"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു== | |||
31 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം സബ്ജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. | |||
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, സാമൂഹിക സേവന ബോധവത്കരണ സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ കമ്മുകുട്ടി വി.ടി., ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ ചീഫ് ട്രെയിനർ നൻസാർ കെ.എസ്., കേരള സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ അൻവർ ശാന്തപുരം എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി. | |||
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഹബീബ്, വാർഡ് അംഗം ബാവ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നന്ദി രേഖപ്പെടുത്തി. ജൂനിയർ റെഡ് ക്രോസ് ചുമതലയുള്ള അധ്യാപകരായ നവാസ് എം., ഫാത്തിമ, സമീർ, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | |||
29 ജനുവരി 2026 | |||
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | |||
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | |||
പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 lk robo expo amlps thozhuvanur.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur1.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur2.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur3.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur4.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur5.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur6.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur7.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur8.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur9.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | |||
</gallery> | |||
==രാത്രിക്ലാസുകൾ ആരംഭിച്ചു== | |||
28 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക രാത്രിക്ലാസുകൾ ആരംഭിച്ചു. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ക്ലാസുകൾ നടത്തുന്നത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് അധ്യാപകരായ അൽഷാദ്, അൻവർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകിയും സംശയനിവാരണത്തിനും പ്രാധാന്യം നൽകി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. | |||
==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.== | |||
26 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രഥമ സ്കൗട്ട് മാസ്റ്റർ , പ്രഥമ ഗൈഡ് ക്യാപ്റ്റൻ എന്നിവ എന്നിവർക്കുള്ള യാത്രയയപ്പും പുതുതായി ട്രെയിനിങ് പൂർത്തിയാക്കിയ അധ്യാപകർക്കുള്ള അധികാര പത്രവിതരണം, സംസ്ഥാന ജോട്ട ജോട്ടി സർട്ടിഫികറ്റ് വിതരണം തുടങ്ങിയ പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്.തിരൂർ ജില്ല അസോസിയേഷൻ സെക്രട്ടറിയും സ്കൂളിലെ സ്കൗട്ട് മാസ്റ്റർ കൂടിയായ അമീൻ പി. ജെ ആമുഖ ഭാക്ഷണം നിർവ്വഹിച്ചു. പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുറ്റിപ്പുറം ലോക്കൽ സെക്രട്ടറി അനൂപ് വി.ബി, അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ ഷാഹിന എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു.. | |||
സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സ്വാഗതവും പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അദ്യക്ഷതയും വഹിച്ചു. | |||
പി.ടി.എ പ്രസിഡന്റ് സമീഹ് അലി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ എന്നിവർ ആശംസകൾ അറിയിച്ചു | |||
==വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം== | |||
26 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി അധ്യക്ഷനായി.എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, അക്കാദമിക് കോർഡിനേറ്റർ എം.വി. ഷാഹിന, പി.ടി.എ പ്രതിനിധി കെ. മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശ റാലി, സ്നേഹാദരം, ഡിസ്പ്ളേ ഡാൻസ്, എൻ.എസ്.എസ് ഗീതം, ഭരണഘടനയുടെ ആമുഖ വായന, റേഞ്ചേഴ്സ് സോങ്, മാർച്ച് പാസ്റ്റ് എന്നിവ നടന്നു.ഇതോടനുബന്ധിച്ച് വളാഞ്ചേരി ടൗണിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു. എസ്.എം.സി ജോയിന്റ് സെക്രട്ടറി നൗഷാദ്, കൺവീനർ നവാസ് മാസ്റ്റർ, ഫൈസൽ, നജുമുദ്ദീൻ, സുരാജ്, ഫാത്തിമ, ദിൽഷാദ്, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് രുചികരമായ പായസ വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു. | |||
==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു== | |||
23 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8-ാംക്ലാസിലെപെൺകുട്ടികൾക്കായി Personal Hygiene & Menstrual Hygiene വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 21-ന് നടന്ന പരിപാടിയിൽ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും മാസവാര സമയത്തെ ആരോഗ്യസംരക്ഷണ മാർഗങ്ങളും വിശദമായി അവതരിപ്പിച്ചു.അഭയ ആയുർവേദ & വെൽനെസ്, വലിയകുന്ന് കേന്ദ്രത്തിലെ ആയുർവേദിക് ഫിസീഷ്യൻ ഡോ. അംബിക എ. ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സംവാദാത്മകമായ ക്ലാസായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പെൺകുട്ടികളിൽ ആരോഗ്യബോധവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും മാസവാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിലും ഈ പരിപാടി ഏറെ സഹായകമായതായി അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.പരിപാടിക്ക് അധ്യാപകരായ വഹീദ, ശ്രീജ എസ്., ശിൽപ എസ്. കുമാർ ഷഹനാസ്ബിന്ദു സബീന എന്നിവർ നേതൃത്വം നൽകി. | |||
==പ്രീമോഡൽ പരീക്ഷനടത്തി== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ SSLC വിദ്യാർത്ഥികൾക്കായി പ്രീമോഡൽ പരീക്ഷ നടത്തി. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുകയും പരീക്ഷാഭയം കുറയ്ക്കുകയും ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രീമോഡൽ പരീക്ഷ സംഘടിപ്പിച്ചത്.പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പരീക്ഷ ഏറെ സഹായകമായതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. | |||
==പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു== | |||
ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം. ഇ.എസ് ഹയർസെക്കൻഡറിസ്‌കൂളിലെ മാത്സ് ക്ലബ്ന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. “ഗണിതം നിത്യജീവിതത്തിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. | |||
വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന സൃഷ്ടിപരമായ പോസ്റ്ററുകളിൽനിന്ന് വിജയികളെ തിരഞ്ഞെടുത്തു. ഹിബ സഫ്‌ന (8I) ഒന്നാം സ്ഥാനം നേടി. ചൈത്ര (8N), മിൻഹ ഫാത്തിമ ടി.എം. (8A) എന്നിവർ രണ്ടാം സ്ഥാനവും അമൽ (8F), ഫാത്തിമ നിഹ്ല (8A) എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു.ഹെഡ്മാസ്റ്റർ അഷ്‌റഫലി മാസ്റ്റർ വിജയികളെ അനുമോദിക്കുകയും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
==മസ്തിഷ്‌കജ്വര വാക്സിൻ നൽകി== | |||
19ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജപ്പാനീസ് മസ്തിഷ്ക ജ്വരം (JE Vaccine) വാക്സിനേഷൻ നൽകി. | |||
ഇരിമ്പിളിയം ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ പരിപാടി നടത്തിയത്. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ പരിപാടിക്ക് അധ്യാപകനായ നവാസ് മാസ്റ്റർ നേതൃത്വം നൽകി. | |||
==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ== | |||
14 ജനുവരി 2026 | |||
ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. | |||
പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു. | |||
പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112lkrobo expo 2025-26for parents.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents1.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents2.jpg | |||
19112lkrobo expo 2025-26for parents3.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents4.jpg | |||
19112lkrobo expo 2025-26for parents5.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents6.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents7.jpg | |||
</gallery> | |||
==രക്ഷിതാക്കളുടെ യോഗം ചേർന്നു== | |||
14 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ അർധവാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ക്ലാസ് തലത്തിൽ ചേർന്നു.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം രാവിലെ നടത്തുകയും എട്ട്, ഒമ്പത് ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ഉച്ചയ്ക്ക് ശേഷം നടത്തുകയും ചെയ്തു. യോഗങ്ങളിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി, പരീക്ഷാഫലങ്ങൾ, ഭാവിയിലേക്കുള്ള പഠന പദ്ധതികൾ എന്നിവ വിശദമായി ചർച്ച ചെയ്തു. രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അധ്യാപകർ പങ്കുവച്ചു. | |||
==വിജയോത്സവം സംഘടിപ്പിച്ചു== | |||
13 ജനുവരി 2026 | |||
എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ക്ലാസ്‌തല വിജയോത്സവം ജനുവരി 13ന് സ്‌കൂളിലെ മുഴുവൻ ഡിവിഷനുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.പരീക്ഷയിൽ ഉയർന്ന സ്‌കോർ നേടിയവർ കല കായിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെയെല്ലാം ക്ലാസ് അധ്യാപകർ ട്രോഫിയും മെഡലും സമ്മാനങ്ങളും നൽകിയാണ് അനുമോദിച്ചത്.ഇത് വിദ്യാർത്ഥികളിൽ പഠനത്തിലും മത്സരങ്ങളിലും പങ്കെടുക്കാനുള്ള ആവേശമുണ്ടാക്കി. | |||
==ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മത്സരം സംഘടിപ്പിച്ചു== | |||
14 ജനുവരി 2026 | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളും പങ്കെടുത്തു.സ്കൂൾതലത്തിൽ ക്ലാസ്‌തലങ്ങളായി നടന്ന ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 P ക്ലാസിലെ നാഹിലയും 9 B ക്ലാസിലെ ഫർസാൻ അൻവറും ഉയർന്ന സ്‌കോർ നേടി വിദ്യാഭ്യാസ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളിലേക്കുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് അധ്യാപകരായ ശ്രീജ. എയും നുബ്‌ലയ അഹ്‌സൻ വസീംവുമാണ് നേതൃത്വം നൽകിയത്. | |||
==പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു== | |||
8 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു.സരോവരം – വിജയഭേരി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രാവിലെ 8.30-ന് ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം, പ്രതീക്ഷ, ലക്ഷ്യം വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് രാവിലെ 9.00-ന് പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു.വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ക്യാമ്പുകൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ. നേതൃത്വം നൽകുകയും എസ്.ആർ.ജി കൺവീനർ റംസി ക്യാമ്പുകളുടെ ഏകോപനം നിർവഹിക്കുകയും ചെയ്തു. | |||
==റോബോട്ടിക്ക് പരിശീലനം== | ==റോബോട്ടിക്ക് പരിശീലനം== | ||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ | 8 ജനുവരി 2026 | ||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:19112 lk robotic training 1.jpg | പ്രമാണം:19112 lk robotic training 1.jpg | ||
| വരി 8: | വരി 110: | ||
പ്രമാണം:19112 lk robotic training 3.jpg | പ്രമാണം:19112 lk robotic training 3.jpg | ||
</gallery> | </gallery> | ||
==വിജയഭേരി: രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു== | |||
7 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിജയഭേരി പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു. വിദ്യാർത്ഥികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തുക, രാവിലെ 8.30-ന് ആരംഭിക്കുന്ന ക്യാമ്പുകളും രാത്രിക്യാമ്പുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. | |||
യോഗം സ്‌കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻ്റ് ഹഫ്‌സത്ത് ബീവി അധ്യക്ഷതവഹിച്ച പരിപാടിയിൽ വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ. ചന്ദ്രൻ, അൻവർ സി.എം എന്നിവർ രക്ഷിതാക്കളുമായി സംവദിക്കുകയും പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.സ്‌റ്റാഫ് സെക്രട്ടറി അജിത് ഇ നന്ദിപറഞ്ഞു.വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്ന് യോഗത്തിൽ വിലയിരുത്തി. | |||
== എം.ഇ.എസ് സൂപ്പർ കപ്പ് 2025 ക്ലാസ്‌തലഫുട്ബോൾ മത്സരം ഫൈനൽവിജയികൾ10J,9B,8N == | |||
ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ 8, 9,10ക്ലാസുകളുടെക്ലാസ്‌തല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ 10J, 9B ,8N ക്ലാസുകൾ വിജയികളായി.അധ്യാപകരായ അമീറലി ദിലീപ്, നജ്മുദ്ദീൻ,കോച്ച് ഹാരിസ് എന്നിവർ നേതൃത്വംനൽകി | |||
<gallery> | |||
പ്രമാണം:19112 messuper cup 202510J.jpg|10J | |||
പ്രമാണം:19112 messuper cup 2025 8c.jpeg|9B | |||
പ്രമാണം:19112 messuper cup 20259B..jpg|8C | |||
</gallery> | |||
==ക്രിസ്തുമസ് ആഘോഷം: എല്ലാ ക്ലാസുകളിലും കേക്ക് മുറിച്ചു.== | |||
5 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ആഘോഷങ്ങൾ കുട്ടികൾക്ക് സന്തോഷവും ഐക്യബോധവും പകർന്നുനൽകുന്ന തരത്തിലായിരുന്നു. ക്രിസ്തുമസിന്റെ സന്ദേശമായ സ്നേഹം, സഹോദര്യം, പങ്കിടൽ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ ഈ പരിപാടികൾക്ക് വലിയ പങ്കുണ്ടായി. | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -നവംബർ == | == ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -നവംബർ == | ||
| വരി 17: | വരി 137: | ||
പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg | പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg | ||
</gallery> | </gallery> | ||
==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു== | ==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു== | ||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ സരോവരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം നവംബർ 1ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മലപ്പുറം വിജയഭേരി കോർഡിനേറ്റർ ടി. സലിം രക്ഷിതാക്കൾക്ക് മാർഗനിർദേശ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ അഷറഫലി രക്ഷിതാക്കളോടു സംസാരിച്ചു. സരോവരം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിലെ പദ്ധതിയുടെ പങ്കും യോഗത്തിൽ വിശദീകരിച്ചു. സരോവരം ചുമതലയുള്ള അധ്യാപകരായ സുഷമ വി. കെ, ശ്രീജ കെ. എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായുള്ള പഠനപിന്തുണാ പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിൽ രക്ഷിതാക്കളുടെ സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു | ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ സരോവരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം നവംബർ 1ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മലപ്പുറം വിജയഭേരി കോർഡിനേറ്റർ ടി. സലിം രക്ഷിതാക്കൾക്ക് മാർഗനിർദേശ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ അഷറഫലി രക്ഷിതാക്കളോടു സംസാരിച്ചു. സരോവരം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിലെ പദ്ധതിയുടെ പങ്കും യോഗത്തിൽ വിശദീകരിച്ചു. സരോവരം ചുമതലയുള്ള അധ്യാപകരായ സുഷമ വി. കെ, ശ്രീജ കെ. എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായുള്ള പഠനപിന്തുണാ പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിൽ രക്ഷിതാക്കളുടെ സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു | ||