"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
പ്രമാണം:38102-jrc -p1.jpg|ക്വിസ് മത്സരം | പ്രമാണം:38102-jrc -p1.jpg|ക്വിസ് മത്സരം | ||
</gallery> | </gallery> | ||
== ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം == | |||
മനുഷ്യനും പരിസ്ഥിതിയ്ക്കും, പരമാവധി ഉപദ്രവരഹിതമായി ,മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം, അതിനായി സ്കൂളിൽ '''ജെ ആർ സി''' യുടെ '''നേതൃത്വത്തിൽ ക്ലീൻ ക്യാമ്പസ്''' രൂപീകരിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചു. സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട് .മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്. | |||
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറൽ, മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. | |||
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ മാസത്തിൽ ഒരു ദിവസം '''ക്ലീൻ ക്യാമ്പസ്''' എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട്. സ്കൂളിലെ ജെ ആർ സി , എൻ സി സി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് . വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും , തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. | |||
'''ലക്ഷ്യം''' | |||
മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ അജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികൾ പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു. സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം ലഭിക്കുന്നു. വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കാനും സാധിക്കുന്നുണ്ട്. | |||
<gallery> | |||
പ്രമാണം:38102-jrc p5.jpg | |||
പ്രമാണം:38102-jrc p4.jpg | |||
പ്രമാണം:38102-jrc p3.jpg | |||
പ്രമാണം:38102-jrc p1.jpg | |||
പ്രമാണം:38102-jrc clean campus p2.jpg | |||
</gallery> | |||
14:04, 15 നവംബർ 2024-നു നിലവിലുള്ള രൂപം
പ്രവർത്തനങ്ങൾ 2024 -25
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ് ക്രോസ് .സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863 ലാണ് ഇത് സ്ഥാപിതമായത് . ഇദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു . ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്കും , ദുരിതമനുഭവിക്കുന്നവർക്കും, ദുർബലരായ ആളുകൾക്കും ,സേവനങ്ങൾ നൽകുന്നതിന് ജൂനിയർമാരെ വളർത്തുന്നതിനുള്ള റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ ഊർജ്ജസ്വലമായ യൂണിറ്റാണ് ജൂനിയർ റെഡ് ക്രോസ് . ജൂനിയർമാർക്ക് വ്യത്യസ്ത പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുമായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും വിവിധ പരിപാടികളും പ്രവർത്തനങ്ങളും സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുണ്ട് . സ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ജൂനിയർ റെഡ് ക്രോസ് . സ്കൂളിനുള്ളിൽ സംഘടിപ്പിച്ച ഒരു കൂട്ടപ്രസ്ഥാനമാണിത് . അധ്യാപികയായഷെറിൻ അന്ന ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ജെആർസി പ്രവർത്തിക്കുന്നത് . അധ്യാപിക കൗൺസിലറും വിദ്യാർത്ഥികൾ ജൂനിയർ റെഡ്ക്രോസ് ഗ്രൂപ്പിൽ അംഗങ്ങളായും അറിയപ്പെടുന്നു . തങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും, പൗരത്വപരമായ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുന്നതിനും, കുട്ടികൾക്കിടയിൽ സൗഹൃദപരമായ സഹായ മനോഭാവം വളർത്തുന്നതിനും, നിസ്വാർത്ഥമായ ലക്ഷ്യത്തോടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആണ് ജൂനിയർ ക്രോസ് സംഘടിപ്പിക്കുന്നത് . പരിശീലനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക , സാമൂഹ്യ സേവനം പ്രോത്സാഹിപ്പിക്കുക , ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ശുചീകരണ പ്രവർത്തനം , വൃദ്ധസാധനങ്ങൾ സന്ദർശിക്കുക ,തൈകൾ നടുക , വിവിധ സ്ഥലങ്ങളിൽ സാമൂഹ്യബോധന പരിപാടികളും, ക്യാമ്പുകളും സംഘടിപ്പിക്കുക ,ബുദ്ധിമാന്ദ്യം ഉള്ളവരുടെ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുക എന്നിവയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ .
വയോജന ദിനം
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് .പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം. വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു. ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും ചെയ്തു . കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്.
ചിത്രതാളിലൂടെ
-
ഭൂമിക്കൊരു തണലേകാം
-
ഞാനൊരു തണൽ നൽകാം
-
നാഗസാക്കി ദിനം പോസ്റ്റർ
-
നാഗസാക്കി ദിനം ഒരു ഓർമപ്പെടുത്തൽ
ക്വിസ്സ് മത്സരവും, പ്രസംഗമത്സരവും
ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി, ജൂനിയർ റെഡ് ക്രോസ് കേരളയുടെ ആഭിമുഖ്യത്തിൽ റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ആദരണീയനായ ജീൻ ഹെൻറി ഡ്യൂണന്റിന്റെ സ്മരണാർത്ഥം ക്വിസ്സ് മത്സരവും, പ്രസംഗമത്സരവും 2024 ഒക്ടോബർ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടത്തി.
-
വയോജനദിനത്തിൽ ജുബിലി മന്ദിരത്തിൽ എത്തിച്ചേർന്ന റെഡ്ക്രോസ് കുട്ടികളും ടീച്ചറും
-
ക്വിസ് മത്സരം
ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം
മനുഷ്യനും പരിസ്ഥിതിയ്ക്കും, പരമാവധി ഉപദ്രവരഹിതമായി ,മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം, അതിനായി സ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ ക്ലീൻ ക്യാമ്പസ് രൂപീകരിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചു. സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട് .മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്.
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറൽ, മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ മാസത്തിൽ ഒരു ദിവസം ക്ലീൻ ക്യാമ്പസ് എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട്. സ്കൂളിലെ ജെ ആർ സി , എൻ സി സി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് . വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും , തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.
ലക്ഷ്യം
മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ അജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികൾ പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു. സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം ലഭിക്കുന്നു. വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കാനും സാധിക്കുന്നുണ്ട്.