"പി.എച്ച്.എസ്.എസ്. പറളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 5-10= | |ആൺകുട്ടികളുടെ എണ്ണം 5-10=954 | ||
|പെൺകുട്ടികളുടെ എണ്ണം 5-10= | |പെൺകുട്ടികളുടെ എണ്ണം 5-10=773 | ||
|വിദ്യാർത്ഥികളുടെ എണ്ണം 5-10= | |വിദ്യാർത്ഥികളുടെ എണ്ണം 5-10=1727 | ||
|അദ്ധ്യാപകരുടെ എണ്ണം 5-10=62 | |അദ്ധ്യാപകരുടെ എണ്ണം 5-10=62 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=കിഷോർ കുമാർ | |പി.ടി.എ. പ്രസിഡണ്ട്=കിഷോർ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത .കെ | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത .കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 21069_schoolphoto.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 173: | വരി 173: | ||
*കരിയർ ഗൈഡൻസ് | *കരിയർ ഗൈഡൻസ് | ||
* എൻ .എസ്. എസ് | * എൻ .എസ്. എസ് | ||
* ലിറ്റിൽ കൈറ്റ്സ് | |||
* യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം | |||
| വരി 179: | വരി 181: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പി ഗിരിജ | പി ഗിരിജ | ||
പി കെ മോഹനൻ | പി കെ മോഹനൻ | ||
എ . രമ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
12:57, 26 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി.എച്ച്.എസ്.എസ്. പറളി | |
|---|---|
| വിലാസം | |
പറളി പറളി പി.ഒ. , 678612 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 9495912111 |
| ഇമെയിൽ | parliphs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21069 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09125 |
| യുഡൈസ് കോഡ് | 32061000904 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പറളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | കോങ്ങാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പറളിപഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 229 |
| പെൺകുട്ടികൾ | 269 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രേണുക . പി |
| പ്രധാന അദ്ധ്യാപിക | ജ്യോതി . ടി വി |
| പി.ടി.എ. പ്രസിഡണ്ട് | കിഷോർ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത .കെ |
| അവസാനം തിരുത്തിയത് | |
| 26-09-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറളി ഹൈസ്ക്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ. മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
ചരിത്രം
പറളി ഹൈസ്ക്കൂൾ - ലഘു ചരിത്രം
1946 ൽ പറളി പഴയ റെയിൽവേ സ്റ്റേഷനടുത്ത് ഒരു ഷെഡ്ഡിൽ ജാനകിയമ്മ
മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ആരംഭിച്ചു. Adv. A N Menon അദ്ദേഹത്തിന്റെ
അമ്മയുടെ സ്മരണയ്ക്കായി ആരംഭിച്ചതാണ് . (അമ്പാട്ട് ജാനകി അമ്മ, ചോണ്ടത്ത് കിട്ടുണ്ണി
മന്നാടിയാർ ദമ്പതികളുടെ മകനാണ് അദ്ദേഹം. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി
Dr. A R Menon ന്റെ അർദ്ധ സഹോദരൻ. അമ്പാട്ട് ജാനകി അമ്മ, ചമ്പത്തിൽ ചാത്തുക്കുട്ടി
മന്നാടിയാർ ദമ്പതികളുടെ മകനാണ് ശ്രീ ഏ.ആർ. മേനോൻ.)
സ്ക്കൂൾ ആരംഭിക്കുമ്പോൾ 3 rd Form (7 th std.) മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3
അദ്ധ്യാപകരും. പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ കുറവു നിമിത്തം, അക്കാലത്ത് മറ്റു
സ്ക്കൂളുകളിൽ നിന്ന് വിരമിച്ച (Govt., District Board Schools) അദ്ധ്യാപകരെ മൂന്നിൽ രണ്ട്
എന്ന തോതിൽ മാനേജുമെന്റിനു നിയമിക്കാം. അങ്ങനെ ചാവക്കാട് സ്ക്കൂളിൽ നിന്നു വിരമിച്ച
കെ . എസ് . ശേഷയ്യർ പ്രധാനാദ്ധ്യാപകനും, എടത്തറ സ്ക്കൂളിൽ നിന്നു വിരമിച്ച
വെങ്കടേശ്വരയ്യർ Teacher cum Clerk ഉം ആയി. (Writer എന്നാണ് അക്കാലത്ത്
സൂചിപ്പിക്കുക). മൂന്നാമതായി Fresh Hand ആയി വേങ്ങശ്ശേരിയിൽ നിന്നും വി. നാരായണൻ
മാസ്റ്ററും. (Untrained ആയി. മിക്കപ്പോഴും, പിന്നീടാണ് ട്രെയിനിംഗ് ). രണ്ടു
ഡിവിഷനുകളിലായി 61 കുട്ടികൾ.
1947-48 ൽ, ശരിയായ രീതിയിൽ അംഗീകാരം കിട്ടുന്നതിനു വേണ്ടി, അന്നത്തെ പല
പ്രമുഖ വ്യക്തികളുടേയും അതിയായ പരിശ്രമത്താൽ, പറളി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ക്കൂൾ
റെജിസ്റ്റർ ചെയ്യപ്പെട്ടു. ഉദാരമതികളായ നാട്ടുകാരുടെ സഹായത്താൽ സ്ക്കൂൾ ഇന്നു സ്ഥിതി
ചെയ്യുന്ന സ്ഥലത്ത് താത്ക്കാലിക ഷെഡ്ഡൊക്കെ കെട്ടി പ്രവർത്തിക്കാൻ സാധിച്ചു. ആ
കൊല്ലം 1 st Form, 2 nd Form, 3 rd Form എന്നിവ തുടങ്ങാൻ സാധിച്ചു. ഏകദേശം 150 കുട്ടികൾ
പുതുതായി ചേരുകയും ചെയ്തു. തുടർന്നുള്ള ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ, സ്ഥിരമായ
കെട്ടിടങ്ങളും ഹാളും മറ്റു സൗകര്യങ്ങളും ഉണ്ടായി.
ആകർഷിക്കത്തക്ക വേതനം ഒന്നുമില്ലാത്തതിനാലാവാം, അക്കാലത്ത് സ്ഥിര
അദ്ധ്യാപകർ കുറവായിരുന്നു. പ്രധാനാദ്ധ്യാപകരും ഓരോ വർഷവും മാറിക്കൊണ്ടിരുന്നു.
1949 മുതൽ, 1951 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. പി. അപ്പുകുട്ട മേനോൻ മുതൽക്ക്
സ്ക്കൂൾ പൂർണ്ണ രൂപത്തിൽ ആയി എന്നു പറയാം. ഏറെ വർഷങ്ങൾ ജോലി ചെയ്ത പണ്ഡിതരായ
കൃഷ്ണവാരിയർ മാസ്റ്റർ, വാസു മാസ്റ്റർ, ഉഴുത്രവാരിയർ മാസ്റ്റർ, മീനാക്ഷി ടീച്ചർ തുടങ്ങിയവർ
ഇക്കാലത്താണ് പറളി ഹൈസ്ക്കൂളിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് .1950 ൽ ആദ്യത്തെ S.S.L.C. Batch. 40 ൽ താഴെ കുട്ടികൾ പരീക്ഷയ്ക്കിരുന്നു.
അന്നത്തെ സാമൂഹ്യസ്ഥിതി, പലപ്പോഴും കുട്ടികളുടെ പഠനത്തെ ബാധിച്ചിരുന്നു. കുട്ടികളുടെ
കൊഴിഞ്ഞുപോക്ക് സർവ്വസാധാരണമായിരുന്നു. അക്കാലത്തെ ഉയർന്ന ഫീസ് പഠനത്തിനു
തടസ്സം ഉണ്ടാക്കിയിരുന്നു. എങ്കിലും 1950 കളിൽ റിസൽറ്റ് 40 ശതമാനത്തിന്നടുത്ത്
എത്തുമായിരുന്നു. ഏറെ പിന്നോക്ക സമുദായക്കാരും, ഹരിജനങ്ങളും പഠിച്ചിരുന്ന ഈ
വിദ്യാലയം (ഇപ്പോഴും) ഒൗദ്യോഗിക തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ പഠനം
മുടങ്ങാതിരിക്കാൻ മാനേജുമെന്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ അക്കാലത്തു തന്നെ ഏറെ
പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാട് വിദ്യാഭ്യാസത്തിനു കൊടുത്തിരുന്ന പ്രാധാന്യം
മാനിക്കത്തക്കതായിരുന്നു. മാത്രമല്ല, പഠനേതര പ്രവർത്തനങ്ങളും ഇക്കാലത്ത് വളരെ
പുരോഗമിച്ചിരുന്നു. സ്പോർട്സ് , സാഹിത്യ മത്സരങ്ങൾ, N.C.C. തുടങ്ങിയവ.
1950 കൾ തുടക്കത്തിൽ 300 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1960
കളിൽ 1300 ലധികം കുട്ടികൾ ഉണ്ടായിരുന്നു. 1960 കൾ ആരംഭത്തിൽത്തന്നെ മേത്തരം
ക്ലാസ്സ് മുറികളും, ഒന്നാം തരം ലബോറട്ടറി, ലൈബ്രറി, കളിസ്ഥലം എന്നിവ തയ്യാറായിരുന്നു.
1970 കൾ അവസാനമാകുമ്പോഴേയ്ക്കും, 2000 ലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറി.
തുടർന്ന് ക്ലാസ്സുകൾ ഷിഫ്‍ റ്റ് അടിസ്ഥാനത്തിൽ നടത്തേണ്ടി വന്നു. 1995 വരെ ഈ നില തുടർ
ന്നു. 50 കളിൽ 20 ഓളം അദ്ധ്യാപകരുണ്ടായിരുന്ന സ്ഥാനത്ത് 80 കളിൽ 70 ലേറെ
അദ്ധ്യാപകരായി.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിൽ ഉളള 42 ഹൈടെക്ക് ക്ലാസ് മുറികളും, ലൈബ്രറി, സയൻസ് ലാബ്, 2 IT ലാബ്, ഓപ്പൺ ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം,കായിക പരിശീലനത്തിനായി സിന്തറ്റിക്ക് ട്രാക്ക്, നീന്തൽ കുളം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.

ആറുവരിപ്പാതയുള്ള 200 മീറ്റർ സിന്തറ്റിക് ട്രാക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുട്ടിക്സകൂട്ടം
- അസാപ്
- സൗഹൃദ
- കരിയർ ഗൈഡൻസ്
- എൻ .എസ്. എസ്
- ലിറ്റിൽ കൈറ്റ്സ്
- യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം
മാനേജ്മെന്റ്
ശ്രീ.പരമേശ്വരൻ നമ്പൂതിരിപ്പാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി ഗിരിജ
പി കെ മോഹനൻ
എ . രമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലാട്ട് മോഹൻദാസ്
എം. ഡി താര
മുഹമ്മദ് അഫ്‌സൽ
കായികം
ചിത്രശാല
വഴികാട്ടി
പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദൂരം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21069
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പറളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
