"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) ബഷീർ ദിനം |
Yoonuspara (സംവാദം | സംഭാവനകൾ) little Kites Camp 2025 |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 171: | വരി 171: | ||
അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു. | അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു. | ||
[[പ്രമാണം:18021 24-25 | |||
== കോടതി സന്ദർശനം(02-07-2024) == | |||
[[പ്രമാണം:18021 24-25 courtvisit.jpg|പകരം=കോടതി സന്ദർശനം|ലഘുചിത്രം|കോടതി സന്ദർശനം]] | |||
ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "സംവാദ" എന്ന പരിപാടിയുടെ ഭാഗമായി 2/ 7/ 24ന് . മഞ്ചേരി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും സോഷ്യൽ സയൻസ് ക്ലബ്ബിലെ 30 അംഗങ്ങൾ മഞ്ചേരി ജില്ലാ കോടതി സന്ദർശിച്ചു. 30 കുട്ടികളെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിച്ചു.ഒരു ഗ്രൂപ്പിന് മോട്ടോർ അപകടം നഷ്ടപരിഹാര ട്രൈബ്യൂണലിലെ വ്യവഹാരങ്ങളെയും വാദി ഭാഗം പ്രതിഭാഗം വക്കീ ലു മാരുടെ സേവനങ്ങളെയും കാണാൻ അവസരമൊരുക്കി. മറ്റൊരു വിഭാഗം അബ്കാരി കേസുകൾ കൈകാര്യം ചെയ്യുന്ന മഞ്ചേരി അസിസ്റ്റന്റ് സെഷ ൻ കോർട്ടിലേക്ക് പോയി. പതിനൊന്നര മണി വരെ കുട്ടികൾ കോടതി നടപടികൾ നോക്കി കണ്ടു.അബ്കാരി നിയമങ്ങളുമായി ബന്ധപ്പെട്ട ചില ആർട്ടിക്കിളികളും മോട്ടോർ വിഭാഗവുമായി ബന്ധപ്പെട്ട ചില നിയമങ്ങളുമെല്ലാം മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധിച്ചു. | |||
== സുൽത്താന്റെ ഓർമകളിൽ (05-07-2024) == | == സുൽത്താന്റെ ഓർമകളിൽ (05-07-2024) == | ||
മഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂൾ ഈ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി. | മഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂൾ ഈ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി.[[പ്രമാണം:18021 24-25 basherday.jpg|പകരം=ബഷീർ ദിനം|ലഘുചിത്രം|ബഷീർ ദിനം]] | ||
ബഷീർ കൃതികൾ വായിച്ചും , വായനക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതിയും അക്ഷരങ്ങളിലൂടെ ആരാധന നടത്തിയ വിദ്യാർത്ഥികൾ കഥാപാത്രത്തെ അഭിനയിച്ചവതരിപ്പിച്ചത് മനോഹരമായി. | ബഷീർ കൃതികൾ വായിച്ചും , വായനക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതിയും അക്ഷരങ്ങളിലൂടെ ആരാധന നടത്തിയ വിദ്യാർത്ഥികൾ കഥാപാത്രത്തെ അഭിനയിച്ചവതരിപ്പിച്ചത് മനോഹരമായി. | ||
| വരി 181: | വരി 184: | ||
പതിപ്പുകളുടെ പ്രകാശനം സ്കൂൾ ഹാളിൽ SRG കൺവീനർ നിർവഹിച്ചു. മലയാളം ക്ലബ്ബ് അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പതിപ്പുകൾക്ക് 1 , 2 3 സ്ഥാനങ്ങൾ നൽകി. | പതിപ്പുകളുടെ പ്രകാശനം സ്കൂൾ ഹാളിൽ SRG കൺവീനർ നിർവഹിച്ചു. മലയാളം ക്ലബ്ബ് അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പതിപ്പുകൾക്ക് 1 , 2 3 സ്ഥാനങ്ങൾ നൽകി. | ||
== കോടതി സന്ദർശനം നടത്തി എസ് പി സി കേഡറ്റുകൾ(10-07-2024) == | |||
[[പ്രമാണം:18021 24-25 samvada court.jpg|പകരം=സംവാദ|ലഘുചിത്രം|സംവാദ]] | |||
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 30 എസ്പിസി കേഡറ്റുകൾക്ക് കോടതി സന്ദർശനത്തിനും ജുഡീഷ്യൽ ഓഫീസർമാരുമാ യുള്ള ഇടപെടലിനും "സംവാദ" പരിപാടിയിലൂടെ ഡി എൽ എസ് എ അവസരമൊരുക്കി. പത്തുമണിയോടുകൂടി തുടങ്ങിയ പരിപാടികൾക്ക് അഞ്ചു സെഷനുകൾ ഉണ്ടായിരുന്നു.സംവാദയുടെ നോഡൽ ഓഫീസറായ അനിത മാഡം സംവാദയെ പരിചയപ്പെടുത്തി സംസാരിച്ചു. അഡ്വക്കേറ്റ് ഷക്സ് സർ സ്വാഗത പ്രസംഗം നടത്തി.മിസ്റ്റർ ഷാബിർ ഇബ്രാഹിം(DLSAസെക്രട്ടറി, സബ് ജഡ്ജ്) കേഡറ്റുകളുമായി സംവദിക്കുകയും നിയമത്തെയും നിയമ നടത്തിപ്പിന്റെ വിവിധ തലങ്ങളെയും കുറിച്ചു സംശയനിവാരണംനടത്തുകയും ചെയ്തു. അതിനെ തുടർന്ന് കൗൺസിലർ ആയ നദീറ മാഡം കുട്ടികൾക്ക് ജീവിത നൈപുണികളെ കുറിച്ച് ഒരു മോട്ടിവേഷൻ ക്ലാസ് നൽകി. പിന്നീട് കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആയി വിഭജിച്ചു. ഒരു ഗ്രൂപ്പ് സബ് കോടതിയും മറ്റൊരു ഗ്രൂപ്പ് മുൻസിഫ് കോടതിയും മൂന്നാമതൊരു വിഭാഗം ജില്ലാ കോടതിയും സന്ദർശിച്ചു. ചായക്ക് ശേഷം നടന്ന നാലാമത്തെ സെഷനിൽ അഡ്വക്കേറ്റ് അനൂപ് സാർ കോടതികളുടെ ശ്രേണികരണം സംബന്ധിച്ച ക്ലാസ് എടുക്കുകയും കേഡറ്റുകൾക്ക് സംശയനിവാരണം നടത്തുകയും ചെയ്തു.അഞ്ചാം ഘട്ടത്തിൽ ഷബീർ സാർ വീണ്ടുമെത്തുകയും ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് മുതൽ ഒരു കേസ് കോടതിയിൽ എത്തുന്നതും വിചാരണനേരിടുന്നതും കുറ്റപത്രം സമർപ്പിക്കലുമടങ്ങുന്ന വിവിധ ഘട്ടങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.ഒന്നര മണിയോടു കൂടി കേഡറ്റുകൾ സ്കൂളിലേക്ക് മടങ്ങി. | |||
== ലോക ജനസംഖ്യാ ദിനം (11-07-2024) == | |||
ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ലോക ജനസംഖ്യാ ദിനം ആചരിച്ചു. ക്ലാസ് തലത്തിൽ നടന്ന സംവാദത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ വാദങ്ങൾ സമർത്ഥിച്ചു. ജനസംഖ്യ വർദ്ധനവ് മാനവ വിഭവ ശേഷി വികസനം സാധ്യമാക്കുമെന്നും കാനഡ പോലെയുള്ള രാജ്യങ്ങൾ ഇപ്പോഴും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ കാര്യകാരണങ്ങളും പെൺകുട്ടികളുടെ ഗ്രൂപ്പ് നിരത്തിയപ്പോൾ അതുണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചും വലിപ്പം കൂടാത്ത ഭൂമിയെ കുറിച്ചുമെല്ലാം ആൺകുട്ടികളുടെ ഗ്രൂപ്പും വാദിച്ചു. ചില കുട്ടികൾ കൊളാഷ് നിർമിക്കുകയുംമറ്റു ചിലർചാർട്ട് വർക്ക് നടത്തുകയും ചെയ്തു.ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യഫലങ്ങളും സാധ്യതകളും ക്രോഡീകരിച്ചുകൊണ്ട് വാദപ്രതിവാദങ്ങൾ അവസാനിച്ചു. | |||
== ആരോഗ്യ ബോധവൽക്കരണക്ലാസ് നടത്തി മെഡിക്കൽ വിദ്യാർഥികൾ(18-07-2024) == | |||
[[പ്രമാണം:18021 24-25 healthorientation.jpg|പകരം=ആരോഗ്യ ബോധവൽക്കരണക്ലാസ്|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണക്ലാസ്]] | |||
ജി ബി എച്ച് എസ് എസ് മഞ്ചേരിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിലെ ആരോഗ്യ ക്ലബ്ബും മഞ്ചേരി മെഡിക്കൽ കോളേജ് സംയുക്തമായാണ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തിയത്. വിവിധ മഴക്കാല രോഗങ്ങൾ ,പ്രധാന ലക്ഷണങ്ങൾ, രോഗം തടയേണ്ടതിന് എടുക്കേണ്ട മുൻകരുതലുകൾ, ജീവിതശൈലി രോഗങ്ങൾ എന്നീ കാര്യങ്ങൾ ക്ലാസിൽ പ്രതിപാദിച്ചു. ഇത്തരം ഒരു ക്ലാസ് കുട്ടികൾക്കായി നടത്താൻ സന്നദ്ധരായ മെഡിക്കൽ വിദ്യാർഥികളെ എച്ച് എം ജോഷി സാർ അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു .തുടർന്ന് മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവരുടെ അനുഭവം പങ്കിടുകയും തങ്ങളുടെ വിദ്യാർഥി കൾക്ക് ഇങ്ങനെയൊരു അവസരം നൽകിയതിന് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ ശിവകുമാർ നന്ദി അറിയിക്കുകയും ചെയ്തു. | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ (19-07-2024) == | |||
2024-25 അക്കാദമിക വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽ സയൻസ് ക്ലബ് വിപുലമായി സംഘടിപ്പിച്ചു. ലീഡർ, ഡെപ്യൂട്ടി ലീഡർ,ആർട്സ് സെക്രട്ടറി സ്പോർട്സ് ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്.അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും വോട്ടർമാരായിരുന്നു.ഡെപ്യൂട്ടി ലീഡറുടെ സ്ഥാനം പെൺകുട്ടികൾക്കും ലീഡർ സ്ഥാനം പത്താം ക്ലാസിലെ കുട്ടികൾക്കുമായി സംവരണം ചെയ്തു.ലീഡർ സ്ഥാനത്തേക്ക് ഏഴും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് ആറും സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മൂന്നും ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് ഏഴും മത്സരാർത്ഥികൾ ഉണ്ടായിരുന്നു. മൂന്ന് ബൂത്തുകളിലായി സംഘടിപ്പിച്ച വോട്ടി ങ്ങിന് ഒന്നും രണ്ടും മൂന്നും പോളിംഗ് ഓഫീസർമാരായി എസ് പി സി കേഡറ്റുകൾ നിയമിക്കപ്പെട്ടു. സോഷ്യൽ സയൻസ് ടീച്ചേഴ്സ് പ്രിസൈഡിങ് ഓഫീസർമാരായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്രമസമാധാനം എൻസിസി കേഡറ്റുകളും ഉറപ്പുവരുത്തി. ഇലക്ഷൻ കമ്മീഷണറായി നിയമിക്കപ്പെട്ട സോഷ്യൽ സയൻസ് അധ്യാപകൻ മിസ്റ്റർ മണികണ്ഠന്റെ നേതൃത്വത്തിൽ ഇലക്ഷൻന്റെ വിവിധ ഘട്ടങ്ങളായ നാമനിർദേശ പത്രിക സ്വീകരിക്കൽ(12/7/24) സൂക്ഷ്മപരിശോധന(15/7/24) മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കൽ(17/7/24) വോട്ടെടുപ്പ്(19/7/24) വോട്ടെണ്ണൽ, ഫലപ്രഖ്യാപനം(22/7/24) എന്നിവ കാര്യക്ഷമമായി നടന്നു. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ SITC മാരായ യൂനുസ് സർ നിത ടീച്ചർ, മുരളി സർ (മാത്‍സ് ), അജയൻ സർ (ഫി സിക്കൽ എഡ്യൂക്കേഷൻ ) | |||
ജംഷാദ് സർ (അറബി ) തുടങ്ങിയവർ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. സ്കൂൾ ലീഡർ ഹാനി ബക്കർ, സ്കൂൾ ഡെപ്യൂട്ടി ലീഡർ അയണ മരിയ ആന്റോ, ആർട്സ് സെക്രട്ടറി ധ്യാൻ കൃഷ്ണ സി, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ദിൽഷൻ എന്നിവർക്ക് സ്കൂൾ ഹെഡ്മാസ്റ്റർ മിസ്റ്റർ ടി കെ ജോഷി സത്യ വാചകം ചൊല്ലിക്കൊടുത്ത് അധികാരമേൽപ്പിച്ചു | |||
== ചാന്ദ്രദിനം(21-07-2024) == | |||
[[പ്രമാണം:18021 24-25 moonday.jpg|പകരം=ചാന്ദ്രദിനം|ലഘുചിത്രം|ചാന്ദ്രദിനം]] | |||
മഞ്ചേരി ബോയ്സ് സ്കൂളിൽ Space clubന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ മുൻ അധ്യാപകനും നിലവിൽ ഇളങ്കൂർ സ്കൂളിലെ HM ഉം പ്രമുഖ അമച്വർ അസ് ട്രോണമിസ്റ്റുമായ ഇല്യാസ് പെരിമ്പലം Space club അംഗങ്ങൾക്ക് ചാന്ദ്ര പര്യവേഷണം: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഏകദേശം 73 ക്ലബ് അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു. | |||
ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ടീമുകളായി സ്കൂളിലെ വിവിധ ക്ലാസുകളിൽ പ്രസ്തുത വിഷയം അവതരിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന അവതരണം വളരെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു. | |||
== മാത്‍സ് എക്സിബിഷൻ സംഘടിപ്പിച്ചു(22-07-2024) == | |||
[[പ്രമാണം:18021 24-25 mathsexhibhition.jpg|പകരം=മാത്‍സ് എക്സിബിഷൻ|ലഘുചിത്രം|മാത്‍സ് എക്സിബിഷൻ]] | |||
ജൂലൈ 22(22/7/2024) അപ്പ്രോക്സിമേറ്റ് പൈ ദിനത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സാർ ഉദ്ഘാടനം ചെയ്തു . കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികൾക്ക് ഗണിതത്തോടുള്ള അഭിരുചി വളർത്താൻ ഈ പരിപാടി വളരെയധികം സഹായിച്ചു. ജിബിഎച്ച്എസ് മഞ്ചേരിയിലെ നിരവധി ഗണിത പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ ഈ പരിപാടി വളരെയധികം സഹായിച്ചു. | |||
== സ്വാതന്ത്ര്യദിനാഘോഷം(15-08-2024) == | |||
ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക് മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ തുടക്കമായി.ഇംഗ്ലീഷ് ക്ലബ് നടത്തിയ "നിങ്ങൾക്കിഷ്ടപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി " പ്രസംഗമത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. അധികം പേരും തിരഞ്ഞെടുത്തത് രാഷ്ട്രപിതാവായ ഗാന്ധിജിയെ തന്നെ ആയിരുന്നു. റാണി ലക്ഷ്മിഭായി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും ഓർമ്മിക്കപ്പെട്ടു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം അനേകം പേരുടെ ജീവൻ ബലിനൽകി നേടിയതാണെന്നും അതു ദുരുപയോഗം ചെയ്യുകയില്ലെന്നും ഉള്ള ഓർമപ്പെടുത്തലുകളോടെയാണ് അധികം പ്രഭാഷണങ്ങളും അവസാനിച്ചത്.ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 9 L ഇൽ പഠിക്കുന്ന ശിവഗംഗ പി നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേ ക്ലാസ്സിൽ പഠിക്കുന്ന ഹന്ന എ എം രണ്ടാം സ്ഥാനം കരസ്ഥമാക്കി.യു പി വി ഭാഗത്തിൽ 7 F ലെ അമേയ സാൻ ഒന്നാം സ്ഥാനവും 6 F ലെ നിയ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥാമാക്കി. | |||
== സർഗധാരയൊഴുകുന്നു...കാരുണ്യധാരയായി (21-08-2-24) == | |||
മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂൾ കലോത്സവം സർഗധാര -24 ന് വേറിട്ട തുടക്കം.പ്രകൃതിയുടെ താളത്തിലെ പൊരുത്തക്കേടുകളിൽ ഉഴറിപ്പോയ വയനാട്ടിലെ ജീവിതങ്ങൾക്ക് കാരുണ്യധാരയായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഒരു ലക്ഷം രൂപ മഞ്ചേരി തഹസിൽദാർ എം. മുകുന്ദന് കലാമേളയുടെ ഉദ്ഘാടന വേദിയിൽ വച്ച് കുട്ടികൾ കൈമാറി. | |||
കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ എസ്. സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സ്കൂളിന്റെ പൂർവവിദ്യാർത്ഥി അതുൽ കൃഷ്ണയെ ആദരിച്ചു. | |||
സർഗധാരയുടെ ഉദ്ഘാടനം പ്രശസ്ത സൂഫിസംഗീതഞ്ജനും, സിനിമാപിന്നണി ഗായകനുമായ ഇമാം മജ്ബൂർ അസീസി നിർവഹിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് സ്വാഗതം ആശംസിച്ചു. കല ലഹരിയാകുമ്പോൾ ജീവിതത്തിലും മനസ്സിലും മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി .കെ ജോഷി കലോത്സവദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ യാഷിഖ് മേച്ചേരി, വാർഡ് കൗൺസിലർ പ്രേമ രാജീവ്, പി. ടി. എ വൈസ് പ്രസിഡൻ്റ് ടി. എം അബ്ദുൾ നാസർ ,സ്കൂൾ ചെയർപേഴ്സൺ ഹാഷിർ അബ്ദുൾ ജലീൽ,സ്കൂൾ ലീഡർ ഹാനി ബക്കർ, ഡെപ്യൂട്ടി ലീഡർ അയോണ മരിയ ആൻ്റോ , സ്റ്റാഫ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ .എം, മണികണ്ഠൻ വി. പി, കലാമേള ജോയിൻ കൺവീനർ ഡോ: ബബിത കെ .പി എന്നിവർ ആശംസകൾ നേർന്നു .കലാമേള കൺവീനർ വിനോദ്. വി നന്ദി പറഞ്ഞു. | |||
ആഗസ്റ്റ് 21,22 തിയ്യതികളിലായി ഹയർ സെക്കൻ്ററി സെഷനിൽ മോഹനം, ഹംസധ്വനി, ഹിന്ദോളം ,ആഭേരി എന്നീ നാലു വേദികളിലായി പരിപാടികൾ നടന്നു. NCC,NSS,SPC, JRC,Little Kites എന്നീ ടീമുകളുടെ സഹകരണം പരിപാടികളെ മികവുറ്റതാക്കി. 131 ഇനങ്ങളിലും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തിയതിന്റെ ചാരിതാർത്ഥ്യം ബാക്കിയാക്കി കലാമാമാങ്കത്തിന് തിരശ്ശീല വീണു . | |||
ജീവിതമെന്നത് ഓർമകളുടെ സഞ്ചയമാണെന്നിരിക്കെ കൗമാരത്തെ പ്രകമ്പനം കൊള്ളിച്ച കലയുടെ സാന്നിധ്യം ,ജീവിതത്തിൻ്റെ മറവിയില്ലാത്ത താളുകളിലേക്ക് എഴുതിച്ചേർക്കപ്പെടും. സർഗാത്മകതയുടെ അടയാളങ്ങൾ കൊണ്ട് പൂരിതമായ മനസ്സകം ജീവിതത്തെ സമ്പന്നമാക്കും. | |||
== അത്‍ലറ്റിക്ക 2K24 (30-09-2024 & 1-10-2024) == | |||
==== '''മഞ്ചേരി ബോയ്സിൻ്റെ കായിക മാമാങ്കത്തിന് വേറിട്ട തുടക്കം''' ==== | |||
അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമായ പഞ്ചഗുസ്തി ചാമ്പ്യൻ വിനോദ് .വി പി സെപ്തംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി നടക്കുന്ന മഞ്ചേരി ബോയ്സിൻ്റ കായികമേള ഉദ്ഘാടനം ചെയ്തു. അംഗപരിമിതനായ താൻ നടക്കാൻ പോലും പ്രയാസപ്പെട്ടിരുന്നുവെന്നും കുട്ടികളെല്ലാവരും ഇത്തരം വേദികൾ വളരെ നന്നായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2017 ഹംഗറിയിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും, ദേശീയതലത്തിൽ പത്തുവർഷം തുടർച്ചയായി ഗോൾഡ് മെഡലും തനിക്ക് നേടാനായെന്നും ഓർമിച്ചു. | |||
സ്പോർട്സ് താരങ്ങളായ ഷാനിൽ ,ഒനീവ്, ആകർഷക, അവന്തിക എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി ദീപം തെളിയിച്ചു. സ്പോർട്സ് അധ്യാപകൻ അജയരാജ് കെ പി ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് അധ്യക്ഷത വഹിച്ചു. ശാരീരികമായും മാനസികമായും ഫിറ്റായിരിക്കുക എന്നത് പരമപ്രധാനമാണെന്നും കായികശക്തി പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധ്യക്ഷ അഭിപ്രായപ്പെട്ടു.വാർഡ് കൗൺസിലർ പ്രേമാരാജീവ് കുടുംബശ്രീയുടെ ബാലസദസ്സ് ചോദ്യപ്പെട്ടി സ്ഥാപിച്ചു .കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എന്നിവ ഇതിൽ എഴുതി സമർപ്പിക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ റെഡ് ഗ്രൂപ്പ് രണ്ടാം സ്ഥാനം നേടിയ ഗ്രീൻ ഗ്രൂപ്പ് എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ഉണ്ണികൃഷ്ണൻ. എം, വാമനൻ നമ്പൂതിരി, മണികണ്ഠൻ. വി പി, ഹയർസെക്കൻ്ററി സ്പോർട്സ് ക്യാപ്റ്റൻ സ്വാലിഹ് .പി ടി എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ദിൽഷാൻ സ്പോർട്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോയ്സിന്റെ ഹെഡ്മാസ്റ്റർ ടി .കെ ജോഷി യോഗത്തിന് നന്ദി പറഞ്ഞു. | |||
== സബ്ജില്ലാ ശാസ്ത്രമേള ജൈത്രയാത്ര തുടരുന്നു == | |||
2024-25 അധ്യയന വർഷത്തിലെ സബ്ജില്ലാ ശാസ്ത്രമേളയിൽ ജി.ബി.എച്ച്.എസ്.എസ്മഞ്ചേരിക്ക് തിളക്കമാർന്ന വിജയം. | |||
🎤 All fairs UP Champians | |||
🔸 SS fair first | |||
🔸 Maths fair Second | |||
🔸 Work Experience fair Third | |||
🔸 Science fair fourth | |||
🔸 IT fair fifth | |||
പങ്കെടുത്ത എല്ലാ മത്സരത്തിലും മികച്ച സ്ഥാനം നേടി UP വിഭാഗം മേളയിൽ ഒന്നാം സ്ഥാനത്തെത്തി. | |||
🎤All fair HS Runners Up | |||
🔸 Science fair first | |||
🔸SS fair Second | |||
🔸 IT fair Second | |||
🔸 Work experience fair third | |||
🔸 Maths fair fourth | |||
പങ്കെടുത്ത എല്ലാ മത്സരത്തിലും അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിക്കൊണ്ട് HS വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സയൻസ് വിഭാഗം 6 ഇനങ്ങളും, | |||
സോഷ്യൽ സയൻസ് വിഭാഗം 3 ഇനങ്ങളും, | |||
IT വിഭാഗം 3 ഇനങ്ങളും, | |||
WE വിഭാഗം 11ഇനങ്ങളും, | |||
ഗണിത വിഭാഗം 2 ഇനങ്ങളും ജില്ലയിലേക്ക് യോഗ്യത നേടി. | |||
ഓരോ വിജയവും ഒരു കൂട്ടം | |||
അധ്യാപകരുടെ | |||
കുട്ടികളുടെ | |||
രക്ഷിതാക്കളുടെ | |||
ആത്മസമർപ്പണത്തിൻ്റെ പ്രതിഫലനമാണ്. | |||
== YIP ക്ലബ്ബ്- 2024രൂപീകരിച്ചു (12-11-2024) == | |||
[[പ്രമാണം:18021 24 yip.jpg|പകരം=YIP Club 2024|ലഘുചിത്രം|YIP Club 2024]] | |||
'കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന YIP- ശാസ്ത്രപഥം പരിപാടിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും നിലവാരമുയർത്തുന്നതിനുമായി യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് YIP ക്ലബ്ബ്.മലപ്പുറം ജില്ലയിൽ നിന്നും ആദ്യം തെരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് സ്കൂളുകളിൽ ഒന്നും ഇപ്പോൾ നിലവിലുള്ള 10 സ്കൂളുകളിൽ ഒന്നു മാണ് ജി. ബി. എച്ച്. എസ്. എസ്, മഞ്ചേരി. | |||
YIP ക്ലബ്ബ്- 2024 ൻറെ ഉദ്ഘാടനം മഞ്ചേരി AEO ശ്രീമതി സുനിത. എസ് നിർവ്വഹിച്ചു.PTA പ്രസിഡന്റ് ശ്രീ ജൗഹർ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.ജോഷി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ. വി.പി ആശംസകൾ നേർന്നു. സ്കൂൾ YIP കോ- ഓഡിനേറ്ററും ഫെസിലിറ്റേറ്ററുമായശ്രീമതി അശ്വതി.പി.പി സ്വാഗതമാശംസിച്ചു.YIPക്ലബ്ബ് - വിദ്യാർത്ഥി പ്രതിനിധി അതുൽ രാജ്.പി നന്ദി പറഞ്ഞു. | |||
[[പ്രമാണം:18021 24-25 teens.jpg|പകരം=ടീൻസ് ക്ലബ്|ലഘുചിത്രം|ടീൻസ് ക്ലബ്]] | |||
== ടീൻസ് ക്ലബ് മഞ്ചേരി (02/12/2024) == | |||
=== രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് === | |||
അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പരിസരങ്ങളിലെ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മുടെ കുട്ടികൾ..... അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികൾക്ക് ആരോഗ്യ പ്രദവും സന്തോഷകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്....... പുതിയ തലമുറയ്ക്ക് പുതിയ പാഠങ്ങൾ നൽകാൻ രക്ഷിതാക്കളും തയ്യാറാകേണ്ടതുണ്ട്.......ഇതിനായി രക്ഷിതാക്കൾക്ക് | |||
പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികളുടെ മാതാ പിതാക്കൾക്കായ് ശിശു സംരക്ഷണ വകുപ്പിലെ വിദഗ്ധൻ ശ്രീ. ജുനൈദ്.T P നയിക്കുന്ന ബോധവത്കരണ ക്ലാസ് ഡിസംബർ രണ്ടാം തീയതി തിങ്കളാഴ്ച ഉച്ചക്ക് മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഡൈനിങ് ഹാളിൽ സംഘടിപ്പിച്ചു. | |||
പ്രസ്തുത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മണികണ്ഠൻ സാർ സ്വാഗതം അർപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോഷി സാർ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചിച്ചത് മഞ്ചേരി വാർഡ് കൗൺസിലർ ആയി ശ്രീമതി പ്രേമ രാജീവ് ആണ്. ടീൻസ്ക്ലബ് കൺവീനർ ഷൈനി ടീച്ചർ നന്ദി പറഞ്ഞു.ശ്രീ ടി പി ജുനൈദ് സാർ പാരെന്റിങ് എന്ന വിഷയത്തിൽ ലളിതമായ ശൈലിയിൽ രക്ഷിതാക്കളോട് സംവദിച്ചു.. വിവിധ ജീവിതസന്ദർഭങ്ങളെ അവതരിപ്പിച്ചു കൊണ്ട് കുട്ടികളോടുള്ള ഇടപെടൽ എത്രത്തോളം ആരോഗ്യകരമാക്കാം എന്ന് മനസ്സിലാക്കി കൊടുത്തു. കുട്ടികളിൽ നിന്നും മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതുപോലെ, കുട്ടികളും രക്ഷിതാക്കളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ടെന്നും അവരോടുള്ള നമ്മുടെ സമീപനത്തിൽ ഒരു പുനർച്ചിന്തനം ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് നൽകാൻ പ്രസ്തുത ക്ലാസ്സ് വളരെയധികം സഹായകമായി. | |||
== ധ്വനി 2024 (05/12/2024) == | |||
[[പ്രമാണം:18021 24-24 dwani.jpg|പകരം=ധ്വനി 2024|ലഘുചിത്രം|ധ്വനി 2024]] | |||
ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണം ജി ബി എച്ച് എസ് മഞ്ചേരിയിൽ വിപുലമായി ആചരിച്ചു. വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവ് ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ടി കെ ജോഷി സ്വാഗതവും പി ടി എ പ്രസിഡന്റ് ജവഹർ കെ അധ്യക്ഷതയും വഹിച്ചു. പ്രശസ്ത ടി വി സീരിയൽ ബാലതാരവും ഗായകനുമായ മാസ്റ്റർ ശ്രീദേവ് പ്രദീപ് പരിപാടിയുടെ വിശിഷ്ടാതി ഥിയായി. പരിപാടിയിൽ കെ ബിന്ദു ട്രൈനർ BRC മഞ്ചേരി, വാമനൻ നമ്പൂതിരി ഡെപ്യൂട്ടി HM, റസ് ലി കെപി, വി അബ്ദുൾ നാസിർ SRG കൺവീനർ UP, വിപി മണികണ്ഠൻ, ആതിര CRCC BRC മഞ്ചേരി, സതീശൻ പി സ്പെഷ്യൽ എഡ്യൂക്കേറ്റർ, സിജി എം സ്കൂൾ കൗൺസിലർ, അഞ്ജലി സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവർ ആശംസകൾ അറിയിച്ചു. | |||
ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൂൾ JRC യൂണിറ്റിന്റെ പോസ്റ്റർ പ്രദർശനവും NCC യുടെ ഫ്ലാഷ് മോബും, എസ്പിസി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും, കുട്ടികളുടെ പേപ്പർ ക്രാഫ്റ്റുകളും ചിത്രപ്രദർശനവും നടത്തി. | |||
== കനകകിരീടം ചൂടി ജി.ബി.എച്ച്.എസ്.എസ്.മഞ്ചേരി == | |||
സബ്ജില്ല, ജില്ലാ കലാമേളകളിൽ ജി.ബി.എച്ച്.എസ്.എസ് മഞ്ചേരിക്ക് തിളക്കമാർന്ന വിജയം.മഞ്ചേരി സബ്ജില്ലാ കലാമേളയിൽ പങ്കെടുത്ത എല്ലാ വ്യക്തിഗത ഇനങ്ങളിലും,ഗ്രൂപ്പിനങ്ങളിലും നമ്മുടെ കലാപ്രതിഭകൾ അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചു. UP Sanskrit വിഭാഗത്തിൽ ഒന്നാം സ്ഥാനവും, HS General ,UPGeneral, HS Arabic, UP Arabic, HS Sanskrit എന്നിവയിൽ രണ്ടാം സ്ഥാനവും നമുക്ക് നേടിയെടുക്കാനായി.ജില്ലാതലത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം വിജയം കൈവരിച്ച് മലപ്പുറം ജില്ലയിൽ മഞ്ചേരി ബോയ്സ് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി.HS വിഭാഗം വന്ദേമാതരം, സംഘഗാനം, ദേശഭക്തിഗാനം, ശാസ്ത്രീയ സംഗീതം, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം എന്നീ ആറ് ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലമത്സരത്തിലേക്ക് യോഗ്യത നേടി. ഇത് സമർപ്പിത മനസ്ക്കരായ ഒരു കൂട്ടം അധ്യാപകരുടെ, രക്ഷിതാക്കളുടെ, കുട്ടികളുടെ, കഠിനാധ്വാനത്തിൻ്റെ ഫലമാണ്. ഒരു കൂട്ടായ്മയുടെ വിജയം. | |||
== 2024-25 അധ്യയന വർഷത്തിലെ സബ്ജില്ല, ജില്ല, സംസ്ഥാന ശാസ്ത്രമേളയിൽ ജി.ബി.എച്ച്.എസ്.എസ്മഞ്ചേരിക്ക് തിളക്കമാർന്ന വിജയം. == | |||
സബ്ജില്ലാതലം | |||
🎤 All fairs UP Champians | |||
🔸 SS fair first | |||
🔸 Maths fair Second | |||
🔸 Work Experience fair Third | |||
🔸 Science fair fourth | |||
🔸 IT fair fifth | |||
പങ്കെടുത്ത എല്ലാ മത്സരത്തിലും മികച്ച സ്ഥാനം നേടി UP വിഭാഗം മേളയിൽ ഒന്നാം സ്ഥാനത്തെത്തി. | |||
🎤All fair HS Runners Up | |||
🔸 Science fair first | |||
🔸SS fair Second | |||
🔸 IT fair Second | |||
🔸 Work experience fair third | |||
🔸 Maths fair fourth | |||
പങ്കെടുത്ത എല്ലാ മത്സരത്തിലും അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിക്കൊണ്ട് HS വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
സയൻസ് വിഭാഗം 6 ഇനങ്ങളും, | |||
സോഷ്യൽ സയൻസ് വിഭാഗം 3 ഇനങ്ങളും, | |||
IT വിഭാഗം 3 ഇനങ്ങളും, | |||
WE വിഭാഗം 11ഇനങ്ങളും, | |||
ഗണിത വിഭാഗം 2 ഇനങ്ങളും ജില്ലയിലേക്ക് യോഗ്യത നേടി. | |||
ജില്ലാതലത്തിൽ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിക്കൊണ്ട് | |||
സംസ്ഥാനതലത്തിലും മഞ്ചേരി ബോയ്സ് വിജയക്കൊടി നാട്ടി. | |||
ശാസ്ത്രവളർച്ച മനുഷ്യൻ്റെ പുരോഗതിയാണ്. | |||
ശാസ്ത്രത്തിൻ്റെ വെള്ളിവെളിച്ചം നാടു നീളെ പരക്കട്ടെ! | |||
== ATL കമ്മ്യൂണിറ്റി ഡേ- 2025 == | |||
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ATL കമ്മ്യൂണിറ്റി ഡേ- 2025 ആചരിച്ചു | |||
'അത്യാധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുക' എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നീതിആയോഗ് സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. | |||
കമ്മ്യൂണിറ്റി ഡേ 2025, മഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ യാഷിഖ് മേച്ചേരി ഉദ്ഘാടനം ചെയ്തു. | |||
വാർഡ് കൌൺസിലർ ശ്രീമതി പ്രേമ രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് .എം ഇൻ ചാർജ്ജ് ശ്രീമതി ജസീന. കെ. വി സ്വാഗതമാശംസിച്ചു. | |||
[[പ്രമാണം:18021 24-25 atl community.jpg|പകരം=ATL കമ്മ്യൂണിറ്റി ഡേ- 2025|ലഘുചിത്രം|ATL കമ്മ്യൂണിറ്റി ഡേ- 2025]] | |||
മുൻ എച്ച്. എം ശ്രീ.ടി.കെ.ജോഷി മുഖ്യപ്രഭാഷണം നടത്തി. | |||
എസ്.ആർ.ജി കൺവീനർ ശ്രീമതി റസ്ലി.കെ.പി, സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ. വി.പി, ATL മെന്റർ ശ്രീ മുഹമ്മദ് ഷഹീൻ. സി എന്നിവർ ആശംസകൾ നേർന്നു. ATL ഇൻ ചാർജ് ശ്രീമതി അശ്വതി.പി.പി നന്ദി പറഞ്ഞു. | |||
"കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക, പുത്തൻ ആശയങ്ങൾ പങ്കുവെക്കുക, രാജ്യത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം പുതു തലമുറയിൽ നിന്നും കണ്ടെത്തുക, അവ ജനങ്ങളിലേക്ക് എത്തിക്കുക" എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | |||
കമ്മ്യൂണിറ്റി ലാബായ ATLൻറെ പ്രവർത്തനങ്ങൾ എന്താണെന്നും ഇതിൻറെ ഉദ്ദേശലക്ഷ്യങ്ങൾ എന്താണെന്നും സമൂഹത്തിൽ ഉള്ളവർക്ക് കൂടി പങ്കു വെക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും അംബേദ്കർ ജയന്തിയോടനുബന്ധിച്ച് കമ്മ്യൂണിറ്റി ആഘോഷങ്ങൾ നടത്തുന്നത്. | |||
അടൽ ടിങ്കറിങ് ലാബ് ഇല്ലാത്ത മഞ്ചേരിയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു. | |||
ATL സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ATL ടൂറിനുശേഷം മെന്റർ മുഹമ്മദ് ഷഹീൻ. സി, മുഹമ്മദ് നിബ്റാസ് യൂസഫ് എന്നിവർ ശില്പശാലയിലെ 3D പ്രിന്റിംഗ്, ബേസിക് ഇലക്ട്രോണിക്സ്, ബേസിക്സ് ഓഫ് കോഡിംഗ് തുടങ്ങിയ സെഷനുകൾ നയിച്ചു. | |||
== SPCപാസിംഗ് ഔട്ട് പരേഡ് 2025 == | |||
[[പ്രമാണം:18021 24-25 spc passingout.jpg|പകരം=SPCപാസിംഗ് ഔട്ട് പരേഡ് 2025|ലഘുചിത്രം|SPCപാസിംഗ് ഔട്ട് പരേഡ് 2025]] | |||
മഞ്ചേരി പോലീസ് സ്റ്റേഷന് കീഴിലെ എസ് പി സി സ്കൂളുകളായ മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് 8/5/2025 വ്യാഴം രാവിലെ 8 മണിക്ക് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വെച്ച് നടന്നു. | |||
എസ് പി സി പദ്ധതിയുടെ മലപ്പുറം ജില്ലാ നോഡൽ ഓഫീസർ ബഹു:ഫിറോസ് എം ഷഫീഖ് ASP അവർകൾ സല്യൂട്ട് സ്വീകരിച്ചു. | |||
മഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ ആർ പരേഡിന് അഭിവാദ്യമർപ്പിച്ചു. ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അൻഷാ പി സെക്കൻഡ് ഇൻ കമാൻഡർ ആയും, മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷഹബാസ് പരേഡ് കമാൻഡർ ആയും പരേഡിന് നേതൃത്വം നൽകി. നാല് സ്കൂളുകളിൽ നിന്നായി 8 പ്ലറ്റൂണുകളാണ് പരേഡിന് അണിനിരന്നത്. നാല് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പ്രധാനാദ്ധ്യാപകർ പിടിഎ പ്രസിഡണ്ടുമാർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ,ഡ്രിൽ ഇൻസ്ട്രക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു | |||
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025 == | |||
[[പ്രമാണം:18021 24-15 kite Camp.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025]] | |||
മഞ്ചേരി: ബോയ്സ് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോ ഗ്രാഫി, വീഡിയോ എഡിറ്റിങ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റെഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.. സ്കൂൾ ഹെഡ് മിസ്റ്റർസ് ജസീന ഉത്ഘാടനം നിർവഹിച്ചു. കൈറ്റ്സ് അധ്യാപകരായ യൂനുസ് , നൗഫൽ , നിദ ,നജ്ല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസിലാക്കുവാനും, നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാനും ക്യാമ്പ് സഹായകമായി.. | |||