"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
📅 14 January 2026 | |||
[[പ്രമാണം:12354 Padanayathra 03.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
ഈ വർഷത്തെ നമ്മുടെ കൊച്ചു കൂട്ടുകാരുടെ (പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്) പഠനയാത്ര അവിസ്മരണീയമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു. | |||
'''സന്ദർശിച്ച സ്ഥലങ്ങൾ:''' ജനതാ പാർക്ക്, ചന്തേര പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിസ്മയ പാർക്ക്. | |||
'''ജനതാ പാർക്ക്:''' യാത്രയുടെ തുടക്കം ജനതാ പാർക്കിലായിരുന്നു. | |||
'''ചന്തേര പോലീസ് സ്റ്റേഷൻ:''' തുടർന്ന് ചന്തേര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവിടുത്തെ ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും ഒരു ഉദ്യോഗസ്ഥൻ കുട്ടികൾക്ക് വളരെ ലളിതമായി വിശദീകരിച്ചു നൽകി. | |||
[[പ്രമാണം:12354 Padanayathra 04.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
'''ഫയർ സ്റ്റേഷൻ:''' പോലീസ് സ്റ്റേഷന് അടുത്തുള്ള ഫയർ സ്റ്റേഷനായിരുന്നു അടുത്ത ലക്ഷ്യം. അഗ്നിശമന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും, അവ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു. | |||
'''വിസ്മയ പാർക്ക്:''' ഉച്ചയോടെ വിസ്മയ പാർക്കിൽ എത്തിച്ചേർന്നു. അവിടെ വിവിധ റൈഡുകളിൽ കയറിയ കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം വാട്ടർ റൈഡുകളിൽ കളിച്ച് ആസ്വദിച്ചു. | |||
വിജ്ഞാനവും വിനോദവും പകർന്ന ഈ യാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി. | |||
== '''യാത്രാനുഭവങ്ങൾ: കുട്ടികളുടെ കണ്ണിലൂടെ''' == | |||
[[പ്രമാണം:12354 Padanayathra 05.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
പഠനയാത്ര വെറുമൊരു യാത്ര മാത്രമല്ല, കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ഒരു അനുഭവം കൂടിയായിരുന്നു എന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. യാത്രയ്ക്ക് ശേഷം കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ കുറിപ്പുകളായും ചിത്രങ്ങളായും പകർത്തി. | |||
ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ ഇഷാനി ദക്ഷ തയ്യാറാക്കിയ യാത്രാവിവരണവും, യാത്രയിലെ പ്രധാന കാഴ്ചകളെ ഉൾക്കൊള്ളിച്ചു കൊണ്ട് വരച്ച ചിത്രവും ഈ യാത്ര അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവാണ്. | |||
== '''കനവ് ലോകം''' == | |||
[[പ്രമാണം:12354 Ishani Daksha.jpg|ലഘുചിത്രം|271x271ബിന്ദു|Ishani Daksha T (STD 1A)]][[പ്രമാണം:12354 Padanayathra 02.jpg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു]]ഇന്ന് എനിക്ക് വളരെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയി. എനിക്ക് ഇത് വിചാരിച്ച് ഇന്നലെ രാത്രി ഉറക്കം പോലും വന്നില്ല. എങ്ങനെയെങ്കിലും നേരം ആയാൽ മതിയായിരുന്നു. ഞാൻ ആദ്യമായാണ് സ്കൂളിൽ നിന്ന് ടൂർ പോകുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായി മാറിയേനെ. കാരണം ഞാൻ ഈ യാത്ര അത്രയും ആസ്വദിച്ചു. ഞങ്ങൾ ആദ്യം പോയത് ജനത പാർക്കിലായിരുന്നു. അവിടെ പോയി ഫോട്ടോ എടുത്തു. അപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ വന്നത് ഫോട്ടോ എടുക്കാനാണോയെന്ന്. പിന്നെയല്ലെ ഞങ്ങളെ, കൗതുക ലോകത്തേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും. | |||
പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി. | |||
'''- ഇഷാനി ദക്ഷ''' | |||
📅 14 January 2026 | |||
[[പ്രമാണം:12354 STANNSAUPSNILESHWAR CPTA 01.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|ഇടത്ത്|200x200ബിന്ദു]][[പ്രമാണം:12354 STANNSAUPSNILESHWAR CPTA 02.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|150x150ബിന്ദു]]സ്‌കൂളിൽ 2026 ജനുവരി 14-ന് ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് തല പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. | |||
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്കായി നടത്തിയ പൊതുസെഷനിൽ ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ. പ്രഭേഷ് കുമാർ''' ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം, മൊബൈൽ ഫോണിന്റെ അമിതവും തെറ്റായതുമായ ഉപയോഗം എന്നിവയ്ക്കെതിരെ അദ്ദേഹം രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക ജീവിതത്തിൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ്സ് നയിച്ചത്.[[പ്രമാണം:12354 STANNSAUPSNILESHWAR CPTA POSTER.jpg|thumb|188x188px]]പി.ടി.എ പ്രസിഡന്റ് '''ശ്രീ. മഹേന്ദ്രൻ''' അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''സിസ്റ്റർ. ജെസ്സി ജോർജ്''' സ്വാഗതം ആശംസിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി '''സരിത ടീച്ചർ''' നന്ദി രേഖപ്പെടുത്തി. | |||
പൊതുസമ്മേളനത്തിന് ശേഷം നടന്ന ക്ലാസ് തല പി.ടി.എ യോഗങ്ങളിൽ അധ്യാപകർ ക്ലാസ് തലത്തിൽ ഇത് വരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അർദ്ധവാർഷിക പരീക്ഷാ ഫലത്തെക്കുറിച്ച് അവലോകനം നടത്തി. | |||
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു: | |||
* നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു. | |||
* സ്‌കൂൾ പഠനയാത്ര | |||
* പഠനോത്സവം | |||
* വാർഷികാഘോഷം | |||
📅 22 December 2025 | |||
| വരി 8: | വരി 64: | ||
ഭിന്നശേഷിക്കാരനായ തന്റെ കൂട്ടുകാരന് ആഘോഷവേളകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടരുത് എന്ന സഹപാഠികളുടെ വലിയ ആഗ്രഹമാണ് ഈ സന്ദർശനത്തിന് പിന്നിൽ. വീട്ടിലെത്തിയ കുട്ടികൾ അവന് ചുറ്റും കൂടി ക്രിസ്മസ് കാരളുകൾ പാടുകയും, ആശംസകൾ നേരുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ഭിന്നശേഷിക്കാരനായ തന്റെ കൂട്ടുകാരന് ആഘോഷവേളകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടരുത് എന്ന സഹപാഠികളുടെ വലിയ ആഗ്രഹമാണ് ഈ സന്ദർശനത്തിന് പിന്നിൽ. വീട്ടിലെത്തിയ കുട്ടികൾ അവന് ചുറ്റും കൂടി ക്രിസ്മസ് കാരളുകൾ പാടുകയും, ആശംസകൾ നേരുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും, അവരെ പൊതുധാരയിലേക്ക് ചേർത്തുപിടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു. സഹപാഠികളോടുള്ള കരുതലുമായെത്തിയ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കേവലം ആഘോഷങ്ങൾക്കപ്പുറം, മാനവികതയുടെയും ഉൾച്ചേർക്കലിന്റെയും (Inclusive Education) വലിയൊരു പാഠം കൂടിയായി ഈ സന്ദർശനം മാറി. | ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും, അവരെ പൊതുധാരയിലേക്ക് ചേർത്തുപിടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു. സഹപാഠികളോടുള്ള കരുതലുമായെത്തിയ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കേവലം ആഘോഷങ്ങൾക്കപ്പുറം, മാനവികതയുടെയും ഉൾച്ചേർക്കലിന്റെയും (Inclusive Education) വലിയൊരു പാഠം കൂടിയായി ഈ സന്ദർശനം മാറി. | ||
== ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം: സെന്റ് ആൻസ് എ.യു.പി. സ്കൂളിന് മികച്ച വിജയം; '''സാമൂഹ്യശാസ്ത്രത്തിൽ ഒന്നാം സ്ഥാനം |
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും '''രണ്ടാം സ്ഥാനവും''', പ്രവൃത്തിപരിചയ മേളയിൽ '''മൂന്നാം സ്ഥാനവും''' നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. | ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും '''രണ്ടാം സ്ഥാനവും''', പ്രവൃത്തിപരിചയ മേളയിൽ '''മൂന്നാം സ്ഥാനവും''' നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. | ||
==ജില്ലാതല ജൂഡോ മത്സരത്തിൽ |
🥋 ജില്ലാതല ജൂഡോ മത്സരത്തിൽ മിന്നും വിജയം | |||
== അന്താരാഷ്ട്ര വയോജന ദിനം | ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികളായ '''ഇഷാനും ഋതുവർണയും''' മികച്ച വിജയം നേടി. ഇരുവരും മത്സരത്തിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. | ||
👵 അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു | |||
സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് (ബുൾബുൾ യൂണിറ്റ്) നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ സ്വന്തം വീടുകളിലും അയൽപക്കങ്ങളിലുമുള്ള വയോജനങ്ങളെ ആദരിച്ചുകൊണ്ട് മാതൃകയായി. | |||
==സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി== | ==സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി== | ||