"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 199: വരി 199:


=== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം ===
=== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം ===
[[പ്രമാണം:29040-LK Activity -IT Lab Cleaning-1.jpg|ലഘുചിത്രം|203x203ബിന്ദു|എൽ.കെ ഐ.ടി ലാബ് പരിപാലനം]]
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തിപ്പോരുന്നു. ഐടി ലാബിലെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ എന്നിവ വൃത്തിയാക്കുന്നതും പരിപാലിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഇടയ്ക്കിടയ്ക്ക് ലാപ്ടോപ്പുകളിലും കമ്പ്യൂട്ടുകളിലും ഉള്ള ആവശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്തു സിസ്റ്റം ക്ലിയർ ആക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.മാസത്തിലൊരിക്കൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തി പോരുന്നു
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തിപ്പോരുന്നു. ഐടി ലാബിലെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ എന്നിവ വൃത്തിയാക്കുന്നതും പരിപാലിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഇടയ്ക്കിടയ്ക്ക് ലാപ്ടോപ്പുകളിലും കമ്പ്യൂട്ടുകളിലും ഉള്ള ആവശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്തു സിസ്റ്റം ക്ലിയർ ആക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.മാസത്തിലൊരിക്കൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തി പോരുന്നു


=== സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ===
=== സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ===
സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ഹൈടെക് ക്ലാസുകളുടെ പരിപാലനത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഡറിന്റെ നേതൃത്വത്തിൽ കുറച്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തരംതിരിച്ച് അവർക്ക് കുറച്ച് ക്ലാസുകൾ വീതം ശ്രദ്ധിക്കാനായി കൊടുക്കുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ മുതലായവ ഉപയോഗിക്കുന്ന രീതികൾ മറ്റു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.സ്കൂളിൽ എന്തെങ്കിലും പ്രോഗ്രാമുകൾ നടക്കുമ്പോൾ ഹൈടെക് ഉപകരണങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ഹൈടെക് ക്ലാസുകളുടെ പരിപാലനത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഡറിന്റെ നേതൃത്വത്തിൽ കുറച്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തരംതിരിച്ച് അവർക്ക് കുറച്ച് ക്ലാസുകൾ വീതം ശ്രദ്ധിക്കാനായി കൊടുക്കുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ മുതലായവ ഉപയോഗിക്കുന്ന രീതികൾ മറ്റു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.സ്കൂളിൽ എന്തെങ്കിലും പ്രോഗ്രാമുകൾ നടക്കുമ്പോൾ ഹൈടെക് ഉപകരണങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
=== ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാതല സഹവാസ ക്യാമ്പ് -2026-അനിമേഷൻ ===
[[പ്രമാണം:29040-LK District Camp-2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിലെ പങ്കാളിത്തം]]
ഇടുക്കി ജില്ലതല ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു.അനിമേഷൻ വിഭാഗത്തിൽ ഒരു കുട്ടിയാണ് ഫാത്തിമ മാത സ്ക്കൂളിൽ നിന്ന് പങ്കെടുത്തത്.സബ്ജില്ലാ ക്യാമ്പിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ജില്ലാ ക്യാമ്പ് സബ്ജില്ലാ ക്യാമ്പിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. എന്നാൽ ജില്ലാ ക്യാമ്പിൽ ബ്ലെൻഡർ എന്ന പുതിയ സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. ഈ സോഫ്റ്റ്‌വെയറിനെ പറ്റി കുറെ അറിവുകൾ നേടാൻ സാധിച്ചു. ഒരു വസ്തുവിനെ ചലിപ്പിക്കുവാനും വസ്തുക്കളെ നിർമ്മിക്കുവാനും നിറം നൽകുവാനും ലൈറ്റ് എഫക്ട് നൽകുവാനും ബ്ലൻഡറിലെ പല ടൂൾസ് പരിചയപ്പെടാൻ സാധിച്ചു രണ്ടാം ദിനം അവർ നിർദ്ദേശിച്ച രീതിയിൽ അവർ നൽകിയ റിസോഴ്സസ് ഉപയോഗിച്ച പുതിയ സീൻ നിർമ്മിക്കുക എന്നതായിരുന്നു അവർ നിർദ്ദേശിച്ച സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാത്തതിനാൽ അവർ രണ്ടുദിവസം സമയം നൽകി. ഒരു മടുപ്പ് തോന്നാതെ വളരെ ഉത്സാഹത്തിലും ശ്രദ്ധാപൂർവ്വമാണ് ക്ലാസുകൾ നയിച്ചിരുന്നത്. ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയറിനെ പറ്റി വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ ജില്ലാ ക്യാമ്പിലൂടെ അനിമേഷന്റെ അനന്തമായ സാധ്യതകൾ മനസ്സിലാക്കുവാൻ സാധിച്ചു.
=== ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് 2026-പ്രോഗ്രാമിംഗ് ===
[[പ്രമാണം:29040-Lk District Camp-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിലെ പങ്കാളിത്തം]]
ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ ക്യാമ്പ് ഫെബ്രുവരി 7 8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് നിന്നും ജില്ലാതല ക്യാമ്പിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  നിന്നും 3 കുട്ടികളാണ് പങ്കെടുത്തത്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ രണ്ട് കുട്ടികളാണ് പങ്കെടുത്തത് ഉപജില്ല ക്യാമ്പിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ജില്ലാ ക്യാമ്പ് .ഒരുപാട് വ്യത്യാസമുള്ള റോബോട്ടിക്സ് അനുഭവം ആണ് അവർ പകർന്നു തന്നത് മൊബൈൽ ഫോണിൽ വെച്ച് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന റോവർ ആണ് ഉണ്ടാകാൻ നിർദ്ദേശങ്ങൾ നൽകിയത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഡിനോ കിറ്റ് ഉപയോഗിച്ച് റോവറിന്റെ പ്രവർത്തനം നടത്തി ഈ ക്യാമ്പിലൂടെ ആഡിനോ കിറ്റിനെ പറ്റി കൂടുതൽ അറിയാനും അതിനെ പ്രവർത്തിപ്പിക്കാനും പഠിക്കാൻ സാധിച്ചു മൊബൈൽ ഫോൺ ഉപയോഗിച്ച് മുഴുവൻ കുട്ടികൾക്കും അധ്യാപകർ പകർന്നു നൽകി വളരെ നല്ല അനുഭവമാണ് അവിടെ അധ്യാപകർ ഞങ്ങൾക്ക് പകർന്നു നൽകിയത് ഈ ക്യാമ്പിന് പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം നന്ദി പറയുന്നു
=== സർവ്വം എ ഐ മയം ===
<gallery mode="packed">
പ്രമാണം:29040-LK AI Training for Parents-2.jpg|രക്ഷക‌ർത്താക്കൾക്കുള്ള എഐ പരിശീലന ക്ലാസ്സ്
പ്രമാണം:29040-LK AI Training for Parents-5.jpg|രക്ഷക‌ർത്താക്കൾക്കുള്ള എഐ പരിശീലന ക്ലാസ്സ്
പ്രമാണം:29040-LK AI Training for Parents-1.jpg|രക്ഷക‌ർത്താക്കൾക്കുള്ള എഐ പരിശീലന ക്ലാസ്സ്
</gallery>സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താതെയുള്ള ഒരു ജീവിതം ഇന്ന് സാധ്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും ഇന്റർനെറ്റിന്റെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും ഗുണഭോക്താക്കളാണ്. സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഒരു കുതിച്ചുചാട്ടത്തിന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടുപിടിത്തം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി എ ഐ പരിശീലനം സംഘടിപ്പിക്കപ്പെടുന്നു. അതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഫെബ്രുവരി 27, മാർച്ച് 2, 3  എന്നീ ദിവസങ്ങളിലായി രക്ഷകർത്താക്കൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ടു മണിമുതൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ രക്ഷകർത്താക്കൾക്ക് സ്വാഗതം ആശംസിച്ചു. എ ഐ യുമായി മായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിന് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ്മാർക്കും രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ലഭിച്ചിരുന്നു. പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി. എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ പരിചയപ്പെടുത്തുക അവയുടെ ഉപയോഗ രീതികൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മെറ്റ എഐ ഉപയോഗിച്ച് എങ്ങനെ കഥ കവിത എന്നിവയൊക്കെ തയ്യാറാക്കാം അതുപോലെ പലതരം ആഹാരസാധനങ്ങളുടെ റെസിപ്പികൾ കണ്ടുപിടിക്കാം ബ്യൂട്ടി ടിപ്സ് കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ തുടങ്ങി നമുക്ക് ആവശ്യമുള്ള എന്തൊക്കെയാണ് അത് എങ്ങനെയൊക്കെ സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണ് ആദ്യമായിപരിശീലനം നൽകിയത്. പരിശീലനം കിട്ടിയ എൽകെ അംഗങ്ങൾ തന്നെയാണ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അതിനുശേഷം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിന്റെ ഫോട്ടോ ആഡ് ചെയ്ത് കൊടുത്ത് അത് എന്താണെന്ന് മനസ്സിലാക്കി കൊടുത്തു അതിനുശേഷം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എങ്ങനെയാണ് പല ഭാഷകളിലേക്കും ഒരു ടെക്സ്റ്റ് മാറ്റി എടുക്കുന്നത് എന്ന് പരിശീലിപ്പിച്ചു. ഇംഗ്ലീഷിൽ അറിവ് കുറവുള്ളവർക്കും വളരെ എളുപ്പത്തിൽ മലയാളം ട്രാൻസ്ലേറ്റ് ചെയ്ത് ഇംഗ്ലീഷിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു പരിശീലനം ആയിരുന്നു ഇത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിച്ചേരുന്ന ചിത്രങ്ങളും വീഡിയോയും എത്രമാത്രം വിശ്വാസ്യ യോഗ്യതയുള്ളതാണെന്ന് കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത് .നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആയി ഉപയോഗിച്ച് നിർമ്മിച്ച ധാരാളം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം.ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ നാം ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യരുത് എന്നും ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നും കുട്ടികൾ ഈ ക്ലാസ്സിൽ രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുത്തു. എന്നാൽ എഐ ഉപയോഗിക്കാതെ മാറ്റി നിർത്തേണ്ട ഒന്നല്ല എന്നും ശ്രദ്ധയോടെ ഉപയോഗിച്ചാൽ മതിയെന്നും കുട്ടികൾ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു നമ്മുടെ നിത്യജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കി തരാനും വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ ഒരുപാട് അറിവുകൾ നേടിയെടുക്കാനും എ ഐ നമ്മളെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്ലാസിന് ഫാത്തിമ മാതയിലെ പേരൻസിന്റെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തിയ എ ഐ പരിശീലന ക്ലാസിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത് അറിവ് നേടി. 27 -2 -2026 ൽ നടന്ന പരിശീലനത്തിൽ 35 പേരും,2-3- 2026 ൽ നടന്ന ക്ലാസിൽ 60 പേരും,3-3-2026ൽ നടന്ന ക്ലാസിൽ 20 പേരും പങ്കെടുത്തു. മൊത്തം 115 രക്ഷകർത്താക്കൾ പരിശീലനം നേടി എന്നത് അഭിമാനാർഹമായ കാര്യമാണ് .എ ഐ ഉപയോഗിച്ച് നമുക്കൊരു കാര്യത്തെക്കുറിച്ച് അങ്ങനെ മനസ്സിലാക്കാം നമുക്ക് കിട്ടിയ ന്യൂസ് തെറ്റാണോ അല്ലയോ, ചിത്രം നിർമ്മിക്കാൻ, അങ്ങനെ എഐയുടെ സ്വാധീനം എവിടെ വരെ എത്തിനിൽക്കുന്നുവെന്ന് മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു.മാതാപിതാക്കൾ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചത് അവരെ കൂടുതൽ സ്വാധീനിക്കുകയും ചെയ്തു.കുട്ടികളോട് സംശയങ്ങൾ ചോദിക്കുകയും ചർച്ച യിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.സാങ്കേതികവിദ്യ ദിനംപ്രതി വളരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിലും ജീവിതരീതികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ച അറിവ് അനിവാര്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടാനും ഈ ക്ലാസ്സ് വഴി സാധിച്ചു.
=== കലയുടെ കൗമാരസ്വപ്നങ്ങൾ പീലി വിരിച്ചാടിയ സംസ്ഥാന കലോത്സവത്തിൽ ഏഴാം സ്ഥാനം നേടി അഭിമാനമായി ഫാത്തിമ മാതാ സ്കൂൾ ===
<gallery mode="packed">
പ്രമാണം:29040-State kalolsavam 2026-2.JPG|സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികൾ
പ്രമാണം:29040-state kalolsavam 2026-1.JPG|സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികൾ
</gallery>കേരളത്തിന്റെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷവും അത്യന്തം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണത്തെ കലാമേളയ്ക്ക് ആഥിത്യമരുളിയത് തൃശൂർ ആയിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർഥികൾ ഈ കലാമേളയിൽ പങ്കെടുത്തു. ഓരോ ഇനത്തിലും മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചത് കാണികളെ ഏറെ ആകർഷിച്ചു. ഈ വർഷത്തെ കലോത്സവം ജനുവരി 14 മുതൽ 18 വരെയാണ് നടന്നത്. ഇത്തവണയും ഫാത്തിമമാതാ സ്കൂളിലെ മിടുക്കികൾ കൗമാരകലാമേളയുടെ അങ്കത്തട്ടിലേക്ക് യാത്രയായി. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ഏകദേശം 125 ഓളം കുട്ടികളാണ് സംസ്ഥാന കലാമേളയിൽ പങ്കെടുത്തത്.പങ്കെടുത്ത മിക്കവാറും എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡ് നേടാൻ ഫാത്തിമ മാതയിലെ മിടുക്കികൾക്ക് സാധിച്ചു.ഇത്തവണത്തെ സംസ്ഥാന കലാമേളയിൽ ഏഴാം സ്ഥാനം കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിന് സാധിച്ചു എന്നത് ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ കാര്യമായിരുന്നു.മലയോരമേഖലയായ ഇടുക്കിയിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഉള്ളത് സ്കൂളിന്റെയും അവിടുത്തെ അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പരിശീലനവും കൊണ്ട് മാത്രമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഇത്രയും മികച്ച വിജയം നേടാൻ സാധിക്കുന്നത്. ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഫാത്തിമ മാതാ ടീം സംസ്ഥാന കലോത്സവ വേദിയിൽ നിന്ന് യാത്രയായത്.
=== കരുതലിന്റെ നനുത്ത സ്പർശമായി ഫാത്തിമ മാതാ സ്കൂൾ ===
[[പ്രമാണം:29040-Sneha Bhavanam-1.jpg|ലഘുചിത്രം|സ്‍നേഹ ഭവനം]]
സ്കൂളിൽ എത്തുന്ന ഓരോ വിദ്യാർത്ഥികൾക്കും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനും അപ്പുറമായി നന്മയുടെ,കരുതലിന്റെ,ചേർത്തു നിർത്തലിന്റെ പാഠങ്ങൾ കൂടി നമ്മുടെ സ്കൂളിൽ നിന്നും പകർന്നു നൽകുന്നു. നമ്മുടെ സ്കൂളിലെ വിദ്യാർഥികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ, ഭവനരഹിതരായ കുട്ടികളെ,രോഗാവസ്ഥയിലായ കുട്ടികളെ എല്ലാം തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി എന്നും സ്കൂൾ മാനേജ്മെന്റ്,പിടിഎയും ചേർത്തു നിർത്താറുണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. 2025 -26 വർഷത്തെ സ്നേഹപ്രവർത്തനമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിനിക്ക് സ്നേഹ ഭവനം നിർമ്മിച്ചു നൽകുന്നതിൽ പങ്കാളികളാകാൻ സ്കൂളിന് സാധിച്ചു. ജീവിതം വഴിമുട്ടി നിന്ന ഒരു കുടുംബത്തിന് ആശ്വാസം ഏകി കൊണ്ടാണ് സ്കൂൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായത്. സ്നേഹ ഭവനം മാത്രമല്ല അതിലേക്ക് ആവശ്യമായ മുഴുവൻ വീട്ടുപകരണങ്ങളും സ്കൂളിലെ വിദ്യാർഥികളുടെയും,അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും സഹായത്തോടെ വാങ്ങി നൽകാനും സാധിച്ചു. സ്കൂളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഒരുപാട് നന്മയുടെ പാഠങ്ങളാണ് കുട്ടികൾക്ക് പകർന്നു കിട്ടുന്നത്.
=== മണ്ണിനെ അറിയാൻ കൃഷിയെ അറിയാൻ സ്‍ക്കുൾ പച്ചക്കറിത്തോട്ടം ===
<gallery mode="packed">
പ്രമാണം:29040-School vegetable Garden-1.png|പച്ചക്കറി കൃഷി വിളവെടുപ്പ്
പ്രമാണം:29040-School Vegetable Garden-3.png|സ്ക്കൂൾ പച്ചക്കറിത്തോട്ടം
പ്രമാണം:29040-School Vegetable Garden-4.png|സ്ക്കൂൾ പച്ചക്കറിത്തോട്ടം
പ്രമാണം:29040-School Vegetable Garden-5.png|സ്ക്കൂൾ പച്ചക്കറിത്തോട്ടം
</gallery>2025 26 അധ്യായന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷി ഏറ്റെടുത്ത് നടത്തി.അടുക്കളത്തോട്ടം എല്ലാവർഷവും പരിപാലിച്ചിരുന്നെങ്കിലും അല്പം കൂടി വിപുലമായി ഈ വർഷം പച്ചക്കറി കൃഷി നടത്താൻ തീരുമാനിച്ചു. എല്ലാവർഷവും വീടുകളിൽ പച്ചക്കറി കൃഷി നടത്താൻ സാഹചര്യമുള്ള മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ നൽകി മികച്ച കർഷകരെ കണ്ടെത്തിയിരുന്നു. എന്നാൽ വിഷ രഹിത പച്ചക്കറി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൽപി, യുപി, എച്ച് എസ്,എച്ച്എസ്എസ് എന്നിങ്ങനെ സെക്ഷൻ തിരിച്ച് സ്കൂളിൽ തന്നെ കൃഷി നടത്താമെന്ന് തീരുമാനിച്ചു. കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളും ഗ്രോ ബാഗും സ്കൂൾ മാനേജർ റവറൻസ് സിസ്റ്റർ പ്രീതി സ്കൂളിന് കൈമാറി 1200 തൈകൾ ആണ് ലഭ്യമായത്.അവ 800 ഗ്രോബാഗുകളിലായി മത്സരാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിലാണ് കൃഷി ആരംഭിച്ചത് .കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, പച്ചമുളക്, ബീൻസ്, വഴുതന,വെണ്ട,കോവൽ,തക്കാളി എന്നീ തൈകളാണ് കൂടുതലായും നടാൻ ഉപയോഗിച്ചത്. മണ്ണ് ചകിരിച്ചോറ് വേപ്പിൻ പിണ്ണാക്ക് ചാണകം എന്നിവയെല്ലാം ചേർത്ത് ഗ്രോബാഗ് സജ്ജമാക്കി. ചെറു കവറുകളിൽ ആയിരുന്ന പച്ചക്കറികളെ ഗ്രോബാഗിലേക്ക് മാറ്റി നട്ടു സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായിരുന്നു എങ്കിലും സ്കൂളിന്റെ സൺഷൈഡുകൾ അടക്കം ലഭ്യമായ എല്ലാ സ്ഥലങ്ങളും പച്ചക്കറി കൃഷിക്കായി ഞങ്ങൾ പ്രയോജനപ്പെടുത്തി. കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തുകയും അതിനിടയ്ക്ക് പച്ചക്കറി കൃഷി നശിപ്പിക്കാൻ വിരുന്നുകാരായി എത്തിയ കീടങ്ങളെ അകറ്റാനുള്ള കീടനാശിനി പ്രയോഗങ്ങൾ നടത്തിയതും എല്ലാം ഞങ്ങൾ കുട്ടികൾ തന്നെയായിരുന്നു. ജിസ് സാറിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾ പച്ചക്കറി കൃഷിക്കായി ഒരുമിച്ച് കൈകോർത്തത്. പച്ചക്കറി ചെടികൾ വളർന്നു പാകമാകുന്നതും പൂക്കുന്നതും കായ്ക്കുന്നതും അത് വിളവെടുപ്പിന് പാകമാകുന്നതും എല്ലാം കുട്ടികൾ വളരെ കൗതുകത്തോടെയാണ് നിരീക്ഷിച്ചത് ഏതെല്ലാം രീതിയിൽ ഏതെല്ലാം സമയങ്ങളിൽ വളപ്രയോഗം നടത്തണം എന്നത് ഇന്ന് മുതിർന്ന ആളുകൾക്ക് പോലും അറിവില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്കൂളുകളിൽ ഇതുപോലെയുള്ള പച്ചക്കറി കൃഷി നടത്തുന്നത് വഴി കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ ചെറിയ പ്രായത്തിലെ തന്നെ പ്രാപ്തമാകുന്നു. പച്ചക്കറികൾ വിളവെടുപ്പിന് പാകമായപ്പോൾ കുട്ടികളെല്ലാവരും കൂടി അക്ഷരാർത്ഥത്തിൽ അതൊരു ഉത്സവം തന്നെയാക്കി മാറ്റി.കുട്ടികളുടെ നേതൃത്വത്തിൽ വിളവെടുത്ത പച്ചക്കറികൾ കുറേശ്ശെയായി സ്കൂൾ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് ആണ് കൊടുത്തത്. നമ്മൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയുടെ ഗുണവും രുചിയും ഒന്ന് വേറെ തന്നെയെന്ന് കുട്ടികളും മനസ്സിലാക്കി അടുത്തവർഷം കുറേക്കൂടി വിപുലമായ രീതിയിൽ പച്ചക്കറി കൃഷി നടത്തണമെന്ന് കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ തീരുമാനമെടുത്തു.
=== ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി മൊബൈൽ അഡിക്ഷൻ ക്ലാസ് ===
ഫാത്തിമ മാതാ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥിനികൾക്കായി സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി മൊബൈൽ അഡിക്ഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നടത്തി.സിസ്റ്റർ ക്ലാരിസ് ആണ് ക്ലാസുകൾ നയിച്ചത്. അടിമാലി എസ് ഐ, എസ് ഐ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ യുവതലമുറ വഴിതെറ്റുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം അതിരുവിട്ട മൊബൈൽ ഫോൺ ഉപയോഗമാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്,യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗവും കുട്ടികളെ വഴിതെറ്റിക്കുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ ഏറ്റവും ആദ്യം മുൻകരുതൽ എടുക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് സിസ്റ്റർ അഭിപ്രായപ്പെട്ടു. കുടുംബത്തിൽ മൊബൈൽ ഉപയോഗം നിയന്ത്രിക്കാതെ ഒരിക്കലും ഒരു ഗവൺമെന്റിനോ പോലീസിനോ ഇത് പരിധിയിൽ കൂടുതൽ തടയാൻ സാധിക്കില്ല എന്നും ക്ലാസിൽ വ്യക്തമാക്കി.ഇന്നത്തെ കാലഘട്ടത്തിൽ ഫോണും, ഇന്റർനെറ്റും ഇല്ലാതെ ജീവിതം മുന്നോട്ടു പോകാത്ത അവസ്ഥയാണ് ഉള്ളത് അപ്പോൾ ഇത് പൂർണമായും ഉപയോഗിക്കാതെ സാധ്യമല്ല ഫോണിന്റെ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്.മൊബൈൽ അഡിക്ഷൻവിദ്യാർഥികളുടെ ജീവിതത്തിൽ പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. പഠനത്തിൽ ശ്രദ്ധ കുറയുന്നു,ഉറക്കക്കുറവും ക്ഷീണവും ഉണ്ടാകുന്നു,കണ്ണിനും ആരോഗ്യത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു,കുടുംബാംഗങ്ങളുമായി സുഹൃത്തുക്കളുമായും ഉള്ള ബന്ധം കുറയുന്നു, മാനസിക സമ്മർദ്ദം കൂടുന്നു ഇതെല്ലാം കുട്ടികളുടെ മാത്രമല്ല അവരുടെ കുടുംബത്തെയും ബാധിക്കുന്നു. ഇത് ഒഴിവാക്കാൻ കുട്ടികളെ വായനയിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും വഴി മാറ്റിവിടണം എന്നും കുട്ടികളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനെ കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നും ക്ലാസിൽ പറഞ്ഞു. മൊബൈൽ ഫോൺ വിവേകത്തോടെ ഉപയോഗിക്കുകയും അതിന്റെ അടിമത്തത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും ഉത്തരവാദിത്വമാണ് എന്നും ക്ലാസിൽ കുട്ടികളോട് പറഞ്ഞു.
=== ഫാത്തിമ മാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി -തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളായി തിരഞ്ഞെടുത്തു. ===
[[പ്രമാണം:29040-Best School Award-1.jpg|ലഘുചിത്രം|ബെസ്‍റ്റ് സ്ക്കൂൾ അവാ‌ർഡ്]]
ഫാത്തിമ മാതാ സ്കൂളിന്റെ യശസ്സ് ഉയർത്തി ഈ വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2025- 26 അധ്യായന വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനത്തിനും അർപ്പണബോധത്തിലും കിട്ടിയ അംഗീകാരമാണിതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ മാത്യു അഭിപ്രായപ്പെട്ടു. സ്കൂളിലെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ഇനിയും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കാഴ്ചവയ്ക്കാൻ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഏറെ സഹായിക്കും.
=== സാങ്കേതികവിദ്യയുടെ പുതിയ മേഖലകൾ തേടി ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് ===
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യ, സൃഷ്ടിപരത, നേതൃത്വശേഷി, സഹകരണ മനോഭാവം എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ഒരു മികച്ച വേദിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്ത ഈ ക്യാമ്പ് പഠനത്തിന്റെയും അനുഭവങ്ങളുടെയും നവീന ആശയങ്ങളുടെയും സംഗമമായി മാറി.ക്യാമ്പിനിടയിൽ വിവിധ സാങ്കേതിക പരിശീലനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു. ഇവ വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വർധിപ്പിക്കുന്നതോടൊപ്പം പുതിയ സൗഹൃദങ്ങളും അനുഭവങ്ങളും സമ്മാനിച്ചു. ഈ റിപ്പോർട്ടിൽ ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ, അനുഭവങ്ങൾ, നേട്ടങ്ങൾ എന്നിവ വിശദമായി അവതരിപ്പിക്കുന്നു.ഏപ്രിൽ 29,30 തീയതികളിൽ കളമശ്ശേരിയിൽ വച്ച് നടന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ഫാത്തിമ മാതാ സ്കൂളിലെ രണ്ട് മിടുക്കികൾക്ക് ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ ഷിബു ,അനിമേഷൻ വിഭാഗത്തിൽ നിതാ നസ്രിൻ എന്നീ കുട്ടികൾക്കാണ്  സ്റ്റേറ്റ് ക്യാമ്പിന്റെ ഭാഗമാകാനുള്ള അസുലഭ അവസരം ലഭിച്ചത്. ക്യാമ്പിൽ ഒരുപാട് വിശിഷ്ട വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിരുന്നു ക്ലാസുകൾ നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,സാങ്കേതികവിദ്യയുടെ ലോകത്ത് നടക്കുന്ന മറ്റു കാര്യങ്ങൾ എന്നിവയിലായിരുന്നു ക്ലാസുകൾ നടന്നത്.പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുട്ടികൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ഒരു പ്രോജക്ട് മോഡൽ നിർമ്മിക്കാൻ ഉണ്ടായിരുന്നു. ഇടുക്കിയിലെ പ്രോഗ്രാമിംഗ് ടീം ഇടുക്കി സ്മാർട്ട് എസ്റ്റേറ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് പ്രൊജക്റ്റ് നിർമ്മിച്ചു. അത് അടിസ്ഥാനപരമായി ഒരു ഓട്ടോമാറ്റിക് പ്ലാന്റ് കെയർ സിസ്റ്റം ആയിരുന്നു. ഈ പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിനായി എക്സിബിഷനുകൾ നടന്നു .കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള എല്ലാ ടീമുകളുടെയും പ്രോജക്ടുകൾ കാണാനും മനസ്സിലാക്കാനും സാധിച്ചു ഇത് ഭാവിയിൽ കുട്ടികൾക്ക് അവരുടെ പുതിയ ആശയങ്ങൾ വികസിപ്പിക്കുവാൻ ഏറെ സഹായകരമായി തീരും എന്നതിൽ സംശയമില്ല.