"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
സ്പോർട്സ് ഇനാഗുറേഷൻ ഫോട്ടോ അ പ്‌ലോഡ് ചെയ്തു
15367 (സംവാദം | സംഭാവനകൾ)
Upload photo
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 284: വരി 284:
'''ഒളിമ്പ്യ 2025'''
'''ഒളിമ്പ്യ 2025'''
[[പ്രമാണം:പുൽപ്പള്ളി ഇൻസ്പെക്ടർ ശ്രീ മോഹനൻ കായികമേള ഉദ്ഘാടനം ചെയ്യുന്നു.jpg|ലഘുചിത്രം| '''കായികമേള ഒളുമ്പ്യ -2025 ഉദ്ഘാടനം''' ]]
[[പ്രമാണം:പുൽപ്പള്ളി ഇൻസ്പെക്ടർ ശ്രീ മോഹനൻ കായികമേള ഉദ്ഘാടനം ചെയ്യുന്നു.jpg|ലഘുചിത്രം| '''കായികമേള ഒളുമ്പ്യ -2025 ഉദ്ഘാടനം''' ]]
'''സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കായിക മാമാങ്കം. രണ്ടുദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളോടെ സ്പോർട്സ് ഡേ ആചരിച്ചു. പുൽ പ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ദീപശിഖ കൊളുത്തി കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം സ്പോർട്സ് പതാക ഉയർത്തി. എസ് ഐ മോഹനൻ, ഹെഡ്മാസ്റ്റർ സാബു പി ജോൺ, ഫാ. സജി ഇളയിടം, പ്രസിഡന്റ് ശ്രീ ബിനോജ് എന്നിവർ ആശംസകൾ  അർപ്പിച്ചു.'''
സെൻറ്  സെബാസ്റ്റ്യൻസ് സ്കൂളിൽ കായിക മാമാങ്കം. രണ്ടുദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളോടെ സ്പോർട്സ് ഡേ ആചരിച്ചു. പുൽ പ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ''ദീപശിഖ കൊളുത്തി കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം സ്പോർട്സ് പതാക ഉയർത്തി. എസ് ഐ മോഹനൻ, ഹെഡ്മാസ്റ്റർ സാബു പി ജോൺ, ഫാ. സജി ഇളയിടം, പ്രസിഡന്റ് ശ്രീ ബിനോജ് എന്നിവർ ആശംസകൾ  അർപ്പിച്ചു.''
 
'''വിഷരഹിത പച്ചക്കറി തോട്ടം നിർമ്മാണം-2025'''
[[പ്രമാണം:പച്ചക്കറിത്തോട്ട കൃഷി തോട്ടത്തിൽ പി ടി എ യും അധ്യാപകരും.jpg|ലഘുചിത്രം|വിഷരഹിത പച്ചക്കറി തോട്ടം നിർമ്മാണം ]]
[[പ്രമാണം:നല്ല പാഠം വിദ്യാർഥികൾ വിഷരഹിത പച്ചക്കറി തോട്ടത്തിൽ .jpg|ലഘുചിത്രം|നല്ലപാഠം വിദ്യാർത്ഥികൾ രഹിത പച്ചക്കറി തോട്ടത്തിൽ  ]]
മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും സെന്റ് സെബാസ്റ്റ്യൻസ് പാടിച്ചിറ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ നല്ല പാഠം കുട്ടികളുടെയും, വിദ്യാർത്ഥികളുടെയും സഹകരണത്തോടെ, പയർ കോളിഫ്ലവർ ക്യാബേജ് തക്കാളി മുളക് തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തി ജൈവകൃഷി തോട്ടം സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് നിർമിച്ചു. ഉച്ചഭക്ഷണത്തിൽ തങ്ങളുടെ തന്നെ വിളവുകൾ ഭക്ഷിച്ച് ഉന്മേഷരാകാം എന്ന പ്രതീക്ഷയോടെ വിദ്യാർത്ഥികളും അധ്യാപകരും..
 
.
 
 
 
 
 
 
 
'''ഒക്ടോബർ 9 ദേശീയ തപാൽ ദിനം'''
[[പ്രമാണം:പോസ്റ്റ് ഓഫീസ് സന്ദർശനം .jpg|നടുവിൽ|ലഘുചിത്രം|പാടിച്ചിറ പോസ്റ്റ് ഓഫീസ് സന്ദർശനം ]]
[[പ്രമാണം:പോസ്റ്റ് മാസ്റ്ററുമായുള്ള അഭിമുഖം .jpg|ലഘുചിത്രം|പോസ്റ്റ് മാസ്റ്ററുമായി കുട്ടികൾ തപാൽ ദിനത്തിൽ അഭിമുഖം നടത്തി.]]
ദേശീയ തപാൽ  ദിനത്തിൽ എസ് എസ് യു പി എസ് പാടിച്ചിറയിലെ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ അടുത്തുള്ള പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പ്രവർത്തന സംവിധാനങ്ങളെ പറ്റിയും നിലവിലുള്ള തപാൽ സൗകര്യങ്ങളെ പറ്റിയും പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. പ്രത്യേകിച്ച് സുകന്യ പോലുള്ള നിക്ഷേപ സ്കീംമിനെ പറ്റി കുട്ടികളെ ബോധവാന്മാരാക്കി. കുറഞ്ഞ തുകകൾ സ്വരൂപിച്ച് പഠനാവശ്യങ്ങൾക്കായി കുട്ടികൾക്ക് ഉപയോഗിക്കാവുന്ന അത്തരം പദ്ധതികൾ കുട്ടികൾക്ക് ഒരു പുതിയ അറിവായിരുന്നു.
 
 
 
 
 
 
'''ദേശീയ കൈകഴുകൽ ദിനം ഒക്ടോബർ 15'''
 
ലോക കൈകകഴുകൽ ദിനാചരണം ഒക്ടോബർ 15 സ്കൂൾ അസംബ്ലിയിൽ പാടിച്ചിറ സ്കൂളിലെ വിദ്യാർത്ഥികൾ ക്കായി നടത്തി. നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഹെഡ്മാസ്റ്റർ സാബു പി ജോൺ സംസാരിച്ചു.പാടിച്ചിറ 60ലെ ഗവൺമെന്റ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റിയും  ആരോഗ്യപരമായ ശീലങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈ കഴുകൽ  പരിശീലനം ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും  സി ദ്ധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാതൽ റോണി സഹപാഠികൾക്ക് നേരായ രീതിയിലെ കൈകൾ കഴുകുന്ന വിധം അസംബ്ലിയിൽ കാണിച്ചുകൊടുത്തു. ഷെറിൻ ടീച്ചർ പ്രസ്തുത പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.
 
https://photos.app.goo.gl/7XrV9u89PZ4WW8tQA
 
 
 
[[പ്രമാണം:കൈകഴുകൽ ദിനം 2025.jpg|ലഘുചിത്രം|കൈ കഴുകൽ ദിനാചരണം2025|നടുവിൽ]]
 
.'''ലോക ഭക്ഷ്യദിനം  ഒക്ടോബർ 16'''
 
എസ് എസ് യു പി എസ് പാടിച്ചിറ സ്കൂളിൽ കുരുന്നുകൾക്കായി ലോക ഭക്ഷ്യ ദിനത്തിൽ ഭക്ഷണമേള സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആനന്ദത്തിന്റെ അവസരമായിരുന്നു അത്.
 
[[പ്രമാണം:കുരുന്നുകൾക്കുള്ള.jpg|ലഘുചിത്രം|ഭക്ഷ്യമേളയിൽ നിന്നുള്ള ദൃശ്യം|ഇടത്ത്‌]]
 
 
 
 
 
 
 
'''നിറവ് 2025'''
[[പ്രമാണം:മേളകളിൽ വിജയികളായവരെ എം.എൽ.എ ആദരിക്കുന്നു.jpg|പകരം=വിജയികൾക്ക് എംഎൽഎയുടെ ആദരവ് |ലഘുചിത്രം|എംഎൽഎയുടെ ആദരവ്]]
'''2025 പ്രവൃത്തി പരിചയ ശാസ്ത്രമേള പ്രതിഭകളെ പി ടി എ യുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ്  സ്കൂൾ ആദരിച്ചു. പ്രവർത്തിപരിചയമേളയിൽ എൽ.പി തലത്തിൽ ഓവറോളും, യു.പി. തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ ടി മേളയിൽ യുപി തലത്തിൽ ഓവറോൾ നേടുവാൻ സ്കൂളിന് സാധിച്ചു.https://photos.app.goo.gl/Kq5QbLZ7SKEGaAx29 കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന ഇത്തരം മേളകൾക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനോജിന്റെ നേതൃത്വത്തിൽ നിറവ് 2025 എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഒക്ടോബർ 17 നു നടത്തപ്പെട്ടു.സയൻസ്, സോഷ്യൽ, ഗണിതം തുടങ്ങിയ ശാസ്ത്രമേളകളിലും മികവ് പ്രകടിപ്പിക്കുവാൻ പാടിച്ചിറയിലെ കുട്ടികൾക്ക് സാധിച്ചു. പ്രസ്തുത യോഗം ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.വിജയൻ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സമാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പന്നിത്തോപ്പിൽ തുടങ്ങിയവർ കുട്ടികളെയും അധ്യാപകരെ ആദരിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം, ഹെഡ്മാസ്റ്റർ ശ്രീ സാബു പി.ജോൺ,സ്കൂൾ ലീഡർ കുമാരി മിഷേൽ റോബിൻ സ്റ്റാഫ് പ്രതിനിധി സിസ്റ്റർബിജി പോൾ സിഎംസി. എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. പിടി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടുള്ള ഈ അനുമോദനയോഗം പാടിച്ചിറ സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഒരു പൊൻതൂവൽ  ചേർത്തുവെച്ചു.https://photos.app.goo.gl/G9BqgQG5fYu9QTor5'''
 
 
 
'''കേരള പിറവി : നവംബർ 1'''
 
[[പ്രമാണം:കവിത മരം .jpg|ലഘുചിത്രം|കവിത മരം|ഇടത്ത്‌]]
[[പ്രമാണം:ഫാഷൻ ഷോ .jpg|നടുവിൽ|ലഘുചിത്രം]]
 
 
 
കേരള പിറവി 2025
 
കേരളത്തിന്റെ എഴുപതാം പിറന്നാളിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ കേരളപ്പിറവി മനോഹരമായ രീതിയിൽ രീതിയിൽആഘോഷിച്ചു. മലയാളഭാഷയുടെ പ്രാധാന്യം കാണിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നല്ലപാടം കുട്ടികളുടെ നേതൃത്വത്തിൽ നുറുങ്ങു കവിതകൾ എഴുതി കവിത മരം രൂപപ്പെടുത്തി. കുട്ടികൾ അത് വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. കേരള വിവിധ ശൈലിയിൽ കുട്ടികൾ ഒരുങ്ങി വരുകയും ഫാഷൻ ഷോ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കേരള ചരിത്രം മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി കൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കേരളപിറവി ആശംസകൾ അർപ്പിച്ചു. കേരള പതിപ്പ് നിർമാണ മത്സരം നടത്തി.
 
 
 
 
[[പ്രമാണം:വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ് .jpg|പകരം=വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ് |ലഘുചിത്രം|വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
[[പ്രമാണം:വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ് നല്ലപാഠം .jpg|പകരം=വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ് |ലഘുചിത്രം|വൈദ്യുത സുരക്ഷ ബോധവൽക്കരണ ക്ലാസ് |നടുവിൽ]]
പാടിച്ചിറ :സെന്റ് സെബാസ്റ്റ്യൻ എ യു പി സ്കൂൾ പാടിച്ചിറയിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ എസ് ഇ ബി പാടിച്ചിറ അസിസ്റ്റന്റ് എൻജിനീയർ  ശ്രീ വേണു കെ ജി, ഓവർസിയർ ശ്രീ ജോണി കെ വി  , സബ് എൻജി നീയർ ശ്രീ പ്രദീപ് സി.എൻ തുടങ്ങിയവർ ക്ലാസ് നയിച്ചു .വൈദ്യുതി സുരക്ഷ എങ്ങനെ ഉറപ്പുവരുത്താം എന്നും വൈദ്യുതോപകരണങ്ങൾ ശ്രദ്ധയോടെ എങ്ങനെ ഉപയോഗിക്കാം എന്നും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ക്ലാസ്സ് നു സാധിച്ചു.
 
'''ശിശു ദിനം നവംബർ 14'''
[[പ്രമാണം:ശിശുദിന റാലിയിൽ നിന്ന് .jpg|ലഘുചിത്രം|ശിശുദിന  റാലി...]]
വർഷങ്ങളിൽ എന്നപോലെ ഇത്തവണയും വർണ്ണശബളമായ ശിശുദിന റാലി നേഴ്സറിയും എസ്എസ് യു പി സ് പാടിച്ചിറ സ്കൂളും  സമന്വയിച്ച് പാടിച്ചിറ ടൗണിലേക്ക് നടത്തി. കുട്ടികൾക്ക് മധുരവും സമ്മാനവും വിതരണം ചെയ്തു. ഈ വർഷം പഠിച്ചിറ സ്കൂളിന്റെ ജൂബിലി വർഷം ആകയാൽ 50 ചാച്ചാജിമാരെ അണിയിച്ചൊരുക്കി റാലി വളരെ ആകർഷകമാക്കി. കുരുന്നുകളുടെ കലാപരിപാടികൾ, അധ്യാപകരുടെയും പിടിഎ യുടെ ആശംസകൾ തുടങ്ങിയവ ശിശുദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
 
 
 
'''പൂർവ്വ വിദ്യാർത്ഥി സംഗമം'''
[[പ്രമാണം:പൂർവ്വ വിദ്യാർത്ഥി സംഗമം .jpg|ലഘുചിത്രം|ഇടത്ത്‌]]
 
 
 
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് AUP സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം നടത്തി. ഒരു വട്ടം കൂടി@ 50 പരിപാടിയിൽ  മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം നിർവ്വഹിച്ചു. റവ ഫാ സജി ഇളയിടത്തിൽ അധ്യക്ഷനായിരുന്നു. പൂർവ്വ ഹെഡ് മാസ്റ്റർമാരെയും പൂർവ്വ മാനേജർമാരേയും വൈസ് പ്രസിഡന്റ് ഷിനു കച്ചറയിൽ ആദരിച്ചു. മുൻ മാനേജർ ജെയിംസ് കുന്നത്തേട്ട്  വാർഡ് മെബർസണ്ണി ജോസഫ്,ഹെഡ് മാസ്റ്റർ സാബു പി ജോൺ,  അധ്യാപക പ്രതിനിധി ഇമ്മാനുവൽ,പൂർവ്വ വിദ്യാർത്ഥികളായ ഷാജി അറയ്ക്കൽ, അമൽഡ ഇമ്മാനുവൽ  പി ടി എ പ്രസിഡന്റ് ബിനോജ് പി ജെ. എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാത്ഥികളുടെ സർഗ്ഗ സദസ് പരിപാടിക്ക് മാറ്റുകൂട്ടി. നല്ലപാഠം കുട്ടികളൊരുക്കിയ കുട്ടി കട യിലെ നാരങ്ങ മിഠായിയും ഉപ്പിലിട്ട മാങ്ങയും പഴയ സ്കൂൾ ജീവിത ഓർമ്മകളുണർത്തുന്നതായിരുന്നു.
 
'''സെന്റ് സെബാസ്റ്റ്യൻസ് എ യു പി  സ്കൂളിൽ  വാർഷികാഘോഷവും ഗോൾഡൻ ജൂബിലി സമാപനവും,'''
[[പ്രമാണം:സ്കൂൾ വാർഷികം 2026 ഉദ്ഘാനം .jpg|ലഘുചിത്രം|2026 സ്കൂൾ ജൂബിലി വാർഷിക ഉദ്ഘാടനം ]]
[[പ്രമാണം:കലാപരിപാടി .jpg|ഇടത്ത്‌|ലഘുചിത്രം|കലാപരിപാടി ]]
ഒരു വർഷം നീണ്ട് നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ എൻഫെറ്റെ 2K26 അമ്പതിന പരിപാടികളോടെ സമാപിച്ചു. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമ ഗംലം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമ്പത് വർഷത്തിന്റെ ഓർമ പുതുക്കി  "അനുനാദം" സ്മരണിക പ്രകാശനം ചെയ്തു. പൂർവ്വ അധ്യാപകരുടേയും വിദ്യർത്ഥികളുടേയും വിവിധ സർഗ്ഗ സൃഷ്ടികൾ ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വലിയ സ്വപ്ന ലക്ഷ്യമായി ഉണ്ടായിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിന്റേയും  സയൻസ് ലാബിന്റേയും , ഒപ്പൺ സ്റ്റേജിന്റേയും നവീകരണം നടന്നു. പൂർവ്വ അധ്യാപക - വിദ്യാർത്ഥി കൂട്ടായ്മയിലൂടെ  സാക്ഷാത്ക്കരിച്ചു. പ്രദേശവാസികളുടേയും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രമുഖരുടേയും അകമഴിഞ്ഞ പങ്കാളിത്തം En'fete 2K26ന്റെ വിജയത്തിന് കാരണമായി .
 
കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടാം തീയതി രൂപീകരിച്ച സുവർണ്ണ ജൂബിലി സ്വാഗത സംഘത്തിന്റെ കൃത്യമായ ആസൂത്രണത്തിൽ അമ്പതിന പ്രവർത്തനങ്ങൾ നടന്നു.ലോഗോ പ്രകാശനം, പൂർവവിദ്യാർത്ഥി അദ്ധ്യാപകസംഗമം, വടം വലി, അഖില വയനാട് ചിത്രരചന, വിളംബര ജാഥ, നാടകക്കളരി, ഗ്രാന്റ് പാരന്റ്സ് ഡെ, ചരിത്ര ഡോക്യുമെന്ററി, എന്നിവ വേറിട്ട അനുഭവം തന്നെ സമ്മാനിച്ചു .ജൂബിലി സമാപനത്തോടനുബന്ധിച്ച് കുട്ടികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വ്യത്യസ്തമായ കലാപരിപാടികളും, ഗാനമേളയും, സ്നേഹ വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടുന്നതായിരുന്നു .ഫാ സജി ഇളയിടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, വിദ്യാഭ്യാസ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർ മാൻ ഷെനി സണ്ണി, വാർഡ് മെബർ സണ്ണി ജോസഫ് സാബു പി ജോൺ, ഇമ്മാനുവൽ സി എം ,ജോൺസൺ കെ ജി ബിനോജ് പി.ജെ, റില്ല ബിനോയ്, മിഷേൽ റോബിൻ, എന്നിവർ സംസാരിച്ചു.
 
 
 
'''ഫുഡ്‌ ഫെസ്റ്റ് -2026'''
[[പ്രമാണം:ഏഴാം ക്ലാസ്സ്‌- ഫുഡ്‌ ഫെസ്റ്റ് .jpg|ലഘുചിത്രം|ഇടത്ത്‌]]
 
 
[[പ്രമാണം:ഫുഡ്‌ ഫെസ്റ്റ് -2026.jpg|ലഘുചിത്രം|food fest]]
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റിവൽ
ബഹുമാനപ്പെട്ട എച്ച് എം ശ്രീ സാബു പി ജോൺ സാർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് മാധ്യപൂർവ്വം കൗതുകം ഉണർത്തുന്ന ഒന്നായിരുന്നു അത്. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഒരുക്കി കുട്ടികൾ ആഘോഷ പ്രകടിപ്പിച്ചു.
 
 
 
'''ഹരിത സേന സ്കോളർഷിപ്പ് പ്രവർത്തനം - 2026'''
[[പ്രമാണം:ഹരിത സഭ പ്രവർത്തനം .jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
വ്യക്തി ശുചിത്വ സമൂഹ ശുചിത്വവും ശീലമാക്കുവാൻ മാലിന്യനിർമാർജനം പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ചെയ്യുവാൻ ഹരിത സഭയുടെ നേതൃത്വത്തിൽ സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾക്കായി കുട്ടികളും ടീച്ചേഴ്സും കൈകോർത്തു.
[[പ്രമാണം:ഫുഡ്‌ ഫെസ്റ്റ് -2026.jpg|ലഘുചിത്രം|ഫുഡ്‌ ഫെസ്റ്റ് |നടുവിൽ]]
 
 
[[പ്രമാണം:ശുദ്ധീ കാരണപ്രവർത്തനം .jpg|ലഘുചിത്രം|പോസ്റ്റ്‌ ഓഫീസ് പരിസര ശുദ്ധീ കാരണം |ഇടത്ത്‌]]
 
 
[[പ്രമാണം:പഠനോത്സവത്തിന്റെ ഉദ്ഘാടനം .jpg|ലഘുചിത്രം|പഠനോത്സവത്തിന്റെഉദ്ഘാടനം ]]
'''പഠനോത്സവം -2026'''
[[പ്രമാണം:കുട്ടികൾ പഠനോത്സവ വേളയിൽ .jpg|ഇടത്ത്‌|ലഘുചിത്രം]]
സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിൽ 2025 -26 അധ്യായന വർഷത്തെ പഠനോത്സവം സാഘോഷം കൊണ്ടാടി. പഠനോത്സവത്തിന്റെ വേദിയിൽ ഏവർക്കും സ്വാഗതമേകി ജിഷ ടീച്ചർ സംസാരിച്ചു.സ്കൂൾ മാനേജർ റവ ഫാദർ സജി ഇളയിടത്ത് പഠനോത്സവം ശാസ്ത്ര പരീക്ഷണത്തിലൂടെ ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ബിനോജ് പഠനോത്സവത്തിൽ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പഠനോത്സവത്തിന്റെ പ്രാധാന്യത്തെ പറ്റി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സാബു പി ജോൺ സാർ സംസാരിക്കുകയും പഠനോത്സവം  ഡിസ്പ്ലേ ചെയ്യുകയും കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വിവിധ സബ്ജക്ടുകളുടെ പഠന പ്രവർത്തനങ്ങൾ കലയിലൂടെയും, പാട്ടിലൂടെയും,നാടകത്തിലൂടെയും സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്,കണക്ക് ഉറുദു,ഹിന്ദി, സംസ്കൃതം തുടങ്ങിയ വിവിധ ഭാഷകളിലുള്ള പ്രോഗ്രാമുകൾ രാവിലെ മുതൽ ഉച്ച വരെ നടത്തപ്പെട്ടു. പടനോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് നന്ദി അർപ്പിച്ച് സിസ്റ്റർ സ്മിത സംസാരിച്ചു.
[[പ്രമാണം:നാലാക്ലാസ്- പഠനോത്സവം പെർഫോമൻസ് .jpg|നടുവിൽ|ലഘുചിത്രം]]