"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40027 wiki (സംവാദം | സംഭാവനകൾ) (Updated School Details) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=എം അജയൻ | |പി.ടി.എ. പ്രസിഡണ്ട്=എം അജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കലാജോയി | |എം.പി.ടി.എ. പ്രസിഡണ്ട്=കലാജോയി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=40027_School_Picture3.jpeg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 175: | വരി 175: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു{{ | പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു{{Slippymap|lat= 8.9342393|lon=76.9386243 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ | |
---|---|
പ്രമാണം:40027 School Picture3.jpeg | |
വിലാസം | |
എരൂർ എരൂർ , എരൂർ പി.ഒ. , 691312 , കൊല്ലം ജില്ല | |
സ്ഥാപിതം | 1852 |
വിവരങ്ങൾ | |
ഫോൺ | 0475 2273895 |
ഇമെയിൽ | ghssy08@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40027 (സമേതം) |
എച്ച് എസ് എസ് കോഡ് | 2109 |
യുഡൈസ് കോഡ് | 32130100602 |
വിക്കിഡാറ്റ | Q105813647 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 536 |
പെൺകുട്ടികൾ | 556 |
ആകെ വിദ്യാർത്ഥികൾ | 1092 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയലക്ഷ്മി ഡി |
പ്രധാന അദ്ധ്യാപിക | പ്രസീത പി എൻ |
പി.ടി.എ. പ്രസിഡണ്ട് | എം അജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കലാജോയി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം റവന്യു ജില്ലയിലെ, പുനലൂർ വിദ്യാഭ്യാസജില്ലയിലെ, അഞ്ചൽ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഏരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു.
ചരിത്രം
കേരളത്തിന്റെ മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു.
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിന്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് 'എരൂർ 'എന്ന് ഈ ഗ്രാമത്തിന് പേര് ഉണ്ടായതെന്ന് ഐതിഹ്യം.പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും പ്രാന്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു.കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ പരശുരാമൻ തൃക്കോയിക്കലിന്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഏരൂർ ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. ഹയർസെക്കന്ററി സ്കൂൾ 1852 ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ ഇതര ഭാഗങ്ങൾ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നു. ആനകളെ സംരക്ഷിക്കാനുപയോഗിച്ചിരുന്ന ആനക്കൂട്' ആണ് അന്ന് വിദ്യാലയമായി ഉപയോഗിച്ചിരുന്നത്. 1949, 1950, 1957 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം UP, HS ,എന്നീതലങ്ങളിലേക്ക് ഉയർത്തപ്പെട്ടു. 2004-2005 ൽ ഹയർ സെക്കന്ററിയും നിലവിൽവന്നു.
സ്കൂളിനോട് ചേർന്ന് LP സ്കൂളും 2006 ൽ സ്ഥാപിതമായ യു. ഐ.ടിയും ഉണ്ട്. ഡിഗ്രി, പി.ജി. കോഴ്സുകൾക്കുളള സൗകര്യം ഉവിടെ ലഭ്യമാണ്.അങ്ങനെ -2 മുതൽ +2 വരെയും +2 മുതൽ പി.ജി വരെയും ഒരു കുടക്കീഴിൽ ലഭ്യമാവുന്നക്യാമ്പസ് എന്ന പദവികൂടി അവകാശപ്പെടാവുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- എൻ എസ് എസ്
- എസ്.പി.സി
- ജെ ആർ സി
- സ്കൗട്ട് & ഗൈഡ്
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
- കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളഈ സ്കൂൾ മലയോര ഗ്രാമപ്രദേശമായ ഏരൂരിൽ സ്ഥിതി ചെയ്യുന്നു .
- മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.കെ രാമചന്ദ്രൻ (1981)
2.പി ജെ ജോർജ് (1984)
3.എം എസ് അഹമ്മദ് അലി(1987)
4.എൻ ചന്ദ്രശേഖരപിള്ള(1988 )
5.മാത്യു (1989)
6.സൂസമ്മ (1990)
7.എ ഐ കുട്ടി (1993)
8.ശിവശങ്കരപിള്ള(1995)
9.എസ് മതി(1997)
10.എസ് രമണൻ(1998)
11.കെ എൻ അയിഷബീവി(1999)
12.എസ് സുധ(2000-01)
13.മേരി ജോർജ് (2001-02)
14.എം ഡൈസമ്മ(2002-03)
15.കെ രാധാകൃഷ്ണൻ നായർ (2003-05)
16.എം ഭാസി(2005-06)
17.എൻ ഗംഗാധരൻ നായർ (2006-08)
18.എം എൽ സുധ(2008)
19.കെ വസന്തകുമാരി (2008-09)
20.എസ് ചന്ദ്രികാദേവി (2009-10)
21.എസ് വിജയമ്മ(2010-11)
22.ഉഷാദേവി എം ആർ (2011-13)
23.ജോയ് കെ ജോസഫ് (2013-14)
24.മുഹമ്മദ് കെ കെ(2014)
25.രാധ എസ്(2014-15)
26.ലിസി റ്റി(2015-17)
27.ഹരികുമാർ പി ആർ (2017-19)
28.ശ്രീദേവി വി എസ്(2019-2020)
29.അമൃത സി എസ്(2020-2021)
30.ഹാമില ബീവി എസ് എ(2021-22)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രണ്ടു തവണ പുനലൂർ നിയോജക മണ്ഡലത്തിന്റെ എം എൽ എ ആയിരുന്നശ്രീ പി കെ ശ്രീനിവാസൻ
- പ്രവാസി വ്യവസായിയും മുരളിയ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ.മുരളീധരൻ
- പ്രശസ്ത സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചൽ
- പുനലൂർ എം.എൽ.എ ശ്രീ.പി.എസ്.സുപാൽ
- മുൻ തലമുറയിലെ പ്രമുഖരായ ഏരൂർ കെ.രാമചന്ദ്രൻ ,പി ഗോപാലൻ, പി നാരായണ പിള്ള , ആർ.ഗംഗാധരൻ പിള്ള
- കവയിത്രി പ്രൊഫസർ ഉഷാകുമാരി
- ദേശീയ അത് ലറ്റിക് താരം ശ്രീ സുഗതൻ ആലഞ്ചേരി
വഴികാട്ടി
പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40027
- 1852ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ