"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം == | == സ്കൂൾ സോഷ്യൽ സർവീസ് സ്കീം == | ||
2025-26 അധ്യയന വർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് ആദ്യ യോഗം ജൂൺ 13 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടുകയുണ്ടായി. അധ്യാപകർ എ എസ് മൻസൂർ, സൗമ്യ എം ആർ, അശ്വതി, മിനി എം ഇസഡ് സ്വപ്നകുമാരി, കൺവീനർ പ്രിയാകുമാരി മറ്റ് അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം രൂപീകരണം കുട്ടികളെ തിരഞ്ഞെടുക്കൽ സമ്മതപത്രം, ഭാവി പരിപാടികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ കൈമാറി, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ചുമതലകൾ നൽകി. അഞ്ചാം ക്ലാസിൽ നിന്നും 10 കുട്ടികളെ തിരഞ്ഞെടുക്കണം എന്നും സമ്മതപത്രം വാങ്ങിവെക്കണമെന്നും ലീഡറിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പി ആർ ഒ ചർച്ച ചെയ്തു. യോഗത്തിന് സ്വപ്നകുമാരി നന്ദി പറയുകയും 2: 30 മണിക്ക് അവസാനിക്കുകയും ചെയ്തു | 2025-26 അധ്യയന വർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് ആദ്യ യോഗം ജൂൺ 13 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടുകയുണ്ടായി. അധ്യാപകർ എ എസ് മൻസൂർ, സൗമ്യ എം ആർ, അശ്വതി, മിനി എം ഇസഡ് സ്വപ്നകുമാരി, കൺവീനർ പ്രിയാകുമാരി മറ്റ് അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം രൂപീകരണം കുട്ടികളെ തിരഞ്ഞെടുക്കൽ സമ്മതപത്രം, ഭാവി പരിപാടികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ കൈമാറി, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ചുമതലകൾ നൽകി. അഞ്ചാം ക്ലാസിൽ നിന്നും 10 കുട്ടികളെ തിരഞ്ഞെടുക്കണം എന്നും സമ്മതപത്രം വാങ്ങിവെക്കണമെന്നും ലീഡറിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പി ആർ ഒ ചർച്ച ചെയ്തു. യോഗത്തിന് സ്വപ്നകുമാരി നന്ദി പറയുകയും 2: 30 മണിക്ക് അവസാനിക്കുകയും ചെയ്തു | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ == | |||
[[പ്രമാണം:44244 members of ssss 2026.jpg|ലഘുചിത്രം|759x759ബിന്ദു|സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ പ്രിയ എസ് കെ, സ്വപ്ന കുമാരി എന്നീ അധ്യാപകർക്കൊപ്പം]] | |||
''' ലീഡർ :- സൂര്യദേവ് വി ആർ''' | |||
'''അനഘ എസ് എ''' | |||
'''പി ആർ ഒ :- അഗ്നശ്വർ ഡി''' | |||
'''മിസിരിയ''' | |||
'''<u>മറ്റ് അംഗങ്ങൾ</u>''' | |||
# അരവിന്ദ് | |||
# സൂര്യദേവ വി ആർ | |||
# ശിവനന്ദൻ എസ് ആർ | |||
# കാർത്തിക് സന്തോഷ് | |||
# അയിന ഫാത്തിമ | |||
# എംപി ദേവനന്ദ | |||
# അലീന ജെ നായർ | |||
# ആദർശ് | |||
# അഭിനവ് എ ആർ | |||
# അഭിരാമി | |||
# അർഷിക | |||
# അമീർ ഹംസ | |||
# ഷാരോൺ | |||
# അദർവ് റാം | |||
# അഭിഷേക് ജി നത്ത് | |||
# തീർത്ത | |||
# അനാമിക എസ് ഇന്ദ്രൻ | |||
# നസ്രിയ എസ് | |||
# വിസ്മയ അനീഷ് | |||
# അർജുൻ ഷാജി എം | |||
# ആനന്ദ് ആർ | |||
# ഹർഷൻ ആർ | |||
# അമർനാഥ് പി എസ് | |||
# അശ്വിൻ പി | |||
# എസ് എ പി അഗ്നേശ്വർ | |||
== ചുമതലാവിഭജനം == | |||
സ്കൂൾ സോഷ്യൽ സർവീസ് കുട്ടികളെ 5 ഗ്രൂപ്പുകൾ ആക്കുകയും അതിൽ ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ നൽകുകയും ചെയ്തു. സ്കൂൾ പരിസരം വൃത്തിയാക്കുക, അടിപ്പാത വൃത്തിയാക്കുക, ഉച്ചഭക്ഷണം വലിച്ചെറിയുന്ന കുട്ടികളെ കണ്ടെത്തുക, സ്കൂൾ അച്ചടക്കം എന്നീ ചുമതലകളാണ് വിഭജിച്ച് നൽകിയത് ആദ്യത്തെ ഗ്രൂപ്പ് സ്കൂൾ പരിസരവും അടിപ്പാതയും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിക്കുകയും പേപ്പർ മാലിന്യങ്ങളെ തരംതിരിക്കുകയും ചെയ്യുന്നു. ഓരോ വെള്ളിയാഴ്ചകളിലും മറ്റു ഗ്രൂപ്പ് അംഗങ്ങൾക്ക് സ്കൂൾ പരിസരം വൃത്തിയാക്കാനുള്ള ചുമതലയും നൽകിവരുന്നു. | |||
== ഭക്ഷ്യമേള == | |||
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് പാചക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പാചകത്തൊഴിലാളി ശ്രീമതി ബി ലളിതമ്മ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. മൻസൂർ സാർ ,എസ് എം സി അംഗങ്ങൾ, മറ്റുള്ള അധ്യാപകർ പങ്കെടുത്തു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഭക്ഷ്യമേളയിൽ പങ്കെടുത്തു. വീട്ടിൽ പാചകം ചെയ്ത നാടൻ ഭക്ഷണങ്ങൾ മാത്രമാണ് ഭക്ഷ്യമേളയിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലും ഓരോതരം ഭക്ഷണം പാചകം ചെയ്തു കൊണ്ടുവരാൻ മുൻകൂട്ടി നിർദ്ദേശം കൊടുത്തിരുന്നു. മായം ചേർത്ത ഭക്ഷണങ്ങൾ, നോൺവെജ് ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തരുത് എന്നും കുട്ടികൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു. കുട്ടികൾ ഭക്ഷണം വാങ്ങി കഴിക്കുന്നതിന് കൂപ്പൺ വിതരണം ചെയ്യുകയും കൂപ്പൺ അനുസരിച്ച് പണം കുട്ടികൾക്ക് തിരിച്ചു നൽകുകയും ചെയ്തു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷ്യമേള അവസാനിച്ചു. | |||
<gallery widths="350" heights="300"> | |||
പ്രമാണം:44244 ssss foodfest 2025 2.jpg|alt= | |||
പ്രമാണം:44244 ssss foodfest 2025 1.jpg|alt= | |||
</gallery> | |||
== ബോധവൽക്കരണ ക്ലാസ് == | == ബോധവൽക്കരണ ക്ലാസ് == | ||
| വരി 10: | വരി 59: | ||
പ്രമാണം:44244 sss 2025 5.jpg|alt= | പ്രമാണം:44244 sss 2025 5.jpg|alt= | ||
</gallery> | </gallery> | ||
== നിലമൊരുക്കി, ഞാറുനട്ടു == | |||
നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നേമം ഗവ.യു.പി എസിലെ കുട്ടികൾ കല്ലിയൂർ കാഞ്ഞിരത്തടി പാടശേഖരത്തിലെത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കു വേണ്ടിയാണ് വേറിട്ട പഠന പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ പാടശേഖരത്തിലെത്തിയ സംഘം കർഷകരോടൊപ്പം ടില്ലർ ഓടിച്ച് നിലമൊരുക്കിയ ശേഷമാണ് ഞാറുനട്ടത്. കർഷകരും കല്ലിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ടായിരുന്നു. കൃഷിക്ക് നേതൃത്വം നൽകുന്ന കർഷകൻ വിവേകാനന്ദൻ നിലമൊരുക്കൽ, ഞാറുല്പാദിപ്പിക്കുന്ന രീതി, വിവിധയിനം വിത്തുകൾ, വളപ്രയോഗങ്ങൾ എന്നിവയെ സംബന്ധിച്ച് കുട്ടികളുമായി സംവദിച്ചു. കൃഷി ഓഫീസർ പി. മേരിലത, അസിസ്റ്റൻ്റുമാരായ കെ. രമണി, അനിൽകുമാർ ജെ.എസ്, എസ്.കെ ഷിനു ,പാടശേഖര സമിതി സെക്രട്ടറി കെ.സി അജിത് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പ്രിയ കുമാരി, സ്വപ്നകുമാരി അബ്ദുൽ ഷുഹൂദ് എന്നിവർ കുട്ടികളെ അനുഗമിച്ചു.<gallery widths="450" heights="350"> | |||
പ്രമാണം:44244 ssss nelpadam 2026 7.jpg|alt= | |||
പ്രമാണം:44244 ssss nelpadam 2026 6.jpg|alt= | |||
പ്രമാണം:44244 ssss nelpadam 2026 5.jpg|alt= | |||
പ്രമാണം:44244 ssss nelpadam 2026 4.jpg|alt= | |||
പ്രമാണം:44244 ssss nelpadam 2026 3.jpg|alt= | |||
പ്രമാണം:44244 ssss nelpadam 2026 2.jpg|alt= | |||
പ്രമാണം:44244 ssss nelpadam 2026 1.jpg|alt= | |||
</gallery> | |||
== '''ആരോഗ്യ ശീലങ്ങളും സാമൂഹ്യ സുസ്ഥിതിയും''' == | |||
ഒക്ടോബർ 28-ാം തീയതി രാവിലെ 10 മണിക്ക് നടന്ന ബോധവൽക്കരണ ക്ലാസിൽ സോഷ്യൽ സർവീസ് സ്കീമിലെ 30 കുട്ടികൾ പങ്കെടുത്തു. എസ്.എം.സി ചെയർമാൻ പ്രേംകുമാർ അധ്യക്ഷൻ വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വി.പി വിനോദ് ശ്രീമതി ആൻസി, സ്കൂൾ ഹെൽത്ത് നേഴ്സ് ശ്രീമതി ഗോപിക, ശ്രീമതി ഐശ്വര്യ എന്നിവർ ഒന്നാമത്തെ സെഷന് നേതൃത്വം നൽകിയപ്പോൾ രണ്ടാമത്തെ സെഷൻ ശ്രീമതി സുജി നേതൃത്വം നൽകി. ജീവിതശൈലി രോഗങ്ങൾ എങ്ങനെ ഒഴിവാക്കാം, സാമൂഹ്യ ആരോഗ്യ സുസ്ഥിരത കൈവരിക്കാനുള്ള ഇടപെടലുകൾ, സർവ്വേ ഫോർമേറ്റ് പരിചയപ്പെടുത്തൽ, സ്കൂളിൽ പ്രഥമ ശുശ്രൂഷ കോർണർ സജ്ജമാക്കൽ, പ്രാഥമിക ശുശ്രൂഷ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കൃത്യം 12 മണിക്ക് പ്രിയകുമാരി നന്ദിയോടെ ക്ലാസ്സ് അവസാനിച്ചു. | |||
== '''ലഹരിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം''' == | |||
13.12.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സോഷ്യൽ സർവീസ് ടീമിലെ 30 കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ശ്രീമതി വിദ്യാ ചന്ദ്രൻ ലഹരിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം എന്ന ആ വിഷയത്തെ ആസ്പദമാക്കി പാസ് എടുത്തു ലഹരി ഉപയോഗിച്ചാൽ ജീവിതത്തിൽ ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ഏതൊക്കെ രൂപത്തിലാണ് ലഹരിവസ്തുക്കൾ ഉള്ളതെന്നും, പരിചയമില്ലാത്തവരുടെ വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്നും കുട്ടികളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അധ്യാപകനോട് രക്ഷിതാക്കളോടും പറയണമെന്നും പല കുട്ടികളിലും ലഹരി ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം എന്നും കുട്ടികളിലും ഇന്ന് ലഹരി ഉപയോഗം കൂടുന്നുവെന്നും എന്നാൽ കുട്ടികളിൽ വേണ്ടത് പഠനത്തോടുള്ള ലഹരിയാണെന്നും വിശദീകരിച്ചു. ലഹരിവിരുദ്ധ നാടകവും പാട്ടും ദിവ്യ ചന്ദ്രൻ അവതരിപ്പിച്ചു. സ്കൂൾസോഷ്യൽ സർവീസ് സ്കീം ലീഡർ അനഘ നന്ദി അറിയിച്ചു. | |||
== '''ആരോഗ്യമുള്ള സമൂഹം''' == | |||
സംസ്ഥാന ആയുഷ് ആയുർവേദ മിഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യമുള്ള സമൂഹത്തിനായി എന്ന വിഷയത്തിൽ സോഷ്യൽ സർവീസ് സ്കീമിലെ 30 കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. തിരുവനന്തപുരം ആയുർവേദ കോളേജിലെ ജൂനിയർ ഡോക്ടർമാരായ ശ്രീ. അനന്ദു പി, ശ്രീ. ആനന്ദ് ജയൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി ആഹാരരീതി, ആഹാരക്രമങ്ങൾ, യോഗദിനചര്യകൾ എന്നിവ ചർച്ച ചെയ്തു. ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും സെമിനാറിൽ പങ്കുവെച്ചു. കുട്ടികൾ രാവിലെ എഴുന്നേറ്റ് പഠിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചു. രാത്രിയിൽ രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നും ഫോൺ ഉപയോഗം കുറയ്ക്കണമെന്നും കുട്ടികളെ ഉണർത്തി. അമിതമായ മൊബൈൽ ഉപയോഗം ഉണ്ടാക്കുന്ന അപകടങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ ഏഴാം ക്ലാസിലെ മിസ്റിയ നന്ദി പറഞ്ഞു. | |||
= '''പറവക്കൂട്ടം''' = | |||
== ത്രിദിന സഹവാസ ക്യാമ്പ് == | |||
സ്കൂൾ സോഷ്യൽ സർവീസ് അംഗങ്ങൾക്ക് വേണ്ടിയുള്ള സഹവാസ ക്യാമ്പ് 2025 നവംബർ 21 22 23 തീയതികളിലായി നടത്തി. പറവക്കൂട്ടം എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ സേവനത്തിന്റെയും സഹജീവനത്തിന്റെയും പാഠങ്ങൾ അഭ്യസിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടൊപ്പം വിദഗ്ധരുടെ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. | |||
'''1 .രക്ഷിതാക്കളുടെ യോഗം''' | |||
10.11.2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എസ്.എം.സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നവംബർ 21,22,23 തീയതികളിൽ നടത്തുന്ന ത്രിദിന സഹവാസ ക്യാമ്പിന് വേണ്ടിയുള്ള രക്ഷിതാക്കളുടെ യോഗം വിളിച്ചുകൂട്ടി. യോഗത്തിൽ സ്കൂൾ സോഷ്യൽ സർവീസ് ടീമിലെ 30 കുട്ടികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എ എസ് മൻസൂർ, അശ്വതി എ സി, മിനി എം, സ്വപ്ന എം, പ്രിയകുമാരി ആർ എൻ, അജയകുമാർ എന്നീ അധ്യാപകർ പങ്കെടുത്തു. ഉദ്ഘാടനത്തിനായി കവിയും അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.എൻ എസ് സുമേഷ് കൃഷ്ണനെ ക്ഷണിക്കാൻ തീരുമാനിച്ചു. ഉൽപന്ന പ്രദർശനം, കൃഷിപാഠം, സൂംബ പരിശീലനം, ഫീൽഡ് ട്രിപ്പ്, കഥ പറയൽ, ക്യാമ്പ് ഫയർ, കളരി പരിശീലനം, ലളിതകല എന്നിവയും സഹവാസ ക്യാമ്പിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. | |||
'''2. വീട്ടുവളപ്പിലെ കൃഷി''' | |||
സഹവാസ ക്യാമ്പിന്റെ ഒന്നാം ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലിയൂർ കൃഷിഭവൻ കൃഷി അസിസ്റ്റൻറ് ഓഫീസർ എസ് കെ ഷിനു കൃഷിപാഠങ്ങൾ എന്ന സെഷന് നേതൃത്വം നൽകി. വീട്ടുവളപ്പിലും സ്കൂൾ വളപ്പിലും ചെയ്യാവുന്ന കൃഷി രീതികളെ കുറിച്ച് 45 അംഗങ്ങളെയും പരിചയപ്പെടുത്തി. എല്ലാ സമയത്തും വരുമാനം ലഭിക്കുന്ന കൃഷിയെക്കുറിച്ചും വിശദീകരിച്ചു. വേനൽ സമയത്തും മഴ സമയത്തും കൃഷി ചെയ്യേണ്ട ചെടികളെക്കുറിച്ചും സംസാരിച്ചു. കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യുകയും ചെയ്തു. | |||
'''3. ഉല്പന്ന പ്രദർശനം''' | |||
സഹവാസ ക്യാമ്പിന്റെ ഒന്നാം ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുരാവസ്തുക്കളുടെയും ക്യാമ്പംഗങ്ങൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെയും പ്രദർശനം സംഘടിപ്പിച്ചു. | |||
'''4. ഉദ്ഘാടനം''' | |||
ത്രിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ഒന്നാം ദിവസം വെള്ളിയാഴ്ച വൈകുന്നേരം 6: 30 മണിക്ക് കവി ശ്രീ.എൻ എസ് സുമേഷ് കൃഷ്ണൻ നിർവഹിച്ചു. ക്യാമ്പങ്ങൾക്ക് വേണ്ടി കവിത പാടുകയും കുട്ടികളെ കൊണ്ട് കവിത ഏറ്റുപാടിപ്പിക്കുകയും ചെയ്തു. കവി എങ്ങനെ എപ്പോൾ രൂപപ്പെടും എന്നും കവിത എപ്പോൾ എങ്ങനെ എഴുതും എന്നും ചർച്ച ചെയ്തു. | |||
'''5. സൂംബ ഡാൻസ്''' | |||
[[പ്രമാണം:44244 ssss zumba 2026.jpg|ലഘുചിത്രം|290x290ബിന്ദു]] | |||
ക്യാമ്പിന്റെ രണ്ടാം ദിവസം 22.11.25 ശനിയാഴ്ച രാവിലെ 7 മണിക്ക് തന്നെ ആദ്യത്തെ സെഷൻ ആയ സൂംബ പരിശീലനം ആരംഭിച്ചു. നമ്മുടെ സ്കൂളിലെ തന്നെ മുൻ കായിക അധ്യാപകനായ ശ്രീ.ജി ബോബസ് സൂംബ പരിശീലനത്തിന് നേതൃത്വം നൽകി. | |||
'''6. കഥ പറയൽ''' | |||
22.11.25 ശനിയാഴ്ച ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം രണ്ടാമത്തെ സെഷനായ കഥ പറയൽ ആരംഭിച്ചു. ശ്രീമതി കുമാരി വരത കഥപറയൽ സെഷന് നേതൃത്വം നൽകി. തൻറെ എഴുത്ത് അനുഭവങ്ങൾ കുട്ടികളുമായി കുമാരി വരദ പങ്കുവെച്ചു. കൂടാതെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുകൊണ്ട് കഥ പറയുകയും ചെയ്തു. | |||
'''7. സ്പിന്നിംഗ് മിൽ സന്ദർശനം''' | |||
ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം രാവിലെ 9 മണിക്ക് ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ ക്യാമ്പംഗങ്ങൾ സന്ദർശിച്ചു. തുടർന്ന് സംയോജിത കൃഷിയിടവും നേമം മെരിലാൻഡ് സ്റ്റുഡിയോയും സന്ദർശിച്ചു. നേമം മെരിലാൻഡ് സ്റ്റുഡിയോയുടെ ചരിത്രവും പഴയകാല സിനിമയുടെ ചരിത്രവും കുട്ടികൾ അവിടെ നിന്നും മനസ്സിലാക്കി. | |||
'''9. ക്യാമ്പ് ഫയർ''' | |||
നാലാമത്തെ സെഷനായ ക്യാമ്പ് ഫയറിന് നേതൃത്വം നൽകിയത് നെയ്യാറ്റിൻകര ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ശ്രീ. എ എസ് ബൈജുകുമാർ ആണ്. ക്യാമ്പിന് പങ്കെടുത്ത കുട്ടികൾക്ക് സേവനം സഹജീവനം എന്നതിനെക്കുറിച്ച് ബൈജു സാർ ക്ലാസ് എടുത്തു കളിയിലൂടെയും പാട്ടുപാടിയും ക്ലാസ് ആവേശകരമാക്കി. ശേഷം കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ചു. | |||
'''10 യോഗ പരിശീലനം''' | |||
ക്യാമ്പിന്റെ മൂന്നാമത്തെ ദിവസം രാവിലെ 6:30 മണിക്ക് ക്യാമ്പുണരൻ. ശേഷം ഏഴുമണിക്ക് യോഗ പരിശീലനം ആരംഭിച്ചു ശ്രീ. പ്രേമചന്ദ്രനായർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. എല്ലാ കുട്ടികളും യോഗ പരിശീലനത്തിന് പങ്കെടുത്തു. | |||
'''11. ചിത്രകലാ പരിശീലനം''' | |||
മൂന്നാം ദിവസത്തെ രണ്ടാമത്തെ സെഷൻ ലളിതകല ആരംഭിച്ചു. കവിയും കാർട്ടൂണിസ്റ്റുമായ ശ്രീൽ ഹരി ചാരുത സെഷന് നേതൃത്വം നൽകി. | |||
'''12 .സമാപനം.''' | |||
23.11.2025 ന് ക്യാമ്പിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ ക്യാമ്പിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചു. രക്ഷിതാക്കൾ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചു. ദേശീയഗാനത്തോടെ ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു. | |||
== '''മെഡിക്കൽ ക്യാമ്പ്''' == | |||
നവംബർ 26-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. സോഷ്യൽ സർവീസ് സ്കീമിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ശ്രീനേത്ര കണ്ണാശുപത്രിയിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ടിവി, മൊബൈൽ ഫോൺ എന്നിവ ഒരു ദിവസം എത്ര മണിക്കൂർ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും വിറ്റാമിൻ എ ഏതെല്ലാം ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട് എന്നതിനെക്കുറിച്ചും ചീര, മുരിങ്ങ എന്നിവ കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കണ്ണിൽ എന്തെങ്കിലും വീണാൽ ചെയ്യേണ്ടത് എന്താണ് എന്നതിനെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. അഭിരാമി ഡോക്ടർമാർക്കും ക്യാമ്പിൽ പങ്കെടുത്തവർക്കും നന്ദി അറിയിക്കുന്നു. | |||
== '''ബഡ്സ് സ്കൂൾ സന്ദർശനം''' == | |||
2.12.2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സോഷ്യൽ സർവീസ് സ്കീമിലെ 30 കുട്ടികളും ഹെഡ്മാസ്റ്റർ എ എസ് മൻസൂർ, സ്വപ്നകുമാകി, പ്രിയകുമാരി എന്നിവരും ബഡ്സ് സ്കൂളിൽ സന്ദർശനം നടത്തി. ഭിന്നശേഷി ഭാഗമായാണ് പെരിങ്ങമ്മല ഇടുവയിലെ സ്കൂൾ സന്ദർശിച്ചത്. ഏതാണ്ട് 50ലേറെ വിപിന്നശേഷിയുള്ള കൂട്ടുകാർ അവിടെയുണ്ടായിരുന്നു 4S ലെ അംഗങ്ങൾ കൂട്ടുകാർക്ക് സമ്മാനം നൽകുകയും ചെയ്തു കുട്ടികൾ പാട്ടുപാടി. പല നിലവാരത്തിനുള്ള കുട്ടികൾ ഉണ്ടായിരുന്നു അവരിൽ ചില കുട്ടികൾ പാട്ടുപാടുകയും ചെയ്തു. അവരോട് സഹതാപമല്ല ഉണ്ടാകേണ്ടത് പകരം നമ്മളിൽ ഒരാളായി കണ്ടുകൊണ്ട് അവർക്ക് ആവശ്യമായ സമയത്ത് സഹായം ചെയ്തു കൊടുക്കുകയാണു വേണ്ടത് എന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു സ്കൂളിലെ പ്രധാന അധ്യാപികയായ ധന്യ കുട്ടികളോട് സംവദിച്ചു. | |||
== '''പരിശീലനങ്ങൾ''' == | |||
'''1 കൃഷിപാഠം''' | |||
നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നേമം ഗവ.യു.പി എസിലെ കുട്ടികൾ കല്ലിയൂർ കാഞ്ഞിരത്തടി പാടശേഖരത്തിലെത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കു വേണ്ടിയാണ് വേറിട്ട പഠന പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ പാടശേഖരത്തിലെത്തിയ സംഘം കർഷകരോടൊപ്പം ടില്ലർ ഓടിച്ച് നിലമൊരുക്കിയ ശേഷമാണ് ഞാറുനട്ടത്. കർഷകരും കല്ലിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളോടൊപ്പമുണ്ടായിരുന്നു. കൃഷിക്ക് നേതൃത്വം നൽകുന്ന കർഷകൻ വിവേകാനന്ദൻ നിലമൊരുക്കൽ, ഞാറുല്പാദിപ്പിക്കുന്ന രീതി, വിവിധയിനം വിത്തുകൾ, വളപ്രയോഗങ്ങൾ എന്നിവയെ സംബന്ധിച്ച് കുട്ടികളുമായി സംവദിച്ചു. കൃഷി ഓഫീസർ പി. മേരിലത, അസിസ്റ്റൻ്റുമാരായ കെ. രമണി, അനിൽകുമാർ ജെ.എസ്, എസ്.കെ ഷിനു ,പാടശേഖര സമിതി സെക്രട്ടറി കെ.സി അജിത് കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പ്രിയ കുമാരി, സ്വപ്നകുമാരി അബ്ദുൽ ഷുഹൂദ് എന്നിവർ കുട്ടികളെ അനുഗമിച്ചു. | |||
'''2. ലോഷൻ നിർമാണം''' | |||
[[പ്രമാണം:44244 ssss lotion making 2026.jpg|ലഘുചിത്രം|406x406ബിന്ദു]] | |||
6.3.2026 വെള്ളിയാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സകീമിന്റെ ഭാഗമായി ലോഷൻ നിർമ്മാണം നടത്തുകയുണ്ടായി. സ്മിത ടീച്ചറിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണ രീതി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അതിൽ കുട്ടികൾ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. സ്വയം തൊഴിൽ എന്ന അപബോധം കുട്ടികളിൽ എത്തിക്കുന്നതിന് ഈ ക്ലാസിലൂടെ സാധിച്ചു. സോഷ്യൽ സർവീസ് സ്കീമിലെ 30 കുട്ടികളും പങ്കെടുത്തു. ഇതിലൂടെ നിർമ്മിച്ച ലോഷൻ സ്കൂൾ ആവശ്യത്തിനും കുട്ടികൾക്കും വിതരണം ചെയ്തു. | |||
'''3. ഹരിത ദർശനം''' | |||
കൃഷിസമൃദ്ധി പദ്ധതിയുടെ പ്രചരണാർത്ഥം പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താൽപ്പര്യം കൂട്ടുവാൻ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കൃഷിസാക്ഷരതായജ്ഞം "ഹരിത ദർശനം " പരിപാടി നമ്മുടെ നമ്മുടെ സ്കൂൾ അങ്കണത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീല. ജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശ്രീമതി വിജി വി എസ്, അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ. എ എസ് . മൻസൂർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ കൃഷി ഓഫീസർ ശ്രീമതി. മേരിലത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ശ്രീ. സുരേഷ്കുമാർ കെ, ഗ്രാമപഞ്ചായത്തംഗം ശ്രീ. മഹേഷ്, എസ് എം സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാർ, കൃഷി അസിസ്റ്റന്റ് എസ് കെ ഷിനു, കല്ലിയൂർ കാർഷിക കർമ്മസേന പ്രസിഡന്റ് ശ്രീ. ബാലാജി, സെക്രട്ടറി ശ്രീ. അരുൺ, സൂപ്പർവൈസർ ശ്രീമതി വിദ്യ, അദ്ധ്യാപകർ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിയാരംഭിക്കുകയും, സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്ക് വീട്ടുവളപ്പിൽ കൃഷി ചെയ്യുവാനാവശ്യമായ പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. | |||
'''4. ആരോഗ്യ സർവ്വേ''' | |||
വ്യക്തികളുടെ ആരോഗ്യനിലവാരവും ജീവിതരീതിയും സംബന്ധിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ആരോഗ്യ സർവേ നടത്താൻ തീരുമാനിച്ചു. സ്കൂൾ സോഷ്യൽ സർവീസ് ടീമിലെ കുട്ടികളെ 5 അംഗങ്ങളുള്ള ഗ്രൂപ്പായി തിരിച്ചു. കുട്ടികൾക്ക് സർവേ നടത്താൻ സൗകര്യപ്രദമായ വീടുകൾ കണ്ടെത്തി ആരോഗ്യ സർവേ ഫോർമേറ്റ് തയ്യാറാക്കി. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വി.പി വിനോദ് ആരോഗ്യ സർവേയുടെ ഫോർമാറ്റ് സോഷ്യൽ സർവീസ് കുട്ടികൾക്ക് പരിചയപ്പെടുത്തി തുടർന്ന് 50 വീടുകളിൽ സർവ്വേ പൂർത്തിയാക്കി ഓരോ ഗ്രൂപ്പിലും അധ്യാപകരും കുട്ടികളോടൊപ്പം പങ്കാളിയായി. | |||
'''5 . പുരാവസ്തു പ്രദർശനം''' | |||
5.3.2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിസ്മയകാഴ്ചകൾ എന്ന പേരിൽ പുരാവസ്തു ശേഖരണ പ്രദർശനം നടത്തുകയുണ്ടായി. പുരാവസ്തു ശേഖരണത്തിന് വിവിധയിനം നാണയങ്ങൾ, സ്റ്റാമ്പുകൾ, കറൻസികൾ, ഘടികാരം, മെഡലുകൾ, പഴയകാലത്തെ വാച്ചുകൾ, നൂലിൽ തീർത്ത രൂപങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ക്ലാസിന് നേതൃത്വം നൽകിയത് സെൽവരാജ് ജോസഫ് സാറാണ്. ചരിത്രപരമായ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. സോഷ്യൽ സർവീസ് 30 കുട്ടികളും പങ്കെടുത്തു. അവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പുരാവസ്തുപ്രദർശനം കാണാൻ കഴിഞ്ഞു. | |||
'''6. സോപ്പ് നിർമ്മാണം''' | |||
[[പ്രമാണം:44244 ssss soap making 2026.jpg|ലഘുചിത്രം|332x332ബിന്ദു]] | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി സോപ്പ് നിർമ്മാണം നടത്തുകയുണ്ടായി. ബി.ആർ.സിയിൽ നിന്നുള്ള സ്മിത ടീച്ചറിന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണ രീതി കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്വയം തൊഴിൽ എന്ന അവബോധം കുട്ടികളിൽ എത്തിക്കുന്നതിൽ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. രാവിലെ കാസ്റ്റിക് സോഡ വെള്ളത്തിൽ ലയിപ്പിച്ച് 3 മണിക്കൂർ വച്ചതിന് ശേഷം അതിൽ സോപ്പിന്റെ ചേരുവകൾ ചേർത്തിളക്കി മോഡിൽ ഒഴിച്ച് അടുത്ത നാല് മണിക്കൂറിനു ശേഷം സോപ്പിനെ വേർതിരിക്കുകയും ചെയ്തു. 15 ദിവസത്തിന് ശേഷം കുട്ടികൾക്ക് വിതരണം ചെയ്തു. | |||
== സർട്ടിഫിക്കേറ്റുകൾ വിതരണം == | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. വിതരണോത്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.എ.എച്ച് മൻസൂർ നിർവഹിച്ചു. സ്വപ്ന കുമാരി, പ്രിയ എസ് കെ എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:44244 ssss certicate granting 2026.jpeg|നടുവിൽ|ലഘുചിത്രം|655x655ബിന്ദു]] | |||