"ജി എൽ പി എസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 41: | വരി 41: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.10170206270149|lon= 75.21889124806358|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ,പി.ഒ .പയ്യന്നൂർ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04985208590 |
ഇമെയിൽ | glpspayyanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13912 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി രഘു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന പ്രാഥമിക വിദ്യാലയമാണ് പയ്യന്നൂർ ഗവ.എൽ.പി.സ്കൂൾ . 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് പയ്യന്നൂർ പഴയ ബസ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ കെട്ടിടത്തോടു ചേർന്ന് ഒരു തപാൽ പെട്ടി സ്ഥിതി ചെയ്തിരുന്നു. അതുകൊണ്ട് ഈ വിദ്യാലയം തപാൽ സ്കൂൾ എന്ന് അറിയപ്പെട്ടു തുടങ്ങി. പോസ്റ്റ് മാസ്റ്റർ തന്നെയായിരുന്നു അന്നത്തെ ഹെഡ് മാസ്റ്ററും . പിന്നീട് തപാൽ പെട്ടി ഇവിടെ നിന്നും മാറ്റിയെങ്കിലും തപാൽ സ്കൂൾ എന്ന പേര് നിലനിന്നു . വർഷങ്ങൾക്കു ശേഷം പയ്യന്നൂർ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ സമീപത്തുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി. ഒന്നു മുതൽ 5 വരെ ക്ലാസുകളിലായി ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു. സ്ഥല പരിമിതിമൂലം 5 ) o തരം അവിടെ നിന്ന് മാറ്റുകയാണ് ഉണ്ടായത്. 2014 മുതൽ പയ്യന്നൂർ നഗരസഭ പുതുതായി പണിത സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലാണ് നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്.സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശ്രീ സുബ്രഹ്മണ്യ ഷേണായി, മുതിർന്ന കോൺഗ്രസ് നേതാവായ ശ്രീ.കെ.എൻ. കണ്ണോത്ത് എന്നിങ്ങനെ ഒട്ടനവധി മഹാത് മാക്കൾ ഈ വിദ്യാലയത്തിൽ നിന്നാണ് ആദ്യാക്ഷരം കുറിച്ചത്.2012 ൽ വിപുലമായ രീതിയിൽ ശതാബ്ധി ആഘോഷിച്ചിട്ടുണ്ട്. 2014 ജൂൺ 2 ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭാ ചെയർ പേഴ്സൺ കെ.വി ലളിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ശ്രീ.സി.കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. കമ്പ്യൂട്ടർ ലാബും ലൈബ്രറിയുമുൾപ്പെടെ ആവശ്യമായ ഭൗതിക സാഹ ചര്യങ്ങൾ വിദ്യാലയത്തിലുണ്ട്. പയ്യന്നൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ശാന്തസുന്ദരമായ അന്തരീക്ഷം നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.