"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 135: | വരി 135: | ||
<big>'''സ്‍കൂൾതല ശാസ്‍ത്രമേള-സെപ്തംബർ 24'''</big> | <big>'''സ്‍കൂൾതല ശാസ്‍ത്രമേള-സെപ്തംബർ 24'''</big> | ||
[[പ്രമാണം:42085 we 8.jpg|ലഘുചിത്രം|ശാസ്‍ത്രോത്സവം2024]] | [[പ്രമാണം:42085 we 8.jpg|ലഘുചിത്രം|ശാസ്‍ത്രോത്സവം2024]] | ||
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ഐ.ടി,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,[[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2024-25|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.<gallery> | സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ഐ.ടി,ശാസ്ത്രം,[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2024-25|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.<gallery> | ||
പ്രമാണം:42085 we 10.jpg|alt= | പ്രമാണം:42085 we 10.jpg|alt= | ||
പ്രമാണം:42085 we 9.jpg|alt= | പ്രമാണം:42085 we 9.jpg|alt= |
20:39, 3 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം-ജൂൺ 3
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 3-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവം പൊതുസമ്മേളനം ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ ശ്രീ.പി.ശശി അവറുകൾ നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ആർ.ശാന്തകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രീപ്രൈമറി കുട്ടികൾക്ക് ബാഗ് വിതരണവും 2023-24 എസ്.എസ്.എൽ.സി വിജയികൾക്ക് കൊച്ചുകൃഷ്ണൻ എന്നവരുടെ പാവനസ്മരണയ്ക്കായി അദേഹത്തിന്റെ കുടുംബവും അയിലം ദേശക്കാരനായ ശ്രീ.ജയചന്ദ്രൻ എന്നവരും ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും യോഗത്തിൽ വിതരണം നടത്തി.
പ്രവേശനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനം-ജൂൺ 5
2024-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
വായന ദിനം-ജൂൺ 19
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)
ലഹരിവിരുദ്ധ ദിനം-ജൂൺ 26
ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ബഷീർ ഓർമ്മ ദിനം-ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ജൂലൈ 19-സംവാദ പ്രോജക്ട്-കോടതി സന്ദർശനം
സംവാദ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ സ്കൂളിലെ 8,9 ക്ലാസുകളിലെ 30 കുട്ടികൾക്ക് ആറ്റിങ്ങൽ കോടതി സന്ദശിക്കുന്നതിന് അനുവാദം ലഭിക്കുകയും ജൂലൈ 19-ന് കോടതി സന്ദശിക്കുകയും ചെയ്തു.വിവിധ കോടതികളിലെ നടപടി ക്രമം മനസ്സിലാക്കുന്നതിനും ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജുമായി സംവാദം നടത്തുന്നതിനും കഴിഞ്ഞു.
ചാന്ദ്രദിനം-ജൂലൈ 21
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)
ജൂലൈ 27-പ്രഥമ സ്കൂൾ ഒളിമ്പിക്സ് -ദീപശിഖ തെളിയിക്കൽ
സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു.(കൂടുതൽ വായനയ്ക്കായി)
മുൻഷി പ്രേംചന്ദ് ജന്മദിനം-ജൂലൈ 31
പ്രശസ്ത ഹിന്ദി കവിയായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം സ്‍കൂളിൽ ആഘോഷിച്ചു. 01/08/2024-ന് ഹിന്ദി ഭാഷയിൽ പ്രത്യേക അസംബ്ളി കൂടുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.മുൻഷി പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും ഉളള പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു.
മുൻഷി പ്രേംചന്ദിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.
ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. (കൂടുതൽ വായനയ്ക്കായി)
ഗാന്ധിദർശൻ ക്ലബ്-ആഗസ്റ്റ് 13
ഈ വർഷത്തെ ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനോത്ഘാടനം 13/08/2024-ന് സ്കൂളിൽ വച്ച് നടന്നു.(കൂടുതൽ വായനയ്ക്കായി)
സ്‍സിമഎസോ (SCIMASO)EXPO-2024-ആഗസ്റ്റ് 14
ശാസ്ത്ര(കൂടുതൽ വായനയ്ക്കായി)ഗണിത(കൂടുതൽ വായനയ്ക്കായി),സാമൂഹ്യശാസ്ത്ര(കൂടുതൽ വായനയ്ക്കായി)ഐ.ടി ക്ലബുകളുടെ നേതൃത്യത്തിൽ "സ്‍സിമഎസോ (SCIMASO)EXPO-2024"എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.സ്കൂൾ പ്രധാന അധ്യാപകൻഉത്ഘാടനം ചെയ്ത പരിപാടിയിൽ പി.ടി.എ,എസ്.എം.സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.സ്‍കൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.
സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15
ഇക്കൊല്ലം സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഉച്ചയ്ക്ക് പായസ വിതരണം പ്രധാന അധ്യാപകൻ പതാക ഉയർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്-ആഗസ്റ്റ് 16
ഇക്കൊല്ലത്തെ സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ്16-ാം തീയതി നടന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്.
സ്‍കൂൾ ചെയർമാൻ:അശ്വിൻ.വി.പ്രകാശ്(9A) വൈസ് ചെയർപേഴ്സൺ:അനന്യ.ആർ(8A) ആഭ്യന്തരമന്ത്രി:വിഷ്ണു.ബി.ആർ(10A)
ആരോഗ്യം,പരിസ്ഥിതി മന്ത്രി:ശിവഗംഗ(7A) കലാകായിക മന്ത്രി:അനശ്വർ.എൽ.ആർ (6A)
ഫുഡ് ഫെസ്റ്റ് 2024-ആഗസ്റ്റ് 19
സ്‍കൂളിൽ ആഗസ്റ്റ് 19-ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുന്ന വിവിധ നാടൻ വിഭവങ്ങൾ ഫെസ്റ്റിനെ ആകർഷകമാക്കി.പി.ടി.എ.,എസ്.എം.സി അംഗങ്ങളും,രക്ഷിതാക്കളും ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തു.
സ്‍കൂൾ കായികോത്സവം-ആഗസ്റ്റ് 19,22
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ ആഗസ്റ്റ് 19,22സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ഓണാഘോഷം-സെപ്തംബർ 13
സ്കൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 13-ന് സമുചിതമായി ആഘോഷിച്ചു(കൂടുതൽ വായനയ്ക്കായി)
സ്‍കൂൾതല ശാസ്‍ത്രമേള-സെപ്തംബർ 24
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ഐ.ടി,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതം,പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രീപ്രൈമറി കളേഴ്സ് ഡേ-സെപ്തംബർ 27
സ്കൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും ചുവന്ന നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.
സ്‍കൂൾ കലോത്സവം-സെപ്തംബർ 30 & ഒക്ടോബർ 1
ഇക്കൊല്ലത്തെ സ്‍കൂൾ കലോത്സവം സെപ്തംബർ 30 & ഒക്ടോബർ 1 തീയതികളിലായി സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)