"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷിജിമോൾ സെബാസ്റ്റ്യൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷിജിമോൾ സെബാസ്റ്റ്യൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അബിളി മാത്യ റ്റി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അബിളി മാത്യ റ്റി
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= 29040-LK 2025-28 Batch Group Photo-1.JPG
|size=250px
|size=250px
}}
}}
വരി 128: വരി 128:
|-
|-
|26
|26
|
|17783
|
|അമേയ ഷൈജു
|-
|-
|27
|27
|
|16444
|
|മെഹ്‍ബിൻ കെ.എസ്
|-
|-
|28
|28
|
|19342
|
|ആൻ മരിയ കെ.ജോമോൻ
|-
|-
|29
|29
|
|16713
|
|റോസ് റെജി
|-
|-
|30
|30
|
|18259
|
|ആമിന നസ്‍റിൻ കെ.എസ്
|-
|-
|31
|31
|
|18898
|
|പേൾ ജോബി
|-
|-
|32
|32
|
|18141
|
|ആവണി ഗോപിലാൽ
|-
|-
|33
|33
|
|18128
|
|അസിൻ ജേക്കബ്
|-
|-
|34
|34
|
|19309
|
|അലീന ബൈജു
|-
|-
|35
|35
|
|17151
|
|ദേവിചന്ദന കെ.എസ്
|-
|-
|36
|36
|
|19278
|
|സന തെരേസ ജോസഫ്
|-
|-
|37
|37
|
|19225
|
|വൈഗ സോമേഷ്
|-
|-
|38
|38
|
|18895
|
|ഫിദ ഫാത്തിമ എം.എസ്
|-
|-
|39
|39
|
|18888
|
|ഏയ്ഞ്ചൽ മരിയ ഷാജി
|-
|-
|40
|40
|
|19311
|
|കാതറിൻ ബേബി
|}
|}
=== ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം ===
[[പ്രമാണം:29040-LK Aptitude Test-2.jpg|ലഘുചിത്രം|എൽ.കെ ആപ്‍റ്റ്യൂഡ് ടെസ്‍റ്റ്]]
ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
=== ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം ===
[[പ്രമാണം:29040-Freshers Day Celebration-6.jpg|ലഘുചിത്രം|എൽ.കെ ഫ്രഷേഴ്‍സ് ഡേ ആഘോഷം]]
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ  അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.
=== ലിറ്റിൽ കൈറ്റ്സിലെ പുതിയ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ===
[[പ്രമാണം:29040-LK Preliminary Camp2025-1.jpg|ലഘുചിത്രം|എൽ.കെ പ്രിലിമിനറി ക്യാമ്പ്]]
ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29- 9 -2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. പിന്നീട് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം ആദ്യം കുട്ടികളെ കുറച്ച് വീഡിയോസ് കാണിച്ചു. അതിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിന്റെയും പോയിന്റുകൾ മാർക്ക് ചെയ്തു. പിന്നീട് അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കുറച്ച് അനിമേഷൻ വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു.അതിനുശേഷം അനിമേഷൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഓപ്പൺ ടൂൻസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു പഠിപ്പിച്ചത് ഗെയിമുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അതിനെ കോഡുകളുടെ ഉപയോഗം എങ്ങനെയെന്നും സാർ മനസ്സിലാക്കി കൊടുത്തു കുട്ടികൾ വളരെ താല്പര്യത്തോടെ ആയിരുന്നു സ്ക്രാച്ച് പ്രോഗ്രാമിംഗ് ചെയ്തത്. പിന്നീട് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് ആയിരുന്നു സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയുടെ ആക്ടിവിറ്റി സർ കാണിച്ചുകൊടുത്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു ഈ വിഭാഗത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകി 3.30 ഓടെ ക്ലാസ് അവസാനിപ്പിച്ചു പുതിയ ബാച്ചിലെ കുട്ടികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് മാർഗ്ഗദർശനം ഏകുന്ന ഒരു ക്ലാസ് ആയിരുന്നു ഇത്.
=== ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് അവബോധം ഏകി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ് ===
[[പ്രമാണം:LK Parents Meeting2025-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ്]]
ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 29- 9 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെപ്പറ്റി രക്ഷകർത്താക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കാനാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷനോടുകൂടിയാണ് സാർ ക്ലാസ് എടുത്തത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ആനിമേഷനും സ്ക്രാച്ച് ഗെയിം രക്ഷകർത്താക്കൾക്ക് കാണിച്ചുകൊടുത്തു.പിന്നീട് ഗ്രേസ് മാർക്കിനെ പറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു. രക്ഷകർത്താക്കളുടെ സംശയങ്ങൾ പരിഹരിച്ച ശേഷം 4.15 ന് ക്ലാസ് അവസാനിപ്പിച്ചു.
=== ഹൈടെക് ഉപകരണ സജ്ജീകരണം ===
3-10-2025 തീയതി വൈകുന്നേരം  നാലു മണിക്ക് അമ്പിളി ടീച്ചറിന്റെ നേതൃത്വത്തിൽ ഹൈടെക്  ഉപകരണ സജീകരണത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ  വ്യക്തത  എങ്ങനെ വരുത്താമെന്നും സാധരണ  ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു  പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ  സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട്  ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത്  എങ്ങനെയെന്നു അമ്പിളി ടീച്ചർ  വിശദീകരിച്ചു.. വ്യാജ വാർത്തകളെ  കുറിച്ചുള്ള ബോധവത്കരണവുമായി  ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ  ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത്  ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ ക്ലാസുകൾ  അവസാനിപ്പിച്ചു..
=== ഗ്രാഫിക്സ് ഡിസൈനിംഗ് 1 ===
6-10-2025  തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ  ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം  നൽകിയത്.മിഴിവുറ്റ ചിത്രങ്ങൾ  എ ങ്ങനെ  നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച  ചെയ്യാൻ ആവശ്യപ്പെട്ടു. ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി. അദ്ധ്യാപരുടെ സഹായത്തോടെ  കുട്ടികൾ മികവുറ്റ ചിത്രങ്ങൾ  തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ, തുടങ്ങിയ അനവധി  ചിത്രങ്ങൾ  കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു. മികവുറ്റ കൂടുതൽ  ചിത്രങ്ങൾ  ഓരോ ഗ്രൂപ്പ്‌ ചെയ്തു  കാണിക്കണം  എന്ന തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ  ക്ലാസ്സ്‌ അവസാനിപ്പിച്ചു.
=== ഗ്രാഫിക്സ് ഡിസൈനിംഗ് ക്ലാസ്സ്-2 ===
10-10-2025 ൽ ഗ്രാഫിക്സ് ഡിസൈനിങ്ങിന്റെ രണ്ടാമത്തെ ക്ലാസ് നടന്നു .കഴിഞ്ഞ ക്ലാസ്സിൽ ജിമ്പ് ഉപയോഗിച്ച് കുട്ടികൾ സന്ധ്യ സമയത്ത് ആകാശവും സൂര്യനും വരച്ച് എക്സ്പോർട്ട് ചെയ്തിരുന്നു അതിന്റെ തുടർ പ്രവർത്തനങ്ങളാണ് ഈ ക്ലാസ്സിൽ ചെയ്തത്. ജിമ്പിൽ പകൽ സമയത്ത് ഒരു നഗരത്തിന്റെ ചിത്രം വരയ്ക്കാൻ കുട്ടികളെ പരിശീലിപ്പിച്ചു പിന്നീട് ഇങ്ക് സ്കേപ്പ്‌ വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്ന പുതിയ ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു ഇങ്ക് സ്‌കേപ്പിൽ ഒരു പായക്കപ്പൽ വരച്ച് അതിന് നിറം നൽകാനും കുട്ടികൾ പരിശീലിച്ചു. ഗ്രേഡിയന്റ് ഉപയോഗിച്ച് നിറം കൊടുക്കുന്ന രീതിയും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു.
=== അനിമേഷൻ ക്ലാസ്സ് -1 ===
15-10-2025ാംതീയതി നാലുമണിക്  ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്‌ ആരംഭിച്ചു..കഴിഞ്ഞ ക്ലാസ്സുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ അധ്യാപകർ  വിലയിരുത്തി. ഈ ചിത്രങ്ങൾ എങ്ങെനെ ചലിപ്പിക്കാമെന്ന ചിന്ത  അവരിൽ ചർച്ചക്ക് നൽകി വ്യത്യസ്ത സ്ഥാനത്തും അകൃതിയിലുള്ള ഒരേ ശ്രെ ണിയിലുള്ള ചിത്രങ്ങളെ തുടർച്ചയായി പ്രദർശി പ്പിക്കുമ്പോൾ അത് ചലിക്കുന്നതായി  അനുഭവപ്പെടുമെന്നും അതിന്റെ കാരണമെന്തെന്നു ഗ്രൂപ്പിൽ ആരായുന്നുല വീക്ഷണ സ്ഥിരത എന്ന സവിശേഷത ആണെന്ന് ഒരു കുട്ടി പറഞ്ഞു.. ആ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ക്ലാസുകൾ തുടർന്നു. ചിത്രങ്ങളുടെ അകൃതിയിലും  സ്ഥാനത്തിനും മാറ്റങ്ങൾ വരുത്തി വേഗത്തിൽ ചലിപ്പിച്ചാൽ അനിമേഷൻ സാധ്യമാക്കമെന്നു ഫ്ലിപ്പ് ബുക്ക്, Mp4 എന്ന വീഡിയോ കാണിച്ചുകൊടുത്തു അമ്പിളി ടീച്ചർ വിശദീകരിച്ചു. ഫ്രെയിംസ് എങ്ങനെ തയാറാക്കാം, അതിന്റെ എണ്ണം ക്രമീകരിക്കുന്നതെങ്ങനെ എങ്ങനെ  ച ലച്ചിത്രത്തിന്റെ വേഗത  ക്രമീകരിക്കാനാകും ഈ കാര്യങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തുകൊണ്ട്, അടുത്ത ക്ലാസ്സിൽ ചെറിയ  ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തുടർപ്രവർത്തനം ആയി നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
=== അനിമേഷൻ ക്ലാസ്സ്-2 ===
22-10-2025ാം തീയതി വൈകുന്നേരം  4മണിക്ക് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ആരംഭിച്ചു. അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്. ട്വീനിംഗിന്റെ സഹായത്തോടെ  അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു. അധ്യാപകരുടെ സഹായത്തോടെ  കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി.കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം  വിലയിരുത്തി.  ഗ്രൂപ്പിൽ ചില മാർഗ്ഗനിർദേശങ്ങൾ  നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ  തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
=== മലയാളം കംമ്പ്യൂട്ടിംഗ് ക്ലാസ്സ്-1 ===
30-10-2025ലെ ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ്‌ സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു. മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ  കുട്ടികളെ പരിചയപ്പെടുത്തി. മലയാളം  കീബോർഡ് ലേഔട്ട്, കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ  ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം ടൈപ്പിംഗ്‌ ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ  താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്. ഓരോ കുട്ടികളും അവരവരുടെ  പേരുകൾ, അഡ്രെസ്സ് എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു  സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം  ഉളവാക്കി.സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം  ടൈപ്പിംഗ്‌ വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ്‌ അവസാനിപ്പിച്ചു.
=== മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ്-2 ===
5-11-2025 ൽ മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങൾ വിശദീകരിക്കൽ ആയിരുന്നു ഈ ക്ലാസ്സിൽ. ഒരു മാഗസിൻ എങ്ങനെ തയ്യാറാക്കാം, തലക്കെട്ടു എങ്ങനെ ചേർക്കാം,ഖണ്ഡികകൾ എങ്ങനെ ക്രമീകരിക്കാം, എന്നൊക്കെ അദ്ധ്യാപകർ കുട്ടികൾക്കു വിശദീകരിച്ചു  കൊടുത്തു.മഴ എന്ന കവിത യുടെ പേജും കുട്ടിയും തള്ളയും  എന്ന കവിതയുടെ  പേജും ചിത്രങ്ങൾ ഉപയോഗിച്ച് മനോഹോരമാക്കാനുള്ളതുടർപ്രവർത്തനങ്ങളുംനൽകി.ആകർഷകമായ കവർപേജുകൾ  തയ്യാറാക്കാനും ഫോണ്ടുകൾ എങ്ങെനെ ഇൻസ്റ്റാൾ ചെയ്യുമെന്നും ഈ ക്ലാസ്സിൽ സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു
=== '''മീഡിയ ഡോക്യൂമെന്റഷൻ 1''' ===
19-11-25 തീയതി വാർത്താക്കുറിപ്പ് എങ്ങനെ തയാറാകാം  എന്ന് ചർച്ച ചെയ്തുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു. ഒരു വാർത്തയിൽ എന്തൊക്കെ ഘട കങ്ങൾ വേണമെന്ന് കുട്ടികൾ വളരെ ആശയപരമായി  ചർച്ച ചെയ്തു. വാർത്തയിലെ ഘട കങ്ങൾ എന്തെല്ലാം, അത്  എങ്ങനെ പട്ടിക പെടുത്താം വാർത്തക്കൊപ്പം ചിത്രങ്ങൾ  എങ്ങനെ ചേർക്കാം എന്നൊക്കെ  സിസ്റ്റർ ഷിജി മോൾ  വിശദമായി  കുട്ടികൾക്കു പറഞ്ഞുകൊടുത്തു. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ, ഡി.എസ്.എൽ.ആർ ക്യാമെറയിൽ എടുത്ത ചിത്രങ്ങൾ ഇതൊക്കെ എങ്ങനെ പകർത്താമെന്നും കുട്ടികൾക്കു അമ്പിളി ടീച്ചർ പറഞ്ഞുകൊടുത്തു.അധ്യാപകരുടെ മൊബൈലിൽ എടുത്ത കുറച്ചു ചിത്രങ്ങൾ  പകർത്തുന്നത് ഉദാഹരണമായി  കുട്ടികൾക്ക് കാണിച്ചുകൊടുത്തു.കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട കാലിക പ്രാധാന്യമുള്ള വാർത്തകൾ പരിശോധിച്ചു  വാർത്തകുറിപ്പ് എഴുതി  തയാറാക്കി കൊണ്ടുവരാനുള്ള തുടർപ്രവർത്തനം  നൽകി  ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
=== '''മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ -ക്ലാസ്സ്2''' ===
26-11-2025ാംതീയതി ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് ജൈവ വൈവിദ്ധ്യ ഉദ്യനത്തിന്റെ ഫോട്ടോസും വീഡിയോ കളും  എടുക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. എല്ലാ കുട്ടികൾക്കും ക്യാമറ പരിചയപ്പെടാനും കൈകാര്യം  ചെയ്യുവാനും അവസരമൊരുക്കുന്നു. വേണ്ട മാർഗ്ഗനിർദേശങ്ങൾ  നൽകുന്നു. ഔട്ട്ഡോർ പ്രോഗ്രാം ആയതുകൊണ്ട്  തന്നെ കുട്ടികൾ വളരെ  താല്പര്യപൂർവം  ക്ലാസുകളിൽ പങ്കെടുത്തു.കഴിഞ്ഞ ക്ലാസ്സിൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ കുട്ടികൾ പരിശീലിച്ചിരുന്നു ഈ ക്ലാസിൽ വീഡിയോ ചിത്രീകരണം ആയിരുന്നു പരിശീലിച്ചത് എങ്ങനെയാണ് ഒരു വാർത്ത ചിത്രീകരണം നടത്തുന്നത് എന്ന് കുട്ടികൾ വീഡിയോ കണ്ടു മനസ്സിലാക്കി ഒരു വാർത്ത വീഡിയോ തയ്യാറാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു.
=== മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ് -3 ===
29-11-2024 ൽ മീഡിയ ആൻഡ് ഡോക്കുമെന്റഷന്റെ അടുത്ത ക്ലാസ് നടന്നു വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ക്യാമറയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആയിരുന്നു ഈ ക്ലാസിൽ പഠിപ്പിച്ച് കൊടുത്തത് പലതരം ക്യാമറ ഷോട്ടുകൾ ഉപയോഗിച്ച് ഷൂട്ടിംഗ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു.
=== മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസ് -4 ===
3-12-2025 ൽ മീഡിയ ആൻഡ് ഡോക്യുമെന്റേഷന്റെ നാലാമത്തെ ക്ലാസ് നടന്നു ഈ ക്ലാസിൽ സ്കൂളിനെ പറ്റി ഒരു വാർത്ത ഡോക്കുമെന്ററി തയ്യാറാക്കാൻ ഉള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി. നല്ല വ്യക്തതയിൽ വേണം വീഡിയോ ഷൂട്ട് ചെയ്യാൻ എന്ന് കുട്ടികളോട് പറഞ്ഞു. വീഡിയോ ചിത്രീകരണത്തിൽ നല്ല വെളിച്ചം ഒരു അത്യാവശ്യ ഘടകമാണെന്നും പറഞ്ഞു.ആവശ്യമായ വീഡിയോ ഷൂട്ട് ചെയ്ത ശേഷം കമ്പ്യൂട്ടറിലേക്ക് മാറ്റാനും കുട്ടികൾ ഈ ക്ലാസ്സിൽ പഠിച്ചു.
=== മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ്-5 ===
10-12-2025 ൽ മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ അവസാനത്തെ ക്ലാസ് നടന്നു ഷൂട്ട് ചെയ്ത വീഡിയോ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാറ്റി കട്ട് ചെയ്യുന്നതെങ്ങനെ, ആവശ്യമായ ശബ്ദം ചേർക്കുന്നതെങ്ങനെ,ബാഗ്രൗണ്ട് മ്യൂസിക് ചേർക്കുന്നതെങ്ങനെ എന്നെല്ലാം ഈ ക്ലാസിൽ കുട്ടികൾ പരിശീലിച്ചു. വീഡിയോ എഡിറ്റിംഗ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ കുട്ടികൾ പരിചയപ്പെട്ടു. കേഡൻ ലൈവ് എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട് അതിൽ എഡിറ്റിംഗ് ചെയ്യുന്നതും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു പിന്നീട് ശബ്ദം റെക്കോർഡ് ചെയ്യാൻ ഒഡാസിറ്റി എന്ന പുതിയൊരു സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്തു അതിനു ശേഷം എഡിറ്റ് ചെയ്ത വീഡിയോ ഓഡിയോ ഫയലുകൾ യോജിപ്പിച്ച് എക്സ്പോർട്ട് ചെയ്യാനും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു.
== 2026-2027 വർഷത്തെ പ്രവർത്തനങ്ങൾ ==
=== ലിറ്റിൽ കൈറ്റ്സ് ഫെയ്സ് ക്യാമ്പ് ===
[[പ്രമാണം:29040-LK Phase Camp-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് ഫെയ്സ് ക്യാമ്പ്]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ ഫെയ്സ് ക്യാമ്പ് 18- 5 -2006 ന് രാവിലെ 9 30ന് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര സാങ്കേതിക ബോധം വളർത്താൻ സഹായിക്കുന്ന ലിറ്റിൽ കൈറ്റ്സ് എന്ന കൂട്ടായ്മ ഈ കാലഘട്ടത്തിന് അനുയോജ്യമായ ഒന്നാണെന്ന് സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് കുട്ടികളുടെ അറ്റൻഡൻസ് എടുത്തതിനുശേഷം ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിലെ ആദ്യ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെക്ഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസ്സിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത്. ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പുകൾക്കും അവർക്ക് കണ്ടുപിടിക്കാൻ ഉണ്ടായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽസ് നിർമ്മാണം ആയിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ റിലീസുകളുടെ പ്രാധാന്യം വളരെ വലുതാണല്ലോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ഒരു ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുന്നു.നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. റിസോഴ്സ് ഫോൾഡറിൽ നൽകിയിരിക്കുന്ന വൈറലായ കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു. റീൽസ് നിർമ്മാണം ഭംഗിയാക്കാൻ ക്യാമറ കൈകാര്യം ചെയ്യേണ്ട രീതി,മികച്ച വെളിച്ച ക്രമീകരണങ്ങൾ എങ്ങനെ ഒരുക്കാം,പലതരം ഷോട്ടുകൾ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് എല്ലാം വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ഓരോ ഗ്രൂപ്പുകൾക്കും റീൽസ് നിർമ്മിക്കാൻ അവസരം കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഈ സെഷനിൽ പങ്കെടുത്തത്.പിന്നീട് ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു കുട്ടികൾക്ക് രുചികരമായ ഉച്ചഭക്ഷണമായിരുന്നു ഒരുക്കിയിരുന്നത്. ഉച്ചയ്ക്കുശേഷം വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു എങ്ങനെ ഒരു പ്രമോഷൻ വീഡിയോ തയ്യാറാക്കാം എന്നായിരുന്നു ഈ സെഷനിൽ പഠിപ്പിച്ചത് റിസോഴ്സ് ഫോൾഡറിൽ നൽകിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചു കൊടുത്തിട്ട് അത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ്, ശബ്ദ മിശ്രണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ സെഷനിൽ പരിശീലനം നൽകി. വീഡിയോ നിർമ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ എഡിറ്റിങ്ങിലാണ് പിന്നീട് പരിശീലനം നൽകിയത് ഒരു മികച്ച വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് ആണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത് കേഡൻ ലൈവ് ഉപയോഗിച്ച് എങ്ങനെയാണ് നമ്മൾ ഷൂട്ട് ചെയ്ത വീഡിയോ നമുക്ക് ആവശ്യമായ രീതിയിൽ എഡിറ്റ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. പിന്നീട് കുട്ടികൾക്ക് അസൈൻമെന്റ് വർക്കായി ഒരു പ്രമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആദ്യം കൃത്യമായ ഒരു സ്റ്റോറി ബോർഡ് തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. പിന്നീട് വീഡിയോ ചിത്രീകരണത്തിന് കുട്ടികൾക്ക് അവസരം കൊടുത്തു അതിനുശേഷം കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനുള്ള നിർദ്ദേശവും നൽകി.അഞ്ച് ഗ്രൂപ്പുകളുടെയും വീഡിയോയിൽ നിന്ന് മികച്ച വീഡിയോ തെരഞ്ഞെടുത്ത് സമ്മാനവും നൽകി.നിത്യജീവിതത്തിൽ സോഷ്യൽ മീഡിയയിൽ മാത്രം കണ്ടിട്ടുള്ള വീഡിയോകളും റീലുകളും നിർമ്മിക്കാൻ പഠിപ്പിച്ചത് കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി. വളരെ താൽപര്യത്തോടെയാണ് എല്ലാവരും ക്ലാസിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് ലീഡറിന്റെ  നന്ദിയോടെ 3. 30ന് ക്യാമ്പ് സമാപിച്ചു.