസ്തുമസ് കരോൾ ഗാനവും ടീച്ചർസിന്റെ ക്രിസ്തുമസ് കരോൾ ഗാനവും ഉണ്ടായിരുന്നു. കൂടാതെ പപ്പാനി മത്സരവും ഉണ്ടായിരുന്നു. കുട്ടികൾക്ക് കേക്ക് വിതരണവും ചെയുതു.
ഡിസംബർ 15
ക്രിസ്തുമസ് പരീക്ഷ {Summative assessment 2nd 2025-26} ആരംഭിച്ചു.
ഡിസംബർ 23
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടച്ചു. ക്രിസ്തുമസ് പരീക്ഷകൾ അവസാനിച്ചു.
ജാനുവരി 05
ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറന്നു.
ജാനുവരി 06 - ദേശീയ വിരമുക്ത ദിനം
ദേശീയ വിരമുക്ത ദിനം , അന്ന് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകി. ജനുവരി 12ന് രണ്ടാം ഘട്ട ഗുളികയും നൽകി.
ജാനുവരി 12
എസ് എസ് എൽ സി പ്രീ മോഡൽ എക്സാം തുടങ്ങി. ജനുവരി 20ന് അവസാനിച്ചു.
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം 8 മുതൽ 10 വരെയുള്ള ക്ലാസുകാർക്ക് നടത്തി.
10 വയസിന്റേയും 15 വയസിന്റേയും പ്രതിരോധ കുത്തിവെയ്പ്[TD,TT VACCINE] എടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് സ്കൂളിൽ സൗകര്യം ഉണ്ടാക്കി.
ജാനുവരി 13
സെക്കന്റ് ടേം എക്സാമിനു ശേഷമുള്ള ക്ലാസ് പി ടി എ മീറ്റിംഗ് സംഘടിപ്പിച്ചു.
ജാനുവരി 16 - സ്പാർട്ട്സ് ഡേ
Annual Sports Day ആഘോഷിച്ചു. കുട്ടികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് ഉച്ചക്ക് ശേഷം മെഡൽ വിതരണവും നടന്നു. എച്ച് എം റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്തു.
ജാനുവരി 23 - വാർഷിക ദിന ആഘോഷം
57ാം വാർഷിക ദിന ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് 2.30 ആരംഭിച്ച ആഘോഷ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായ റവ.ഫാ. വിപിൻ കുരിശുത്തറയും ഡോ. മുത്തുമണി സോമസുന്ദരനും ചേർന്ന് ഉദ്ഘാടനം വഹിച്ചു. കൗൺസിലർ, കോപ്പറേഷൻ ഓഫ് കൊച്ചി ശ്രീമതി വി വിജയകുമാരി, മാനേജ്മെന്റ് ട്രസ്റ്റേഴ്സ് ശ്രീ. രാജു മാളിയ്ക്കൽ, ശ്രീ ബോണി മരങ്ങാട്ടിൽ, പി ടി എ പ്രസിഡന്റ് ശ്രീ ടോണി ജോസ്, POSA പ്രതിനിധി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്രീമതി മേരി പി ജെ ടീച്ചർ, റീത്ത കെ ടി ടീച്ചർ, മറിയമ്മ ഐസക് ടീച്ചർ, രാജമ്മ വർഗ്ഗീസ് ടീച്ചർ എന്നിവർക്ക് യാത്രയയ്പ്പും അന്നേ ദിവസം നടത്തി. തുടർന്ന് 5.30ഓടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ വർണ്ണപ്പൊലിമയോടെ നടന്നു. നവരംഗ് 2026 വൈകിട്ട് 7.30ഓടെ അവസാനിച്ചു.
ജാനുവരി 26 - റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ജാനുവരി 27
10ാം ക്ലാസിലെ കുട്ടികളുടെ ഫെയർവെൽ നടത്തി.
ജാനുവരി 28
10ാം ക്ലാസിലെ ക്ലാസ് ഫോട്ടോയും സ്റ്റാഫ് ഫോട്ടോയും എടുത്തു.
10ാം ക്ലാസിലെ കുട്ടികളുടെ പ്രീ മോഡൽ എക്സാം നടത്തി.
ഫെബ്രുവരി 3
എസ്.എസ്.എൽ.സി ഐ.ടി എക്സാം ആരംഭിച്ചു.
ഫെബ്രുവരി 16
10ാം ക്ലാസിലെ കുട്ടികളുടെ മോഡൽ എക്സാം ആരംഭിച്ചു. 20ന് എക്സാം അവസാനിച്ചു.