"സെന്റ് ജോസഫ് എൽ.പി.എസ് രണ്ടാംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
എല്ലാദിവസവും രാവിലെ 9 മണി മുതൽ 9:45 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പ്രത്യേക പരിശീലനം നൽകുന്നു.ഈ സമയം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഭാഷ, ഗണിതം ഇവയിൽ അടിസ്ഥാനശേഷി വികസിപ്പിക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ- മലയാളത്തിളക്കം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ കുട്ടികൾക്കും പത്രവായന നിർബന്ധമാക്കുകയും അസംബ്ലിയിൽ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എല്ലാ ആഴ്ചയിലും ക്വിസ് മത്സരങ്ങൾ -പത്രവാർത്ത ക്വിസ്, ഗണിത ക്വിസ്, ശാസ്ത്ര ക്വിസ്, കൈത്തിരി പുസ്തകം ക്വിസ് തുടങ്ങിയവ നടത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. ഇംഗ്ലീഷ് വായന മെച്ചപ്പെടുത്തുവാൻ വേണ്ടി മോറൽ സ്റ്റോറിസും ഇംഗ്ലീഷ് ബുക്സും ക്ലാസ്സ് ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് അധിക വായനയ്ക്കായി നൽകുന്നു. കുട്ടികളുടെ വായനാ നിലവാരം അനുസരിച്ച് പത്രം,ലൈബ്രറി പുസ്തകങ്ങൾ, റീഡിങ് കാർഡുകൾ ഇവ വായിക്കുന്നതിനായി പ്രത്യേക സമയം നൽകിയിരിക്കുന്നു. പിന്നോക്കകാർക്ക് പ്രത്യേക പിന്തുണ ഉറപ്പാക്കുന്നു. പ്രത്യേക നേട്ടങ്ങൾ മുൻനിർത്തി കുട്ടികൾക്ക് അസംബ്ലിയിൽ അവതരണത്തിന് അവസരം നൽകുന്നു. (ജില്ലകൾ,സംസ്ഥാനങ്ങൾ- തലസ്ഥാനങ്ങൾ, ഗുണന പട്ടിക,ഡയറി വായന). എല്ലാദിവസവും അസംബ്ലിയിൽ കടംകഥ, പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ഡയറി എഴുത്ത് നിർബന്ധമാക്കി എല്ലാ ദിവസവും അസംബ്ലിയിൽ വായിപ്പിച്ചുവരുന്നു. | |||
ഈ വർഷം സ്കൂൾ പത്രമായി '''ഡ്രീംസ് ഓഫ് രണ്ടാംകടവ്''' എന്ന പേരിൽ ആഴ്ചയിലൊരിക്കൽ വീതം പത്രം പ്രസിദ്ധീകരിക്കുന്നു. സ്കൂളിലെ കുട്ടികളുടെ നേട്ടങ്ങളും സ്കൂൾ വാർത്തകളും ഉൾപ്പെടുത്തിയ പത്രമാണിത്. ക്ലാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മാസികകൾ പ്രസിദ്ധീകരിച്ചു. | |||
പൊതുവായി ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||