"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
പ്രമാണം:12069 vayanadinam 7.jpg|പിറന്നാൾ സമ്മാനം ലൈബ്രറിയിലേക്ക്
പ്രമാണം:12069 vayanadinam 7.jpg|പിറന്നാൾ സമ്മാനം ലൈബ്രറിയിലേക്ക്
</gallery>
</gallery>
== '''കുട്ടികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു''' ==
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനോൽസവത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ വായന മത്സരം നടന്നു.നിർദേശിക്കപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. ഹൈസ്കൂളുകളിലെ മത്സരത്തിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ ആഗസ്ത് 17 ന് നടക്കുന്ന താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് ജില്ല, സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടക്കും. താലൂക്ക് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്ക് 3000, 2000, 1500 രൂപ, ജില്ല തലത്തിൽ യഥാക്രമം 10000, 5000, 4000 രൂപ, സംസ്ഥാന തലത്തിൽ 25000, 15000, 10000 രൂപ ക്യാഷ് അവാർഡുകളും പ്രശസ്തിപത്രത്തോടൊപ്പം  സമ്മാനമായി ലഭിക്കും.
     മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ നടന്ന മത്സരം പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം പ്രസിഡൻ്റ് കെ വി സുരേശൻ അധ്യക്ഷനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ ,ഗ്രന്ഥാലയം സെക്രട്ടറി പി വി മണി, എം സുകുമാരൻ, നികേഷ് മാടായി, പി തങ്കമണി, പി രാജേഷ്, കെ വി പുഷ്പരാജൻ, കെ സതീശൻ, സി മിനി എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 vayanamalsaram2025.jpeg|alt=
</gallery>

== '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' ==
== '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' ==
വരി 82: വരി 92:
പ്രമാണം:12069 yogaday2025 1.jpg|alt=
പ്രമാണം:12069 yogaday2025 1.jpg|alt=
പ്രമാണം:12069 yogaday2025 2.jpg|alt=
പ്രമാണം:12069 yogaday2025 2.jpg|alt=
പ്രമാണം:12069 yogaday2025 3.jpg|alt=
</gallery>
</gallery>
== '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26''' ==
== '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26''' ==
<gallery>
<gallery>
വരി 90: വരി 98:
പ്രമാണം:12069 Anti narcotic day2025.jpeg|alt=
പ്രമാണം:12069 Anti narcotic day2025.jpeg|alt=
</gallery>
</gallery>
== '''സ്കൂൾ സുരക്ഷ - ക്ലാസ്സ് സംഘടിപ്പിച്ചു''' ==
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂൾ വിദ്യാർത്ഥിക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. വൈദ്യുതസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കേണ്ട പൊതുവായ വിവരങ്ങളും അപകടങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനും മറ്റുള്ളവരെ രക്ഷിക്കാനും എന്തൊക്കെ ചെയ്യാമെന്ന പൊതു വിവരങ്ങളും വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിശദീകരിച്ചു കൊണ്ടുള്ള ബോധവത്ക്കരണ ക്ലാസിന് കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ  ശ്രീ രമേഷ് ഒ വി , അസിസ്റ്റൻ്റ് എഞ്ചിനീയർ, ശ്രീ അജി എസ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ രവീന്ദ്രൻ കെ, പി ടി എ പ്രസിഡണ്ട് ശ്രീ അനിൽകുമാർ പള്ളിക്കണ്ടത്തിൽ, സീനിയർ അസിസ്റ്റൻ്റ് ശ്രീ സതീശൻ കെ സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജൻ കെ തുടങ്ങിയവർ സംബന്ധിച്ചു<gallery>
പ്രമാണം:12069 Safety 1 2025.jpg|alt=
പ്രമാണം:12069 Safety 2 2025.jpg|alt=
</gallery>
== '''ജൂലൈ 5 - ബഷീർ ദിനം ശ്രദ്ധേയമാക്കി ടീം മരക്കാപ്പ്''' ==
മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീറിനെ വരച്ചും രംഗാവിഷ്കാരം നടത്തിയും കഥാപാത്രങ്ങളായും  വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ രവീന്ദ്രൻ സർ ബഷീറിനെ കുറിച്ച് സംസാരിച്ചു. ശ്രീ.നി കേഷ് മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. കഥാപാത്രങ്ങളായി കുട്ടികൾ രംഗത്തെത്തിയത് ഹൃദ്യമായ അനുഭവമായി.
[https://drive.google.com/file/d/1QZ0kjklXLt_oEhY4CHQR_4QRPR6NMcp8/view?usp=sharing വീഡിയോ ഇവിടെ കാണാം]<gallery>
പ്രമാണം:12069 basheerday 1 2025.jpg|മരക്കാപ്പിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായപ്പോൾ
പ്രമാണം:12069 basheerday 2 2025.jpg|ബഷീർ കഥാപാത്രങ്ങളോടൊപ്പം ഹെഡ്മാസ്റ്റർ
പ്രമാണം:12069 basheerday 3 2025.jpg|ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം
പ്രമാണം:12069 basheerday 4 2025.jpg|കഥാപാത്രങ്ങൾ കുട്ടികളോടൊപ്പം
പ്രമാണം:12069 basheerday 6 2025.jpg|ഭാവനയിലെ ബഷീർ - പല്ലവ് പ്രശാന്തിന്റെ വര
പ്രമാണം:12069 basheerday 7 2025.jpg|പത്താം തരത്തിലെ മുഹമ്മദ് അദ്‍നാൻ ബഷീറിനെ ക്യാൻവാസിലാക്കിയപ്പോൾ
പ്രമാണം:12069 basheerday 8 2025.jpg|ഒൻപതാം തരത്തിലെ സിയാദിന്റെ ഭാവന
പ്രമാണം:12069 basheerday 9 2025.jpg|ഒൻപതാം തരത്തിലെ അമലിന്റെ ഭാവന
</gallery>
== '''കുട്ടികൾക്ക് വെജിറ്റബ്ൾ ബിരിയാണി വിളമ്പി നൂൺ മീൽ കമ്മിറ്റി''' ==
സർക്കാറിന്റെ പുതിയ ഉച്ചഭക്ഷണ മെനു പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തന്നെ മരക്കാപ്പിലെ കുരുന്നുകൾ ബിരിയാണി രുചിച്ചു. വലിയ ആവേശത്തോടുകൂടി പോഷകസമൃദ്ധമായതും രുചികരമായതുമായ വെജിറ്റബ്ൾ ബിരിയാണി കഴിച്ചപ്പോൾ മരക്കാപ്പ് ദേശത്തിന്റെ തന്നെ വിശപ്പ് അടങ്ങുകയായിരുന്നു. തുടർന്നും വ്യത്യസ്തങ്ങളായ ഉച്ചഭക്ഷണ വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കുവാൻ തയ്യാറെടുക്കുകയാണ് ഉച്ചഭക്ഷണ കമ്മിറ്റി.
വീഡിയോ [https://drive.google.com/file/d/1EvcggtkWIhE5tBjgMviyk7FgwSdxmUeo/view?usp=sharing ഇവിടെ കാണാം]
== '''മരക്കാപ്പിലെ കുട്ടികൾ റേഡിയോ സ്റ്റാറുകളായി''' ==
മരക്കാപ്പിലെ കലാകാരന്മാർ റേഡിയോ ഫോർ യു 89.6 FM ലെ സ്റ്റാറുകളായത് സ്കൂളിന് അഭിമാനമായി. എന്റെ പാട്ട് എന്ന പരിപാടിയിൽ ഏഴാം തരത്തിലെ ആരാധ്യയുടെ പാട്ടുകൾ കേൾക്കാൻ [https://drive.google.com/file/d/1nMKtjo9NgfaNkfc1hbJaoY9d9bAEHeQ0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
മരക്കാപ്പിലെ അഭിമാനതാരങ്ങൾ ഇതാ........<gallery>
പ്രമാണം:12069 Radio89.6 1 2025.jpg|alt=
പ്രമാണം:12069 Radio89.6 2 2025.jpg|alt=
പ്രമാണം:12069 Radio89.6 3 2025.jpg|alt=
പ്രമാണം:12069 Radio89.6 5 2025.jpg|alt=
പ്രമാണം:12069 Radio89.6 6 2025.jpg|alt=
പ്രമാണം:12069 Radio89.6 4 2025.jpg|alt=
</gallery>
== '''ഷഹിൻഷാ ബർമാസ് ജില്ലാ ഫുട്ബാൾ ടീമിലേക്ക്''' ==
ഒൻപതാം തരത്തിലെ ഷഹിൻഷാ ബർമാസ് എന്ന കുട്ടി കാസർഗോഡ് ജില്ലാ ഫുട്ബാൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് മരക്കാപ്പിന്റെ നെറുകെയിലെ ഒരു പൊൻതൂവലായി.<gallery>
പ്രമാണം:12069 football 2025 1.jpg|alt=
</gallery>
== '''പ്രീ പ്രൈമറി കുട്ടികൾക്കായി മെമ്മറി ടെസ്റ്റ്''' ==
കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രത വളർത്തുന്നതിനും പ്രീ പ്രൈമറി കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് സംഘടുപ്പിച്ചു. ശ്രദ്ധേയമായ പ്രകടനമാണ് മരക്കാപ്പിന്റെ മക്കൾ കാഴ്ച്ച വെച്ചത്.
[https://drive.google.com/file/d/1Jp2K2PHVpP4ih9gwyajpDfEn_nJVXSOR/view?usp=sharing പ്രകടനം ഇവിടെ കാണാം]
== '''ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു''' ==
ജുലൈ 21 ചാന്ദ്രദിനം മരക്കാപ്പ് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയ ദിനത്തെ ഓർക്കാനും നമ്മുടെ ശാസ്ത്ര പുരോഗതിയെകുറിച്ച് അവബോധം സൃഷ്ടിക്കാനും കുച്ചികൾക്കായി ഒട്ടേറെ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു.
[https://drive.google.com/file/d/1D63_S86aMyu1vR2k0lVA4rHO-LdUXWoM/view?usp=sharing ചാന്ദ്രദിന വീഡിയോ 1]  <gallery>
പ്രമാണം:12069 lunarday 2.jpg|alt=
പ്രമാണം:12069 lunarday 3.jpg|alt=
</gallery>[https://drive.google.com/file/d/11YeR4MB0bf0wlLcTDvf-S_esS90QseUk/view?usp=sharing ചാന്ദ്രദിനവീഡിയോ 2]
== '''സബ്‍ജില്ലാതല അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ സികൂളിന് നേട്ടം''' ==
ഹൊസ്ദുർഗ്ഗ് ബി ആർ സി യിൽ വച്ച് നടന്ന അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ഫാത്തിമത്ത് നിദ എം സ്കൂളിന് അഭിമാനമായി<gallery>
പ്രമാണം:12069 ARABIC TALENT 1.jpg|alt=
</gallery>
== '''മഴക്കാലരോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി''' ==
ജി.എഫ്.എച്ച്.എസ് മരക്കാപ്പ് കടപ്പുറം സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നാം തീയതി 2 മണിക്ക്  SSSSകുട്ടികൾക്ക് മഴക്കാല രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം ബോധവത്ക്കരണക്ലാസ് നടത്തി. വൈറൽ പനി ഡങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, H1N1 , എലിപ്പനി തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അത് പകരാനുള്ള കാരണങ്ങളും  രോഗലക്ഷണങ്ങളും ക്ലാസിൽ വിശദീകരിച്ചു. അസുഖം വന്നാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഡോക്ടറുടെ അടുക്കൽ എത്തേണ്ട കാര്യം കുട്ടികളെ ബോധ്യപ്പെടുത്തി. പല രോഗങ്ങൾക്കും ശുചിത്വമില്ലായ്മയാണ് കാരണമെന്നും അതിനാൽ വീടും പരിസരവും സ്കൂളും പരിസരവും അയൽ വീടുകളും മലിനജലം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹ്യ സേവനത്തിന് തയ്യാറായ നിങ്ങളെപ്പോലുള്ള കുട്ടികൾക്ക് നല്ല കാര്യങ്ങൾ ചെയ്ത് സമൂഹത്തെ രോഗവിമുക്തമാക്കാൻ കഴിയുമെന്നും കാഞ്ഞങ്ങാട് നഗരസഭ - ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിമിഷ എം.എം. പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അനിൽ പള്ളിക്കണ്ടത്തിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മസ്റ്റർ ശ്രീ. രവീന്ദ്രൻ, സീനിയർ അസിസ്റ്റൻ്റ് സതീശൻ, കോർഡിനേറ്റർ തങ്കമണി എന്നിവർ സംബന്ധിച്ചു. ലീഡർ അദ്നാൻ സ്വാഗതവും പി.ആർ.ഒ അനഘ നന്ദിയും രേഖപ്പെടുത്തി.<gallery>
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 1.jpg|ഉദ്ഘാടനം
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 2.jpg|4S അംഗങ്ങൾ
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 3.jpg|ക്ലാസ്സ് - നിമിഷ എം എം ജെ എച്ച് ഐ കാഞ്ഞങ്ങാട്
</gallery>
== '''ജൂലൈ 26 - ലോക കണ്ടൽ ദിനാചരണം മാതൃകാപരമായി''' ==
കരയിലെ സസ്യങ്ങളേക്കാൾ അഞ്ചു മടങ്ങ് ശുദ്ധവായു നൽകുന്ന കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചും കണ്ടലിൻ്റെ തോഴൻ പി വി ദിവാകരനിൽ നിന്ന് കണ്ടൽ മാഹാത്മ്യം തൊട്ടറിഞ്ഞും കുട്ടിക്കൂട്ടം .മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ലോക കണ്ടൽ ദിനാചരണത്തിൻ്റെ ഭാഗമായി അഴിത്തല തടാകക്കരയിൽ കുട്ടികൾ ഒത്തുചേർന്നത്. തീരദേശ പൊലീസ് സ്റ്റേഷന് പിൻവശത്തെ തടാകത്തിൽ ഭ്രാന്തൻ കണ്ടലുകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പി വി ദിവാകരൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.ഉപ്പട്ടി ക്കണ്ടലും ഭ്രാന്തൻ കണ്ടലും ചുള്ളിക്കണ്ടലും ഉപ്പട്ടിക്കണ്ടലിൻ്റെ ശ്വസന വേരുകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മൂന്നു ലക്ഷത്തോളം കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ച് പതിമൂന്നോളം പുരസ്കാരങ്ങൾ ലഭിച്ച ദിവാകരനുമായി കുട്ടികൾ പാരിസ്ഥിതികാനുഭവങ്ങൾ ചോദിച്ചറിഞ്ഞു.
   സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ അധ്യക്ഷനായി. അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ  സുനീഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ കെ സുനിൽ, പി ജോഷിത്ത്, സീനിയർ അസിസ്റ്റൻറ് കെ സതീശൻ, സീഡ് ക്ലബ് കൺവീനർ കെ ശ്രീജ, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 kandaldinam2025 4.jpeg|alt=
പ്രമാണം:12069 kandaldinam2025 3.jpeg|alt=
പ്രമാണം:12069 kandaldinam2025 2.jpeg|alt=
പ്രമാണം:12069 kandaldinam2025 1.jpeg|alt=
</gallery>
== '''എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ അംബികാസുതൻ മാഷിന് മരക്കാപ്പിന്റെ ആദരം''' ==
"ജീവിതത്തിൽ എഴുതരുതെന്ന് ആഗ്രഹിച്ച നോവലാണ് 'എൻമകജെ'. എൻഡോസൾഫാൻ ദുരിതബാധിതരർക്കു വേണ്ടി സമരപ്പന്തലിലെത്തി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, അവർക്ക് കലവറയില്ലാതെ സഹായങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾക്ക് പകർന്നു കിട്ടിയ ആത്മവിശ്വാസം എഴുതാനുള്ള വലിയ പ്രേരണയായി " എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു.അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുമായി മുഖാമുഖം ,ആദരം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മൺമറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ 14 സാഹിത്യകാരൻമാരെക്കുറിച്ച് കുട്ടികൾ തയാറാക്കിയ വീഡിയോകളുടെ പ്രകാശനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
       പിടിഎ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ അംബികാ സുതൻ മാങ്ങാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, വികസന സമിതി ചെയർമാൻ പി എൻ മുഹമ്മദ്കുഞ്ഞി, മദർ പി ടി എ പ്രസിഡന്റ് പി വിനീത, പി ടി എ വൈസ് പ്രസിഡന്റ്    ടി വി പ്രശാന്ത്, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ, പി വേണുഗോപാലൻ, നികേഷ് മാടായി, പി തങ്കമണി, പി പി സുരേഷ്, പി രാജേഷ് എന്നിവർ സംസാരിച്ചു.
മാധ്യമ വാർത്ത കാണാൻ [https://www.facebook.com/share/v/1YHcjUYfmH/ ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:12069 ezhuthinte 50 years7.jpg|മരക്കാപ്പിലെ കുട്ടികൾക്കുള്ള മാഷിന്റെ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ
പ്രമാണം:12069 ezhuthinte 50 years6.jpg|കുട്ടികളുമായി മാഷിന്റെ സംവാദം
പ്രമാണം:12069 ezhuthinte 50 years5.jpg|തങ്കമണി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി
പ്രമാണം:12069 ezhuthinte 50 years4.jpg|വിദ്യാരംഗം കുട്ട്യോളും സ്റ്റാഫും പിടിഎയും മാഷോടൊപ്പം
പ്രമാണം:12069 ezhuthinte 50 years3.jpg|കുട്ടികളുമായി മാഷിന്റെ സംവാദം
പ്രമാണം:12069 ezhuthinte 50 years2.jpg|alt=
പ്രമാണം:12069 ezhuthinte 50 years1.jpg|മരക്കാപ്പിലെ വഴികളിലൂടെ മാഷ്
</gallery>
== '''കുട്ടികളിൽ ജനാധിപത്യബോധം വളർത്തി - സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്''' ==
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതു തെരെഞ്ഞെടുപ്പിന്റെ അതേ പ്രാധാന്യത്തോടെ സ്കൂളിൽ നടത്തി. ഓരോ ക്ലാസ്സിലെയും പ്രതിനിധികളെ വളരെ അച്ചടക്കത്തോടെയും ജനാധിപത്യ ബോധത്തോടെയും ആണ് കുട്ടികൾ തെരെഞ്ഞെടുത്തത്. പോളിങ് ഓഫീസർമാരും പ്രിസൈഡിങ് ഓഫീസറും എല്ലാം കുട്ടികൾ തന്നെ ആയിരുന്നു. <gallery>
പ്രമാണം:12069 parliament election 1.jpg|alt=
പ്രമാണം:12069 parliament election 2.jpg|alt=
</gallery>
== '''സ്കൂൾ തല പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു''' ==
സ്കൂൾതല പ്രവൃത്തി പരിചയ മേള വളരെ വിപുലമായ രീതിയിൽ ആഗസ്റ്റ് 12 ന് നടത്തി. മത്സര ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തുകയും അവർക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ ഹെഡ് മാസ്റ്റർ രവീന്ദ്രൻ  വിതരണം ചെയ്യുകയും ചെയ്തു .ഒന്നാം സ്ഥാനക്കാരായ കുട്ടികൾക്ക്  സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം രമ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.<gallery>
പ്രമാണം:12069 WE 1.jpeg|alt=
പ്രമാണം:12069 WE 2.jpeg|alt=
</gallery>
== '''79ാം സ്വാതന്ത്ര്യ ദിനം അവിസ്മരണീയമാക്കി മരക്കാപ്പിലെ കുട്ടികൾ''' ==
രാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കി മരക്കാപ്പിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ പ്രഥമാധ്യാപകൻ ശ്രീ രവീന്ദ്രൻ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങളും സ്വാതന്ത്ര്യ സ്മൃതിയുണർത്തുന്ന വിവിധ പരിപാടുകളും നടന്നു. പല്ലവ് പ്രശാന്ത് മഹാത്മാ ഗാന്ധിയുടെ വേഷമണിഞ്ഞ് കൂട്ടുകാരെയും കൂട്ടി നടത്തിയ ദണ്ഡി യാത്ര കൂടിയായപ്പോൾ ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് പതിന്മടങ്ങ് വർദ്ധിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ കെ കെ ബാബു, പി ടി എ പ്രസിഡണ്ട് ശ്രീ അനിൽ കുമാർ പള്ളിക്കണ്ടം, എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് മരക്കാപ്പ്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി വിനീത , മറ്റു പി ടി എ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വച്ച് സ്കൂളിന് പരിസരത്തെ മികച്ച കർഷകർ ആയ ശ്രീ ടി അഷ്റഫ്, ശ്രീമതി എം ചന്ദിക, ശ്രീമതി ടി കല്യാണി എന്നിവരെ ആദരിച്ചു.<gallery>
പ്രമാണം:12069 indepndence day 3.jpg|alt=
പ്രമാണം:12069 indepndence day 4.jpg|alt=
പ്രമാണം:12069 indepndence day 1.jpg|alt=
പ്രമാണം:12069 indepndence day 2.jpg|alt=
പ്രമാണം:12069 indepndence day 5.jpg|alt=
</gallery>വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക [https://drive.google.com/file/d/1EGwR94obEH5QHRexcu082RxarxlXmQQk/view?usp=sharing വീഡിയോ 1]
[https://drive.google.com/file/d/1xQtAo_pzoqzxfEtj2JNsOywVwH6jA7gM/view?usp=sharing വീഡിയോ 2]
[https://drive.google.com/file/d/1DVTPfkKJnsBNfXIjwrjIvgxiVsskFX58/view?usp=sharing വീഡിയോ 3]
== '''നാട്ടുമാവിന്റെ മാധുര്യം നിറയ്ക്കാൻ മരക്കാപ്പ് കടപ്പുറത്തെ കുട്ടികൾ''' ==
നാട്ടുമാവുകൾ കുറ്റിയറ്റു പോകുമ്പോൾ, നാട്ടുമാവിൻ മധുരം തിരികെ പിടിക്കാൻ കുട്ടിക്കൂട്ടം .മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് കേരളത്തിലെ നാട്ടുമാവുകളിൽ മുൻനിരക്കാരനായ 'ചന്ദ്രക്കാരൻ' എന്ന ഇനത്തിൻ്റെ എഴുപത് തൈകൾ വിതരണം ചെയ്തത്.
      മധുരവും നേർത്ത പുളിയുമുള്ള ചന്ദ്രക്കാരൻ്റെ പേരിലെ സൂചന പോലെ പൂർണചന്ദ്രൻ്റെ വട്ടത്തിലുള്ളതാണ് മാങ്ങ .നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ മാവിൻതൈകൾ വീട്ടുമുറ്റത്ത് മുളപ്പിച്ചെടുത്തത് സീഡ് ക്ലബ്ബ് കോഡിനേറ്ററായ കെ ശ്രീജയാണ്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായി ഇനി മരക്കാപ്പ് കടപ്പുറത്തെ വീട്ടുമുറ്റങ്ങളിൽ ചന്ദ്രക്കാരനെ നട്ടുവളർത്താനുള്ള ഒരുക്കത്തിലാണ് കുട്ടികൾ.
     പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. കെ ശ്രീജ, കെ പുഷ്പരാജൻ, നികേഷ് മാടായി, പി പി സുരേഷ് ,പി സുരേഷ്, പി തങ്കമണി, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 nattumavu 2.jpeg|alt=
പ്രമാണം:12069 nattumavu 1.jpeg|alt=
</gallery>
== '''കർഷകദിനത്തോടനുബന്ധിച്ച് പച്ചക്കറി കൃഷി ആരംഭിച്ചു''' ==
ശ്രീജ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി ഒരു സംസ്കാരം ആയി വളരുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ കുട്ടികളുടെ പങ്കാളിത്തം മാതൃകാപരമാണ്. ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു. <gallery>
പ്രമാണം:12069 veg gardern1.jpg|alt=
പ്രമാണം:12069 veg gardern2.jpg|alt=
പ്രമാണം:12069 veg gardern3.jpg|alt=
പ്രമാണം:12069 veg gardern4.jpg|alt=
പ്രമാണം:12069 veg gardern5.jpg|alt=
</gallery>
== '''ഹൊസ്ദുർഗ്ഗ് ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ഉള്ള ശാസ്ത്രമേളയ്ക്ക് പ്രാദേശിക സംഘാടകസമിതി രൂപീകരിച്ചു''' ==
ഒക്ടോബർ 18ന് മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രമേള വിജയിപ്പിക്കുന്നതിന് പ്രാദേശിക  സംഘാടക സമിതി രൂപീകരിച്ചു.മുൻ പ്രഥമാധ്യാപകൻ ഒ അമ്പാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായിരുന്നു. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻ വിശദീകരിച്ചു.കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ നജ്മ റാഫി, നീലേശ്വരം നഗരസഭ കൗൺസിലർമാരായ വിനു നിലാവ്, കെ വി ശശികുമാർ ,പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ,പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി ,പി വിനീത, കെ സതീശൻ, നികേഷ് മാടായി,കെ പുഷ്പരാജൻഎന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നഗരസഭ കൗൺസിലർ കെ കെ ബാബു (ചെയർമാൻ), അനിൽകുമാർ പള്ളിക്കണ്ടം (വർക്കിംഗ് ചെയർമാൻ), കെ രവീന്ദ്രൻ (കൺവീനർ)<gallery>
പ്രമാണം:12069 sasthramela 1.jpg|alt=
പ്രമാണം:12069 sasthramela2.jpg|alt=
</gallery>
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ദ്വിദിന ക്യാംപ് ശ്രദ്ധേയമായി''' ==
സ്നേഹാലയത്തിൽ കരുണ ചൊരിഞ്ഞ് മരക്കാപ്പിലെ കുട്ടികൾ
നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കുട്ടികളുടെ കനിവിൻ്റെ സ്നേഹസ്പർശമേറ്റുവാങ്ങി അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾ.മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് മാനസിക വൈഷമ്യം നേരിടുന്നവർക്കായി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രമായ സ്നേഹാലയം കുട്ടികൾ സന്ദർശിച്ച് കാരുണ്യത്തിൻ്റെ ഉദാരത ചൊരിഞ്ഞത്.
     കാരുണ്യയാത്രയുമായി സ്നേഹാലയത്തിലെത്തിയ കുട്ടികൾ പതിനായിരം രൂപയുടെ അരിയും ധാന്യങ്ങളും 80 കിലോ പഞ്ചസാരയും മുന്നൂറോളം കുളി സോപ്പുകളും ഇരുന്നൂറോളം വാഷിങ്ങ് സോപ്പുകളും സോപ്പ് പൊടി, ബ്രഷ്, പേസ്റ്റ്, വസ്ത്രങ്ങൾ,  ബെഡ്ഷീറ്റ്, ഹാൻ്റ് വാഷ്, ഡിഷ് വാഷ്, ടവ്വൽ തുടങ്ങിയ സാധനങ്ങളാണ് അന്തേവാസികൾക്ക് നൽകിയത്. മനസ്സിൻ്റെ താളം തെറ്റിയ 195 പുരുഷ അന്തേവാസികളുള്ള സ്നേഹാലയത്തിലുള്ളവരെ രോഗം ഭേദമായാൽ വീട്ടുകാർ വന്ന് തിരികെ കൊണ്ടുപോവുകയാണ് പതിവ്.ഇവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമാണ്.
      സ്നേഹാലയത്തിലെ ഫാദർ ഈശോ ദാസ് പ്രഥമാധ്യാപകൻ കെ രവീന്ദ്രനിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.പി ടി എ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.മദർ പി ടി എ പ്രസിഡൻ്റ് പി വിനീത,ഫോർ എസ് കോഡിനേറ്റർ പി തങ്കമണി, എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 4s camp1.jpg|alt=
പ്രമാണം:12069 4s camp2.jpg|alt=
പ്രമാണം:12069 4s camp3.jpg|alt=
പ്രമാണം:12069 4s camp4.jpg|alt=
പ്രമാണം:12069 4s camp5.jpg|alt=
പ്രമാണം:12069 4s camp6.jpg|alt=
പ്രമാണം:12069 4s camp7.jpg|alt=
പ്രമാണം:12069 4s camp8.jpg|alt=
പ്രമാണം:12069 4s camp9.jpg|alt=
പ്രമാണം:12069 4s camp10.jpg|alt=
പ്രമാണം:12069 4s camp11.jpg|alt=
പ്രമാണം:12069 4s camp13.jpg|alt=
പ്രമാണം:12069 4s camp14.jpg|alt=
പ്രമാണം:12069 4s camp16.jpg|alt=
പ്രമാണം:12069 4s camp17.jpg|alt=
പ്രമാണം:12069 4s camp18.jpg|alt=
പ്രമാണം:12069 4s camp21.jpg|alt=
പ്രമാണം:12069 4s camp22.jpg|alt=
പ്രമാണം:12069 4s camp24.jpg|alt=
</gallery>വീഡിയോ ഇവിടെ കാണാം - [https://drive.google.com/file/d/1KT-PwUezSGImrJAooed3vtwHDgcVgoNY/view?usp=sharing ഒന്നാം ദിവസം]
[https://drive.google.com/file/d/1hOLoQbX0faEukfpau9XmROgJSs0nbpFK/view?usp=sharing രണ്ടാം ദിവസം]
== '''2025 ലെ ഓണാഘോഷം ഗംഭീരമായി''' ==
ഓണസദ്യയും ഓണക്കളികളും പൂക്കളങ്ങളും മരക്കാപ്പിലെ കുഞ്ഞുമക്കളെ ആഹ്ലാദഭരിതരാക്കി. "മാനുഷരെല്ലാരും ഒന്നുപോലെ" എന്ന സന്ദേശം അന്വർത്ഥമാക്കിയുള്ള ഓണാഘോഷം മരക്കാപ്പിനെ പുളകമണിയിച്ചു. കുട്ടികൾക്കായി ഗംഭീര ഓണസദ്യയും ഒരുക്കി. <gallery>
പ്രമാണം:12069 onam1.jpg|alt=
പ്രമാണം:12069 onam2.jpg|alt=
പ്രമാണം:12069 onam4.jpg|alt=
പ്രമാണം:12069 onam5.jpg|alt=
പ്രമാണം:12069 onam6.jpg|alt=
പ്രമാണം:12069 onam7.jpg|alt=
പ്രമാണം:12069 onam36.jpg|alt=
</gallery>വീഡിയോകൾക്ക് [https://drive.google.com/file/d/1mxw-osIKQ0ZOwu01SIwsfmXeUDivTENr/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
[https://drive.google.com/file/d/1Xx-YX7QPDn11UuixE4HPmTWlcTZnVb0V/view?usp=sharing വീഡിയോ 2]
== '''ജുനൈദിന്റെ ഓർമ്മക്കുറിപ്പുകൾ - പൂർവ്വ വിദ്യാർത്ഥികളിൽ ഗൃഹാതുരത്വം ഉണർത്തി''' ==
മരക്കാപ്പിന് പുതിയ കിഫ്ബി കെട്ടിടമുയരുന്നു...
ഓർമ്മകളുടെ കടലിരമ്പം തീർത്ത പഴയ കെട്ടിടം ഓർമ്മകളിലേക്ക്.....
1983. ൽ ആണ്  JK കൃഷ്ണൻ മാസ്റ്റർ gfup സ്കുളിൽ ഹെഡ് മാസ്റ്റർ ആയി വരുന്നത്.10 വർഷം അദ്ദേഹം നമ്മുടെ സ്കുളിൽ സേവനം അനുഷ്ഠിച്ചു.1993 മാർച്ച്‌ മാസം റിട്ടയർ ചെയ്തു..
Gfup സ്കുൾ അന്ന് റോഡിനു പടിഞ്ഞാറു വശം
സ്‌കൂളിലേക്കായി പ്രതേക വഴി ഒന്നുമില്ല.സ്‌കൂളിന്റെ അടുത്തായിരുന്നു കുഞ്ഞിരാമൻ മാസ്റ്ററുടെ വീടും.വളഞ്ഞ വാതുക്കൽ എന്നവരുടെ വീടും.അച്ചുവേട്ടന്റെ പീടികയുടെ അടുത്ത് നിന്നും എളുപ്പവഴിയായി വളഞ്ഞ വാതുക്കൽ അവരുടെ വീടിന്റെ മുന്നിലൂടെ തൈകടപുരം ഭാഗത്തു നിന്നും വരുന്നവർ
സ്‌കൂളിലേക്ക് വരുന്നത്.
വടക്കു നിന്നും വരുന്നവർ പീയുണ് മഹ്മൂദിച്ചന്റെ വീടിന്റെ മുന്നിലൂടെ സ്‌കൂളിലേക്ക് വരും.
സ്‌കൂളിന്റെ നേരെ കിഴക്ക് വശം റോഡിന്ന് അരികലായി ഓടിട്ട വായനശാല.
കിണറും അതിനോട് ചേർന്ന് വെളുത്ത കുമ്മായം പൂശിയ ചുമരും ഓടിട്ട വെളുത്ത കെട്ടിടം.
വടക്കു ഭാഗം സ്റ്റാഫ്‌ റൂം.തെക്കേ അറ്റം ഹെഡ് മാസ്റ്റർ റൂം.മെയിൻ ഹാളിന്റെ നടുവിലൂടെ നേരെ പടിഞ്ഞാറുഭാഗത് പ്രേവേശിച്ചാൽ വെളുത്ത പൂഴിയും നടുവിൽ വലിയ ആൽ മരവും അതിന്റ അടുത്ത് ദണ്ഡൻ ക്ഷേത്രവും.ഇരു വശങ്ങളിലായി ഓല മേഞ്ഞ ക്ലാസ്സ്‌ റൂം വടക്കു ഭാഗം പനയുടെ അടുത്തായി  ഇപ്പോൾ പൊളിക്കാൻ പോകുന്ന ഓടിട്ട ക്ലാസ്സ്‌ റൂമും അസം ബ്ലി കൂടുന്ന സ്ഥലത്തോട് ചേർന്നുള്ള ഓടിട്ട ക്ലാസ്സ്‌ റൂമും എന്നിങ്ങനെ അടങ്ങിയതായിരുന്നു നമ്മുടെ സ്കുൾ.
വളഞ്ഞ വാതുക്കൽ അവരുടെ വീടിനോട് പിറക് വശ ത്തായിരുന്നു ഓല മേഞ്ഞ കഞ്ഞിപ്പുര.അന്ന് കഞ്ഞി ഉണ്ടാക്കിയിരുന്നത് ചിരു ത എന്ന പേരുള്ള വരായിരുന്നു.ബുക്ക്‌ ഡി പ്പോ യും കഞ്ഞിക്കുള്ള അരിയും ചെറുപയറും സൂക്ഷിക്കുന്നത് വായന ശാലയിലെ ഒരു റൂമിൽ ആയിരുന്നു.അമ്പുഞ്ഞി മാഷിനായിരുന്നു ബുക്കിന്റെ ചുമതല.
1991. മെയിൻ ഹാൾ ഓടിട്ട
ക്ലാസ്സ്‌ റൂം കാലം പഴക്കം ചെന്ന് പൊളിയാറായ അവസ്ഥ ആയിരുന്നു.7 A.7 ബി. ക്ലാസ്സ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.ആ സമയം
മഴക്കാലത്തു ചോർച്ച മൂലം സ്കുൾ കുറച്ചു ഡിവിഷൻ.സിയാരാത്തിങ്കര മദ്രസയിൽ (പഴയ ഓടിട്ട)
പ്രവർത്തിച്ചിരുന്നു.അസം ബ്ലി കൂടുന്ന കൊടിമരത്തിന്റെ അടുത്ത 2 ക്ലാസ്സ് മുറികൾ.ഉണ്ടായിരുന്നു.1 ക്ലാസ്സ് 2ാം ക്ലാസും.
ഇപ്പോൾ പൊളിക്കാൻ പോകുന്ന ഓടിട്ട ആ ക്ലാസ്സിലാണ് 3 ആം ക്ലാസും
6ആം ക്ലാസും ഉണ്ടായിരുന്നത്.7 ആം ക്ലാസ്സ് ഓലമേഞ്ഞ ഷെഡിൽ ആയിരുന്നു.5 ഡിവിഷൻ.abcde.എന്നിങ്ങനെ ആയിരുന്നു 5 6 7 ക്ലാസുകൾ.കാരണം.തൈക്ടപ്പുറം VGM.കടിഞ്ഞിമൂല gwlps.
പുഞ്ചാവി LP സ്കുൾ.ഇവിടുന്നൊക്കെ
LP സ്കുൾ കഴിഞ്ഞാൽ
പിന്നെ ആശ്രയിച്ചിരിക്കുന്നത് നമ്മുടെ സ്കുൾ ആണ്.അതുകൊണ്ടാണ് 5 6 7 ക്ലാസുകൾ ഡിവിഷൻ കൂടുന്നത്..
JK മാഷ് റിട്ടയർ ആയതിനു ശേഷം.ഗംഗാ ധരൻ എന്ന അദ്ധ്യാപകൻ ഹെഡ് മാസ്റ്റർ ആയി വന്ന്.  അദ്ദേഹം ഒരുമാസമൊ രണ്ട് മാസമോ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു.
അതിനു ശേഷമാണു രാധ കൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി വരുന്നത്.
അദ്ദേഹം വരുമ്പോൾ സ്‌കൂളിന്റെ ഓടിട്ട മെയിൻ ക്ലാസ്സ് ഏകദേശം പൊളിക്കേണ്ട അവസ്ഥയിൽ ആയിരുന്നു.
വിദ്യാർത്ഥികളുടെ ബാഹു ല്ല്യം കാരണം ഒരു ഡിവിഷൻ കുറച്ചു.മറ്റു ഡിവിഷനിൽ കുറച്ചു കുറച്ചായി കുട്ടികളെ മാറ്റി.
ഷിഫ്റ്റ്‌ സമ്പ്രദായം കുറച്ചു കാലത്തേക്ക് കൊണ്ടുവന്നു.
1234 ക്ലാസുകൾ.രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും  5 6 7  ക്ലാസുകൾ
1.30 മുതൽ 5 മണിവരെയും കുറച്ചു മാസങ്ങൾ ഇങ്ങനെ ഉണ്ടായി.
ഈ സമയം ഹെഡ് മാസ്റ്റരുടെ ഓഫീസ് പുതുക്കി പണിത വായന ശാലയുടെ പിറക് വശത്തായി പ്രവർത്തിച്ചു.
സാമ്പത്തികമായി വളരെ
നല്ല സ്ഥിതി ആയിരുന്നില്ല അന്ന്.    വികസന കമ്മിറ്റിയും PTA കമ്മിറ്റിയൊക്കെ  ആദ്യമായി രൂപീകരിക്കുന്നത് രാധ കൃഷ്ണൻ മാസ്റ്റർ വന്നതിനു ശേഷമാണു.
സ്‌കൂളിന് നല്ല കെട്ടിടം വരണം എന്ന ഉദ്ദേശത്തോടെ.ധന സഹായം ആവശ്യത്തിന് 1995 ജനുവരി 26 നു ടികെറ്റ് വെച്ച് കിഴക്ക് വശം കണ്ടത്തിൽ ജോയ് പീറ്ററുടെ ഗാനമേള നടത്തി.
ജന ബഹുല്യം കൊണ്ട് ഗാനമേള ഹിറ്റായി.മുക്കാല മുക്കാബുല.ബോംബെ സിനിമയിലെ ഹമ്മ ഹമ്മ പാട്ടുകൾ പാടി ജോയ് പീറ്റർ നിറഞ്ഞഞാടി ആദ്യമായിട്ടാണ് അങ്ങനെ ഒരു ഗാനമേള നമ്മുടെ നാട്ടിൽ നടക്കുന്നത്.
തുടർന്ന് ഹെഡ് മാസ്റ്റരുടെ ഓഫീസ് കെട്ടിടം നിർമിക്കുകയും ( ഇന്നത്തെ വിത്ത് പേന നിർമാണ കേന്ദ്രം ) ചെയ്തത്.അത് വരെ വായന ശാല യോട് ചേർന്നാണ് നമ്മുടെ സ്‌കൂളിന്റെ ഓഫിസ് ഹെഡ് മാസ്റ്റർ റൂം പ്രവർത്തിച്ചിരുന്നത്.
നമ്മുടെ സ്‌കൂളിന്റെ ഇന്നത്തെ ഈ നിലയിൽ എത്താൻ ഒരുപാട് ആൾക്കാരുടെ ത്യാഗം ഇതിനു പിന്നിൽ ഉണ്ട്.
ഞാൻ ഇവിടെ കുറിച്ചത് 1988 മുതൽ 1995 വരെ സ്കുളിൽ പഠിച്ച സമയത്തെ കാര്യങ്ങൾ ആണ്.
അതിനു മുൻപുള്ള ചരിത്രം അറിയുന്നവർ ഒരുപാട് പേരുണ്ട്.
ഞാൻ പഠിക്കുമ്പോൾ പീയൂൺ ആയി ഉണ്ടായിരുന്നത് മഹ്മൂദിച്ച ആയിരുന്നു.അതുപോലെ അബൂബക്കർ ചാന്റെ ഒലിച്ച മിട്ടായി മുതൽ പെന്ന്.പെൻസിൽ.നോട്ബുക്.കിട്ടുന്ന ഇന്റർവെൽ സമയത്തും രാവിലെ സ്കുൾ തുടങ്ങുന്നതിനു മുൻപ്.ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള നിലത്തു ഷീറ്റ് വിരിച്ചു അതിൽ നിറയെ സാധനങ്ങൾ ഒക്കെ വെച്ച് കച്ചവടം ചെയ്യുന്ന സ്റ്റേഷനറി.
അച്ചുവേട്ടന്റെ പീടിക.
Love birds.aqariyum.പൂന്തോട്ടം.
കോഴിവളർത്തൽ.വൈവിദ്യങ്ങൾ നിറഞ്ഞ അച്ചുവേട്ടന്റെ പീടിക.
ബാലാജിയുടെ ഐസ് വില്പന.പാൽ ഐസും.സേമിയ ഐസും
കൊട്ട ഐസും വിൽക്കുന്ന ബാലാജി.
അങ്ങനെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച  സ്കുൾ.GFUPS. മരക്കാപ്പു കടപ്പുറം.ഇന്ന് GFHS മരക്കാപ്പു കടപ്പുറം
തത്കാലം നിർത്തുന്നു..
ജുനൈദ് പൂർവ വിദ്യാർത്ഥി.
(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീ ജുനൈദ് തന്റെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ)
== '''പ്രീ പ്രൈമറി ക്ലാസ്സുകളിലേക്ക് ഓർമ്മക്കൂടാരത്തിന്റെ ഫർണ്ണിച്ചർ വിതരണം ചെയ്തു''' ==
1997-98 ഏഴാം തരം ബാച്ച് "ഓർമ്മക്കൂടാരം" സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്കായി ഫർണ്ണിച്ചർ വിതരണം ചെയ്തു. സെപ്റ്റംബർ ആറാം തീയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് വികസനസമിതി ചെയർ പെഴ്സൺ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.<gallery>
പ്രമാണം:12069 furniture 1.jpg|alt=
പ്രമാണം:12069 furniture 2.jpg|alt=
പ്രമാണം:12069 furniture 3.jpg|alt=
പ്രമാണം:12069 furniture 4.jpg|alt=
പ്രമാണം:12069 furniture 5.jpg|alt=
പ്രമാണം:12069 furniture 6.jpeg|alt=
പ്രമാണം:12069 furniture 7.jpeg|alt=
പ്രമാണം:12069 furniture 8.jpeg|alt=
പ്രമാണം:12069 furniture 10.jpeg|alt=
</gallery>
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് കുട്ടികൾക്ക് ആവേശമായി''' ==
മരക്കാപ്പ് കടപ്പുറം ഗവ:ഹൈസ്കൂളിൽ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടന്നു.
9/9/2025 ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ബാബു എൻ കെ ക്ലാസ് എടുത്തു.
ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ക്യാമ്പിൽ വിശദീകരിച്ചു.
അനിമേഷൻ റോബോട്ടിക്സ് എന്നിവയും കുട്ടികളെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.<gallery>
പ്രമാണം:12069 lkcamp 1.jpeg|alt=
പ്രമാണം:12069 lkcamp 2.jpeg|alt=
പ്രമാണം:12069 lkcamp 3.jpeg|alt=
പ്രമാണം:12069 lkcamp 4.jpeg|alt=
</gallery>
== '''മാലിന്യമുക്ത ക്യാംപസ് - മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീജ ടീച്ചർക്ക് ആദരം''' ==
സ്കൂൾ ക്യാപസ് മാലിന്യമുക്തമാക്കുവാൻ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീജ ടീച്ചറെ  സ്കൂൾ അസംബ്ലിയിൽ വച്ച് ആദരിച്ചു. മാതൃഭൂമിയും ഓർക്കല ഈസ്റ്റേണു സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് 2.0 പരിപാടിയിൽ മികച്ച സ്കൂളായി മരക്കാപ്പ് ഹൈസ്കൂളിനെ തെരെഞ്ഞെടുത്തത് ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്. ചടങ്ങിൽ വച്ച് ഓണാഘോഷ മത്സരങ്ങളിൽ മികച്ചവയായി തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ്സുകൾക്ക് ഉപഹാരങ്ങളും നൽകി. <gallery>
പ്രമാണം:12069 cleancampus 12.jpg|alt=
പ്രമാണം:12069 cleancampus 10.jpg|alt=
പ്രമാണം:12069 cleancampus 8.jpg|alt=
പ്രമാണം:12069 cleancampus 7.jpg|alt=
പ്രമാണം:12069 cleancampus 6.jpg|alt=
പ്രമാണം:12069 cleancampus 5.jpg|alt=
പ്രമാണം:12069 cleancampus 4.jpg|alt=
പ്രമാണം:12069 cleancampus 3.jpg|alt=
പ്രമാണം:12069 cleancampus 2.jpg|alt=
പ്രമാണം:12069 cleancampus 2.jpg|alt=
പ്രമാണം:12069 cleancampus 1.jpg|alt=
</gallery>
== '''ഒന്നാം പാദവാർഷിക പരീക്ഷ വിശകലനം - ക്ലാസ്സ് പി ടി എ 12/09/2025 ന് സംഘടിപ്പിച്ചു''' ==
ഒന്നാം പാദവാർഷിക മൂല്യനിർണ്ണയം സമയബന്ധിതമായി പൂർത്തീകരിച്ചു. ഫലവിശകലനത്തിനായി മുഴുവൻ ക്ലാസ്സുകളുടെയും ക്ലാസ്സ് പി ടി എ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പൊതുചടങ്ങിന് ശേഷം രക്ഷിതാക്കൾ അവരവരുടെ കുട്ടികൾ പഠിക്കുന്ന ക്ലാസ്സിലേക്ക് പോവുകയും കുട്ടികളുടെ പരീക്ഷാ ഫലം വിശകലന് ചെയ്യുകയും ചെയ്തു. <gallery>
പ്രമാണം:12069 claspta 2.jpg|alt=
പ്രമാണം:12069 claspta 3.jpg|alt=
പ്രമാണം:12069 claspta 4.jpg|alt=
പ്രമാണം:12069 claspta 1.jpg|alt=
</gallery>
== '''സൈബർ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു''' ==
സൈബറിടത്തെ ചതിക്കുഴികൾ ഓർമപ്പെടുത്തി, സൈബർ ലോകത്തെ മഹാവിസ്മയത്തെ മനുഷ്യനന്മയിലേക്ക് നയിക്കാനും വിജ്ഞാന സമ്പാദനത്തിനുമായി ഉപയോഗപ്പെടുത്തണമെന്നുമുള്ള ആഹ്വാനവുമായി മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്. തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കുമാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസെടുത്തു. മദർ പി ടി എ പ്രസിഡൻ്റ് പി വിനീത അധ്യക്ഷയായിരുന്നു. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ജോഷിത്ത്, സുനിൽ, എഎസ്ഐ  ടി പി രാമചന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി , കെ സതീശൻ,കെ പുഷ്പരാജൻ എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 cyber 1.jpg|alt=
പ്രമാണം:12069 cyber 3.jpg|alt=
പ്രമാണം:12069 cyber 4.jpg|alt=
പ്രമാണം:12069 cyber 2.jpg|alt=
</gallery>
== '''2025-26 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 11, 19 തീയ്യതികളിലായി നടന്നു''' ==
എൽ പി വിഭാഗം കായികമേള സെപ്റ്റംബർ 11 നും യുപി, ഹൈസ്കൂൾ വിഭാഗം കായികമേള സെപ്റ്റംബർ 19 നും പ്രൗഢഗംഭീരമായി നടന്നു. സ്വന്തമായി സ്കൂൾ ഗ്രൗണ്ടിന്റെ അഭാവം മൂലം സമീപത്തെ കടിഞ്ഞിമൂല ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ചാണ് മേള സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ, സ്റ്റാഫ്, എസ് എം സി, വികസനസമിതി തുടങ്ങി എല്ലാകമ്മിറ്റികളും ഒത്തൊരുമിച്ച് നമ്മുടെ കുട്ടികൾക്ക് വേണ്ടി പ്രയത്നിച്ചു. കായികമായി ഏറെ മുന്നിൽ എത്താൻ കഴിയുന്ന ഓട്ടേറെ കുട്ടികൾ മരക്കാപ്പിൽ ഉണ്ട്.<gallery>
പ്രമാണം:12069 sportslp 1.jpg|alt=
പ്രമാണം:12069 sportslp 2.jpg|alt=
പ്രമാണം:12069 sportslp 5.jpg|alt=
പ്രമാണം:12069 sports 11.jpg|alt=
പ്രമാണം:12069 sports 12.jpg|alt=
പ്രമാണം:12069 sports 13.jpg|alt=
പ്രമാണം:12069 sports 14.jpg|alt=
പ്രമാണം:12069 sports 22.jpg|alt=
പ്രമാണം:12069 sports 15.jpg|alt=
പ്രമാണം:12069 sports 16.jpg|alt=
പ്രമാണം:12069 sports 17.jpg|alt=
പ്രമാണം:12069 sports 18.jpg|alt=
പ്രമാണം:12069 sports 19.jpg|alt=
പ്രമാണം:12069 sports 20.jpg|alt=
പ്രമാണം:12069 sports 21.jpg|alt=
പ്രമാണം:12069 sports 23.jpg|alt=
പ്രമാണം:12069 sports 24.jpg|alt=
പ്രമാണം:12069 sports 25.jpg|alt=
പ്രമാണം:12069 sports 26.jpg|alt=
പ്രമാണം:12069 sports 27.jpg|alt=
പ്രമാണം:12069 sports 28.jpg|alt=
പ്രമാണം:12069 sports 29.jpg|alt=
</gallery>
== '''സ്കൂൾ കലോത്സവം വർണ്ണശബളമായി.''' ==
സെപ്റ്റംബർ 23, 24 തീയ്യതികളിലായി നടന്ന സ്കൂൾ കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നാടക നടിയും ആയ ശ്രീമതി കാർത്ത്യായനി ഉൽഘാടനം ചെയ്തു.
ഒരു കാലത്ത് നാടകവേദിയിൽ നിറഞ്ഞുനിന്ന അഭിനേതാവ് സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടകയായെത്തി. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടകയായത് വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ആദ്യകാല നാടക നടിയുമായ കെ വി കാർത്യായനിയായിരുന്നു. ആകാശവാണിയിലുൾപ്പെടെ അഞ്ഞൂറോളം വ്യത്യസ്ത നാടകങ്ങളിൽ അഭിനയചാതുരി തെളിയിച്ച് അരങ്ങിനെ സമ്പന്നമാക്കിയ കാർത്യായനി അനന്തം പള്ളയിലാണ് താമസം. റേഡിയോ നാടകത്തിലെ അതികായനായ ഖാൻ കാവിലിനോടൊപ്പവും അഭിനയിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, എസ് എം സി ചെയർമാൻ പ്രദീപ് മരക്കാപ്പ്, നെയ്തൽ ലെക് ഷോർ പാർക്ക് മാനേജർ  കെ രാജേന്ദ്രകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് ഷാഫി സിയാറത്തിങ്കര ,
മദർ പി ടി എ പ്രസിഡൻ്റ് പി വിനീത, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ,
സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ, കൺവീനർ നിഷ രാജീവ് എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 kalolsavam 2.jpeg|alt=
പ്രമാണം:12069 kalolsavam 1.jpeg|alt=
</gallery>
== '''വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ചിത്ര പ്രദർശനം നടന്നു''' ==
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് കാസർകോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.കൗതുകവും അറിവുകളും നിറയ്ക്കുന്ന വൈവിധ്യമാർന്ന  സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള  ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ പി എൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ,മദർ പിടിഎ പ്രസിഡൻ്റ് പി വിനീത,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ആർ ബിനു , നാരായണൻ നായ്ക്ക്, ബീറ്റ് ഓഫീസർമാരായ ബി രഞ്ജിത്ത്,ലിജോ സെബാസ്റ്റ്യൻ,സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ,ഇക്കോ ക്ലബ്ബ് കൺവീനർ കെ ശ്രീജ, പി വേണു ഗോപാലൻ എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 picture 1.jpeg|alt=
പ്രമാണം:12069 picture 2.jpeg|alt=
പ്രമാണം:12069 picture 3.jpeg|alt=
പ്രമാണം:12069 forest 6.jpeg|alt=
പ്രമാണം:12069 forest 5.jpeg|alt=
</gallery>
== '''സബ്‍ജില്ലാ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിച്ച് മരക്കാപ്പ് ടീം''' ==
ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേള ശ്രദ്ധേമായി. രണ്ടുനാൾ നീണ്ട ശാസ്ത്രമേളയെ വരവേൽക്കാൻ നാടൊന്നാകെ ആഘോഷത്തിമിർപ്പോടെ ഒത്തുചേർന്നത്. കടലോരത്തെ വിദ്യാലയത്തിൽ നടക്കുന്ന ശാസ്ത്രമേളയിൽ പ്രതിഭകളുടെ മിന്നലാട്ടം ദൃശ്യമായി. പുതിയ കാലത്തോടൊപ്പം ചേർന്നു നിന്ന് ശാസ്ത്രത്തിലൂടെ അദ്ഭുതവിസ്മയങ്ങൾ രചിക്കാൻ പര്യാപ്തമാണ് പുതിയ തലമുറയെന്ന് വിളിച്ചോതുന്നതായിരുന്നു ശാസ്ത്രമേള.
മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ ടി മേളയും കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. മേള ഒക്ടേബർ 16, 17 തീയ്യതികളിലാണ് നടന്നത്.
വീ‍ഡിയോ [https://drive.google.com/file/d/1620uxYa1baxLnqYRYWcweeC0iZsRsyYI/view?usp=sharing ഇവിടെ കാണാം]<gallery>
പ്രമാണം:12069 forest 6.jpeg|alt=
പ്രമാണം:12069 sasthramela 2025 1.jpg|alt=
പ്രമാണം:12069 sasthramela supplement.jpg|alt=
പ്രമാണം:12069 sasthramela 2025 4.jpg|മികച്ച സേവനം - സ്കൂൾ സോഷ്യൽ സർവീസ് ടീം
പ്രമാണം:12069 sasthramela 2025 5.jpg|ഭക്ഷണശാലയിൽ എ ഇ ഒ സുരേന്ദ്രൻ സാർ
പ്രമാണം:12069 sasthramela 2025 6.jpg|ഡി ഇ ഒ ശ്രീ രോഹിൻ രാജ് കെ എ എസ് മേള സന്ദർശിച്ചപ്പോൾ
പ്രമാണം:12069 sasthramela 2025 7.jpg|കേരളകൗമുദി പ്രത്യേക സപ്ലിമെന്റ് പ്രകാശനം
പ്രമാണം:12069 sasthramela 2025 8.jpg|മരക്കാപ്പിലെ ചുണക്കുട്ടികൾ മേളയുടെ ഭാഗമായി
പ്രമാണം:12069 sasthramela 2025 9.jpg|മരക്കാപ്പിലെ ചുണക്കുട്ടികൾ മേളയുടെ ഭാഗമായി
പ്രമാണം:12069 sasthramela 2025 10.jpg|മരക്കാപ്പിലെ ചുണക്കുട്ടികൾ മേളയുടെ ഭാഗമായി
പ്രമാണം:12069 sasthramela 2025 11.jpg|മരക്കാപ്പിലെ ചുണക്കുട്ടികൾ മേളയുടെ ഭാഗമായി
പ്രമാണം:12069 sasthramela 2025 12.jpg|മരക്കാപ്പിലെ ചുണക്കുട്ടികൾ മേളയുടെ ഭാഗമായി
പ്രമാണം:12069 sasthramela 2025 13.jpg|മരക്കാപ്പിലെ ചുണക്കുട്ടികൾ മേളയുടെ ഭാഗമായി
പ്രമാണം:12069 sasthramela 2025 3.jpg|ടീം മരക്കാപ്പ്
</gallery>
== '''ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി  അദ്‍നാൻ''' ==
പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാനതല ഐ ടി മേളയിൽ പത്താം തരത്തിലെ  കെ മുഹമ്മദ് അദ്‍നാൻ അനിമേഷനിൽ  എ ഗ്രേഡ് നേടി മരക്കാപ്പിന്റെ നെറുകെയിൽ ഒരു പൊൻതൂവൽ കുടി ചേർത്തു.  അദ്‍നാന് അഭിനന്ദനങ്ങൾ.<gallery>
പ്രമാണം:12069 itfair adnan.jpg|alt=
പ്രമാണം:12069 adnan A grade.jpg|alt=
</gallery>
== '''സബ്‍ജില്ലാ കലോത്സവം - മികച്ച നേട്ടവുമായി ടീം മരക്കാപ്പ്''' ==
കോടോത്ത് അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാ കലോത്സവത്തിൽ മരക്കാപ്പ് സ്കൂളിന് മികച്ച നേട്ടം. അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരാകാൻ നമ്മുടെ പൊന്നോമനകൾക്ക് കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് റണ്ണർ അപ്പും ആയി. കുട്ടികൾ ട്രോഫിയുമായി ആഹ്ളാദ പ്രകടനം നടത്തി.<gallery>
പ്രമാണം:12069 kalolsavam 4.jpg|alt=
പ്രമാണം:12069 kalolsavam 3.jpg|alt=
പ്രമാണം:12069 kalolsavam 2.jpg|alt=
പ്രമാണം:12069 kalolsavam 1.jpg|alt=
</gallery>
== '''ജില്ലാ കറാട്ടെ ചാമ്പ്യൻഷിപ്പിൽ ശ്രീയയും അഭിനന്ദും യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങളഅ‍ നേടി''' ==
നവമ്പർ രണ്ടാം തീയ്യതി കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചൈനീസ് കെൻ-പോ കറാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് മൽസരത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീയ ഒന്നാം സ്ഥാനവും അഭിനന്ദ് മൂന്നാം സ്ഥാനവും നേടി. സ്കൂളിൽ പിടിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന കറാട്ടെ പരിശീലനം അർത്ഥവത്താകുന്നതിന് തെളിവാണ് ഈ വിജയങ്ങൾ.<gallery>
പ്രമാണം:12069 karatte 1.jpeg|alt=
പ്രമാണം:12069 karatte 2.jpeg|alt=
</gallery>
== '''പ്രൈമറി വിഭാഗം കുട്ടികൾക്കായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 17 ലാപ് ടോപ്പുകൾ അനുവദിച്ചത് അനുഗ്രഹമായി''' ==
എണ്ണുറിലധികം കുട്ടികൾ അധ്യയനം നടത്തുന്ന മരക്കാപ്പ് സ്കൂളിലെ പ്രൈമറി കുട്ടികളുടെ സ്വപ്നമായിരുന്നു കമ്പ്യൂട്ടർ ലാബ്. സ്വപ്നം സാക്ഷാൽക്കരിക്കാൻ കാഞ്ഞങ്ങാട് നഗരസഭ മികച്ച പിന്തുണ നൽകിയപ്പോൾ സ്കൂളിലെ രണ്ടാമത്തെ കമ്പ്യുട്ടർ ലാബ് സാർത്ഥകമാവുകയായിരുന്നു. മികച്ച രീതിയിൽ ഐ ടി പഠനം എല്ലാ ക്ലാസ്സുകളിലും ഉറപ്പുവരുത്തുവാൻ ഇതുമൂലം സാധിക്കുന്നു. ലാപ്‍ടോപ്പുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർ പെഴ്സൺ ശ്രീമതി സുജാത ടീച്ചർ നിർവ്വഹിച്ചു. <gallery>
പ്രമാണം:12069 computer lab 8.jpg|alt=
പ്രമാണം:12069 computer lab 4.jpg|alt=
പ്രമാണം:12069 computer lab 7.jpg|alt=
പ്രമാണം:12069 computer lab 6.jpg|alt=
പ്രമാണം:12069 computer lab 3.jpg|alt=
പ്രമാണം:12069 computer lab 1.jpg|alt=
പ്രമാണം:12069 computer lab 2.jpg|alt=
പ്രമാണം:12069 computer lab 9.jpg|alt=
</gallery>
== '''പുതിയ കമ്പ്യൂട്ടർ ലാബിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഉബൂണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്''' ==
കാഞ്ഞങ്ങാട് നഗരസഭ മരക്കാപ്പ്കടപ്പുറം ഗവ.ഫിഷറീസ്ഹൈസ്കൂളിൽ അനുവദിച്ച കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.പി ടി എ പ്രസിഡൻ്റ് ഒ വി ബാബു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻകെ രവീന്ദ്രൻഅധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ, എൻഷെഫീക്കത്ത്, കാവ്യകല്ലന്താട്ട്, ജ്യോതിലക്ഷ്മിഎന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:12069 installation fest.jpg|alt=
പ്രമാണം:12069 ubuntu installation 2.jpg|alt=
പ്രമാണം:12069 ubuntu installation 3.jpg|alt=
പ്രമാണം:12069 ubuntu installation 4.jpg|alt=
</gallery>
== '''എസ് എസ് കെ, എൽ  പി വിഭാഗം കുട്ടികൾക്ക് കായിക പരിശീലന ഉപകരണങ്ങൾ അനുവദിച്ചു''' ==
<gallery>
പ്രമാണം:12069 LP sports items.jpg|alt=
</gallery>
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാരി ബാഗ് നിർമ്മാണ ശില്പശാല നടന്നു.''' ==
<gallery>
പ്രമാണം:12069 carrybag 3.jpg|alt=
പ്രമാണം:12069 carrybag 2.jpg|alt=
പ്രമാണം:12069 carrybag 1.jpg|alt=
</gallery>
== '''ശിശുദിനറാലിയും ശിശുദിനപരിപാടികളും''' ==
നവമ്പർ 14 ശിശുദിനത്തോടനുബന്ധിച്ച് ശിശുദിനറാലിയും അനുബന്ധ പരിപാടികളും സ്കൂളിൽ നടന്നു. കൃഷി ഒരു സംസ്കാരമായി വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഇക്കോ ക്ലബ്ബ് കുട്ടികൾക്കായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. ഇക്കോ ക്ലബ്ബ് കൺവീനർ ശ്രീജ ടീച്ചർ നേതൃത്വം നൽകി.<gallery>
പ്രമാണം:12069 childrens day 2025.jpg|alt=
പ്രമാണം:12069 childrens day 2025 1.jpg|alt=
പ്രമാണം:12069 veg seeds.jpg|alt=
</gallery>
== '''പ്രീപ്രൈമറി കിഡ്സ് ഒളിമ്പിക്സ് വേറിട്ട അനുഭവമായി''' ==
നവമ്പർ 20ന് നടന്ന പ്രീപ്രൈമറി കായികമേള കുട്ടികൾക്ക് ആവേശം പകർന്നു. ടീം സ്പിരിറ്റ് , ഐക്യം, സമാധാനം, സാഹോദര്യം, പരസ്പരസഹകരണം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ കുരുന്നുകളിൽ ഊട്ടിയുറപ്പിക്കുവാൻ  ഒളിമ്പിക്സ് സഹായകമായി. സ്കൂൾ പിടിഎ പ്രസിഡന്റ് ഒ.വി.ബാബു കായിക മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദ്കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് വിനീത,  ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ, വികസന സമിതി അംഗം ബാലൻ, സീനിയർ അസിസ്റ്റന്റ് സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുഷ്പ രാജൻ മാസ്റ്റർ നന്ദി പറഞ്ഞു.<gallery>
പ്രമാണം:12069 kids 1.jpeg|alt=
പ്രമാണം:12069 kids 2.jpeg|alt=
പ്രമാണം:12069 kids 3.jpeg|alt=
</gallery>
== '''മാധ്യമം പത്രം കുട്ടികൾക്കായി സ്പോൺസർ ചെയ്ത് പൂർവ്വ വിദ്യാർത്ഥി''' ==
മരക്കാപ്പിലെ കുട്ടികളിൽ വായനാശീലം ഊട്ടിയുറപ്പിക്കുന്നതിനായി മാധ്യമം പത്രം സ്പോൺസർ ചെയ്ത് പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ഗൾഫിൽ എഞ്ചിനീയറുമായ ശ്രീ മുഹമ്മദ് കുഞ്ഞി ടി കെ മാതൃകയായി. സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ദേഹം പത്രം കുട്ടികൾക്ക് കൈമാറി. വിവിധ മേഖലകളിൽ മികവു കാട്ടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി.<gallery>
പ്രമാണം:12069 madyamam 1.jpeg|alt=
പ്രമാണം:12069 madhyamam 2.jpeg|alt=
</gallery>
== '''മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി''' ==
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി മൻഹ മൻസൂറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ മികച്ച വിജയം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ പിടിഎ, മദർ പിടിഎ, സ്‌കൂൾ വികസന സമിതി, എസ്എംസി, സ്റ്റാഫ് കൗൺസിൽ തുടങ്ങിയവർ മൻഹയെ അഭിനന്ദിച്ചു. പടന്നക്കാട് സ്വദേശിനിയായ മൻഹ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.<gallery>
പ്രമാണം:12069 manha 2.jpeg|alt=
പ്രമാണം:12069 manha 1.jpeg|alt=
പ്രമാണം:12069 manha.jpg|alt=
</gallery>
== '''കുട്ടികൾക്കായി വായനാ മൂല ഒരുങ്ങി''' ==
ലൈബ്രറി സൗകര്യത്തിന്റെ അപര്യാപ്തത ഇല്ലാതാക്കിക്കൊണ്ട് സ്കൂളിൽ വായനാമൂല ഒരുക്കി. പത്രം, ആനുകാലിക പ്രസ്ദ്ധീകരണങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങിയവ വായനാമൂലയിൽ ലഭ്യമാണ്. കുട്ടികൾക്ക് ഒഴിവു സമയങ്ങൾ വിനിയോഗിക്കുവാൻ വേണ്ടി തയ്യാറാക്കിയ ഈ സൗകര്യം കുട്ടികൾ നന്നേ പ്രയോജനപ്പെടുത്തുന്നുണ്ട്.
വീഡിയോ കാണാൻ [https://drive.google.com/file/d/1bmHHengMjd4nzufDWyjvZux96RCbDF8V/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]

22:34, 30 നവംബർ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025-26

2025 ജൂൺ 2

സ്കൂൾ പ്രവേശനോത്സവം നവാഗതരായ കുട്ടികളെ ഘോഷയാത്രയി ആനയിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു.പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് ബേഗ്, പഠനോപകരണങ്ങൾ നല്കി.പ്രമുഖ വാഗ്മിയും റീട്ടയേർഡ് ഹെഡ്മാസ്റ്ററൂമായ ശ്രീനിവാസൻ മാസ്റ്റർ പ്രവേശനോത്സവം സന്ദേശം നൽകി.വാർഡ് കൗൺസിലർ ശ്രീ കെ കെ ബാബൂ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എൽ എസ്സ് എസ് യുഎസ് എസ് എസ്എസ്എൽസി മീകച്ച വീജയികളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.പീടിഎ പ്രസിഡന്റ് ശ്രീ അനിൽ പള്ളിക്കണ്ടം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി.ശോഭ,എസ്എംസി ചെയർമാൻ ശ്രീ പ്രദീപൻ മരക്കാപ്പ്, മദർപിടിഎ പ്രസിഡന്റ് ശ്രീമതി വിനീത പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു.സ്കൂൾ അധ്യാപിക ശ്രീമതി മായ ടീച്ചർ കുട്ടികൾക്ക് പായസം നൽകി.സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം - ജൂൺ 5

മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽലോക പരിസ്ഥിതി ദിനം ഫലവൃക്ഷതൈകൾ നട്ട് കൊണ്ട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ നഗരസഭ കൗൺസിലർ കെ.കെ ബാബു അധ്യക്ഷനായി - കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി.വി ആർജിത, ഇക്കോ ക്ലബ്ബ് കൺവീനർ ശ്രീജ.പി.വേണുഗോപാലൻ, സീനിയർ അസിസ്റ്റൻറ് സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.തുടർന്ന് 50 പ്ലാവിൻതൈകൾ സിയാറത്തിങ്കര പള്ളി പരിസര o, പുറത്തേക്കെ വായനശാലയിലും കുട്ടികളുടെ വീടുകളിലും വച്ച് പിടിപ്പിച്ചു. പോസ്റ്റർ രചന, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.

സ്കൂളിലെ പരിസ്ഥിതി ദിനാചരണവീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക സമുദ്രദിനം(ജൂൺ 8) - കടൽക്കരയിലെ കുഞ്ഞുമക്കൾ മാതൃകയായി

ലോകസമുദ്രദിനത്തോടനുബന്ധിച്ച് കടലിന്റെ ജൈവ വൈവിധ്യത്തേയും കടലോര സസ്യത്തേയും അടുത്തറിഞ്ഞും കടലോരത്ത് വന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തും കടലോരം ശുചീകരിച്ചും കൊണ്ട് പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറി. പ്രസ്തുത ചടങ്ങ് പ്രഥമാധ്യാപകൻ രവീന്ദ്രൻ ഉദ്ഘാടനം ചെയതു. ദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വേണുഗോപാലൻ മാഷ് കുട്ടികൾക്ക് ക്ലാസ്സ് നല്കി.

വായനാദിനം, വായനാപക്ഷാചരണം ജൂൺ 19 മുതൽ

വായനാപക്ഷാചരണത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ വായനാപക്ഷാചരണ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്കാണ് വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകുന്നത്. പരിപാടികളുടെ  ഉദ്ഘാടനം  എഴുത്തുകാരി ഇന്ദു പനയാൽ നിർവ്വഹിച്ചു.   എസ് എം സി ചെയർമാൻ  പ്രദീപ് മരക്കാപ്പ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ,

എം പി ടി എ പ്രസിഡണ്ട് വിനീത പി, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ , സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ , നികേഷ് മാടായി, തങ്കമണി  എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും ചടങ്ങിൻ്റെ മാറ്റു കൂട്ടി. അമ്മവായനക്കുള്ള  പുസ്തക വിതരണം

എം പി ടി എ പ്രസിഡണ്ട് നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പിറന്നാൾ പുസ്തകം പ്രഥമാധ്യാപകൻ സ്വീകരിച്ചു.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി അവതരിപ്പിച്ച വടക്കിന്റെ സാഹിത്യതാരകങ്ങൾ എന്ന സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ പരിപാടിയിൽ നിന്നും:

1. ഗോവിന്ദ പൈ

2. പി വി കെ പനയാൽ

3. ടി ഉബൈദ് '

4. സി വി ബാലകൃഷ്ണൻ

5. ടി സുബ്രഹ്മണ്യൻ തിരുമുമ്പ്

6. കയ്യാർ കിഞ്ഞണ്ണറെ

7. മഹാകവി കുട്ടമത്ത്

8. പി കുഞ്ഞിരാമൻ നായർ

9. ഇ പി രാജഗോപാലൻ

10. വിദ്വാൻ പി കേളുനായർ

11. അംബികാസുതൻ മാങ്ങാട്

12. ഡോ. എഎം ശ്രീധരൻ

13. പി വി ഷാജികുമാർ

14.സന്തോഷ് ഏച്ചിക്കാനം

കുട്ടികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനോൽസവത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ വായന മത്സരം നടന്നു.നിർദേശിക്കപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. ഹൈസ്കൂളുകളിലെ മത്സരത്തിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ ആഗസ്ത് 17 ന് നടക്കുന്ന താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് ജില്ല, സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടക്കും. താലൂക്ക് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്ക് 3000, 2000, 1500 രൂപ, ജില്ല തലത്തിൽ യഥാക്രമം 10000, 5000, 4000 രൂപ, സംസ്ഥാന തലത്തിൽ 25000, 15000, 10000 രൂപ ക്യാഷ് അവാർഡുകളും പ്രശസ്തിപത്രത്തോടൊപ്പം  സമ്മാനമായി ലഭിക്കും.

     മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ നടന്ന മത്സരം പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം പ്രസിഡൻ്റ് കെ വി സുരേശൻ അധ്യക്ഷനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ ,ഗ്രന്ഥാലയം സെക്രട്ടറി പി വി മണി, എം സുകുമാരൻ, നികേഷ് മാടായി, പി തങ്കമണി, പി രാജേഷ്, കെ വി പുഷ്പരാജൻ, കെ സതീശൻ, സി മിനി എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21

മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ23/6/2025ന് യോഗദിനാചരണം നടന്നു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളെ ശാരീരികവും മാനസികവുമായ ഉന്നതിയിലെത്തിക്കാൻ യോഗയിലൂടെ സാധിക്കും. യോഗാചാര്യൻ ശ്രീ. അനിൽ മാസ്റ്റർ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യവും ചില വ്യായാമങ്ങളും പരിചയപ്പെടുത്തി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26

സ്കൂൾ സുരക്ഷ - ക്ലാസ്സ് സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂൾ വിദ്യാർത്ഥിക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. വൈദ്യുതസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കേണ്ട പൊതുവായ വിവരങ്ങളും അപകടങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനും മറ്റുള്ളവരെ രക്ഷിക്കാനും എന്തൊക്കെ ചെയ്യാമെന്ന പൊതു വിവരങ്ങളും വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിശദീകരിച്ചു കൊണ്ടുള്ള ബോധവത്ക്കരണ ക്ലാസിന് കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീ രമേഷ് ഒ വി , അസിസ്റ്റൻ്റ് എഞ്ചിനീയർ, ശ്രീ അജി എസ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ രവീന്ദ്രൻ കെ, പി ടി എ പ്രസിഡണ്ട് ശ്രീ അനിൽകുമാർ പള്ളിക്കണ്ടത്തിൽ, സീനിയർ അസിസ്റ്റൻ്റ് ശ്രീ സതീശൻ കെ സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജൻ കെ തുടങ്ങിയവർ സംബന്ധിച്ചു

ജൂലൈ 5 - ബഷീർ ദിനം ശ്രദ്ധേയമാക്കി ടീം മരക്കാപ്പ്

മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീറിനെ വരച്ചും രംഗാവിഷ്കാരം നടത്തിയും കഥാപാത്രങ്ങളായും  വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ രവീന്ദ്രൻ സർ ബഷീറിനെ കുറിച്ച് സംസാരിച്ചു. ശ്രീ.നി കേഷ് മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. കഥാപാത്രങ്ങളായി കുട്ടികൾ രംഗത്തെത്തിയത് ഹൃദ്യമായ അനുഭവമായി.

വീഡിയോ ഇവിടെ കാണാം

കുട്ടികൾക്ക് വെജിറ്റബ്ൾ ബിരിയാണി വിളമ്പി നൂൺ മീൽ കമ്മിറ്റി

സർക്കാറിന്റെ പുതിയ ഉച്ചഭക്ഷണ മെനു പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തന്നെ മരക്കാപ്പിലെ കുരുന്നുകൾ ബിരിയാണി രുചിച്ചു. വലിയ ആവേശത്തോടുകൂടി പോഷകസമൃദ്ധമായതും രുചികരമായതുമായ വെജിറ്റബ്ൾ ബിരിയാണി കഴിച്ചപ്പോൾ മരക്കാപ്പ് ദേശത്തിന്റെ തന്നെ വിശപ്പ് അടങ്ങുകയായിരുന്നു. തുടർന്നും വ്യത്യസ്തങ്ങളായ ഉച്ചഭക്ഷണ വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കുവാൻ തയ്യാറെടുക്കുകയാണ് ഉച്ചഭക്ഷണ കമ്മിറ്റി.

വീഡിയോ ഇവിടെ കാണാം

മരക്കാപ്പിലെ കുട്ടികൾ റേഡിയോ സ്റ്റാറുകളായി

മരക്കാപ്പിലെ കലാകാരന്മാർ റേഡിയോ ഫോർ യു 89.6 FM ലെ സ്റ്റാറുകളായത് സ്കൂളിന് അഭിമാനമായി. എന്റെ പാട്ട് എന്ന പരിപാടിയിൽ ഏഴാം തരത്തിലെ ആരാധ്യയുടെ പാട്ടുകൾ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരക്കാപ്പിലെ അഭിമാനതാരങ്ങൾ ഇതാ........

ഷഹിൻഷാ ബർമാസ് ജില്ലാ ഫുട്ബാൾ ടീമിലേക്ക്

ഒൻപതാം തരത്തിലെ ഷഹിൻഷാ ബർമാസ് എന്ന കുട്ടി കാസർഗോഡ് ജില്ലാ ഫുട്ബാൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് മരക്കാപ്പിന്റെ നെറുകെയിലെ ഒരു പൊൻതൂവലായി.

പ്രീ പ്രൈമറി കുട്ടികൾക്കായി മെമ്മറി ടെസ്റ്റ്

കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രത വളർത്തുന്നതിനും പ്രീ പ്രൈമറി കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് സംഘടുപ്പിച്ചു. ശ്രദ്ധേയമായ പ്രകടനമാണ് മരക്കാപ്പിന്റെ മക്കൾ കാഴ്ച്ച വെച്ചത്.

പ്രകടനം ഇവിടെ കാണാം

ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു

ജുലൈ 21 ചാന്ദ്രദിനം മരക്കാപ്പ് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയ ദിനത്തെ ഓർക്കാനും നമ്മുടെ ശാസ്ത്ര പുരോഗതിയെകുറിച്ച് അവബോധം സൃഷ്ടിക്കാനും കുച്ചികൾക്കായി ഒട്ടേറെ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു.

ചാന്ദ്രദിന വീഡിയോ 1

ചാന്ദ്രദിനവീഡിയോ 2

സബ്‍ജില്ലാതല അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ സികൂളിന് നേട്ടം

ഹൊസ്ദുർഗ്ഗ് ബി ആർ സി യിൽ വച്ച് നടന്ന അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ഫാത്തിമത്ത് നിദ എം സ്കൂളിന് അഭിമാനമായി

മഴക്കാലരോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

ജി.എഫ്.എച്ച്.എസ് മരക്കാപ്പ് കടപ്പുറം സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നാം തീയതി 2 മണിക്ക്  SSSSകുട്ടികൾക്ക് മഴക്കാല രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം ബോധവത്ക്കരണക്ലാസ് നടത്തി. വൈറൽ പനി ഡങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, H1N1 , എലിപ്പനി തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അത് പകരാനുള്ള കാരണങ്ങളും  രോഗലക്ഷണങ്ങളും ക്ലാസിൽ വിശദീകരിച്ചു. അസുഖം വന്നാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഡോക്ടറുടെ അടുക്കൽ എത്തേണ്ട കാര്യം കുട്ടികളെ ബോധ്യപ്പെടുത്തി. പല രോഗങ്ങൾക്കും ശുചിത്വമില്ലായ്മയാണ് കാരണമെന്നും അതിനാൽ വീടും പരിസരവും സ്കൂളും പരിസരവും അയൽ വീടുകളും മലിനജലം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹ്യ സേവനത്തിന് തയ്യാറായ നിങ്ങളെപ്പോലുള്ള കുട്ടികൾക്ക് നല്ല കാര്യങ്ങൾ ചെയ്ത് സമൂഹത്തെ രോഗവിമുക്തമാക്കാൻ കഴിയുമെന്നും കാഞ്ഞങ്ങാട് നഗരസഭ - ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിമിഷ എം.എം. പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അനിൽ പള്ളിക്കണ്ടത്തിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മസ്റ്റർ ശ്രീ. രവീന്ദ്രൻ, സീനിയർ അസിസ്റ്റൻ്റ് സതീശൻ, കോർഡിനേറ്റർ തങ്കമണി എന്നിവർ സംബന്ധിച്ചു. ലീഡർ അദ്നാൻ സ്വാഗതവും പി.ആർ.ഒ അനഘ നന്ദിയും രേഖപ്പെടുത്തി.

ജൂലൈ 26 - ലോക കണ്ടൽ ദിനാചരണം മാതൃകാപരമായി

കരയിലെ സസ്യങ്ങളേക്കാൾ അഞ്ചു മടങ്ങ് ശുദ്ധവായു നൽകുന്ന കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചും കണ്ടലിൻ്റെ തോഴൻ പി വി ദിവാകരനിൽ നിന്ന് കണ്ടൽ മാഹാത്മ്യം തൊട്ടറിഞ്ഞും കുട്ടിക്കൂട്ടം .മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ലോക കണ്ടൽ ദിനാചരണത്തിൻ്റെ ഭാഗമായി അഴിത്തല തടാകക്കരയിൽ കുട്ടികൾ ഒത്തുചേർന്നത്. തീരദേശ പൊലീസ് സ്റ്റേഷന് പിൻവശത്തെ തടാകത്തിൽ ഭ്രാന്തൻ കണ്ടലുകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പി വി ദിവാകരൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.ഉപ്പട്ടി ക്കണ്ടലും ഭ്രാന്തൻ കണ്ടലും ചുള്ളിക്കണ്ടലും ഉപ്പട്ടിക്കണ്ടലിൻ്റെ ശ്വസന വേരുകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മൂന്നു ലക്ഷത്തോളം കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ച് പതിമൂന്നോളം പുരസ്കാരങ്ങൾ ലഭിച്ച ദിവാകരനുമായി കുട്ടികൾ പാരിസ്ഥിതികാനുഭവങ്ങൾ ചോദിച്ചറിഞ്ഞു.

   സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ അധ്യക്ഷനായി. അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ  സുനീഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ കെ സുനിൽ, പി ജോഷിത്ത്, സീനിയർ അസിസ്റ്റൻറ് കെ സതീശൻ, സീഡ് ക്ലബ് കൺവീനർ കെ ശ്രീജ, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ അംബികാസുതൻ മാഷിന് മരക്കാപ്പിന്റെ ആദരം

"ജീവിതത്തിൽ എഴുതരുതെന്ന് ആഗ്രഹിച്ച നോവലാണ് 'എൻമകജെ'. എൻഡോസൾഫാൻ ദുരിതബാധിതരർക്കു വേണ്ടി സമരപ്പന്തലിലെത്തി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, അവർക്ക് കലവറയില്ലാതെ സഹായങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾക്ക് പകർന്നു കിട്ടിയ ആത്മവിശ്വാസം എഴുതാനുള്ള വലിയ പ്രേരണയായി " എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു.അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുമായി മുഖാമുഖം ,ആദരം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മൺമറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ 14 സാഹിത്യകാരൻമാരെക്കുറിച്ച് കുട്ടികൾ തയാറാക്കിയ വീഡിയോകളുടെ പ്രകാശനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

       പിടിഎ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ അംബികാ സുതൻ മാങ്ങാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, വികസന സമിതി ചെയർമാൻ പി എൻ മുഹമ്മദ്കുഞ്ഞി, മദർ പി ടി എ പ്രസിഡന്റ് പി വിനീത, പി ടി എ വൈസ് പ്രസിഡന്റ് ടി വി പ്രശാന്ത്, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ, പി വേണുഗോപാലൻ, നികേഷ് മാടായി, പി തങ്കമണി, പി പി സുരേഷ്, പി രാജേഷ് എന്നിവർ സംസാരിച്ചു.

മാധ്യമ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളിൽ ജനാധിപത്യബോധം വളർത്തി - സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതു തെരെഞ്ഞെടുപ്പിന്റെ അതേ പ്രാധാന്യത്തോടെ സ്കൂളിൽ നടത്തി. ഓരോ ക്ലാസ്സിലെയും പ്രതിനിധികളെ വളരെ അച്ചടക്കത്തോടെയും ജനാധിപത്യ ബോധത്തോടെയും ആണ് കുട്ടികൾ തെരെഞ്ഞെടുത്തത്. പോളിങ് ഓഫീസർമാരും പ്രിസൈഡിങ് ഓഫീസറും എല്ലാം കുട്ടികൾ തന്നെ ആയിരുന്നു.

സ്കൂൾ തല പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു

സ്കൂൾതല പ്രവൃത്തി പരിചയ മേള വളരെ വിപുലമായ രീതിയിൽ ആഗസ്റ്റ് 12 ന് നടത്തി. മത്സര ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തുകയും അവർക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ ഹെഡ് മാസ്റ്റർ രവീന്ദ്രൻ വിതരണം ചെയ്യുകയും ചെയ്തു .ഒന്നാം സ്ഥാനക്കാരായ കുട്ടികൾക്ക്  സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം രമ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

79ാം സ്വാതന്ത്ര്യ ദിനം അവിസ്മരണീയമാക്കി മരക്കാപ്പിലെ കുട്ടികൾ

രാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കി മരക്കാപ്പിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ പ്രഥമാധ്യാപകൻ ശ്രീ രവീന്ദ്രൻ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങളും സ്വാതന്ത്ര്യ സ്മൃതിയുണർത്തുന്ന വിവിധ പരിപാടുകളും നടന്നു. പല്ലവ് പ്രശാന്ത് മഹാത്മാ ഗാന്ധിയുടെ വേഷമണിഞ്ഞ് കൂട്ടുകാരെയും കൂട്ടി നടത്തിയ ദണ്ഡി യാത്ര കൂടിയായപ്പോൾ ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് പതിന്മടങ്ങ് വർദ്ധിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ കെ കെ ബാബു, പി ടി എ പ്രസിഡണ്ട് ശ്രീ അനിൽ കുമാർ പള്ളിക്കണ്ടം, എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് മരക്കാപ്പ്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി വിനീത , മറ്റു പി ടി എ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വച്ച് സ്കൂളിന് പരിസരത്തെ മികച്ച കർഷകർ ആയ ശ്രീ ടി അഷ്റഫ്, ശ്രീമതി എം ചന്ദിക, ശ്രീമതി ടി കല്യാണി എന്നിവരെ ആദരിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക വീഡിയോ 1

വീഡിയോ 2

വീഡിയോ 3

നാട്ടുമാവിന്റെ മാധുര്യം നിറയ്ക്കാൻ മരക്കാപ്പ് കടപ്പുറത്തെ കുട്ടികൾ

നാട്ടുമാവുകൾ കുറ്റിയറ്റു പോകുമ്പോൾ, നാട്ടുമാവിൻ മധുരം തിരികെ പിടിക്കാൻ കുട്ടിക്കൂട്ടം .മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് കേരളത്തിലെ നാട്ടുമാവുകളിൽ മുൻനിരക്കാരനായ 'ചന്ദ്രക്കാരൻ' എന്ന ഇനത്തിൻ്റെ എഴുപത് തൈകൾ വിതരണം ചെയ്തത്.

      മധുരവും നേർത്ത പുളിയുമുള്ള ചന്ദ്രക്കാരൻ്റെ പേരിലെ സൂചന പോലെ പൂർണചന്ദ്രൻ്റെ വട്ടത്തിലുള്ളതാണ് മാങ്ങ .നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ മാവിൻതൈകൾ വീട്ടുമുറ്റത്ത് മുളപ്പിച്ചെടുത്തത് സീഡ് ക്ലബ്ബ് കോഡിനേറ്ററായ കെ ശ്രീജയാണ്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായി ഇനി മരക്കാപ്പ് കടപ്പുറത്തെ വീട്ടുമുറ്റങ്ങളിൽ ചന്ദ്രക്കാരനെ നട്ടുവളർത്താനുള്ള ഒരുക്കത്തിലാണ് കുട്ടികൾ.

     പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. കെ ശ്രീജ, കെ പുഷ്പരാജൻ, നികേഷ് മാടായി, പി പി സുരേഷ് ,പി സുരേഷ്, പി തങ്കമണി, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

കർഷകദിനത്തോടനുബന്ധിച്ച് പച്ചക്കറി കൃഷി ആരംഭിച്ചു

ശ്രീജ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി ഒരു സംസ്കാരം ആയി വളരുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ കുട്ടികളുടെ പങ്കാളിത്തം മാതൃകാപരമാണ്. ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു.

ഹൊസ്ദുർഗ്ഗ് ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ഉള്ള ശാസ്ത്രമേളയ്ക്ക് പ്രാദേശിക സംഘാടകസമിതി രൂപീകരിച്ചു

ഒക്ടോബർ 18ന് മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രമേള വിജയിപ്പിക്കുന്നതിന് പ്രാദേശിക  സംഘാടക സമിതി രൂപീകരിച്ചു.മുൻ പ്രഥമാധ്യാപകൻ ഒ അമ്പാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായിരുന്നു. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻ വിശദീകരിച്ചു.കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ നജ്മ റാഫി, നീലേശ്വരം നഗരസഭ കൗൺസിലർമാരായ വിനു നിലാവ്, കെ വി ശശികുമാർ ,പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ,പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി ,പി വിനീത, കെ സതീശൻ, നികേഷ് മാടായി,കെ പുഷ്പരാജൻഎന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: നഗരസഭ കൗൺസിലർ കെ കെ ബാബു (ചെയർമാൻ), അനിൽകുമാർ പള്ളിക്കണ്ടം (വർക്കിംഗ് ചെയർമാൻ), കെ രവീന്ദ്രൻ (കൺവീനർ)

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ദ്വിദിന ക്യാംപ് ശ്രദ്ധേയമായി

സ്നേഹാലയത്തിൽ കരുണ ചൊരിഞ്ഞ് മരക്കാപ്പിലെ കുട്ടികൾ

നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കുട്ടികളുടെ കനിവിൻ്റെ സ്നേഹസ്പർശമേറ്റുവാങ്ങി അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾ.മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് മാനസിക വൈഷമ്യം നേരിടുന്നവർക്കായി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രമായ സ്നേഹാലയം കുട്ടികൾ സന്ദർശിച്ച് കാരുണ്യത്തിൻ്റെ ഉദാരത ചൊരിഞ്ഞത്.

     കാരുണ്യയാത്രയുമായി സ്നേഹാലയത്തിലെത്തിയ കുട്ടികൾ പതിനായിരം രൂപയുടെ അരിയും ധാന്യങ്ങളും 80 കിലോ പഞ്ചസാരയും മുന്നൂറോളം കുളി സോപ്പുകളും ഇരുന്നൂറോളം വാഷിങ്ങ് സോപ്പുകളും സോപ്പ് പൊടി, ബ്രഷ്, പേസ്റ്റ്, വസ്ത്രങ്ങൾ,  ബെഡ്ഷീറ്റ്, ഹാൻ്റ് വാഷ്, ഡിഷ് വാഷ്, ടവ്വൽ തുടങ്ങിയ സാധനങ്ങളാണ് അന്തേവാസികൾക്ക് നൽകിയത്. മനസ്സിൻ്റെ താളം തെറ്റിയ 195 പുരുഷ അന്തേവാസികളുള്ള സ്നേഹാലയത്തിലുള്ളവരെ രോഗം ഭേദമായാൽ വീട്ടുകാർ വന്ന് തിരികെ കൊണ്ടുപോവുകയാണ് പതിവ്.ഇവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമാണ്.

      സ്നേഹാലയത്തിലെ ഫാദർ ഈശോ ദാസ് പ്രഥമാധ്യാപകൻ കെ രവീന്ദ്രനിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.പി ടി എ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.മദർ പി ടി എ പ്രസിഡൻ്റ് പി വിനീത,ഫോർ എസ് കോഡിനേറ്റർ പി തങ്കമണി, എന്നിവർ സംസാരിച്ചു.

വീഡിയോ ഇവിടെ കാണാം - ഒന്നാം ദിവസം

രണ്ടാം ദിവസം

2025 ലെ ഓണാഘോഷം ഗംഭീരമായി

ഓണസദ്യയും ഓണക്കളികളും പൂക്കളങ്ങളും മരക്കാപ്പിലെ കുഞ്ഞുമക്കളെ ആഹ്ലാദഭരിതരാക്കി. "മാനുഷരെല്ലാരും ഒന്നുപോലെ" എന്ന സന്ദേശം അന്വർത്ഥമാക്കിയുള്ള ഓണാഘോഷം മരക്കാപ്പിനെ പുളകമണിയിച്ചു. കുട്ടികൾക്കായി ഗംഭീര ഓണസദ്യയും ഒരുക്കി.

വീഡിയോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ 2

ജുനൈദിന്റെ ഓർമ്മക്കുറിപ്പുകൾ - പൂർവ്വ വിദ്യാർത്ഥികളിൽ ഗൃഹാതുരത്വം ഉണർത്തി

മരക്കാപ്പിന് പുതിയ കിഫ്ബി കെട്ടിടമുയരുന്നു...

ഓർമ്മകളുടെ കടലിരമ്പം തീർത്ത പഴയ കെട്ടിടം ഓർമ്മകളിലേക്ക്.....

1983. ൽ ആണ്  JK കൃഷ്ണൻ മാസ്റ്റർ gfup സ്കുളിൽ ഹെഡ് മാസ്റ്റർ ആയി വരുന്നത്.10 വർഷം അദ്ദേഹം നമ്മുടെ സ്കുളിൽ സേവനം അനുഷ്ഠിച്ചു.1993 മാർച്ച്‌ മാസം റിട്ടയർ ചെയ്തു..

Gfup സ്കുൾ അന്ന് റോഡിനു പടിഞ്ഞാറു വശം

സ്‌കൂളിലേക്കായി പ്രതേക വഴി ഒന്നുമില്ല.സ്‌കൂളിന്റെ അടുത്തായിരുന്നു കുഞ്ഞിരാമൻ മാസ്റ്ററുടെ വീടും.വളഞ്ഞ വാതുക്കൽ എന്നവരുടെ വീടും.അച്ചുവേട്ടന്റെ പീടികയുടെ അടുത്ത് നിന്നും എളുപ്പവഴിയായി വളഞ്ഞ വാതുക്കൽ അവരുടെ വീടിന്റെ മുന്നിലൂടെ തൈകടപുരം ഭാഗത്തു നിന്നും വരുന്നവർ

സ്‌കൂളിലേക്ക് വരുന്നത്.

വടക്കു നിന്നും വരുന്നവർ പീയുണ് മഹ്മൂദിച്ചന്റെ വീടിന്റെ മുന്നിലൂടെ സ്‌കൂളിലേക്ക് വരും.

സ്‌കൂളിന്റെ നേരെ കിഴക്ക് വശം റോഡിന്ന് അരികലായി ഓടിട്ട വായനശാല.

കിണറും അതിനോട് ചേർന്ന് വെളുത്ത കുമ്മായം പൂശിയ ചുമരും ഓടിട്ട വെളുത്ത കെട്ടിടം.

വടക്കു ഭാഗം സ്റ്റാഫ്‌ റൂം.തെക്കേ അറ്റം ഹെഡ് മാസ്റ്റർ റൂം.മെയിൻ ഹാളിന്റെ നടുവിലൂടെ നേരെ പടിഞ്ഞാറുഭാഗത് പ്രേവേശിച്ചാൽ വെളുത്ത പൂഴിയും നടുവിൽ വലിയ ആൽ മരവും അതിന്റ അടുത്ത് ദണ്ഡൻ ക്ഷേത്രവും.ഇരു വശങ്ങളിലായി ഓല മേഞ്ഞ ക്ലാസ്സ്‌ റൂം വടക്കു ഭാഗം പനയുടെ അടുത്തായി  ഇപ്പോൾ പൊളിക്കാൻ പോകുന്ന ഓടിട്ട ക്ലാസ്സ്‌ റൂമും അസം ബ്ലി കൂടുന്ന സ്ഥലത്തോട് ചേർന്നുള്ള ഓടിട്ട ക്ലാസ്സ്‌ റൂമും എന്നിങ്ങനെ അടങ്ങിയതായിരുന്നു നമ്മുടെ സ്കുൾ.

വളഞ്ഞ വാതുക്കൽ അവരുടെ വീടിനോട് പിറക് വശ ത്തായിരുന്നു ഓല മേഞ്ഞ കഞ്ഞിപ്പുര.അന്ന് കഞ്ഞി ഉണ്ടാക്കിയിരുന്നത് ചിരു ത എന്ന പേരുള്ള വരായിരുന്നു.ബുക്ക്‌ ഡി പ്പോ യും കഞ്ഞിക്കുള്ള അരിയും ചെറുപയറും സൂക്ഷിക്കുന്നത് വായന ശാലയിലെ ഒരു റൂമിൽ ആയിരുന്നു.അമ്പുഞ്ഞി മാഷിനായിരുന്നു ബുക്കിന്റെ ചുമതല.

1991. മെയിൻ ഹാൾ ഓടിട്ട

ക്ലാസ്സ്‌ റൂം കാലം പഴക്കം ചെന്ന് പൊളിയാറായ അവസ്ഥ ആയിരുന്നു.7 A.7 ബി. ക്ലാസ്സ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.ആ സമയം

മഴക്കാലത്തു ചോർച്ച മൂലം സ്കുൾ കുറച്ചു ഡിവിഷൻ.സിയാരാത്തിങ്കര മദ്രസയിൽ (പഴയ ഓടിട്ട)

പ്രവർത്തിച്ചിരുന്നു.അസം ബ്ലി കൂടുന്ന കൊടിമരത്തിന്റെ അടുത്ത 2 ക്ലാസ്സ് മുറികൾ.ഉണ്ടായിരുന്നു.1 ക്ലാസ്സ് 2ാം ക്ലാസും.

ഇപ്പോൾ പൊളിക്കാൻ പോകുന്ന ഓടിട്ട ആ ക്ലാസ്സിലാണ് 3 ആം ക്ലാസും

6ആം ക്ലാസും ഉണ്ടായിരുന്നത്.7 ആം ക്ലാസ്സ് ഓലമേഞ്ഞ ഷെഡിൽ ആയിരുന്നു.5 ഡിവിഷൻ.abcde.എന്നിങ്ങനെ ആയിരുന്നു 5 6 7 ക്ലാസുകൾ.കാരണം.തൈക്ടപ്പുറം VGM.കടിഞ്ഞിമൂല gwlps.

പുഞ്ചാവി LP സ്കുൾ.ഇവിടുന്നൊക്കെ

LP സ്കുൾ കഴിഞ്ഞാൽ

പിന്നെ ആശ്രയിച്ചിരിക്കുന്നത് നമ്മുടെ സ്കുൾ ആണ്.അതുകൊണ്ടാണ് 5 6 7 ക്ലാസുകൾ ഡിവിഷൻ കൂടുന്നത്..

JK മാഷ് റിട്ടയർ ആയതിനു ശേഷം.ഗംഗാ ധരൻ എന്ന അദ്ധ്യാപകൻ ഹെഡ് മാസ്റ്റർ ആയി വന്ന്.  അദ്ദേഹം ഒരുമാസമൊ രണ്ട് മാസമോ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു.

അതിനു ശേഷമാണു രാധ കൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി വരുന്നത്.

അദ്ദേഹം വരുമ്പോൾ സ്‌കൂളിന്റെ ഓടിട്ട മെയിൻ ക്ലാസ്സ് ഏകദേശം പൊളിക്കേണ്ട അവസ്ഥയിൽ ആയിരുന്നു.

വിദ്യാർത്ഥികളുടെ ബാഹു ല്ല്യം കാരണം ഒരു ഡിവിഷൻ കുറച്ചു.മറ്റു ഡിവിഷനിൽ കുറച്ചു കുറച്ചായി കുട്ടികളെ മാറ്റി.

ഷിഫ്റ്റ്‌ സമ്പ്രദായം കുറച്ചു കാലത്തേക്ക് കൊണ്ടുവന്നു.

1234 ക്ലാസുകൾ.രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും  5 6 7  ക്ലാസുകൾ

1.30 മുതൽ 5 മണിവരെയും കുറച്ചു മാസങ്ങൾ ഇങ്ങനെ ഉണ്ടായി.

ഈ സമയം ഹെഡ് മാസ്റ്റരുടെ ഓഫീസ് പുതുക്കി പണിത വായന ശാലയുടെ പിറക് വശത്തായി പ്രവർത്തിച്ചു.

സാമ്പത്തികമായി വളരെ

നല്ല സ്ഥിതി ആയിരുന്നില്ല അന്ന്.    വികസന കമ്മിറ്റിയും PTA കമ്മിറ്റിയൊക്കെ  ആദ്യമായി രൂപീകരിക്കുന്നത് രാധ കൃഷ്ണൻ മാസ്റ്റർ വന്നതിനു ശേഷമാണു.

സ്‌കൂളിന് നല്ല കെട്ടിടം വരണം എന്ന ഉദ്ദേശത്തോടെ.ധന സഹായം ആവശ്യത്തിന് 1995 ജനുവരി 26 നു ടികെറ്റ് വെച്ച് കിഴക്ക് വശം കണ്ടത്തിൽ ജോയ് പീറ്ററുടെ ഗാനമേള നടത്തി.

ജന ബഹുല്യം കൊണ്ട് ഗാനമേള ഹിറ്റായി.മുക്കാല മുക്കാബുല.ബോംബെ സിനിമയിലെ ഹമ്മ ഹമ്മ പാട്ടുകൾ പാടി ജോയ് പീറ്റർ നിറഞ്ഞഞാടി ആദ്യമായിട്ടാണ് അങ്ങനെ ഒരു ഗാനമേള നമ്മുടെ നാട്ടിൽ നടക്കുന്നത്.

തുടർന്ന് ഹെഡ് മാസ്റ്റരുടെ ഓഫീസ് കെട്ടിടം നിർമിക്കുകയും ( ഇന്നത്തെ വിത്ത് പേന നിർമാണ കേന്ദ്രം ) ചെയ്തത്.അത് വരെ വായന ശാല യോട് ചേർന്നാണ് നമ്മുടെ സ്‌കൂളിന്റെ ഓഫിസ് ഹെഡ് മാസ്റ്റർ റൂം പ്രവർത്തിച്ചിരുന്നത്.

നമ്മുടെ സ്‌കൂളിന്റെ ഇന്നത്തെ ഈ നിലയിൽ എത്താൻ ഒരുപാട് ആൾക്കാരുടെ ത്യാഗം ഇതിനു പിന്നിൽ ഉണ്ട്.

ഞാൻ ഇവിടെ കുറിച്ചത് 1988 മുതൽ 1995 വരെ സ്കുളിൽ പഠിച്ച സമയത്തെ കാര്യങ്ങൾ ആണ്.

അതിനു മുൻപുള്ള ചരിത്രം അറിയുന്നവർ ഒരുപാട് പേരുണ്ട്.

ഞാൻ പഠിക്കുമ്പോൾ പീയൂൺ ആയി ഉണ്ടായിരുന്നത് മഹ്മൂദിച്ച ആയിരുന്നു.അതുപോലെ അബൂബക്കർ ചാന്റെ ഒലിച്ച മിട്ടായി മുതൽ പെന്ന്.പെൻസിൽ.നോട്ബുക്.കിട്ടുന്ന ഇന്റർവെൽ സമയത്തും രാവിലെ സ്കുൾ തുടങ്ങുന്നതിനു മുൻപ്.ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള നിലത്തു ഷീറ്റ് വിരിച്ചു അതിൽ നിറയെ സാധനങ്ങൾ ഒക്കെ വെച്ച് കച്ചവടം ചെയ്യുന്ന സ്റ്റേഷനറി.

അച്ചുവേട്ടന്റെ പീടിക.

Love birds.aqariyum.പൂന്തോട്ടം.

കോഴിവളർത്തൽ.വൈവിദ്യങ്ങൾ നിറഞ്ഞ അച്ചുവേട്ടന്റെ പീടിക.

ബാലാജിയുടെ ഐസ് വില്പന.പാൽ ഐസും.സേമിയ ഐസും

കൊട്ട ഐസും വിൽക്കുന്ന ബാലാജി.

അങ്ങനെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച  സ്കുൾ.GFUPS. മരക്കാപ്പു കടപ്പുറം.ഇന്ന് GFHS മരക്കാപ്പു കടപ്പുറം

തത്കാലം നിർത്തുന്നു..

ജുനൈദ് പൂർവ വിദ്യാർത്ഥി.

(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീ ജുനൈദ് തന്റെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ)

പ്രീ പ്രൈമറി ക്ലാസ്സുകളിലേക്ക് ഓർമ്മക്കൂടാരത്തിന്റെ ഫർണ്ണിച്ചർ വിതരണം ചെയ്തു

1997-98 ഏഴാം തരം ബാച്ച് "ഓർമ്മക്കൂടാരം" സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്കായി ഫർണ്ണിച്ചർ വിതരണം ചെയ്തു. സെപ്റ്റംബർ ആറാം തീയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് വികസനസമിതി ചെയർ പെഴ്സൺ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് കുട്ടികൾക്ക് ആവേശമായി

മരക്കാപ്പ് കടപ്പുറം ഗവ:ഹൈസ്കൂളിൽ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടന്നു.

9/9/2025 ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ബാബു എൻ കെ ക്ലാസ് എടുത്തു.

ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ക്യാമ്പിൽ വിശദീകരിച്ചു.

അനിമേഷൻ റോബോട്ടിക്സ് എന്നിവയും കുട്ടികളെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.

മാലിന്യമുക്ത ക്യാംപസ് - മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീജ ടീച്ചർക്ക് ആദരം

സ്കൂൾ ക്യാപസ് മാലിന്യമുക്തമാക്കുവാൻ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീജ ടീച്ചറെ സ്കൂൾ അസംബ്ലിയിൽ വച്ച് ആദരിച്ചു. മാതൃഭൂമിയും ഓർക്കല ഈസ്റ്റേണു സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് 2.0 പരിപാടിയിൽ മികച്ച സ്കൂളായി മരക്കാപ്പ് ഹൈസ്കൂളിനെ തെരെഞ്ഞെടുത്തത് ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്. ചടങ്ങിൽ വച്ച് ഓണാഘോഷ മത്സരങ്ങളിൽ മികച്ചവയായി തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ്സുകൾക്ക് ഉപഹാരങ്ങളും നൽകി.

ഒന്നാം പാദവാർഷിക പരീക്ഷ വിശകലനം - ക്ലാസ്സ് പി ടി എ 12/09/2025 ന് സംഘടിപ്പിച്ചു

ഒന്നാം പാദവാർഷിക മൂല്യനിർണ്ണയം സമയബന്ധിതമായി പൂർത്തീകരിച്ചു. ഫലവിശകലനത്തിനായി മുഴുവൻ ക്ലാസ്സുകളുടെയും ക്ലാസ്സ് പി ടി എ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പൊതുചടങ്ങിന് ശേഷം രക്ഷിതാക്കൾ അവരവരുടെ കുട്ടികൾ പഠിക്കുന്ന ക്ലാസ്സിലേക്ക് പോവുകയും കുട്ടികളുടെ പരീക്ഷാ ഫലം വിശകലന് ചെയ്യുകയും ചെയ്തു.

സൈബർ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു

സൈബറിടത്തെ ചതിക്കുഴികൾ ഓർമപ്പെടുത്തി, സൈബർ ലോകത്തെ മഹാവിസ്മയത്തെ മനുഷ്യനന്മയിലേക്ക് നയിക്കാനും വിജ്ഞാന സമ്പാദനത്തിനുമായി ഉപയോഗപ്പെടുത്തണമെന്നുമുള്ള ആഹ്വാനവുമായി മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്. തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കുമാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസെടുത്തു. മദർ പി ടി എ പ്രസിഡൻ്റ് പി വിനീത അധ്യക്ഷയായിരുന്നു. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ജോഷിത്ത്, സുനിൽ, എഎസ്ഐ  ടി പി രാമചന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി , കെ സതീശൻ,കെ പുഷ്പരാജൻ എന്നിവർ സംസാരിച്ചു.

2025-26 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 11, 19 തീയ്യതികളിലായി നടന്നു

എൽ പി വിഭാഗം കായികമേള സെപ്റ്റംബർ 11 നും യുപി, ഹൈസ്കൂൾ വിഭാഗം കായികമേള സെപ്റ്റംബർ 19 നും പ്രൗഢഗംഭീരമായി നടന്നു. സ്വന്തമായി സ്കൂൾ ഗ്രൗണ്ടിന്റെ അഭാവം മൂലം സമീപത്തെ കടിഞ്ഞിമൂല ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ചാണ് മേള സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ, സ്റ്റാഫ്, എസ് എം സി, വികസനസമിതി തുടങ്ങി എല്ലാകമ്മിറ്റികളും ഒത്തൊരുമിച്ച് നമ്മുടെ കുട്ടികൾക്ക് വേണ്ടി പ്രയത്നിച്ചു. കായികമായി ഏറെ മുന്നിൽ എത്താൻ കഴിയുന്ന ഓട്ടേറെ കുട്ടികൾ മരക്കാപ്പിൽ ഉണ്ട്.

സ്കൂൾ കലോത്സവം വർണ്ണശബളമായി.

സെപ്റ്റംബർ 23, 24 തീയ്യതികളിലായി നടന്ന സ്കൂൾ കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നാടക നടിയും ആയ ശ്രീമതി കാർത്ത്യായനി ഉൽഘാടനം ചെയ്തു.

ഒരു കാലത്ത് നാടകവേദിയിൽ നിറഞ്ഞുനിന്ന അഭിനേതാവ് സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടകയായെത്തി. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടകയായത് വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ആദ്യകാല നാടക നടിയുമായ കെ വി കാർത്യായനിയായിരുന്നു. ആകാശവാണിയിലുൾപ്പെടെ അഞ്ഞൂറോളം വ്യത്യസ്ത നാടകങ്ങളിൽ അഭിനയചാതുരി തെളിയിച്ച് അരങ്ങിനെ സമ്പന്നമാക്കിയ കാർത്യായനി അനന്തം പള്ളയിലാണ് താമസം. റേഡിയോ നാടകത്തിലെ അതികായനായ ഖാൻ കാവിലിനോടൊപ്പവും അഭിനയിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, എസ് എം സി ചെയർമാൻ പ്രദീപ് മരക്കാപ്പ്, നെയ്തൽ ലെക് ഷോർ പാർക്ക് മാനേജർ  കെ രാജേന്ദ്രകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് ഷാഫി സിയാറത്തിങ്കര ,

മദർ പി ടി എ പ്രസിഡൻ്റ് പി വിനീത, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ,

സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ, കൺവീനർ നിഷ രാജീവ് എന്നിവർ സംസാരിച്ചു.

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ചിത്ര പ്രദർശനം നടന്നു

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് കാസർകോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.കൗതുകവും അറിവുകളും നിറയ്ക്കുന്ന വൈവിധ്യമാർന്ന  സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള  ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ പി എൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ,മദർ പിടിഎ പ്രസിഡൻ്റ് പി വിനീത,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ആർ ബിനു , നാരായണൻ നായ്ക്ക്, ബീറ്റ് ഓഫീസർമാരായ ബി രഞ്ജിത്ത്,ലിജോ സെബാസ്റ്റ്യൻ,സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ,ഇക്കോ ക്ലബ്ബ് കൺവീനർ കെ ശ്രീജ, പി വേണു ഗോപാലൻ എന്നിവർ സംസാരിച്ചു.

സബ്‍ജില്ലാ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിച്ച് മരക്കാപ്പ് ടീം

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേള ശ്രദ്ധേമായി. രണ്ടുനാൾ നീണ്ട ശാസ്ത്രമേളയെ വരവേൽക്കാൻ നാടൊന്നാകെ ആഘോഷത്തിമിർപ്പോടെ ഒത്തുചേർന്നത്. കടലോരത്തെ വിദ്യാലയത്തിൽ നടക്കുന്ന ശാസ്ത്രമേളയിൽ പ്രതിഭകളുടെ മിന്നലാട്ടം ദൃശ്യമായി. പുതിയ കാലത്തോടൊപ്പം ചേർന്നു നിന്ന് ശാസ്ത്രത്തിലൂടെ അദ്ഭുതവിസ്മയങ്ങൾ രചിക്കാൻ പര്യാപ്തമാണ് പുതിയ തലമുറയെന്ന് വിളിച്ചോതുന്നതായിരുന്നു ശാസ്ത്രമേള.

മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ ടി മേളയും കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. മേള ഒക്ടേബർ 16, 17 തീയ്യതികളിലാണ് നടന്നത്.

വീ‍ഡിയോ ഇവിടെ കാണാം

ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി അദ്‍നാൻ

പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാനതല ഐ ടി മേളയിൽ പത്താം തരത്തിലെ കെ മുഹമ്മദ് അദ്‍നാൻ അനിമേഷനിൽ എ ഗ്രേഡ് നേടി മരക്കാപ്പിന്റെ നെറുകെയിൽ ഒരു പൊൻതൂവൽ കുടി ചേർത്തു. അദ്‍നാന് അഭിനന്ദനങ്ങൾ.

സബ്‍ജില്ലാ കലോത്സവം - മികച്ച നേട്ടവുമായി ടീം മരക്കാപ്പ്

കോടോത്ത് അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാ കലോത്സവത്തിൽ മരക്കാപ്പ് സ്കൂളിന് മികച്ച നേട്ടം. അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരാകാൻ നമ്മുടെ പൊന്നോമനകൾക്ക് കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് റണ്ണർ അപ്പും ആയി. കുട്ടികൾ ട്രോഫിയുമായി ആഹ്ളാദ പ്രകടനം നടത്തി.

ജില്ലാ കറാട്ടെ ചാമ്പ്യൻഷിപ്പിൽ ശ്രീയയും അഭിനന്ദും യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങളഅ‍ നേടി

നവമ്പർ രണ്ടാം തീയ്യതി കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചൈനീസ് കെൻ-പോ കറാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് മൽസരത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീയ ഒന്നാം സ്ഥാനവും അഭിനന്ദ് മൂന്നാം സ്ഥാനവും നേടി. സ്കൂളിൽ പിടിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന കറാട്ടെ പരിശീലനം അർത്ഥവത്താകുന്നതിന് തെളിവാണ് ഈ വിജയങ്ങൾ.

പ്രൈമറി വിഭാഗം കുട്ടികൾക്കായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 17 ലാപ് ടോപ്പുകൾ അനുവദിച്ചത് അനുഗ്രഹമായി

എണ്ണുറിലധികം കുട്ടികൾ അധ്യയനം നടത്തുന്ന മരക്കാപ്പ് സ്കൂളിലെ പ്രൈമറി കുട്ടികളുടെ സ്വപ്നമായിരുന്നു കമ്പ്യൂട്ടർ ലാബ്. സ്വപ്നം സാക്ഷാൽക്കരിക്കാൻ കാഞ്ഞങ്ങാട് നഗരസഭ മികച്ച പിന്തുണ നൽകിയപ്പോൾ സ്കൂളിലെ രണ്ടാമത്തെ കമ്പ്യുട്ടർ ലാബ് സാർത്ഥകമാവുകയായിരുന്നു. മികച്ച രീതിയിൽ ഐ ടി പഠനം എല്ലാ ക്ലാസ്സുകളിലും ഉറപ്പുവരുത്തുവാൻ ഇതുമൂലം സാധിക്കുന്നു. ലാപ്‍ടോപ്പുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർ പെഴ്സൺ ശ്രീമതി സുജാത ടീച്ചർ നിർവ്വഹിച്ചു.

പുതിയ കമ്പ്യൂട്ടർ ലാബിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഉബൂണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്

കാഞ്ഞങ്ങാട് നഗരസഭ മരക്കാപ്പ്കടപ്പുറം ഗവ.ഫിഷറീസ്ഹൈസ്കൂളിൽ അനുവദിച്ച കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.പി ടി എ പ്രസിഡൻ്റ് ഒ വി ബാബു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻകെ രവീന്ദ്രൻഅധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ, എൻഷെഫീക്കത്ത്, കാവ്യകല്ലന്താട്ട്, ജ്യോതിലക്ഷ്മിഎന്നിവർ സംസാരിച്ചു.

എസ് എസ് കെ, എൽ പി വിഭാഗം കുട്ടികൾക്ക് കായിക പരിശീലന ഉപകരണങ്ങൾ അനുവദിച്ചു

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാരി ബാഗ് നിർമ്മാണ ശില്പശാല നടന്നു.

ശിശുദിനറാലിയും ശിശുദിനപരിപാടികളും

നവമ്പർ 14 ശിശുദിനത്തോടനുബന്ധിച്ച് ശിശുദിനറാലിയും അനുബന്ധ പരിപാടികളും സ്കൂളിൽ നടന്നു. കൃഷി ഒരു സംസ്കാരമായി വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഇക്കോ ക്ലബ്ബ് കുട്ടികൾക്കായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. ഇക്കോ ക്ലബ്ബ് കൺവീനർ ശ്രീജ ടീച്ചർ നേതൃത്വം നൽകി.

പ്രീപ്രൈമറി കിഡ്സ് ഒളിമ്പിക്സ് വേറിട്ട അനുഭവമായി

നവമ്പർ 20ന് നടന്ന പ്രീപ്രൈമറി കായികമേള കുട്ടികൾക്ക് ആവേശം പകർന്നു. ടീം സ്പിരിറ്റ് , ഐക്യം, സമാധാനം, സാഹോദര്യം, പരസ്പരസഹകരണം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ കുരുന്നുകളിൽ ഊട്ടിയുറപ്പിക്കുവാൻ ഒളിമ്പിക്സ് സഹായകമായി. സ്കൂൾ പിടിഎ പ്രസിഡന്റ് ഒ.വി.ബാബു കായിക മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദ്കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് വിനീത, ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ, വികസന സമിതി അംഗം ബാലൻ, സീനിയർ അസിസ്റ്റന്റ് സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുഷ്പ രാജൻ മാസ്റ്റർ നന്ദി പറഞ്ഞു.

മാധ്യമം പത്രം കുട്ടികൾക്കായി സ്പോൺസർ ചെയ്ത് പൂർവ്വ വിദ്യാർത്ഥി

മരക്കാപ്പിലെ കുട്ടികളിൽ വായനാശീലം ഊട്ടിയുറപ്പിക്കുന്നതിനായി മാധ്യമം പത്രം സ്പോൺസർ ചെയ്ത് പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ഗൾഫിൽ എഞ്ചിനീയറുമായ ശ്രീ മുഹമ്മദ് കുഞ്ഞി ടി കെ മാതൃകയായി. സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ദേഹം പത്രം കുട്ടികൾക്ക് കൈമാറി. വിവിധ മേഖലകളിൽ മികവു കാട്ടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി.

മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി മൻഹ മൻസൂറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ മികച്ച വിജയം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ പിടിഎ, മദർ പിടിഎ, സ്‌കൂൾ വികസന സമിതി, എസ്എംസി, സ്റ്റാഫ് കൗൺസിൽ തുടങ്ങിയവർ മൻഹയെ അഭിനന്ദിച്ചു. പടന്നക്കാട് സ്വദേശിനിയായ മൻഹ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.

കുട്ടികൾക്കായി വായനാ മൂല ഒരുങ്ങി