"എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jobinkuruvila (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
Pgayathri (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
== ചുനങ്ങാട്==
== ചുനങ്ങാട്==


കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിനു സമീപത്തുള്ള ഒരു ഗ്രാമമാണ് ചുനങ്ങാട്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹൈന്ദവരും മുസ്ലീങ്ങളും ഉൾപ്പെടുന്ന ഇവിടെ വളരെ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ട്. ജന്മികളായിരുന്ന വെങ്ങാലിൽ കുടുംബം സ്ഥലത്തെ പ്രധാന മേനോൻ കുടുംബമാണ്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ശ്രീമതി ചുണങ്ങാട് കുഞ്ഞിക്കാവമ്മ ചുനങ്ങാട് ഗ്രാമത്തിലാണ് ആണ് ജനിച്ചത്. ശിവക്ഷേത്രം, കോട്ടേക്കാവ് ഭഗവതി ക്ഷേത്രം എന്നിവ ചുനങ്ങാട്ടെ പ്രധാന ക്ഷേത്രങ്ങളാണ്. [[പ്രമാണം:20254 SUNSET4.jpeg|Thumb|ചുനങ്ങാട്]]
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിനു സമീപത്തുള്ള ഒരു ഗ്രാമമാണ് ചുനങ്ങാട്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹൈന്ദവരും മുസ്ലീങ്ങളും ഉൾപ്പെടുന്ന ഇവിടെ വളരെ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ട്. ജന്മികളായിരുന്ന വെങ്ങാലിൽ കുടുംബം സ്ഥലത്തെ പ്രധാന മേനോൻ കുടുംബമാണ്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ശ്രീമതി ചുണങ്ങാട് കുഞ്ഞിക്കാവമ്മ ചുനങ്ങാട് ഗ്രാമത്തിലാണ് ആണ് ജനിച്ചത്. ശിവക്ഷേത്രം, കോട്ടേക്കാവ് ഭഗവതി ക്ഷേത്രം എന്നിവ ചുനങ്ങാട്ടെ പ്രധാന ക്ഷേത്രങ്ങളാണ്.
 
പഴയ വള്ളുവനാടു താലൂക്കിലെ ഏറ്റവും വലിയ അംശങ്ങളിൽ ഒന്നാണ് ചുനങ്ങാട്. ഏറ്റവും നല്ല മലയാളഭാഷ സംസാരിക്കുന്ന പ്രദേശമെന്ന് പുകൾപെറ്റ വള്ളുവനാടിൻ്റെ സാംസ്ക്കാരിക പാരമ്പര്യം ഈ പ്രദേശം നിലനിർത്തിപ്പോന്നിട്ടുണ്ട്. ഒറ്റപ്പാലം ടൗണിൽ നിന്നും ഉദ്ദേശം ഒരു നാഴിക വടക്കുനിന്നാരംഭിയ്ക്കുന്ന ചുനങ്ങാടിന്റെ വടക്കെ അതിർത്തി അനങ്ങൻമലയുടെ ഫലഭൂയിഷ്‌ഠമായ താഴ്വ‌രകളാണ്. വില്ലേജുകൾ പുനഃ സംഘടിപ്പിയ്ക്ക പ്പെട്ടപ്പോൾ ചുനങ്ങാട് അമ്പലപ്പാറ പഞ്ചായത്തിന്റെ ഭാഗമായിത്തീർന്നു.
 
വിദ്യാഭ്യാസ സാംസ്ക്‌കാരിക രംഗങ്ങളിൽ പുരാതനകാലം മുതൽക്കുതന്നെ ഈ പ്രദേശം പ്രശസ്തി നേടിയിരുന്നു. ഇവിടെയുള്ള കാഞ്ഞൂർ മനയും മുരിയത്ത് വാരിയവും ഇക്കാര്യത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. യശഃശരീരനായ മൂരിയത്ത് ശങ്കുണ്ണി വാരിയർ 1904 ൽ സ്ഥാപിച്ചതാണ് ഇന്ന് ശതാബ്‌ദി ആഘോഷി ക്കുന്ന എം.എസ്.വി.എം.യു.പി.സ്ക്കൂൾ. ആദ്യ കാലത്ത്, വാരിയത്തെ മുറ്റത്തുള്ള കൊയ്‌തു മെതിക്കുന്ന കൊട്ടിലിലായിരുന്നു സ്ക്കൂളിൻ്റെ പ്രവർത്തനം. 1910 ൽ സ്വന്തമായൊരു കെട്ടിടം ഇന്നത്തെ വളപ്പിൽത്തന്നെ തുടങ്ങി. കൂടെ ജനോപകാരപ്രദമായ ഒരു പോസ്റ്റോഫീസും ഉണ്ടായിരുന്നു. 1911 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. 1930 കളിൽ ഒരു കിലോമീറ്റർ കിഴക്കുമാറി, ക്രിസ്‌തീയ സന്ന്യാസിനിമാരുടെ മേൽനോട്ടത്തിൽ പ്രവർത്തി ച്ചിരുന്ന പെൺകുട്ടികൾക്കുമാത്രമുള്ള പ്രാഥമികവിദ്യാലയം പ്രവർത്തനം നിർത്തിയതോടെ അവിടെ പഠിച്ചിരുന്ന വിദ്യാർത്ഥിനികൾക്കുകൂടി ഇവിടെ പ്രവേശനം നൽകി സ്ക്കൂൾ വിപുലമാക്കി.
 
[[പ്രമാണം:20254 SUNSET4.jpeg|Thumb|ചുനങ്ങാട്]]


[[വർഗ്ഗം:20254]]
[[വർഗ്ഗം:20254]]
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:Ente Gramam]]