"പതിയാരക്കര എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 168: | വരി 168: | ||
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം. | ||
{{ | {{Slippymap|lat=11.5667284420273|lon=75.62670169612429 |zoom=18|width=full|height=400|marker=yes}} |
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പതിയാരക്കര എം എൽ പി എസ് | |
---|---|
വിലാസം | |
പതിയാരക്കര പതിയാരക്കര പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04962538080 |
ഇമെയിൽ | pathiyarakkaramlp01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16834 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ സുഹറ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മ കമർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലെ പതിയാരക്കര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് പതിയാരക്കര എം എൽ പി സ്കൂൾ. മണിയൂർ പഞ്ചായത്തിൽ പതിയാരക്കര മിസ്ബാഹുൽഉലൂം മദ്രസ്സ മാനേജ്മെന്റ് കീഴിലുള്ള ഒരു പ്രൈമറി വിദ്യാലയമാണിത്. 1931ലാണ് വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 83 വിദ്യാർത്ഥികളും സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീപ്രൈമറിയിൽ 28 കുട്ടികളും പഠിക്കുന്നുണ്ട് .8 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 70% വിദ്യാർഥികളും പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നു. കലാകായിക രംഗത്ത് മികവു പുലർത്തുന്ന ഇവിടുത്തെ വിദ്യാർത്ഥികൾ ക്ലസ്റ്റർ,പഞ്ചായത്ത് ,സബ്ജില്ല,ജില്ലാതലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് രക്ഷിതാക്കളിൽ അധികവും ചൊവ്വ പുഴയെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികളാണ് അധികവും.
മികച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള ഒരു വിദ്യാലയമാണ് .ഗൾഫ് നാടുകളിലും നാട്ടിലും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ .അവരുടെ നേതൃത്വത്തിൽ സ്കൂളിന് പുതുതലമുറയിലെ വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിന് പി ടി എയും എസ്.എസ്.ജിയും മാനേജ്മെന്റ് കമ്മിറ്റിയും ശ്രമിച്ചുവരികയാണ് .സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ ആധുനിക വൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയിട്ടുണ്ട് .ഇതിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളിന് ഒരു നല്ലഭാവി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.,,
ചരിത്രം
പതിയാരക്കര എം. എൽ.പി.സ്കൂൾ സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന പതിയാരക്കര പ്രദേശത്ത് അറിവിൻറെ ആദ്യാക്ഷരം കുറിക്കുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1931 ൽ ആയിരുന്നു. സാമുദായിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവരും വിദ്യാഭ്യാസ താൽപരരുമായിരുന്ന ജനാബ് കിടയങ്കാട്ട് മൊയ്തുമുസ്ല്യാരും കാരംവള്ളിച്ചാലിൽ മുഹമ്മദ് മുസ്ലിയാരും ചേർന്ന് പതിയാരക്കര പുതുക്കുടി താഴെയുള്ള അന്നത്തെ നിസ്കാര പള്ളിയോട് ചേർന്ന് ആരംഭിച്ച വിദ്യാലയമാണിത്. പ്രഥമ സ്കൂൾ മാനേജറും അധ്യാപകനുമായിരുന്ന മൊയ്തു മുസ്ലിയാർ സ്കൂളിൻറെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചു. പരേതരായ സർവ്വശ്രീ കുറുങ്ങോട്ട് കൃഷ്ണൻനായർ,പറമ്പത്ത് കൃഷ്ണക്കുറുപ്പ്, കുന്നോത്ത് മൂസ മുസ്ലിയാർ, പോത്രഞ്ചേരി ഗോപാലൻ നമ്പ്യാർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.
പുതുക്കുടി താഴെ നിന്നും വിദ്യാലയം ഇന്നത്തെ സ്ഥലത്തേക്ക് മാറി .20-7-1937ൽ പതിയാരക്കര മാപ്പിള എൽ .പി .സ്കൂൾ ആയി അംഗീകാരം ലഭിക്കുകയും ചെയ്തു. 1965 വരെ തോടന്നൂർ സബ് ജില്ലയിൽ പ്രവർത്തിച്ചിരുന്നു .വിദ്യാലയം വടകര സബ്ജില്ലയിലേക്ക് മാറി .
സർവ്വാദരണീയരായ കെ. മൊയ്തീൻ മാസ്റ്റർ ,ടി.കൃഷ്ണപ്പണിക്കർ, കെ. ശങ്കരക്കുറുപ്പ് ,പി.കെ. അസ്സൻ മാസ്റ്റർ, ടി. പി. കുഞ്ഞമ്മദ് മാസ്റ്റർ ,പി.പി.സുലോചന ടീച്ചർ, സി .പി. നാരായണൻ മാസ്റ്റർ എന്നിവർ പൂർവ്വ അധ്യാപകരായിരുന്നു.
1969 കാലഘട്ടത്തിൽ മാനേജ്മെൻറ് ജനാബ് പുളിമാക്കൂൽ അബ്ദുറഹ്മാൻ ഹാജി ഏറ്റെടുത്തു .തുടർന്ന് മകൻ പി.എം.മൊയ്തുഹാജിയും സ്കൂൾ മാനേജരായി.1994 മുതൽ വിദ്യാലയം മദ്രസ കമ്മിറ്റി ഏറ്റെടുത്തു .അതോടുകൂടി സ്കൂളിൻറെ ഭൗതികസാഹചര്യം, കുട്ടികളുടെ എണ്ണം എന്നിവയിൽ വർദ്ധനവ് ഉണ്ടായി .1994 മുതൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്സും നിലവിൽ വന്നു.
1991 മുതൽ ഓരോ ക്ലാസിലും പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ജനാബ് പുളിക്കൂൽ അബ്ദുല്ല ഹാജിയുടെ സ്മരണക്കായി കേഷ് അവാർഡ് നൽകി വരുന്നു.
2011ൽ പുതിയ ഇരുനില കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തിച്ചുവരുന്നു. മദ്രസ കമ്മിറ്റി ഏറ്റെടുത്തപ്പോൾ മാനേജർ ടി. മൂസ ഹാജിയായിരുന്നു .2016ൽ എം. അബ്ദുറഹിമാൻ മാസ്റ്റർ മാനേജരായി ചുമതലയേറ്റു.
2014 -2015ൽ ഒന്നാം ക്ലാസ് ഒന്നാം തരമാക്കാനും, 2016 -2017 പാചകപ്പുര നവീകരിക്കാനും, 2017- 2018 കുട്ടികൾക്കായി ശുദ്ധീകരിച്ച കുടിവെള്ള പദ്ധതിയും, പിടിഎ കമ്മിറ്റിയുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെ പൂർത്തീകരിച്ചു.
ഈ വിദ്യാലയത്തിൽ നിന്നും പഠനംനേടി സമൂഹത്തിന്റെ വിവിധ മേഖലയിൽ എത്തിച്ചേർന്നവരിൽ ഡോക്ടർമാർ, എൻജിനീയർ ,ഹൈക്കോടതി അഡ്വക്കേറ്റ്, അസിസ്റ്റൻഡ് പ്രൊഫസർ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പൂർണ്ണമായും രണ്ട് നിലകളിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ 6 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 35 വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 2 ക്ലാസ് മുറികൾ ഉണ്ട്.ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.പതിയാരക്കരയിലെ എല്ലാ ഭാഗങ്ങളിലേക്കും സ്കൂൾ ബസ് സികര്യം ലഭ്യമാകുന്നതാണ്
മാനേജ്‌മെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാർജെടുത്ത തിയ്യതി |
---|---|---|
1 | ചന്തുമാഷ് | |
2 | രാവുണ്ണിക്കുറിപ്പ് മാഷ് | |
3 | ഇരവിമാഷ് | |
4 | ശങ്കരകുറുപ്പ് മാസ്റ്റർ | |
5 | അബദു റഹ്മാൻ മാസ്റ്റർ | |
6 | വി.കെ കൃഷ്ണൻ മാസ്റ്റർ | |
7 | സുലോചന PP | |
8 | TP കുഞ്ഞമ്മദ് മാസ്റ്റർ | |
9 | MK ഉഷാകുമാരി | |
10 | K പത്മിനി |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്തുമാഷ്
- രാവുണ്ണിക്കുറിപ്പ് മാഷ്
- ഇരവിമാഷ്
- ശങ്കരകുറുപ്പ് മാസ്റ്റർ
- അബദു റഹ്മാൻ മാസ്റ്റർ
- വി.കെ കൃഷ്ണൻ മാസ്റ്റർ
- സുലോചന PP
- TP കുഞ്ഞമ്മദ് മാസ്റ്റർ
- MK ഉഷാകുമാരി
- K പത്മിനി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16834
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ