"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 201: വരി 201:
[[പ്രമാണം:12244 550.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 550.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ് 2025 ഡിസംബർ 31 മുതൽ ജനുവരി 2 വരെ ഗവൺമെന്റ് യുപിഎസ് സ്കൂൾ പുല്ലൂരിൽ  നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ മാടിക്കാൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീ സുരേന്ദ്രൻ കെ, വാർഡ് മെമ്പർ ശ്രീമതി നളിനി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി, SSSS കോഡിനേറ്റർ ശ്രീമതി ബീന വി വി,  പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷ ,എസ് എം സി ചെയർമാൻ ,മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അശോകൻ എംപിയുടെ നേതൃത്വത്തിൽ ആരോഗ്യ - ബോധവൽക്കരണ ക്ലാസ്, ബി.ആ‌‌‍ർ.സി  അധ്യാപിക ശ്രീമതി  സരിത ,ശ്രീമതി ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ നിർമ്മാണ കളരിയും , പ്രണ്ജിത്ത്കൃഷ്ണ , കുമാരി അനാമിക മധു എന്നിവരുടെ നേതൃത്വത്തിൽ പാടാം രസിക്കാം, ഗവൺമെന്റ് എൽ പി സ്കൂൾ ഉദുമ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദ് പേക്കടം നേതൃത്വത്തിൽ പ്രകൃതിയെ അറിയാം,  സംവിധായകനായ അജയ് പ്രസീദിന്റെ നേതൃത്വത്തിൽ അഭിനയക്കളരി ,ജിഎച്ച്എസ്എസ് കോട്ടപ്പുറം അധ്യാപകൻ ശ്രീ രാജീവൻ  ടിവിയുടെ നേതൃത്വത്തിൽ ശാസ്ത്ര കൗതുകം ,ഗവൺമെന്റ് കോളേജ് കാസർകോഡ് റിട്ട. പ്രിൻസിപ്പൽ പ്രൊഫസർ എം ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണവും ,അമ്പലത്തറ പോലീസ് സ്റ്റേഷൻ ഓഫീസർ ശ്രീ പ്രമോദ് ടിവിയുടെ നേതൃത്വത്തിൽ  സൈബർ നിയമം, ശ്രീരാജ് ഇ വിയുടെ നേതൃത്വത്തിൽ നിർമത ബുദ്ധി എന്തേ എങ്ങനെ? , റാംഗോകുൽ  നേതൃത്വത്തിൽ, നടന്ന ചിത്രകലാ ക്യാമ്പ് എന്നിവ വ്യത്യസ്ത പരിപാടികൾ ആയിരുന്നു. കൂടാതെ പൂന്തോട്ട പരിപാലനം, ശുചീകരണം ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും ഈ ക്യാമ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ് 2025 ഡിസംബർ 31 മുതൽ ജനുവരി 2 വരെ ഗവൺമെന്റ് യുപിഎസ് സ്കൂൾ പുല്ലൂരിൽ  നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ മാടിക്കാൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീ സുരേന്ദ്രൻ കെ, വാർഡ് മെമ്പർ ശ്രീമതി നളിനി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി, SSSS കോഡിനേറ്റർ ശ്രീമതി ബീന വി വി,  പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷ ,എസ് എം സി ചെയർമാൻ ,മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അശോകൻ എംപിയുടെ നേതൃത്വത്തിൽ ആരോഗ്യ - ബോധവൽക്കരണ ക്ലാസ്, ബി.ആ‌‌‍ർ.സി  അധ്യാപിക ശ്രീമതി  സരിത ,ശ്രീമതി ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ നിർമ്മാണ കളരിയും , പ്രണ്ജിത്ത്കൃഷ്ണ , കുമാരി അനാമിക മധു എന്നിവരുടെ നേതൃത്വത്തിൽ പാടാം രസിക്കാം, ഗവൺമെന്റ് എൽ പി സ്കൂൾ ഉദുമ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദ് പേക്കടം നേതൃത്വത്തിൽ പ്രകൃതിയെ അറിയാം,  സംവിധായകനായ അജയ് പ്രസീദിന്റെ നേതൃത്വത്തിൽ അഭിനയക്കളരി ,ജിഎച്ച്എസ്എസ് കോട്ടപ്പുറം അധ്യാപകൻ ശ്രീ രാജീവൻ  ടിവിയുടെ നേതൃത്വത്തിൽ ശാസ്ത്ര കൗതുകം ,ഗവൺമെന്റ് കോളേജ് കാസർകോഡ് റിട്ട. പ്രിൻസിപ്പൽ പ്രൊഫസർ എം ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണവും ,അമ്പലത്തറ പോലീസ് സ്റ്റേഷൻ ഓഫീസർ ശ്രീ പ്രമോദ് ടിവിയുടെ നേതൃത്വത്തിൽ  സൈബർ നിയമം, ശ്രീരാജ് ഇ വിയുടെ നേതൃത്വത്തിൽ നിർമത ബുദ്ധി എന്തേ എങ്ങനെ? , റാംഗോകുൽ  നേതൃത്വത്തിൽ, നടന്ന ചിത്രകലാ ക്യാമ്പ് എന്നിവ വ്യത്യസ്ത പരിപാടികൾ ആയിരുന്നു. കൂടാതെ പൂന്തോട്ട പരിപാലനം, ശുചീകരണം ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും ഈ ക്യാമ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
== പരിസ്ഥിതി ക്വിസ് (7-1-2026) ==
സംസ്ഥാന സർക്കാർ 2026 ഫെബ്രുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിൻ്റെ മുന്നോടിയായി അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്കായി   സ്കൂൾ തല  പരിസ്ഥിതി ക്വിസ് 7/1/26 ബുധനാഴ്ച നടത്തി. ആർഷ്യ. പി, ദേവിക. എം എന്നീ കുട്ടികൾ ഒന്നീ, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി
== ഗണിത ക്വിസ് (8-1-2026) ==
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് നടത്തി. ദേവാർചിത്. പി.വി (7A) ആദിഷ് കൃഷ്ണ (7C) എന്നിവർ വിജയികളായി.
== പഠനയാത്ര(9-1-2026) ==
ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പടന്നക്കാട് നെഹ്റു കോളേജിൽ വെച്ച് നടന്ന ക്വാണ്ടം എക്സിബിഷൻ സന്ദർശിക്കുന്നതിന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പഠന യാത്ര സംഘടിപ്പിച്ചു. ക്വാണ്ടം ആശയങ്ങളെ ലളിതമായ പരീക്ഷണങ്ങളിലൂടെയും എക്സിബിറ്റുകളിലൂടെയും വിശദീകരിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു. ക്വാണ്ടം സയൻസിലെ സങ്കീർണമായ ആശയങ്ങൾ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുകയും അതുവഴി ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കുകയും ആയിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
== കൗമാര ആരോഗ്യം-ബോധവൽക്കരണ ക്ലാസ് (9-1-2026) ==
[[പ്രമാണം:12244 551.jpg|ലഘുചിത്രം|189x189ബിന്ദു]]
2026 ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക്  1.30 ന് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ കൗമാര ആരോഗ്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  ജില്ലാ ആശുപത്രിയിലെ അഡോളസന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസിന് നേതൃത്വം നൽകി. 6,7 ക്ലാസിലെ മുഴുവൻ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൗമാരകാലത്ത് കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും കൗമാര വളർച്ചയെക്കുറിച്ചും വളർച്ച കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും  വളരെ വിശദമായ ക്ലാസ് നൽകുകയുണ്ടായി. അതിനുശേഷം കുട്ടികൾക്കുള്ള സംശയങ്ങൾ ചർച്ചചെയ്തു.
== '''ജനറൽബോഡിയോഗം(12-01-2026)''' ==
[[പ്രമാണം:12244 552.jpg|ലഘുചിത്രം]]
ക്ലാസ്സ് പി.ടി,എ യും ജനറൽബോഡിയോഗവും  12-01-2026  ന് ഉച്ചയ്ക്ക്  2 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി  അധ്യക്ഷതയിൽ നടന്നു.  .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലെ രക്ഷിതാക്കൾ  യോഗത്തിൽ സംബന്ധിച്ചു.. അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം ഉള്ള ആദ്യ യോഗം ആയിരുന്നു. സ്കൂളിന്റെ പൊതുവായ കാര്യങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. അതിനുശേഷം എല്ലാ ക്ലാസ്സുകളിലും സി.പി.ടി.എ നടന്നു. അർദ്ധ വാർഷിക പരീക്ഷ അവലോകനവും പഠന പിന്തുണ പ്രവർത്തനങ്ങളും ക്ലാസ് ടീച്ചർ വിശദീകരിച്ചു.
== '''ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(14-1-2026)''' ==
[[പ്രമാണം:12244 553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12244 554.jpg|ലഘുചിത്രം]]
സ്കൂൾ ഹെൽത്ത്  പ്രോഗ്രാമിന്റെ ഭാഗമായി ലക്ഷ്മി മേഘൻ കോളേജ് ഓഫ് നേഴ്സിങ് സ്കൂളിലെ കുട്ടികൾ  പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ കാര്യത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,പലവിധ രോഗങ്ങൾ എന്നിവയെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. പലതരം കളികളിലൂടെയും സ്കിറ്റുകളിലൂടെയും ആരോഗ്യ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നടത്തുകയുണ്ടായി.
== '''പ്രീ പ്രൈമറി മികവുത്സവം (28-2-2026)''' ==
[[പ്രമാണം:12244 585.jpg|ലഘുചിത്രം]]
[[പ്രമാണം:12244 587.jpg|ഇടത്ത്‌|ലഘുചിത്രം]]
പുല്ലൂർ  ഗവൺമെന്റ് യുപി സ്കൂളിന്റെ 2025 26 വർഷത്തെ പ്രീ പ്രൈമറി മികവുത്സവം 2026 ഫെബ്രുവരി 28 ശനിയാഴ്ച നടന്നു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി .ഡോ.സബിത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ  സ്വാഗതവും പറഞ്ഞു.2026 -27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശന ത്തിന്റെ ഉദ്ഘാടനം ബേക്കൽ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അബ്ദുൽസലാം നിർവഹിച്ചു.സിസ്റ്റമാറ്റി സിംഗ് ഫണ്ട് ഉപയോഗിച്ച് പ്രീ-പ്രൈമറി കുട്ടികൾക്കായി ഒരുക്കിയ സംഗീത ഉപകരണങ്ങളുടെ സമർപ്പണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി നളിനി വികെ, ശ്രീ എ കൃഷ്ണൻ, ശ്രീ സന്തോഷ് കുമാർ, ശ്രീമതി ബിന്ദു ,ശ്രീമതി രേഖ ,എസ് എം സി ചെയർമാൻ ശ്രീ ഷാജി. . MPTA പ്രസിഡണ്ട് ശ്രീമതി നിഷ കെ,  വൈസ് പ്രസിഡണ്ട് ശ്രീവേണുഗോപാലൻ,  സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ എന്നിവർ  ആശംസ അറിയിച്ചു. പ്രീ-പ്രൈമറി അധ്യാപിക ശ്രീമതി ഹേമലത ടീച്ചർ നന്ദി പറഞ്ഞു. പ്രി -പ്രൈമറി കുട്ടികളുടെ പഠന മികവുകളുടെ അവതരണവും നടന്നു
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0  ബെസ്റ്റ് പെർഫോമൻസ് ഓഫ് ദി ഷോ അവാർഡ് ജി. യു.പി എസ് പുല്ലൂരിന്(9-3-2026) ==
[[പ്രമാണം:12244 578.jpeg|ലഘുചിത്രം|200x200px]]
[[പ്രമാണം:12244 580.jpg|ഇടത്ത്‌|ലഘുചിത്രം|159x159ബിന്ദു]]
പൊതുവിദ്യാഭ്യാസ വകുപ്പും  കൈറ്റ് വിക്ടർസ് ചാനലും സംയുക്തമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിദ്യാലയത്തിന്റെ അക്കാദമിക മികവ് സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ  ശതാബ്ദി ആഘോഷ കമ്മിറ്റി/PTA യുടെ  നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു .ബെസ്റ്റ് പെർഫോമർ ഓഫ് ദി ഷോ ആയി തിരഞ്ഞെടുക്കപ്പെട്ട ദേവന കൃഷ്ണൻ,  പരിപാടിയിൽ പങ്കെടുത്ത മറ്റു കുട്ടികളായ നിഹാർ കൃഷ്ണ അർജുൻ രാജ്,ആർഷാ സതീഷ്, ആർഷ്യ പി,  ദേവിക. എം, നിയ വിജയൻ എന്നീ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
== ശുചിത്വ പഠനോത്സവം ജി. യു.പി എസ് പുല്ലൂർ മികച്ച വിദ്യാലയം(9-3-2026) ==
[[പ്രമാണം:12244 576.jpg|ലഘുചിത്രം|169x169ബിന്ദു]]
[[പ്രമാണം:12244 577.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
3-3-2026  ന് നടന്ന  പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് തല ശുചിത്വ പഠനോത്സവത്തിൽ പുല്ലൂർ ഗവണ്മെന്റ് യുപി സ്കൂൾ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിച്ച  എക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയിൽപുല്ലൂരിലെ   കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സ്കൂൾ പിടിഎ കമ്മിറ്റി അനുമോദിച്ചു. ദേവപ്രയാഗ് ആർ, ശ്രീലക്ഷ്മി എ,  അനു നന്ദ പി, ആദിത്യൻ പി എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.
== "ശതസ്മരണിക" പ്രകാശനം(9-3-2026) ==
[[പ്രമാണം:12244 579.jpg|ലഘുചിത്രം|223x223ബിന്ദു]]
[[പ്രമാണം:12244 556.jpg|ഇടത്ത്‌|ലഘുചിത്രം|250x250px]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ശതസ്മരണ പ്രകാശനം 2026  മാർച്ച് 9 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ അരവിന്ദാക്ഷൻ സി കെ അധ്യക്ഷനായിരുന്നു. പ്രശസ്ത  എഴുത്തുകാരൻ ഡോക്ടർ അംബികാസുതൻ മാങ്ങാടിൽ നിന്നും സുവനീർ  ഏറ്റുവാങ്ങിയത് ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ ആണ്..  സുവനീർ കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, കൺവീനർ ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സ്മര ണിക    വിശദീകരണം  നടത്തി. പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബുരാജൻ,  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി. എ. വി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മാടിക്കാൽ നാരായണൻ, വാർഡ് മെമ്പർമാരായ ശ്രീമതി നളിനി, സന്തോഷ് കുമാർ, ബിന്ദു, രേഖ. കെ,ലീല.കെ, കൃഷ്ണകുമാർ, ശ്രീ ചന്ദ്രൻ കരിച്ചേരി, b എം വി നാരായണൻ, ശ്രീമതി പ്രീതി. പി, ശ്രീമതി  ഷീബ. കെ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കൂടാതെ മുൻ പ്രധാന അധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി, പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ. പി എസ് എം സി ചെയർമാൻ ശ്രീ ഷാജി എന്നിവരും സന്നിഹിതരായിരുന്നു കമ്മിറ്റി കൺവീനർ രവീന്ദ്രൻ മാസ്റ്റർ നന്ദി അറിയിച്ചു. പൂർവ വിദ്യാർത്ഥികളും സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ചു.
== '''സാമൂഹ്യ ശാസ്ത്ര മ്യൂസിയം ഉദ്ഘാടനം(9-3-2026)''' ==
[[പ്രമാണം:12244 570.jpeg|ലഘുചിത്രം|225x225px]]
[[പ്രമാണം:12244 581.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
ശതാബ്ദി സ്മരണിക പ്രകാശനവേളയിൽ , പൊള്ളക്കട ശ്രീ നാരായണൻ ആചാരി തയ്യാറാക്കിയ പഴയകാല കാർഷിക ഉപകരണങ്ങളുടെ വിപുലമായ ശേഖരം സ്കൂളിന് സമർപ്പിച്ചു. ശ്രീ നാരായണൻ ആചാരിയെ പുല്ലൂർ പെരിയ പഞ്ചായത്ത്  പ്രസിഡന്റ് ഡോ. സബിത സി.കെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ഉപകരണങ്ങൾ ക്രമീകരിച്ച് ഒരുക്കിയ സാമൂഹ്യ ശാസ്ത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബാബുരാജ് നിർവഹിച്ചു. കാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ വിനിമയത്തിന് ഏറെ പ്രയോജനപ്പെടും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
== '''പഠനോത്സവം 2026(31-3-2026)''' ==
[[പ്രമാണം:12244 599.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 588.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ 2025- 26 വർഷത്തെ പഠനോത്സവം 2026 മാർച്ച് 31 ചൊവ്വാഴ്ച നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ. പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലെക് ചറർ ശ്രീ നാരായണൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. പഠന മികവിനുള്ള ടി കെ സരസ്വതി സ്മാരക എൻഡോവ്മെന്റ്  2025- 26  അർഹരായ അശ്വിൻദേവ്,  അർജുൻരാജ് എന്നീ കുട്ടികൾക്കും  ബി വസന്ത ഷേണായ് സ്മാരക വായന പുരസ്കാരത്തിന് അർഹയായ  ആർഷ്യ. പി എന്നിവർക്കുള്ള അവാർഡ് വിതരണവും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമർ ഓഫ് ദി ഷോ ആയി തെരഞ്ഞെടുക്കപ്പെട്ട ദേവ്നാ കൃഷ്ണന് കൈറ്റ് നൽകുന്ന ക്യാഷ് അവാർഡും പ്രസ്തുത വേളയിൽ നൽകുകയുണ്ടായി. കൂടാതെ കേരള ഫോക് ലോർ അക്കാദമിയുടെ പുരസ്കാരം നേടിയ മംഗലം കളി പരിശീലകനും ഗോത്രകലാ വിദഗ്ധനും ആയ ശ്രീ പ്രൺജിത്ത് കൃഷ്ണയെ ചടങ്ങിൽ വച്ച് അനുമോദിച്ചു.സ്കൂളിലെ ഒരു വർഷത്തെ മികവുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ പ്രദർശനവും, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ '''മൊഴിമുത്തുകൾ''' എന്ന മാഗസിൻ പ്രകാശനവും, ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനവും പ്രസ്തുത വേളയിൽ നടക്കുകയുണ്ടായി.<gallery>
പ്രമാണം:12244 589.jpeg
പ്രമാണം:12244 592.jpeg
പ്രമാണം:12244 593.jpeg
പ്രമാണം:12244 594.jpeg
പ്രമാണം:12244 595.jpeg
പ്രമാണം:12244 596.jpeg
പ്രമാണം:12244 597.jpeg
പ്രമാണം:12244 598.jpeg
</gallery>