"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശുചിത്വ ബോധവൽക്കരണ ക്ലാസ്)
(സംവാദ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 171: വരി 171:


അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു.
അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു.
== കോടതി സന്ദർശനം(02-07-2024) ==
[[പ്രമാണം:18021 24-25 courtvisit.jpg|പകരം=കോടതി സന്ദ‍‍ർശനം|ലഘുചിത്രം|കോടതി സന്ദ‍‍ർശനം]]
ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "സംവാദ" എന്ന പരിപാടിയുടെ ഭാഗമായി 2/ 7/ 24ന് . മഞ്ചേരി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും സോഷ്യൽ സയൻസ് ക്ലബ്ബിലെ 30 അംഗങ്ങൾ മഞ്ചേരി ജില്ലാ കോടതി സന്ദർശിച്ചു. 30 കുട്ടികളെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിച്ചു.ഒരു ഗ്രൂപ്പിന് മോട്ടോർ അപകടം നഷ്ടപരിഹാര ട്രൈബ്യൂണലിലെ വ്യവഹാരങ്ങളെയും വാദി ഭാഗം പ്രതിഭാഗം വക്കീ ലു മാരുടെ സേവനങ്ങളെയും കാണാൻ അവസരമൊരുക്കി. മറ്റൊരു വിഭാഗം അബ്കാരി കേസുകൾ കൈകാര്യം ചെയ്യുന്ന മഞ്ചേരി അസിസ്റ്റന്റ് സെഷ ൻ കോർട്ടിലേക്ക് പോയി. പതിനൊന്നര മണി വരെ കുട്ടികൾ കോടതി നടപടികൾ നോക്കി കണ്ടു.അബ്കാരി നിയമങ്ങളുമായി ബന്ധപ്പെട്ട ചില ആർട്ടിക്കിളികളും മോട്ടോർ വിഭാഗവുമായി ബന്ധപ്പെട്ട ചില നിയമങ്ങളുമെല്ലാം മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധിച്ചു.
== സുൽത്താന്റെ ഓർമകളിൽ (05-07-2024) ==
മഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂൾ ഈ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി.[[പ്രമാണം:18021 24-25 basherday.jpg|പകരം=ബഷീർ ദിനം|ലഘുചിത്രം|ബഷീർ ദിനം]]
ബഷീർ കൃതികൾ വായിച്ചും , വായനക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതിയും അക്ഷരങ്ങളിലൂടെ ആരാധന നടത്തിയ വിദ്യാർത്ഥികൾ കഥാപാത്രത്തെ അഭിനയിച്ചവതരിപ്പിച്ചത് മനോഹരമായി.
കഥാപാത്ര നിരൂപണം , ബഷീർ കൃതിപരിചയം, ബഷീർകാരിക്കേച്ചർ സൃഷ്ടി ,ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം ചോദ്യോത്തരങ്ങൾ എന്നിവയെല്ലാമുൾപ്പെടുത്തി ഓരോ ക്ലാസുകാരും പതിപ്പ് നിർമിച്ചു.
പതിപ്പുകളുടെ പ്രകാശനം സ്കൂൾ ഹാളിൽ SRG കൺവീനർ നിർവഹിച്ചു. മലയാളം ക്ലബ്ബ് അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പതിപ്പുകൾക്ക്  1 , 2 3 സ്ഥാനങ്ങൾ നൽകി.
== കോടതി സന്ദർശനം നടത്തി എസ് പി സി കേഡറ്റുകൾ(10-07-2024) ==
[[പ്രമാണം:18021 24-25 samvada court.jpg|പകരം=സംവാദ|ലഘുചിത്രം|സംവാദ]]
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 30 എസ്പിസി കേഡറ്റുകൾക്ക് കോടതി സന്ദർശനത്തിനും ജുഡീഷ്യൽ ഓഫീസർമാരുമാ യുള്ള ഇടപെടലിനും "സംവാദ" പരിപാടിയിലൂടെ ഡി എൽ എസ് എ അവസരമൊരുക്കി. പത്തുമണിയോടുകൂടി തുടങ്ങിയ പരിപാടികൾക്ക് അഞ്ചു സെഷനുകൾ ഉണ്ടായിരുന്നു.സംവാദയുടെ നോഡൽ ഓഫീസറായ അനിത മാഡം സംവാദയെ പരിചയപ്പെടുത്തി സംസാരിച്ചു. അഡ്വക്കേറ്റ് ഷക്സ് സർ സ്വാഗത പ്രസംഗം നടത്തി.മിസ്റ്റർ ഷാബിർ ഇബ്രാഹിം(DLSAസെക്രട്ടറി, സബ് ജഡ്ജ്) കേഡറ്റുകളുമായി സംവദിക്കുകയും നിയമത്തെയും നിയമ നടത്തിപ്പിന്റെ വിവിധ തലങ്ങളെയും കുറിച്ചു സംശയനിവാരണംനടത്തുകയും ചെയ്തു. അതിനെ തുടർന്ന് കൗൺസിലർ ആയ നദീറ മാഡം കുട്ടികൾക്ക് ജീവിത നൈപുണികളെ കുറിച്ച് ഒരു മോട്ടിവേഷൻ ക്ലാസ് നൽകി. പിന്നീട് കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആയി വിഭജിച്ചു. ഒരു ഗ്രൂപ്പ് സബ് കോടതിയും മറ്റൊരു ഗ്രൂപ്പ് മുൻസിഫ് കോടതിയും മൂന്നാമതൊരു വിഭാഗം ജില്ലാ കോടതിയും സന്ദർശിച്ചു. ചായക്ക് ശേഷം നടന്ന  നാലാമത്തെ സെഷനിൽ അഡ്വക്കേറ്റ് അനൂപ് സാർ കോടതികളുടെ ശ്രേണികരണം സംബന്ധിച്ച ക്ലാസ് എടുക്കുകയും കേഡറ്റുകൾക്ക് സംശയനിവാരണം നടത്തുകയും ചെയ്തു.അഞ്ചാം ഘട്ടത്തിൽ ഷബീർ സാർ വീണ്ടുമെത്തുകയും ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് മുതൽ ഒരു കേസ് കോടതിയിൽ എത്തുന്നതും വിചാരണനേരിടുന്നതും കുറ്റപത്രം സമർപ്പിക്കലുമടങ്ങുന്ന  വിവിധ ഘട്ടങ്ങളെ കുറിച്ച് വിശദമായി  സംസാരിച്ചു.ഒന്നര മണിയോടു കൂടി കേഡറ്റുകൾ സ്കൂളിലേക്ക് മടങ്ങി.

10:04, 11 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024-25 (3-6-24)

പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം 3-6-2024 തിങ്കളാഴ്ച മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നു. വർണാഭമായ ചടങ്ങ് മുനിസിപ്പൽ ചെയർപെഴ്സൺ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിത എസ്. അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്, മഞ്ചേരി ബ്ലോക്ക് പ്രോജക്റ്റ് കോഡിനേറ്റർ സുധീർ ബാബു എം.പി, പി.ടി.എ. പ്രസിഡണ്ട് അഡ്വ. ഫിറോസ് ബാബു, പ്രിൻസിപ്പാൾ ഷീബ ജോസ്, ഹെഡ്മാസ്റ്റർ ടി.കെ. ജോഷി, ട്രെയിനർമാരായ ഇന്ദിരാദേവി പി, ബിന്ദു കെ, അധ്യാപകരായ കെ.എം അബ്ദുള്ള, കെ.കെ. സുരേന്ദ്രൻ, വി.പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

സ്കൂളിലേക്കെത്തിയവരെ സ്വീകരിക്കാൻ അണിനിരന്ന ചെണ്ടമേളം കുട്ടികൾക്ക് കൗതുകക്കാഴ്ചയായി.

ജനപ്രിയ സീരിയൽ ബാലതാരവും ഫ്ലവേഴ്സ് ടോപ്പ് സിംഗറും സ്കൂൾ വിദ്യാർഥിയുമായ ശ്രീദേവ് പി, ആൽബം സിംഗറും സ്കൂൾ വിദ്യാർഥിനിയുമായ  ദിയ തുടങ്ങിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആകർഷകമായ കലാപരിപാടികൾ നടന്നു. അമേയ സാൻ, അദ്രിദ് മാധവ് പി, ശിവനന്ദ എന്നീ വിദ്യാർഥികളും ഇല്യാസ് മാഷും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രമാജിക്ക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി. മുഴുവൻ വിദ്യാർത്ഥികൾക്കും ലഡുവിതരണം ചെയ്തു.പരിപാടിക്ക് അധ്യാപകരായ റസ്ലി കെ.പി, അബ്ദുനാസിർ വി, ബിന്ദു ഇ, അഞ്ജു ടി.ജി, സതീശൻ പി, ബി.ആർ.സിയിലെ സംഗീതാധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

പരിസ്ഥിതി ദിനം(5-6-24)

ഓർമ്മപ്പെടുത്തലുകളും തിരിച്ചറിവുമായി ഒരു പരിസ്ഥിതി ദിനം കൂടി.2024 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജിബിഎച്ച്എസ്എസ് മഞ്ചേരിയിൽ ആചരിച്ചു.

പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനാചരണം

എല്ലാ ക്ലാസ്സുകളിലും ആദ്യ പിരിയഡ് തന്നെ പരിസ്ഥിതി ദിന ക്വിസ് നടത്തി.തലേന്ന് നിർദ്ദേശിച്ചത് അനുസരിച്ച് കുട്ടികൾ കൊണ്ടുവന്ന വിവിധ പോസ്റ്ററുകൾ, കവിതകൾ എന്നിവ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചു .മരങ്ങളും കാടുകളും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും കാലാവസ്ഥ വ്യതിയാനവും നിറഞ്ഞു നിന്ന പോസ്റ്ററുകളിൽ  പ്രകൃതിയെക്കുറിച്ച് വ്യാകുലപ്പെടുന്ന പുതുതലമുറയെ തന്നെ കാണാൻ സാധിച്ചു.

'പരിസ്ഥിതി മാലിന്യമുക്ത കേരളം' എന്ന വിഷയത്തിൽ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ സരിത ടീച്ചറുടെ നേതൃത്വത്തിൽ കവിതാരചന മത്സരം നടത്തി. തുടർന്ന് എഴുത്തുകാരി മുഹ്സിന നൂറുൽ അമീൻ എഴുതിയ 'അപ്പുവിന്റെ ഹരിതവിപ്ലവം' എന്ന ബാലസാഹിത്യകൃതി അഡ്വക്കേറ്റ് ടി പി രാമചന്ദ്രൻ പരിസ്ഥിതി ക്ലബ് അംഗമായ അനന്യ എം ജെ ക്ക്‌ നൽകി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീമതി മുഹ്സിന നൂറുൽ അമീൻ സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. റേഡിയോ ആർട്ടിസ്റ്റ് സുധീർ ബാബു, അധ്യാപകരായ ജലജ പ്രസാദ് , ഉഷ കെ ,മനേഷ് പി , സരസ്വതി ടി പി ,ശാരിക എന്നിവർ സന്നിഹിതരായിരുന്നു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ടി കെ ജോഷി, പരിസ്ഥിതിക്ലബ്‌  കുട്ടികൾ,  സരിത കെ വി , മനേഷ് പി,എൻസിസി കോഡിനേറ്റർ സാജിത കെ, എൻസിസി കേഡറ്റുകൾ എന്നിവരുടെ സാന്നിധ്യത്തിൽ   ശ്രീമതി മുഹസീന നൂറുൽ അമീൻ  മാവിൻ തൈ നട്ടു.

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് യുപി ക്ലാസ്സുകളിൽ നടത്തിയ പ്രസംഗമത്സരം എടുത്തു പറയേണ്ടതാണ്.വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോസ് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. പ്രകൃതിയുടെ കാവൽക്കാരായി നാളെയുടെ വാഗ്ദാനങ്ങൾ ഉണ്ടാവുമെന്ന സാക്ഷ്യപ്പെടുത്തലുകൾ.

എസ് പി സി യൂണിറ്റ്

SPC പരിസ്ഥിതിദിനാചരണം
SPC പരിസ്ഥിതിദിനാചരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജി ബി എച്ച് എസ് എസ് മഞ്ചേരി എസ് പി സി യൂണിറ്റ് തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം നടത്തി.പരിപാടിയിൽ സി പി ഒ ജംഷാദ് വി, എ സി പി ഒ  സാജിറ, മുൻ എ സി പി ഒ ഷീബ എസ് എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ യൂനുസ് പി തൈകൾ നട്ട് കൊണ്ട് പദ്ധതിയിൽ ഭാഗവാക്കായി.

SCHOOL PROTECTION GROUP
SCHOOL PROTECTION GROUP

SCHOOL PROTECTION GROUP രൂപീകരണം( 6 - 6 - 24)

ഓരോ കുട്ടിയും വരും നാളിൻ്റെ വാഗ്ദാനങ്ങളാണ്.  സമൂഹത്തിലെ ദുഷ്പ്രവണതകളിൽ നിന്ന് അകന്നു നിൽക്കാനും , പ്രതികരണ ശേഷിയോടെ പ്രവർത്തിക്കാനും, സമൂഹത്തിൽ വേണ്ട ഇടപെടലുകൾ നടത്താനും ശരിയായ മാർഗനിർദേശം  അനിവാര്യമാണ് .സ്കൂൾ തലങ്ങളിൽ കണ്ടുവരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കുക, പോക്സോ കുരുക്കുകളിൽ ഉൾപ്പെടാതെ സൂക്ഷിക്കുക,കുട്ടികളിൽ സ്വയം നിയന്ത്രിത അച്ചടക്കംഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ GBHSS മഞ്ചേരിയിൽ School Protection Group രൂപീകരിച്ചു.

SPG യുടെ പ്രഥമ യോഗം 6.6.24 വ്യാഴാഴ്ച 3.45 PM ന് സ്കൂളിൽ വച്ച് നടന്നു.  യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ. ടി. കെ ജോഷി സ്വാഗതം പറഞ്ഞു .ഹയർ സെക്കൻ്ററിപ്രിൻസിപ്പാൾ ശ്രീമതി ഷീബാജോസ് അധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമാരാജീവ് യോഗം ഉദ്ഘാടനം ചെയ്തു. SPG യുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചുമതലയുള്ള അധ്യാപകൻ ശ്രീ. അജയരാജ്  വിശദീകരിച്ചു.

പോക്സോ കേസുകൾ തടയുന്നതിനുള്ള ബോധവൽക്കരണം, ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടിയെ എങ്ങനെ സംരക്ഷിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് SI ബസന്ത്.സി .സി മാർഗനിർദ്ദേശങ്ങൾ നൽകി. ലഹരി ലഭിക്കുന്ന സ്രോതസ്സുകൾ കണ്ടെത്തി നിയന്ത്രിക്കണമെന്ന് SPC-CPO ശ്രീ. ജംഷാദ് ആവശ്യപ്പെട്ടു .

ലഹരി ,പ്രോത്സാ കേസുകളുടെ നിയമവശങ്ങളെ കുറിച്ച് PTA അംഗം Adv അനൂപ് വിശദീകരിച്ചു. SPGയുടെ പ്രവർത്തന പദ്ധതിയെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദമാക്കി.പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,PTA പ്രസിഡണ്ട്, വാർഡ് കൗൺസിലർ, SHO, ലോക്കൽ പോലീസ്, സ്കൂൾ ലീഡർ, രക്ഷിതാക്കൾ, അധ്യാപകർ, കച്ചവടക്കാരൻ, ഓട്ടോ ഡ്രൈവർ, SPC ചാർജുള്ള അധ്യാപകൻ, സമീപവാസി എന്നിവർ അടങ്ങിയ എസ് പി ജിയുടെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ശേഷം മൂന്നുമാസത്തേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .SPC -CPO ജംഷാദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി. കുട്ടികളിൽ നെല്ലും പതിരും തിരിച്ചറിച്ചറിയാനുള്ള അവബോധം വളർത്തിയെടുക്കാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സാധിക്കും എന്നതിന് കാലം സാക്ഷിയാകും .

ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ച് മഞ്ചേരി ബോയ്സ്(12-06-24)

ലോക ബാലവേല വിരുദ്ധ ദിനം
ലോക ബാലവേല വിരുദ്ധ ദിനം

ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി  സ്കൂൾ  ഹാളിൽ  വെച്ച് ബാലവേല വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ ,ബോധവൽക്കരണ ക്ലാസ്, ബാലവേല വിരുദ്ധ പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

  ഹെഡ്മാസ്റ്റർ ടി കെ ജോഷി അധ്യക്ഷ സ്ഥാനം  വഹിച്ച പരിപാടിയിൽ   ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ ശ്രീ മുഹസ്സിൻ പരി ഉദ്ഘാടനം  ചെയ്തു . കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ബാലവേല  നിയമത്തെക്കുറിച്ച് ക്ലാസ് നൽകി.ശ്രീമതി സിജി (സ്കൂൾ കൗൺസിലർ) നന്ദി പറഞ്ഞു.പ്രസ്തുത പരിപാടിയിൽ 80 ഓളം കുട്ടികൾ പങ്കെടുത്തു.

  ദിനാചരണത്തോടനുബന്ധി ച്ച് നടത്തിയ പോസ്റ്റർ രചന മത്സര    വിജയിക്കുള്ള സമ്മാനദാനം  ശ്രീ മുഹസ്സിൻ പരി നൽകി.

പ്രതിഭകളെ ആദരിച്ചു (14-06-24)

ആദരിക്കുക എന്നത് പുതിയ പുതിയ മികവുകൾ സൃഷ്ടിച്ചെടുക്കാനുള്ള സമീപനതന്ത്രമാണ് .

പ്രതിഭകളെ ആദരിച്ചു
പ്രതിഭകളെ ആദരിച്ചു

കൂടുതൽ തിളക്കമാർന്ന പ്രകടനങ്ങളിലൂടെ സ്വയം പുതുക്കാൻ ഊർജം പകരുമത്.

2024 ജൂൺ 14 വെള്ളിയാഴ്ച്ച 2.30 ന് മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ വച്ചു നടന്ന ചടങ്ങിൽ  SSLC, PLUS 2,PLUS 1 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

  പരിപാടിക്ക് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ  സ്വാഗതം ആശംസിച്ചു.ബോയ്സിന്റെ പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ. ജോഷി  അധ്യക്ഷത വഹിച്ചു. എം എൽ എ അഡ്വക്കേറ്റ് യു എ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബോയ്സ് ഹൈസ്കൂളിന്റെ കാലാനുഗതമായ വളർച്ചയെക്കുറിച്ച് അദ്ദേഹം വാചാലനായി.തുടർന്ന്    പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മൊമെന്റോ നൽകി. ഈ വർഷം എച്ച് എം ആയി പ്രൊമോഷൻ ലഭിച്ച ശ്രീ മുഹമ്മദ്‌ ഇല്യാസ്, ശ്രീ മുഹമ്മദ്‌ അബ്ദുള്ള , ശ്രീമതി ശ്യാമളകുമാരി  എന്നിവരെയും ആദരിച്ചു. PTA പ്രസിഡന്റ്‌ അഡ്വക്കേറ്റ്  ഫിറോസ് ബാബു നടത്തിയ അനുമോദനപ്രസംഗത്തിൽ മഞ്ചേരിക്കാർ ആദ്യകാലങ്ങളിൽ അവസാനം മാത്രം തിരഞ്ഞെടുത്തിരുന്ന ബോയ്സ് ഹൈസ്കൂളിനെ  മികവിൻ്റെ കേന്ദ്രമാക്കി മാറ്റിയ എല്ലാ ഗുരുക്കന്മാരെയും സ്മരിച്ചു.കുട്ടികളുടെ വിജയം തന്നെയാണ് അധ്യാപകർക്കുള്ള ഗുരുദക്ഷിണയെന്ന് വരും വർഷങ്ങളിൽ പരീക്ഷയെഴുതുവാൻ പോകുന്ന കുട്ടികളെ ഓർമിപ്പിച്ചു.കഴിഞ്ഞ വർഷം റിട്ടയർ ചെയ്ത ശ്രീമതി ഷൈന കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ സന്നിഹിതയായിരുന്നു.ബോയ്സ്ന്റെ കവി ശ്രീമതി ജലജാപ്രസാദ് ആശംസകൾ നേർന്നു.സ്റ്റാഫ്‌ സെക്രട്ടറി വി.പി മണികണ്ഠൻ നന്ദി അറിയിച്ചു.

ബോയ്സിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട് അവർ  പടിയിറങ്ങുകയാണ്. അഭിമാനത്തോടെ പൂർവാധികം ഊർജത്തോടെ  അധ്യാപകർ കർമപഥ ത്തിലേക്കും.

ഓരോ കുഞ്ഞിലും അന്തർലീനമായ നിരവധി കഴിവുകളുണ്ട്. കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് അധ്യാപക ധർമവും

വായന മനുഷ്യനെ മനുഷ്യനാക്കുന്നു!(19-06-24)

വായന മനുഷ്യനെ മനുഷ്യനാക്കുന്നു!

വായനദിനം 2024-25
വായനദിനം 2024-25

സ്വയം നവീകരിച്ച് കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ വായന നമ്മെ സഹായിക്കുന്നു !

മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്സിന്റെ 2024 -25 അധ്യയന  വർഷത്തെ വായന പക്ഷാചരണത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഔപചാരിക ഉദ്ഘാടനം അധ്യാപകനും അവതാരകനും മിമിക്രി ആർട്ടിസ്റ്റുമായ ഷിജീവ് ചെറുകാട് 19- 6-24 ബുധനാഴ്ച നിർവഹിച്ചു .കുട്ടികളിലെ കലാസാഹിത്യ വാസനകളെ വിദ്യാരംഗം കലാസാഹിത്യവേദി പുറത്തെടുക്കുന്നതെ ങ്ങിനെയെന്ന് അദ്ദേഹം സോദാഹരണസഹിതം വിശദീകരിച്ചു. വിദ്യാരംഗം കൺവീനർ രാധിക.പി പ്രസ്തുത യോഗത്തിന് സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ടി .കെ. ജോഷി അധ്യക്ഷ നായിരുന്നു. വായനയെന്നത് ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും, പാഠപുസ്തകങ്ങൾക്കപ്പുറത്ത് കുട്ടികൾ ധാരാളം വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപകരായ വാമനൻ നമ്പൂതിരി, റസ്‌ലി .കെ പി ,ഉഷ കാരാട്ടിൽ എന്നിവർ ആശംസകൾ നേർന്നു.  

   കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന  പോസ്റ്ററുകൾ, ചുമർപത്രികകൾ, പതിപ്പുകൾ എന്നിവ പ്രദർശിപ്പിച്ചു.

കവിതാലാപനം വായനാനുഭവങ്ങൾ പങ്കുവയ്ക്കൽഎന്നിവയും നടത്തി.  ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ പാഠഭാഗം '' ചണ്ഡാലഭിക്ഷുകി " ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു.

വായനാവാരം ഒരു ഓർമ്മപ്പെടുത്തലാണ്.മ

വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള  ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ!

വായനമത്സരം ഉ‍ർദു ക്ലബ്ബ്

ഉ‍‍‍‍ർദു ക്ലബ്ബിന്റെ കീഴിൽ ജുൺ 19 ന് വായനദിനത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു.ക്ലാസ്സ് തല മത്സരത്തിന് ശേഷം സ്കൂൾ തല മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾ

ഒന്നാം സ്ഥാനം  : ഷാനഫാത്തിമ

രണ്ടാം സ്ഥാനം : ഇഷനൗറിൻ

മൂന്നാം സ്ഥാനം : ദിൽഷ പി

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

വായനമത്സരം അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് റീഡിങ് വീക്ക് ആഘോഷിച്ചു. ഈ ആഘോഷത്തിന്റെ ഭാഗമായി റീഡിങ് മത്സരം, ഓൺലൈൻ ക്വിസ് മത്സരം, നിഘണ്ടു നിർമ്മാണ മത്സരം എന്നിവ നടന്നു.

മത്സര ഇനങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു .

ഈ മത്സരത്തിൽ താഴെ പറയുന്ന വിദ്യാർത്ഥികൾ വിജയികളായി:

ഒന്നാം സ്ഥാനം: ആയിഷ സഫ, 10 J

രണ്ടാം സ്ഥാനം: നാദീഷ്, 8 B

മൂന്നാം സ്ഥാനം: നബ്ഹാൻ എം, 10 F, ജിൻഷ 10 G

നിഘണ്ടു നിർമ്മാണ മത്സരത്തിൽ:

ഒന്നാം സ്ഥാനം: ഫിന പി പി, 10 I

രണ്ടാം സ്ഥാനം: റസീൻ അഹമ്മദ്, 9 D

ഈ റീഡിങ് വീക്ക് വിദ്യാർത്ഥികളിൽ വായനയോടുള്ള താൽപ്പര്യം വളർത്തുന്നതിനും അവരുടെ പൊതുജ്ഞാനം വർദ്ധിപ്പിക്കുന്നതിനും സഹായകരമായി.

വരയും വർണവും(24-06-2024)

വരയും വർണവും
വരയും വർണവും

വാക്കിനും വരയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്.

വർണങ്ങൾ ചേരുമ്പോഴാണ് വരകൾക്ക് മിഴിവുണ്ടാവുന്നത്.   വാങ്മയചിത്രങ്ങളെ കാൻവാസിൽ പകർത്താനും,  ചിത്രങ്ങളെ വാക്കുകളാകളാൽ പൊലിപ്പിച്ച് വർണിക്കാനും പരിശീലനങ്ങൾ ആവശ്യമാണ്. പ്രകൃതിയുടെ കാൻവാസിൽ കണ്ടു പരിചയിച്ച നിരവധി ചിത്രങ്ങളും, ഭാവനയുടെ വിശാലമായ ഭൂമികയിൽ മൊട്ടിട്ടു നിൽക്കുന്ന ചിത്രങ്ങളും

ഓരോ മനസ്സകത്തും

  " എങ്ങനെ ഞാൻ

    പകർത്തേണം...

    ഏതു വർണം

    നൽക വേണം.... "

എന്ന മട്ടിൽ സന്ദേഹിച്ച്  നിൽക്കുന്നുണ്ടാവും.

ഒരു കുഞ്ഞു തലോടൽ മതി അവയെ പുറത്തെടുക്കാൻ.

വായന പക്ഷാചരണത്തോടനുബന്ധിച്ച് 24.6.24 തിങ്കളാഴ്ച  വിദ്യാരംഗം ക്ലബിൻ്റെ  ആഭിമുഖ്യത്തിൽ നടന്ന വരയും വർണവും എന്ന പരിപാടി ,വർണങ്ങളെ വരയോട് ഇണക്കിച്ചേർക്കാനുള്ള  ശ്രമമായിരുന്നു. ചിത്രകാരനായ രഞ്ജിത്ത് പുല്പറ്റ ശില്പശാല നയിച്ചു. ഹെഡ്മാസ്റ്റർ ടി.കെ ജോഷി പരിപാടിക്ക് ആശംസകൾ നേർന്നു. അധ്യാപകരായ രാധിക .പി,ജലജാ പ്രസാദ്, ഡോ:ബബിത .കെ.പി, സുചിത , ഉഷ കാരാട്ടിൽ, അഞ്ജു ടി.ജി,ബീന എന്നിവർ നേതൃത്വം നൽകി.

ഓരോ വർണവും ചാലിച്ചു ചാലിച്ച് കൃത്യമായ അനുപാതത്തിലെത്തി  സുന്ദരമായ വരകൾ പിറവിയെടുക്കട്ടെ!

ആംഗികം വാചികം(25-06-2024)

അഭിനയക്കളരി
അഭിനയക്കളരി

അഭിനയക്കളരി

അഭിനയമെന്നത് ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്നു.കഥാപാത്രങ്ങളുടെ വിചാര വികാരങ്ങളെ ഭാവതീവ്രതയോടെ,  അവതരിപ്പിക്കുമ്പോൾ, ആശയങ്ങളെ അനുവാചകരിലേക്ക് എത്തിക്കാൻ എളുപ്പത്തിൽ സാധിക്കുന്നു. കൃത്യമായ നിരീക്ഷണവും, പരിശീലനവും കൊണ്ട് ജന്മസിദ്ധമായ അഭിനയ മികവിനെ മിനുക്കിയെടുക്കാൻ കഴിയും.വായന പക്ഷാചരണത്തോടനുബന്ധിച്ച് 25 - 4 - 24ന് നടന്ന ആംഗികം വാചികം എന്ന് പേരിട്ട അഭിനയ ശില്പശാല നയിച്ചത്‌ പ്രശസ്ത കലാകാരനായ ജനു മഞ്ചേരിയാണ്.ഭാഷാക്ലബിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ചുമതലയുള്ള അധ്യാപകർ ശില്പശാലക്ക് നേതൃത്വം നൽകി.വായിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനും ക്ലാസ് മുറികളിലെ അഭിനയ മുഹൂർത്തങ്ങളെ പൊലിപ്പിച്ചെടുക്കാനും ഇത്തരം ശില്പശാലയിലൂടെ ലഭിച്ച പരിശീലനം കൊണ്ട് സാധിക്കും!

യോഗ ദിനാചരണം (21-06-2024)

യോഗ ദിനാചരണം
യോഗ ദിനാചരണം

ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ SPC യൂണിറ്റ് (KL140169)2024-25 അക്കാദമിക വർഷം ലോക യോഗദിനാചരണം നടത്തി.ജൂൺ 21 ന് നടന്ന പരിപാടിയിൽ ഡോക്ടർ സത്യനാഥൻ  ക്ലാസിനു നേതൃത്വം നൽകുകയും സഹായി മിസ്റ്റർ വിജയൻ വിവിധ മുദ്രകളും ഓരോ ആസനങ്ങളുടെ നിയമങ്ങളും അവസ്ഥാന്തരങ്ങളും spc cadet കൾക്ക്  മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സൂര്യ നമസ്കാരം, പദ്മാസനം തുടങ്ങി വ്യത്യസ്തങ്ങളായ യോഗമുറകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം (25-06-2024)

ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മഞ്ചേരി ജിബി എച്ച് എസ്  എസിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ടി കെ യുടെ അധ്യക്ഷതയിൽ  PTA പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഫിറോസ് ബാബു ഉദ്ഘാടനം നടത്തി. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തെക്കുറിച്ചും അവ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും മഞ്ചേരി പോലീസ് സ്റ്റേഷനിലെ CPO  സവാദ് സർ ക്ലാസ് എടുത്തു.  കുട്ടികൾ എങ്ങനെ ലഹരിക്ക്‌ അടിമപ്പെടുന്നു എന്നും ലഹരി മാഫിയ കുട്ടികളെ അതിന് എങ്ങനെ ഉപയോഗിക്കുന്നു എന്നും അതിൽ അകപ്പെട്ടു പോകാതിരിക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾ ലഹരിക്കെതിരെ പോസ്റ്ററുകൾ തയ്യാറാക്കൽ, ഫ്ലാഷ് മോബ് എന്നിവ നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

മോക്ക് പാർലമെന്റ്(26-06-2024)

SS ക്ലബ് SPC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനായി നടത്തിയ മോക്ക് പാർലമെന്റിൽ സ്പീക്കർ ലഹരി വിരുദ്ധ പ്രസംഗവും മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് പ്രതിജ്ഞ ചൊല്ലി ദേശീയഗാനത്തോടെ പാർലമെന്റ് അവസാനിച്ചു

രക്ഷിതാക്കൾക്കുള്ള മത്സരം(27-06-2024)

കവിതാലാപന മത്സരം
കവിതാലാപന മത്സരം

രക്ഷിതാവിൻ്റെ അറിവും കഴിവും കുട്ടികളുടെ വളർച്ചക്ക് ഏറെ സഹായകമാണ്. രക്ഷിതാവിൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം നൽകുക എന്ന ഉദ്ദേശ്യത്തോടെ  കവിതാലാപന മത്സരം നടത്തി. മത്സരത്തിൽ സ്മിത പ്രവീൺ ഒന്നാം സ്ഥാനവും, സുനിൽ.പി രണ്ടാം സ്ഥാനവും, റംല കൊടിത്തൊടിക മൂന്നാം സ്ഥാനവും നേടി.ഷൈന സി.കെ സ്മിന എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഓർമയിൽ നിന്ന് ഈണവും താളവുമെടുത്ത് അവർ പാടി

കലാലയത്തിൽ പാടി നടന്ന കവിതകളും ഈണമിട്ട പാട്ടുകളും ഒരിക്കൽ കൂടി മൂളാൻ ഒരു വേദി ലഭിച്ചാൽ രണ്ടു കയ്യും നീട്ടി സ്വീകരികരിക്കുന്നവരാണ് മുതിർന്നവർ. ജി.ബി.എച്ച്.എസ്. മഞ്ചേരിയിലെ വായന പക്ഷാചരണത്തോടനുബന്ധിച്ചാണ് രക്ഷിതാക്കൾക്ക് ഇങ്ങനെയൊരു അസുലഭാവസരം കൈവന്നത്. രക്ഷിതാക്കൾക്കായി നടത്തിയ കവിതാലാപന മത്സരത്തിൽ രക്ഷിതാവിൻ്റെ അറിവും കഴിവും കുട്ടിയുടെ മാനസിക വളർച്ചയ്ക്കും ഏറെ സഹായകമാണ്. കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് രക്ഷിതാവിൻ്റെ പങ്ക് വളരെ വലുതാണ്. പുതുനാമ്പുകളിൽ  വായനയുടെ ലഹരി പടർത്തിയാൽ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയോടെയാണ്ജി.ബി എച്ച് എസ് എസ് മഞ്ചേരിയുടെ വായന പക്ഷാചരണ പരിപാടികൾ നൂതനവും വ്യത്യസ്തവുമാക്കിയത് .

കഥ വിരിയും വീഥി (28-04-2024)

കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 28 - 4-24 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കഥാശില്പശാല നടത്തി. കഥാകൃത്തായ ഖദീജ ഉണ്ണിയമ്പത്ത് എങ്ങനെയാണ് ഒരു കഥ എഴുതേണ്ടതെന്നും,നല്ല കഥയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കഥയെഴുതുവാൻ അവസരം നൽകി. അധ്യാപികയായ ജലജാപ്രസാദ് ആമുഖഭാഷണം നടത്തി. ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും'(28-06-2024)

ദേശീയസുരക്ഷാവാരാചരണം
ദേശീയസുരക്ഷാവാരാചരണം

ദേശീയസുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മഞ്ചേരി ഗവണ്മെന്റ് ബോയ്സ്ഹൈസ്കൂളിൽ എനർജി ക്ലബിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിക ൾക്കായി ഒരു ബോധവത്കരണ പരിപാടി നടത്തി.ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കുമാരി അഭിഷ സ്വാഗതം പറഞ്ഞു.ആനക്കയം സബ്സ്റ്റേഷൻ സബ് എഞ്ചിനീയർ ശ്രീ. കൗസർ ഫാറൂഖ്  'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.ക്ലാസ്സിൽ 50 കുട്ടികൾ പങ്കെടുത്തു.ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ  ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് വൈദ്യുതി.അപകട സാധ്യതകൾ ഏറെയുള്ള ഒന്നാണ് വൈദ്യുതി മേഖല എന്നും വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത് നാം ഓരോരുത്തരുടെയും ധാർമികമായ ചുമതലയാണെന്നും ശ്രീ കൗസർ ഫാറൂഖ് സാർ കുട്ടികളെ ബോധവാന്മാ രാക്കി.എനർജി ക്ലബ് കൺവീനർ ജിൻസി മോൾ പി, മ്യൂസിക് അധ്യാപകൻ ശ്രീ രാജു കെ  എന്നിവർ പങ്കെടുത്തു. കുമാരി വൈഗ പി (9L)മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

'വാക്കിനേക്കാൾ തൂക്കമില്ലീയൂക്കൻ ഭൂമിക്ക് പോലുമേ '(28-06-2024)

പുസ്തക പ്രദർശനം
പുസ്തക പ്രദർശനം

പുസ്തക പ്രദർശനം

മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഒരു പ്രദർശനം  കൺവീനർ മിനി ടീച്ചറുടെയും മറ്റു ഇംഗ്ലീഷ് അധ്യാപകരായ റസ്‌ലി കെ പി, ബിജി കെ, സമീന കെ എം , നിത വേണുഗോപാൽ, സെലീന സി, സജിത കെ, അബ്ദുൾ നാസർ, നയന, നസീൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.' Ink and Imagination'- Penned World Expo എന്ന പേരിൽ നടത്തിയ പ്രദർശനം കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. ലൈബ്രറി യിലെ പുസ്തകങ്ങൾ കൂടാതെ ഇംഗ്ലീഷ് അധ്യാപകർ സ്വന്തം പുസ്തക ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ കൂടി പ്രദർശനത്തിന് വച്ചിരുന്നു.തങ്ങൾക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടാൻ കുട്ടികൾക്കു സാധിച്ചു. പുതിയ എഴുത്തുകാരും പുതിയ രീതികളും വന്നെങ്കിലും ലോക സാഹിത്യങ്ങളോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് അവരുടെ കണ്ണുകളിൽ നിന്നും വായിച്ചറിഞ്ഞു. ലൈബ്രറിയിലേക്ക് ആവശ്യമുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് നിർദ്ദേശിക്കാൻ  ഉള്ള സൗകര്യം ഒരുക്കിയിരുന്നു. ഇത്രയേറെ നവമാധ്യമ ങ്ങളുടെ കടന്നുകയറ്റം ഉണ്ടായിട്ടും 'വായന മരിക്കുന്നില്ല 'എന്ന സത്യം മനസ്സിലാക്കാം.അതിനു പുസ്തകങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല.

ശുചിത്വ ബോധവൽക്കരണ ക്ലാസ് (29-06-2024)

ശുചിത്വ ബോധവൽക്കരണ ക്ലാസ്
ശുചിത്വ ബോധവൽക്കരണ ക്ലാസ്

മഞ്ചേരി ഗവൺമെന്റ്  ബോയ്സ് ഹൈസ്കൂളിൽ  പെൺകുട്ടികൾക്കായി മെൻസ്‌ട്രുൽ ഹൈജീൻ ബോധവൽക്കരണ  ക്ലാസ് നടത്തി. ശുചിത്വമിഷൻ  കോഡിനേറ്റർ അമ്മു ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹൈസ്കൂൾ അധ്യാപകരായ ബിജി കെ, ഷൈനി കെ വി, സരിതകെ വി, അഞ്ജു എസ്, ശാരിക പി, റൈനി കെ, ഷീബ എം എന്നിവർ ക്ലാസുകൾ എടുത്തു.

ജെ ആർ സി ക് നേതൃത്വം നൽകുന്ന സന്ധ്യ ടീച്ചർ, സ്കൂൾ കൗൺസിലർ സിജി ടീച്ചർ എന്നിവരും കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ നൽകി.ആർത്തവത്തെ കുറിച്ചുള്ള  ശാസ്ത്രീയ വസ്തുതകൾ ഐസിടി സഹായത്തോടെ കുട്ടികളെ ബോധ്യപ്പെടുത്തി. ആർത്തവസമയത്ത്  ശരീര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്   ടീച്ചർമാർ സംസാരിച്ചു.ആ ർത്തവത്തെക്കുറിച്ച ഉള്ള പല മിഥ്യാധാരണകളെയും അകറ്റാൻ കുട്ടികൾക്ക് കഴിഞ്ഞു. ഈ സമയത്ത് ചെയ്യാൻ പാടുള്ളവയെപ്പറ്റിയും പാടില്ലാത്ത കാര്യങ്ങളെ ക്കുറിച്ചും കുട്ടികളെ ബോധവത്കരിച്ചു. ഈസമയത്തു ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

ഇ ൻസിനേറ്റർ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഐ സി ടി   സഹായത്തോടെ വിശദീകരിച്ചു.സ്കൂളിലെ മൊത്തം ശുചീകരണത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം

അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു.

കോടതി സന്ദർശനം(02-07-2024)

കോടതി സന്ദ‍‍ർശനം
കോടതി സന്ദ‍‍ർശനം

ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "സംവാദ" എന്ന പരിപാടിയുടെ ഭാഗമായി 2/ 7/ 24ന് . മഞ്ചേരി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും സോഷ്യൽ സയൻസ് ക്ലബ്ബിലെ 30 അംഗങ്ങൾ മഞ്ചേരി ജില്ലാ കോടതി സന്ദർശിച്ചു. 30 കുട്ടികളെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിച്ചു.ഒരു ഗ്രൂപ്പിന് മോട്ടോർ അപകടം നഷ്ടപരിഹാര ട്രൈബ്യൂണലിലെ വ്യവഹാരങ്ങളെയും വാദി ഭാഗം പ്രതിഭാഗം വക്കീ ലു മാരുടെ സേവനങ്ങളെയും കാണാൻ അവസരമൊരുക്കി. മറ്റൊരു വിഭാഗം അബ്കാരി കേസുകൾ കൈകാര്യം ചെയ്യുന്ന മഞ്ചേരി അസിസ്റ്റന്റ് സെഷ ൻ കോർട്ടിലേക്ക് പോയി. പതിനൊന്നര മണി വരെ കുട്ടികൾ കോടതി നടപടികൾ നോക്കി കണ്ടു.അബ്കാരി നിയമങ്ങളുമായി ബന്ധപ്പെട്ട ചില ആർട്ടിക്കിളികളും മോട്ടോർ വിഭാഗവുമായി ബന്ധപ്പെട്ട ചില നിയമങ്ങളുമെല്ലാം മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധിച്ചു.

സുൽത്താന്റെ ഓർമകളിൽ (05-07-2024)

മഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂൾ ഈ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി.

ബഷീർ ദിനം
ബഷീർ ദിനം

ബഷീർ കൃതികൾ വായിച്ചും , വായനക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതിയും അക്ഷരങ്ങളിലൂടെ ആരാധന നടത്തിയ വിദ്യാർത്ഥികൾ കഥാപാത്രത്തെ അഭിനയിച്ചവതരിപ്പിച്ചത് മനോഹരമായി.

കഥാപാത്ര നിരൂപണം , ബഷീർ കൃതിപരിചയം, ബഷീർകാരിക്കേച്ചർ സൃഷ്ടി ,ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം ചോദ്യോത്തരങ്ങൾ എന്നിവയെല്ലാമുൾപ്പെടുത്തി ഓരോ ക്ലാസുകാരും പതിപ്പ് നിർമിച്ചു.

പതിപ്പുകളുടെ പ്രകാശനം സ്കൂൾ ഹാളിൽ SRG കൺവീനർ നിർവഹിച്ചു. മലയാളം ക്ലബ്ബ് അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പതിപ്പുകൾക്ക്  1 , 2 3 സ്ഥാനങ്ങൾ നൽകി.

കോടതി സന്ദർശനം നടത്തി എസ് പി സി കേഡറ്റുകൾ(10-07-2024)

സംവാദ
സംവാദ

മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 30 എസ്പിസി കേഡറ്റുകൾക്ക് കോടതി സന്ദർശനത്തിനും ജുഡീഷ്യൽ ഓഫീസർമാരുമാ യുള്ള ഇടപെടലിനും "സംവാദ" പരിപാടിയിലൂടെ ഡി എൽ എസ് എ അവസരമൊരുക്കി. പത്തുമണിയോടുകൂടി തുടങ്ങിയ പരിപാടികൾക്ക് അഞ്ചു സെഷനുകൾ ഉണ്ടായിരുന്നു.സംവാദയുടെ നോഡൽ ഓഫീസറായ അനിത മാഡം സംവാദയെ പരിചയപ്പെടുത്തി സംസാരിച്ചു. അഡ്വക്കേറ്റ് ഷക്സ് സർ സ്വാഗത പ്രസംഗം നടത്തി.മിസ്റ്റർ ഷാബിർ ഇബ്രാഹിം(DLSAസെക്രട്ടറി, സബ് ജഡ്ജ്) കേഡറ്റുകളുമായി സംവദിക്കുകയും നിയമത്തെയും നിയമ നടത്തിപ്പിന്റെ വിവിധ തലങ്ങളെയും കുറിച്ചു സംശയനിവാരണംനടത്തുകയും ചെയ്തു. അതിനെ തുടർന്ന് കൗൺസിലർ ആയ നദീറ മാഡം കുട്ടികൾക്ക് ജീവിത നൈപുണികളെ കുറിച്ച് ഒരു മോട്ടിവേഷൻ ക്ലാസ് നൽകി. പിന്നീട് കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആയി വിഭജിച്ചു. ഒരു ഗ്രൂപ്പ് സബ് കോടതിയും മറ്റൊരു ഗ്രൂപ്പ് മുൻസിഫ് കോടതിയും മൂന്നാമതൊരു വിഭാഗം ജില്ലാ കോടതിയും സന്ദർശിച്ചു. ചായക്ക് ശേഷം നടന്ന  നാലാമത്തെ സെഷനിൽ അഡ്വക്കേറ്റ് അനൂപ് സാർ കോടതികളുടെ ശ്രേണികരണം സംബന്ധിച്ച ക്ലാസ് എടുക്കുകയും കേഡറ്റുകൾക്ക് സംശയനിവാരണം നടത്തുകയും ചെയ്തു.അഞ്ചാം ഘട്ടത്തിൽ ഷബീർ സാർ വീണ്ടുമെത്തുകയും ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് മുതൽ ഒരു കേസ് കോടതിയിൽ എത്തുന്നതും വിചാരണനേരിടുന്നതും കുറ്റപത്രം സമർപ്പിക്കലുമടങ്ങുന്ന  വിവിധ ഘട്ടങ്ങളെ കുറിച്ച് വിശദമായി  സംസാരിച്ചു.ഒന്നര മണിയോടു കൂടി കേഡറ്റുകൾ സ്കൂളിലേക്ക് മടങ്ങി.