"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites|സ്കൂൾ കോഡ്=15051|അധ്യയനവർഷം=2025-28|യൂണിറ്റ് നമ്പർ=lk/2018/15051|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=വയനാട്|റവന്യൂ ജില്ല=വയനാട്|ഉപജില്ല=സുൽത്താൻ ബത്തേരി|ലീഡർ=.|ഡെപ്യൂട്ടി ലീഡർ=.|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വി.എം.ജോയ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജെസ്ന കെ ജോസ്|ചിത്രം=15051_lk entrance 25.jpg|ഗ്രേഡ്=}} | |||
== അംഗങ്ങൾ == | |||
പ്രവർത്തനങ്ങൾ . | |||
== എൽ കെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051 SCHOOL CAMP 1 ,2026.jpg|നടുവിൽ|ലഘുചിത്രം|681x681ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ് ]] | |||
അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2025 -28 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒന്നാം ഘട്ട പരിശീലന പരിപാടിയാണിത് .ഇതിൻറെ ഭാഗമായി റിയൽസ് നിർമ്മാണം വീഡിയോ ഷോർട്സ് വീഡിയോ എഡിറ്റിംഗ് പരിപാടികളും സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറായ കെഡൻ ലൈവ് ഉപയോഗിച്ചായിരുന്നു വീഡിയോ എഡിറ്റിംഗ് നടത്തിയത്. വിദ്യാർഥികൾക്ക് റിൽസ് നിർമ്മാണം പുതിയൊരു അനുഭവമായിരുന്നു.വളർന്നുവരുന്ന പുതുതലമുറയുടെ സാങ്കേതിക അഭിരുചികൾ കണക്കിലെടുത്തുള്ള പരിശീലന പരിപാടിയാണ് ഇത്.ഇതിൻറെ രണ്ടാംഘട്ട പരിശീലന പരിപാടി സ്കൂൾ തുറന്നതിനു ശേഷം ജൂലൈ മാസത്തിൽ സംഘടിപ്പിക്കും. സ്കൂളിലെ 42 വിദ്യാർത്ഥികളും പരിശീലന പരിപാടിയിൽ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ എൽ കെ ചാർജുള്ള ശ്രീ വി. എം ജോയ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു ക്ലാസുകൾ. നേരത്തെ കൈറ്റ് മെന്റർമാർക്ക് ഇത് സംബന്ധിച്ച് ട്രെയിനിങ് നൽകിയിരുന്നു . | |||
= ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡ് 2025 - വിജയികൾ = | |||
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ '''എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള''' സംസ്ഥാനത്തെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ '''ജി.എച്ച്.എസ് കുറുമ്പാല''' രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ '''ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾ മുൻനിർത്തിയാണ് തുടർച്ചയായ രണ്ടാം വർഷവും എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഒന്നാം സ്ഥാനത്തിന് അർഹമായത്. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയ പ്രത്യേക പരിശീലനങ്ങൾ ഉൾപ്പെടെയുള്ള മികവാണ് ജി.എച്ച്.എസ് കുറുമ്പാലയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 2248 ഹൈസ്‌കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്. | |||
സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച വിദ്യാലയങ്ങൾക്ക് യഥാക്രമം 2.5 ലക്ഷം, 2 ലക്ഷം, 1.5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. | |||
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. '''[https://www.kite.kerala.gov.in/KITE/itsadmin/uploads/docs/1102.pdf വിജയികളുടെ പൂർണ്ണപട്ടിക ഇവിടെ]''' ലഭ്യമാണ്. | |||
== മാർച്ച് .3 ലിറ്റിൽ കൈറ്റ് അവാർഡ് .അസംപ്ഷൻ ഹൈസ്കൂളിന് ജില്ലയിൽ മൂന്നാം സ്ഥാനം. == | |||
[[പ്രമാണം:15051_ROBOTIC_TRAINING_-SSLC_2.jpg|ഇടത്ത്|ചട്ടരഹിതം|380x380ബിന്ദു]] | |||
2025 -26 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ അസംപ്ഷൻ ഹൈസ്കൂളിന് മൂന്നാം സ്ഥാനം .ബീനാച്ചി ഹൈസ്കൂൾ മീനങ്ങാടി ഹൈസ്കൂൾ തുടങ്ങിയ സ്കുളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് അവാർഡ് നൽകുന്നത്. ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ ,,ലാബ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാബ് ഇതര പ്രവർത്തനങ്ങൾ ,സബ്ജില്ല, ജില്ലാ സംസ്ഥാന മേളകളിലെ മികവ് ,ജില്ലാ ക്യാമ്പുകളിലെ പങ്കാളിത്തം,ഐടി അധിഷ്ഠിത സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , സ്കൂൾ വിക്കി അപ്ഡേഷൻ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. അവാർഡിനർഹരായ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിന് മാനേജ്മെൻറ് പിടിഎയും അഭിനന്ദിച്ചു | |||
== | == സർവ്വം Ai മയം രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . == | ||
[[പ്രമാണം:15051_ai_iNAUGURATION.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.]] | |||
മാർച്ച് രണ്ടാം തീയതി അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സർവ്വം Ai മയം പരിപാടി സംഘടിപ്പിച്ചു.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ "നിർമ്മിത ബുദ്ധി " മേഖലയിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.ഈ കാലഘട്ടത്തിൽ എ.ഐ അഥവാ <nowiki>''</nowiki> നിർമിത ബുദ്ധിയുടെ " ശരിയായ ഉപയോഗവും ഇതേ മേഖലയിലുള്ള പ്രശ്നങ്ങളും ചതികളും രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമാണ്.സ്കൂളുകളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ തന്നെയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനതലത്തിൽ ഈ ക്ലാസുകൾക്കായി പ്രത്യേക മോഡ്യൂൾ നേരത്തെ തയ്യാറാക്കിയിരുന്നു.രണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകനും ഇതുമായി ബന്ധപ്പെട്ട് പരിശീലനവും നൽകിയിരുന്നു.ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ച രക്ഷിതാക്കൾ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ വി.എം ജോയ് സ്വാഗതവും ശ്രീമതി ജെസ്‌ന ജോസ് നന്ദിയും അറിയിച്ചു.രക്ഷിതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.രക്ഷിതാക്കൾ ഫോൺ കൊണ്ടുവന്നതിനാൽ ക്ലാസ്സിൽ നിന്ന് തന്നെ പരിശീലിക്കുന്നതിന് അവസരം ഒരുക്കി. | |||
== സബ്ജില്ലാ ശാസ്ത്രോത്സവം ഐടി മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് . == | == സബ്ജില്ലാ ശാസ്ത്രോത്സവം ഐടി മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് . == | ||