"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 73: വരി 73:
=== <u>ഓമനയുടെ ഓണം ദൃശ്യാവിഷ്കാരം</u> ===
=== <u>ഓമനയുടെ ഓണം ദൃശ്യാവിഷ്കാരം</u> ===
https://www.facebook.com/share/v/6zsLmga8VacfQ5A6/
https://www.facebook.com/share/v/6zsLmga8VacfQ5A6/
=== '''<u>പോഷൻ മാ 2024</u>''' ===
'''പോഷൻ മാ 2024 ആഘോഷ പരിപാടികളുടെ ഭാഗമായി 25-9-2024 ബുധനാഴ്ച 3.30 ന് SMC യോഗം ചേർന്നു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം. ആർ ശശി അധ്യക്ഷത വഹിച്ചു. കൈകഴുകലിൻ്റെ പ്രാധാന്യം , പോഷകാഹാരത്തിൻ്റെ പ്രാധാന്യം , അനീമിയ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനമായി . അതിനായി കോട്ടമുറി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് നഴ്സുമാരായ സിസ്റ്റർ വിനീതയെയും സിസ്റ്റർ സുലൈഖയെയും നിയോഗിച്ചു.'''
'''പോഷൻ മാ ആഘോഷ പരിപാടിയുടെ ഭാഗമായിതന്നെ അൻപതോളം തൈകൾ വച്ചു പിടിപ്പിച്ചു. 15 വെണ്ട , 15 പച്ചമുളക് ,കുമ്പളം , പപ്പായ , കാന്താരി , വാഴ എന്നിവ അവയിൽപ്പെടും. അവ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.'''
'''26-9-2024 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് കൈകഴുകലിൻ്റെ പ്രാധാന്യം , പോഷകാഹാരത്തിൻ്റെ പ്രാധാന്യം , അനീമിയ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള അധ്യക്ഷത വഹിച്ചു. പോഷകഹാരത്തെക്കുറിച്ചുള്ള അവബോധം, ഭക്ഷണരീതികൾ മെച്ചപ്പെടുത്തുക, കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരക്കുറവ് നേരിടുന്നതിലുള്ള പരിഹാരം , അനീമിയ , കൈ കഴുകലിൻ്റെ'''
'''പ്രാധാന്യം ഇവയക്കുറിച്ച് കോട്ടമുറി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് നഴ്‌സുമാരായ സിസ്റ്റർ വിനീതയും സിസ്റ്റർ സുലൈഖയും ചേർന്ന് വളരെ നന്നായി ക്ലാസെടുത്തു.'''
'''27-9-2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പോഷകാഹാരവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം നടത്തി. അഞ്ജന കൃഷ്ണ കെ എ ഒന്നാം സ്ഥാനവും ഗായത്രി ആർ രണ്ടാം സ്ഥാനവും നേടുകയുണ്ടായി . വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു.'''<gallery>
പ്രമാണം:33302 POSHAN MAAH 2024.jpg|alt=
</gallery>
=== <u>ഗാന്ധി ജയന്തി</u> ===
2024 -25 വർഷത്തെ ഗാന്ധിജയന്തിയോടനുബന്ധിച്ച്   രാവിലെ  9.30  ന് സ്പെഷ്യൽ  അസ്സംബ്ലി കൂടി. ഗാന്ധിജിയുടെ ചിത്രത്തിൽ കുട്ടികളും, അധ്യാപകരും പുഷ്പാർച്ചന നടത്തി. H M  ശ്രീമതി പ്രീതി  എച്ച് പിള്ള ഗാന്ധിജയന്തിദിന സന്ദേശം കുട്ടികൾക്ക്   നൽകി. സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് ജി യുടെ നേതൃത്വത്തിൽ  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. തുടർന്ന് അധ്യാപകരും, കുട്ടികളും ചേർന്ന് സ്കൂൾ പരിസരം വ്യത്തിയാക്കി. സ്കൂൾ garden കുട്ടികളുടെ  നേത്യത്വത്തിൽ വ്യത്തിയാക്കി. തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനപ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. സ്കൂളിലെ എല്ലാ അധ്യാപകരും  കുട്ടികളും പങ്കെടുത്തു .
=== <u>നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം</u> ===
അയക്കാട്ടുവയൽ പയനിയർ യുപി സ്കൂളിന്റെ 90 ആം വാർഷികത്തോട് അനുബന്ധിച്ച് 10/12/2024  ചൊവ്വാഴ്ച ഓഡിറ്റോറിയത്തിൽ വച്ച് നവതി ആഘോഷ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട MLA: Adv ജോബ് മൈക്കിൾ ആണ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ എം ആർ ശശി, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, വാർഡ് മെമ്പർ മറിയാമ്മ മാത്യു ,  ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ രാജു ,  തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ ജോസഫ് ,  ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത സുരേഷ് , കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്,  തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ കുമാരി, ചങ്ങനാശ്ശേരി ജംഗ്ഷൻ അഡ്മിൻ വിനോദ് പണിക്കർ, പിടിഎ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുകയും, നവതി ആഘോഷത്തോടെ അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ പങ്കുവെച്ചു  , നവതി ആഘോഷ സ്വാഗതസംഘ കമ്മിറ്റി   രൂപീകരിക്കുകയും ചെയ്തു. യോഗത്തിൽ വരുന്ന ഒരു വർഷക്കാലം സ്കൂളിനും കുട്ടികൾക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ചർച്ചകൾ നടത്തുകയും  തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. വിപുലമായ പ്രവർത്തന പരമ്പരകൾ ആസൂത്രണം ചെയ്തുകൊണ്ട് യോഗം അവസാനിച്ചു.<gallery>
പ്രമാണം:33302 Navathi swagatha sangam 1.resized.jpg|നവതി സ്വാഗത സംഘം രൂപീകരണം
</gallery>
=== <u>സ്പോർട്സ്</u> ===
2024 -25 അധ്യയന വർഷത്തെ സ്കൂൾ കായിക ദിനം ജനുവരി 16 17 തീയതികളിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട. തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബിനോയ് കായിക മാമാങ്കം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓറഞ്ച് ,പച്ച , റോസ്, മഞ്ഞ എന്നീ ഹൗസുകൾ വാശിയോടുകൂടി ഈ ദിനങ്ങളിൽ പങ്കെടുത്തു. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ എന്നിവകളിൽ കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവച്ചു. ഷോട്ട്പുട്ട്, റിലേ ,50 മീറ്റർ 100 മീറ്റർ റേസ് എന്നിവയും കൂടുതൽ മാറ്റുരച്ചു. യെല്ലോ ഹൗസ് ഏറ്റവും ഉയർന്ന പോയിന്റുകളോടെ ഓവറോൾ കരസ്ഥമാക്കി. തൊട്ടുപിന്നിൽ റോസ് ഹൗസും ഓറഞ്ച് ഹൗസും ഗ്രീൻ ഹൗസും പോയിന്റുകൾ കരസ്ഥമാക്കി.
https://www.facebook.com/share/v/15yvHaqRtE/
=== <u>റിപ്പബ്ലിക് ദിനം</u> ===
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 9 മണിക്ക് ബഹുമാനപെട്ട ഹെഡ്‌മിസ്ട്രസ് പ്രീതി എച്ച് പിള്ള പതാക ഉയർത്തൽ നിർവഹിച്ചു. തുടർന്നു പ്രത്യേക അസംബ്ലി കൂടുകയും ദേശീയഗാനം, ദേശഭക്തിഗാനം എന്നിവ ആലപിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ധീരതക്കുള്ള അവാർഡുകൾ, സായുധസേന വിജയം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം നടത്തി.  കുട്ടികൾക്കായി  പോസ്റ്റർ നിർമ്മാണമത്സരവും നടത്തുകയുണ്ടായി. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നടത്തി. സ്കൂൾ സീനിയർ അദ്ധ്യാപകൻ രതീഷ് ജി കുട്ടികൾക്ക് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സ്‌ എടുക്കുകയുണ്ടായി.
=== <u>സ്കൂൾ വാർഷികം 2025</u> ===
1936ൽ ശ്രീ പി കെ നായരുടെ പരിശ്രമഫലമായി പയനിയർ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിള്ളയുടെ കാലത്ത് യുപി സ്കൂൾ ആയി ഉയർന്നു.  1936 ൽ തൃക്കൊടിത്താനം അയർക്കാട്ടുവയൽ ഭാഗത്ത് സ്ഥാപിതമായ പയനിയർ യുപി സ്കൂൾ 2026ൽ 90 വർഷം പിന്നിടുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി പരിപാടികൾക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നവതി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 22 ശനിയാഴ്ച തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി ജെയിംസ് നിർവഹിച്ചു. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീജോബി പാലാ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷനായിരുന്നു. ശ്രീ ബിനോയ് ജോസഫ്, ശ്രീമതി പ്രീതി എച്ച്പിള്ള, , ശ്രീ എം എസ് വിശ്വനാഥൻ,ശ്രീ കെ എ ജോസഫ്, ശ്രീ ജെയിംസ് ആന്റണി ശ്രീ അജിമോൻ കെ കെ, മാസ്റ്റർ കെ നകുൽ കൃഷ്ണ, പാർവതി ബി, ജി രതീഷ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അനധ്യാപകനായ ജയപ്രകാശിന് യാത്രയയപ്പ് നൽകി
നവതി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. അഡ്വ ജോബ് മൈക്കിൾ എംഎൽഎ ചെയർമാനും സ്കൂൾ മാനേജർ ശ്രീ എം ആർ ശശി വർക്കിംഗ് ചെയർമാനുമായിട്ടുള്ള 101 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനം ആണ് നടക്കുന്നത്. പ്രശസ്ത കവി ശ്രീ പ്രഭാവർമ്മ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ രാജു, ശ്രീമതി സുനിതാ സുരേഷ് ശ്രീമതി മറിയാമ്മ മാത്യു, ശ്രീ ബിനോയ് ജോസഫ്, ശ്രീ വിനോദ് പണിക്കർ, ശ്രീ നിഷാന്ത് നായർ, ജോസഫ് ആന്റണി, സോണി ഫിലിപ്, കെ എ ജോസഫ്, അശോക് കുമാർ, സിമി കുര്യൻ, കൃഷ്ണകുമാർ, രമേശ്, ശ്രീ ചാക്കോ, ശ്രീ രാഹുൽ, ശ്രീമതി റീന, ശ്രീമതി സജിനി, ശ്രീവിദ്യ സി.എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകുന്നു. നവതി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 22 ആം തീയതി പൂർവ്വ അധ്യാപക വിദ്യാർത്ഥി സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചു. മെഡിക്കൽ ക്യാമ്പുകൾ, ഭവന സന്ദർശനം, പടയണി ഒരു പഠനം, ചിത്രപ്രദശനം, നാടകം ഒരു പഠനം, എന്റെ തൃക്കൊടിത്താനം ഒരു സന്ദർശനം, ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളുടെ ആസൂത്രണം നടന്നു.
നവതിയുടെ ഭാഗമായി പുതിയൊരു പ്രവേശന കവാടവും, കുട്ടികൾക്കായി ഭക്ഷണ ശാലയും, നിർമ്മിക്കണo എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് നവതി കമ്മിറ്റി പ്രവർത്തിക്കുന്നത്. എല്ലാ രക്ഷകർത്താക്കളുടെയും കൂട്ടായ പരിശ്രമം ഈ പരിപാടികൾ വിജയിപ്പിക്കുന്നതിന് വേണ്ടിയുണ്ട്.
https://www.facebook.com/share/p/1A1kjA8PqE/
=== <u>പഠനോത്സവം</u> ===
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ സ്കൂൾതല പഠനോത്സവം മാർച്ച് 7 വെള്ളിയാഴ്ച 1.30 മുതൽ 4 മണി വരെ
സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രെസ്സ് പ്രീതി എച്ച് പിള്ള അധ്യക്ഷ ആയിരുന്നു. സീനിയർ അദ്ധ്യാപകൻ ജി രതീഷ് ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീവിദ്യ സി, ഷൈലജ പി പി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പഠനപ്രവർത്തനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. മലയാളം ഇംഗ്ലീഷ് ലഘുനാടകം, കവിതയുടെ ദൃശ്യാവിഷ്കാരം, അഭിനയഗാനം, നാടൻപാട്ട്, വള്ളപ്പാട്ട്,പദ്യം ചൊല്ലൽ എന്നിവ വേദിയിൽ കുട്ടികൾ അവതരിപ്പിച്ചു. മികച്ച അവതരണങ്ങൾ CRC തലത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.രക്ഷകർത്താക്കളുടെ സാനിധ്യം ഉണ്ടായിരുന്നു.കുട്ടികൾക്ക് എല്ലാവിധ പ്രോത്സാഹനവും അധ്യാപകരുടെയും രക്ഷ കർത്താക്കളുടെയും ഭാഗത്തുനിന്നും
ഉണ്ടായി.
https://www.facebook.com/share/v/15x8Fu9R55/
=== <u>പൂർവ്വ വിദ്യാർത്ഥി സംഗമം</u> ===
90 വർഷം പിന്നിടുന്ന അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ശനിയാഴ്ച്ച പൂർവ്വ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു. ജോബ് മൈക്കിൾ MLA ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം. ആർ ശശി അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപിക പ്രീതി എച്ച് പിള്ള, ജോസഫ് ആന്റണി, മോളി ജോസഫ്, മറിയാമ്മ മാത്യു എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുൻകാല പ്രഥമ അധ്യാപകരായിരുന്ന ചിന്നമ്മ ടീച്ചർ, രാജമ്മ ടീച്ചർ,ജോയി സാർ, ശങ്കുണ്ണി സാർ ഈശ്വരിയമ്മ ടീച്ചർ എന്നിവരെ ആദരിച്ചുകൊണ്ട് നടത്തിയ ഗുരുവന്ദനം പരിപാടി ശ്രദ്ധ നേടി. 80 വയസ്സു കഴിഞ്ഞ പൂർവ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചത് വളരെ ഹൃദ്യമായി. പൂർവ്വ വിദ്യാർത്ഥികളുടെയും നിലവിലുള്ള വിദ്യാർത്ഥികളുടെയും കലാപരിപാടികളും പരിപാടിക്ക് ഭംഗിക്കൂട്ടി.
https://www.facebook.com/share/p/18TeRqoDNG/