"പി.എം.വി.എൽ.പി.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വരി 185: | വരി 181: | ||
|---- | |---- | ||
* | * | ||
{{ | {{Slippymap|lat=9.3796382|lon=76.5426533|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ പെരിങ്ങരയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
പെരിങ്ങരയുടെ ഹൃദയഭാഗത്ത് പ്രകൃതീശ്വരിയുടെ കടാക്ഷം പതിഞ്ഞതും പത്തേക്കറോളം വിസ്തൃതവുമായ സ്ഥലത്ത് നിലകൊള്ളുന്ന വിദ്യാലയങ്ങളിലൊന്നാണ് പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ. മനുഷ്യ സ്നേഹിയും വിശാല ഹൃദയനുമായിരുന്ന പെരിങ്ങര ഇളമൺ മനയ്ക്കൽ ബ്രഹ്മശ്രീ. വി.പി. കൃഷ്ണൻ നമ്പൂതിരിയാൽ സ്ഥാപിതമായ വിദ്യാലയങ്ങളിലൊന്നാണിത്.ഇരുളടഞ്ഞ ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ വിജ്ഞാനത്തിന്റെ വെളിച്ചം തൂകിക്കൊണ്ട് 1935ൽ നേർത്ത ഒരു ദീപനാളം തെളിഞ്ഞുവന്നു.1935ൽ അദ്ദേഹം സ്ഥാപിച്ച ചെറിയ മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ, പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ട്രെയിനിംഗ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയുള്ള പ്രബുദ്ധത മാത്രമല്ല, ഗതാഗത സൗകര്യങ്ങൾ പോലും കൊണ്ട് തന്റെ നാടിനെ പൂർണമായി ആധുനീകരിക്കുകയായിരുന്നു ശ്രീ. വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ മഹത്തായ ലക്ഷ്യം.
പി.എം.വി.എൽ.പി.എസ്. പെരിങ്ങര | |
---|---|
വിലാസം | |
പെരിങ്ങര പെരിങ്ങര പി.ഒ. , 689108 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | pmvlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37231 (സമേതം) |
യുഡൈസ് കോഡ് | 32120900218 |
വിക്കിഡാറ്റ | Q87592725 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭാകുമാരി എൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | പി ജി പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പെരിങ്ങരയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടി 1935-ൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് പി എം വി എൽ പി എസ്സ്. പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയത്തിന്റെ സ്ഥാപകൻ പെരിങ്ങര ഇളമൺ മനക്കൽ ബ്രഹ്മശ്രീ വി പി കൃഷ്ണൻ നമ്പൂതിരി അവർകളാണ്.
ഒരേ സമയം യാഥാസ്ഥിതികനും ഉല്പതിഷ്ണുവുമായിരുന്ന അദ്ദേഹത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് അന്ന് സ്കൂളിന് അംഗീകാരം ലഭിച്ചത്. ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികളെ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുന്നതിന് തടസ്സം നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികളെ എങ്ങനെയും സ്കൂളുകളിൽ എത്തിക്കണമെന്നുള്ള മോഹവും അദ്ദേഹത്തിനുണ്ടായി. ഒരു നമ്പൂതിരി കുടുംബത്തിലെ സ്കൂൾ എന്നു പറയുമ്പോൾ പെൺകുട്ടികളെ അയയ്ക്കുവാൻ രക്ഷകർത്താക്കൾക്ക് ഉത്സാഹം വരുമെന്ന് പ്രതീക്ഷിച്ചു. വളരെയേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മഹാരാജാവ് തിരുമനസ്സിനെ നേരിട്ട് കണ്ട് സാമൂഹ്യ പരിവർത്തനത്തിന്റെയും നാടിന്റെ അഭിവൃദ്ധിയേയും മഹാരാജാവിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ട് സ്കൂളിന് അംഗീകാരം കിട്ടാനുള്ള തടസ്സം മാറിക്കിട്ടി. അന്നത്തെ ഇളയരാജാവായിരുന്ന പ്രിൻസ് മാർത്താണ്ഡവർമ്മയുടെ പേരിൽ ഒരു വിദ്യാലയം ആരംഭിക്കുവാനുള്ള അനുവാദം നേടിയെടുത്തു. തുടർന്ന് സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ആളുകളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഫീസിളവും ഭക്ഷണവും നൽകി സ്കൂളിൽ എത്തിച്ചു. ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ എം കെ ഗോപാലൻ നായർ സാറിനെ നിയമിച്ചു. പിന്നീട് മലയാളം ഹൈസ്കൂൾ, മലയാളം ട്രെയിനിംഗ് സ്കൂൾ എന്നിങ്ങനെ പ്രിൻസ് അനുദിനം വളരുകയായിരുന്നു. 1946-ൽ പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂൾ ഒരു പൂർണ്ണ സ്കൂളായി ഉയർന്നു. ഒരേ മനസ്സോടെ പ്രവർത്തിച്ച മാനേജരുടേയും ഹെഡ്മാസ്റ്ററുടേയും സാരഥ്യവും പ്രഗത്ഭമാനികളും, അർപ്പണബോധവും സേവന തൽപ്പരതയുമുള്ള അധ്യാപകരുടെ കൂട്ടായ്മയും, ചുരുങ്ങിയ കാലംകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ സ്കൂളായി പ്രിൻസ് മാർത്താണ്ഡ വർമ്മ വിദ്യാലയത്തെ ഉയർത്തുവാൻ സാധിച്ചു. സീനിയർ അധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ നോക്കിക്കാണുന്ന ജൂനിയർ അധ്യാപകരും പുതിയ അധ്യാപകരെ സ്നേഹവാത്സല്യങ്ങളോടെ വഴികാട്ടുന്ന സീനിയർ അധ്യാപകരും ഈ സ്കൂളിന്റെ പ്രത്യേകതയായിരുന്നു. ഇന്നത്തെ പെരിങ്ങര, നെടുമ്പ്രം, മുട്ടാർ, നീരേറ്റുപുറം എന്നീ പഞ്ചായത്തുകളിലേയും തിരുവല്ല മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർണ്ണമായും നിർവ്വഹിക്കപ്പെട്ടത് പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകളായിരുന്നുവെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്.
അപൂർവം സരസ്വതി ക്ഷേത്രങ്ങൾ ദേശത്തിന്റെയും ജനതയുടെയും വികാരമായി പരിണമിക്കാറുണ്ട്. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകൾക്ക് അത്തരമൊരു വൈകാരികമായ ചരിത്രമാണുള്ളത്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
10 ഏക്കർ സ്ഥലത്തായി 1 ഓഫീസ് മുറി, ഒരു സ്റ്റാഫ് റൂം, 4 ക്ലാസ്സ് മുറികൾ, വായനാമുറി, പാചകപ്പുര, അസംബ്ലി ഹാൾ, 3 ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ സമുച്ചയം. വായനാമുറിയിലേക്കുള്ള പുസ്തകങ്ങൾ, ഉച്ചഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ തദ്ദേശവാസികളിൽ നിന്നും സംഭവനയായി ലഭിച്ചു. ഓൺലൈൻ പഠനത്തിനായി പൂർവ്വവിദ്യാർത്ഥികളിൽ നിന്നും മൊബൈൽ ഫോൺ, ടി. വി., ടാബ് എന്നിവയും ലഭിച്ചു. OXFAM എന്ന സംഘടന പഠനോപകരണങ്ങളും മറ്റും നൽകുകയുണ്ടായി. പ്രളയ സമയത്ത് സേവാഭാരതി, ആർട്ട് ഓഫ് ലിവിംഗ് എന്നീ സംഘടനകൾ പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ നൽകി സഹായിച്ചിട്ടുണ്ട്.
മികവുകൾ
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വെള്ളിയാഴ്ചതോറും വായനാമുറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അധ്യാപകർ ശ്രദ്ധ കാണിക്കുകയും അവ കുട്ടികൾക്ക് വീട്ടിൽ കൊടുത്തുവിടുകയും വായനാ കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. LSS പരീക്ഷയിൽ തുടർച്ചയായി 2 വർഷങ്ങളിലും ഓരോ കുട്ടികൾക്ക് വീതം സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിന് A ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു. വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പഠന ഇതര പ്രവർത്തനങ്ങൾക്ക് മതിയായ സ്ഥാനം നൽകുന്നുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു വരുന്നുണ്ട്.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ. വിഷ്ണു നമ്പൂതിരി |
2 | ശ്രീമതി. കെ പി സരസ്വതിയമ്മ |
3 | ശ്രീമതി. കെ ശാന്തമ്മ |
4 | ശ്രീമതി. ഈ ജി ശ്രീദേവി |
5 | ശ്രീമതി. കുമാരി സുമം വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരി(കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, വള്ളത്തോൾ, മാതൃഭൂമി പുരസ്‌കാര ജേതാവ്)
പ്രൊഫ. ജി പങ്കജാക്ഷൻ പിള്ള (തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പൽ)
ഡോ അലക്സാണ്ടർ കാരയ്ക്കൽ (കണ്ണൂർ സർവ്വ കലാശാല വൈസ് ചാൻസിലർ)
ശ്രീ. ജി കുമാരപിള്ള (കവി, ഗാന്ധിയൻ)
ശ്രീ. രമേശ് ഇളമൺ (പ്രാസംഗികൻ)
ശ്രീ. സി കെ വി നമ്പൂതിരി (കവി )
ശ്രീ. കെ ഭാസ്കരൻ നായർ (എഴുത്തുകാരൻ)
പ്രൊഫ വി എൻ ശർമ്മ (ചങ്ങനാശ്ശേരി എൻ എസ്സ് എസ്സ് കോളേജ് പ്രിൻസിപ്പൽ)
ശ്രീ. സാം ഈപ്പൻ (സാമൂഹിക പ്രവർത്തകൻ)
ശ്രീ. ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ (സാമൂഹിക പ്രവർത്തകൻ)
ദിനാചരണങ്ങൾ
വിവിധ വിഷയ പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ ദിനം, ഓസോൺ ദിനം, ലഹരിവിരുദ്ധ ദിനം, പ്രമേഹദിനം, രക്തദാനദിനം, ജനസംഖ്യാദിനം, ദാർശനികരായ ശ്രീനാരായണ ഗുരു ദിനം, ഡോ അംബേദ്കർ ദിനം, കവികളായ ഉള്ളൂർ, വയലാർ ദിനങ്ങൾ തുടങ്ങിയവയും വിശേഷദിന പരിപാടികളും, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക് ദിനം, അധ്യാപകദിനം കൂടാതെ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷപരിപാടികളും സമുചിതമായി കൊണ്ടാടുന്നു.
അദ്ധ്യാപകർ
നിലവിൽ 2 അധ്യാപികമാർ
- എൻ ആർ ശോഭാകുമാരി (ഹെഡ്മിസ്ട്രസ്സ് )
- കെ ആർ ഷീബ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ പിന്നിട്ട് തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിൽനിന്ന് വടക്ക് പടിഞ്ഞാറായി പെരിങ്ങര ജംഷനിലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. * |
സ്കൂൾ ഫോട്ടോകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37231
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ