"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Mattathur

[[:പ്രമാണം:Image10.jpeg|<nowiki>[[പ്രമാണം:Image10.jpeg</nowiki>]]|thumb||Mattathur ]
[[പ്രമാണം:19870.jpg|thumb|SCHOOL]]

it is  a beautiful place in Malapppuram district.
 
Mattathur
It is  a beautiful place in Malapppuram district.

Physical features of '''Mattathur'''  
Physical features of '''Mattathur'''  
വരി 16: വരി 17:

പിൽക്കാലത്ത് മറ്റത്തൂരിലെ കോൽക്കളി ടീമായ ജോളിബ്രദേഴ്സിന്റെ കോൽക്കളി കോഴിക്കോട്, തൃശൂർ റേഡിയോ നിലയങ്ങളിൽ നിന്ന് സ്ഥിരമായി പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. 1940 കാലങ്ങളിൽ മറ്റത്തൂരിൽ മദ്രസാപഠനത്തിന്റെ പ്രാരംഭമായി മൊല്ലാക്കമാരുടെ (മുഅല്ലിംകാക്ക) വീടുകളിൽ വെച്ച് മതപഠന ക്ലാസുകൾ ഉണ്ടായിരുന്നു. വൈകാതെ 'ന്യൂ ആറെസ്സ്' എന്ന കോൽക്കളി സംഘത്തിന്റെ കീഴിൽ റഹ്മത്തുസ്വിബിയാൻ മദ്രസ എന്ന പേരിൽ മറ്റത്തൂർ പാറമ്മലിൽ ഓലഷെഡിൽ മദ്രസസ്ഥാപിച്ചു.വലിയചൂരക്കായിൽ കുഞ്ഞിക്കോമു എന്നവരുടെ ഭാര്യ അച്ചമ്പാട്ടിൽ ബിയ്യാത്തുമ്മ എന്ന സ്ത്രീയാണ് മദ്രസക്ക് സ്ഥലം സംഭവന ചെയ്തത്.

== ഭൂമിശാസ്ത്‍ം ==
മൂന്നുഭാഗത്തും കടലുണ്ടിപ്പുഴയും ഊരകം-അരിബ്ര മലയുടെ പ്രാന്തമായ കോട്ടുമലക്കുന്നും മറ്റത്തൂരിനോട് അതിരു പങ്കിടുന്നു. മറ്റത്തൂരിലെ പ്രധാനഭൂഭാഗം നെൽപ്പാടങ്ങളാണ്. നെൽപ്പാടങ്ങളിലേക്കുള്ള കൈവഴിയെന്നോണം പല ഭാഗങ്ങളിലും പുഴയുടെ സാമീപ്യം ഉള്ളത് ജല സേചനവും സുഗമമാക്കുന്നു.
== പ്രാധാന പൊതു സ്ഥാപനം ==
ആയുർവേദ ഡിസ്‌പെൻസറി മാറ്റത്തൂർ അങ്ങാടി ( ഒതുക്കുങ്ങൽ പഞ്ചായത്ത്‌)

19:08, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

SCHOOL

Mattathur It is a beautiful place in Malapppuram district.

Physical features of Mattathur

It is a comparatively fertile region with paddy and areeca nut plantations having many streams and a river

ഇന്ന് ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന മറ്റത്തൂർ, മറ്റത്തൂർ അംശം ദേശമെന്ന പ്രവിശാലമായ പ്രദേശമായിരുന്നു. സാമൂതിരിയുടെ സാമന്ത ഭരണപ്രദേശങ്ങളിൽ പെട്ട ദേശമായിരുന്നു മറ്റത്തൂർ എന്നാണ് ചരിത്ര രേഖകൾ. പാറനമ്പിയായിരുന്നു അക്കാലത്ത് മലപ്പുറം അധികാരി. മറ്റത്തൂർ വലിയ ജുമാമസ്ജിദിന് സ്ഥലം വിട്ടു നൽകിയത് അധികാരിയായിരുന്നു എന്നു പറയപ്പെടുന്നു. പ്രസ്തുത പള്ളിക്ക് ശിലാസ്ഥാപനം നിർവ്വഹിച്ചത് മമ്പുറം തങ്ങളാണ്.ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന് മുമ്പ് മറ്റത്തൂർ ആയിരുന്നു പഞ്ചായത്ത് ആസ്ഥാനം. സ്വാതന്ത്രത്തിനു മുമ്പ് മറ്റത്തൂർ പ്രദേശത്ത് ഇപ്പോൾ മുണ്ടിയാട് എന്നറിയപ്പെടുന്ന സ്ഥലത്ത് പോലീസ് ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു. മൂലപ്പറമ്പ് പോലീസ് സ്റ്റേഷൻ എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. 1921 ലെ മാപ്പിള സമരത്തിൽ,വിപ്ലവപ്പോരാളികളെ പല നിലക്കും മറ്റത്തൂർ അംശത്തിലെ ഭൂമിശാസ്ത്രവും, നാട്ടുകാരും സഹായിക്കുന്നുണ്ടെന്നും, പലവിപ്ലവക്കാരും ഇവിടെ ഒളിവു ജീവിതം നയിക്കുന്നുണ്ടെന്നും, ഇന്നാട്ടിലെ പലരും വിപ്ലവക്കാരികളായിയും,സഹായികളായും വർത്തിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് MSP യുടെ കീഴിൽ മറ്റത്തൂരിൽ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്. മാപ്പിള ഔട്ട് രേജസ് ആക്ടിൽ വിപ്ലവക്കാരെ ഗവൺമെന്റ് ശക്തമായി നേരിട്ടപ്പോൾ പലപ്രദേശങ്ങളിൽ നിന്നായി രക്ഷപ്പെട്ടവർ കടലുണ്ടിപ്പുഴ നീന്തി അണഞ്ഞതും,ഒളിവിൽ താമസിച്ചതും മറ്റത്തൂർ അംശത്തിലെ കൈപറ്റ, മറ്റത്തൂർ എന്നിവിടങ്ങളിലായിരുന്നു.പുഴയോട് ചേർന്നുള്ള കണ്ടൽ പ്രദേശേങ്ങൾ,കമുകിൻ തോട്ടങ്ങൾ,ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവയും, തിരൂരങ്ങാടി,മമ്പുറം,കോട്ടക്കൽ,പൂക്കോട്ടൂർ,മഞ്ചേരി എന്നീ വിപ്ലവത്തിനോട് നേരിട്ട് ബന്ധമുള്ള പ്രദേശങ്ങളുമായുള്ള ബന്ധം,വിപ്ലവക്കാരിൽ ഉൾപ്പെടുന്ന നാട്ടുകാർ എന്നിവയാണ് ഇതിനവരെ കൂടുതൽ സഹായിച്ചത്. പുരാതന കാലം മുതൽ നെല്ല്, അടക്ക,വെറ്റില,കുരുമുളക്,തേങ്ങ,ഈന്ത്, എന്നിവ കൃഷിചെയ്യുകയും വിപണനം ചെയ്യുകയും ചെയ്തിരുന്ന പ്രദേശമായിരുന്നു മറ്റത്തൂർ. ഇതിൽ തന്നെ അടക്ക,തേങ്ങ,നെല്ല്,വെറ്റില എന്നിവയായിരുന്നു കൂടുതലായും ഇവിടെ നിന്ന് പലഭാഗങ്ങളിലേക്കും കയറ്റി അയച്ചിരുന്നത്. കരകൗശല രംഗത്തും നിർമ്മാണങ്ങളുണ്ടായിരുന്നു. പ്രധാനമായും മൺചട്ടി നിർമ്മാണ്ണമായിരുന്നു വ്യവസായ രംഗത്തെ സാമ്പത്തിക സ്രോതസ്സ്. കുംബാരന്മാരുടെ നിരവധി നിർമ്മാണ്ണ ശാലകൾ മറ്റത്തൂരിലുണ്ടായിരുന്നു. മറ്റത്തൂരിലെ വ്യവസായികൾ തങ്ങളുടെ സ്ഥലത്ത് കുംബാരന്മാരെ കുടിൽകെട്ടി താമസിപ്പിച്ച് വ്യാവസായികാടിസ്ഥാനത്തിൽ മൺചട്ടിനിർമ്മാണ്ണം ആരംഭിക്കുകയും പുഴവഴിയും, കരവഴിയും അവ പിപണനം നടത്തുകയും ചെയ്തിരുന്നു. മറ്റത്തൂരിലെ തന്നെ ആനക്കല്ല്,ചേലക്കോൾ എന്നീപ്രദേശങ്ങൾ വ്യാപകമായി നിർമ്മാണശാലകൾ ഉണ്ടായിരുന്നു.ചങ്ങമ്പള്ളി അബ്ദുല്ലകുട്ടി മുസ്‌ലിയാർ ആയിരുന്നു ഈ പ്രദേശങ്ങളിൽ കുംബാരന്മാരെക്കൊണ്ട് ഈ വ്യവസായം നടത്തിത്തിയിരുന്നത്. ഇത്കൂടാതെ മൂലപ്പറമ്പ്, മറ്റത്തൂരിന്റെ മറ്റു ഭാഗങ്ങളിലും ചെറുതും വലുതുമായ മൺചട്ടി നിർമ്മാണ കേന്ദ്രങ്ങളുണ്ടായിരുന്നു. വ്യവസായത്തിന് പ്രാധാന്യമുണ്ടായിരുന്നതിനാൽ കുംബാംരന്മാർ പലപ്രദേങ്ങളിൽ നിന്നും ഇവിടെ വന്ന് താമസമാക്കിയിരുന്നു. കാർഷിക,വ്യവസായ വസ്ഥുക്കളുടെ വിപണം പ്രാദേശികമായും, കയറ്റുമതി കച്ചവടമായും നടന്നിരുന്നു. അക്കാലത്ത് മറ്റത്തൂർ പ്രാധാന്യമർഹിക്കുന്ന ഒരു തുറമുഖം കൂടിയായിരുന്നു. പല പ്രദേശങ്ങളിൽ നിന്നുംചരക്കുകൾ വരികയും, കയറ്റിഅയക്കുകയും ചെയ്യപ്പെട്ടിരുന്നു. പ്രദേശത്തെ പ്രധാന മാർക്കറ്റ് മറ്റത്തൂരങ്ങാടി ആയിരുന്നു. കടലുണ്ടിപ്പുഴയായിരുന്നു തുറമുഖകേന്ദ്രം. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ട ചരക്കുകൾ പ്രധാനമായും തിരൂരിലേക്കായിരുന്നു എത്തിയിരുന്നത്. എന്നാൽ അവിടെ നിന്ന് കോഴിക്കോട്,മറ്റു വിദേശരാജ്യങ്ങളിൽ വരേ മറ്റത്തൂർ വിഭവങ്ങൾ എത്തിയിരുന്നതായി പറയപ്പെടുന്നു. രാജ്യത്തെ ആഭ്യന്തരക്കച്ചവടത്തിൽ ഇന്നത്തെ പാക്കിസ്ഥാനിലെ പഞ്ചാബ്, മറ്റുപ്രദേശങ്ങളിൽ വരേ 'മറ്റത്തൂർ പാൻ' എത്തിയിരുന്നതായി പഴമക്കാർ പറയുന്നു. മൂന്നുഭാഗത്തും കടലുണ്ടിപ്പുഴയും ഊരകം-അരിബ്ര മലയുടെ പ്രാന്തമായ കോട്ടുമലക്കുന്നും മറ്റത്തൂരിനോട് അതിരു പങ്കിടുന്നു. മറ്റത്തൂരിലെ പ്രധാനഭൂഭാഗം നെൽപ്പാടങ്ങളാണ്. നെൽപ്പാടങ്ങളിലേക്കുള്ള കൈവഴിയെന്നോണം പല ഭാഗങ്ങളിലും പുഴയുടെ സാമീപ്യം ഉള്ളത് ജല സേചനവും സുഗമമാക്കുന്നു. മറ്റത്തൂരിലെ പ്രധാന ഭൂപ്രദേശങ്ങളും താഴ്ന്നരും പുഴയോട് ചേർന്നതും ആയതിനാൽ വെള്ളപ്പൊക്കങ്ങൾ ഈ പ്രദേശങ്ങളെ ബാധിക്കാറുണ്ട് 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെവെള്ളപ്പൊക്കം,1960കളിൽ മലബാർപ്രദേശത്തുണ്ടായ വെള്ളപ്പൊക്കം,2018,19 കാലങ്ങളിലെ മഹാപ്രളയങ്ങൾ എന്നിവ ഈ ദേശത്തെ സാരമായി ബാധിക്കുകയുണ്ടായി.

മറ്റത്തൂർ അംശം ദേശത്ത് അക്കാലത്തുണ്ടായിരുന്ന നാല് ഓത്തു പള്ളികൾ അപ്ഗ്രേഡു ചെയ്താണ് സ്കൂളുകൾ ആയത്. ഇന്നും നിലവിലുള്ള ഈ സ്കൂളുകൾ സ്ഥാപിതമായിട്ട് 100 വർഷം തികഞ്ഞിട്ടുണ്ട്. അതിൽപ്പെട്ട സ്കൂൾ ആണ് തുഹ്ഫത്തുസ്വിബിയാൻ മാപ്പിള യു.പി. സ്കൂളെന്ന TSAMUP സ്കൂൾ. ഈ സ്കൂളുകളുടെ അക്കാലത്തെ മാനേജർ ചങ്ങമ്പള്ളി,ചേലക്കോൾ അബ്ദുല്ലക്കുട്ടി മുസ്ലിയാർ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്ത് നിന്ന് മദ്രാസ് അസംബ്ലിയിൽ ഡിസ്ട്രിക്ക് ബോർഡ് മെമ്പറായിരുന്നു സ്കൂളിന്റെ മുൻ മാനേജറായിരുന്ന കടമ്പോട്ട് ചേക്കുട്ടി സാഹിബ്. കലാ സാംസ്കാരിക രംഗത്തും മറ്റത്തൂർ പെരുമ ഉണ്ടായിരുന്നു. നിമിഷ കവികളായ പാട്ടുകെട്ടുകാർ, കോൽക്കളി സംഘങ്ങൾ,നാടൻപാട്ട്,പടപ്പാട്ട് സംഘങ്ങൾ എന്നിവ മറ്റത്തൂരിൽ ഉണ്ടായിരുന്നു. കല്യാണവീടുകൾ,മറ്റത്തൂരിൽ തന്നെയുണ്ടായിരുന്ന സാംസ്കാരിക ആഘോഷമായിരുന്ന തോട്ടക്കോട്ട് നേർച്ച,ചേക്കത്തിയിൽ നേർച്ച എന്നിവയിൽ ആയിരുന്നുപ്രധാനമായും ഈ സംഘങ്ങളുടെ കലാവിരുന്നുകൾ ഉണ്ടായിരുന്നത്. പാട്ടുകെട്ടുകാരിൽ പ്രമുഖനായ മഠത്തിൽ കുഞ്ഞുട്ടി മുസ്‌ലിയാർ ആയുർവേദചികിത്സകനും,മതപണ്ഡിതനും,ചിന്തകനുമായിരുന്നു.മറ്റത്തൂരിൽനടന്ന  നരിവേട്ടക്ക് മുദ്രാവാക്യം രചിച്ചതും അദ്ദേഹമായിരുന്നു. തെജ്ജുണ്ണി എന്നറിയപ്പെട്ട മോന്തയിൽ വീട്ടിൽ തെയ്യുണ്ണിയായിരുന്നു നരിവേട്ട നടത്തിയത്.

പിൽക്കാലത്ത് മറ്റത്തൂരിലെ കോൽക്കളി ടീമായ ജോളിബ്രദേഴ്സിന്റെ കോൽക്കളി കോഴിക്കോട്, തൃശൂർ റേഡിയോ നിലയങ്ങളിൽ നിന്ന് സ്ഥിരമായി പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. 1940 കാലങ്ങളിൽ മറ്റത്തൂരിൽ മദ്രസാപഠനത്തിന്റെ പ്രാരംഭമായി മൊല്ലാക്കമാരുടെ (മുഅല്ലിംകാക്ക) വീടുകളിൽ വെച്ച് മതപഠന ക്ലാസുകൾ ഉണ്ടായിരുന്നു. വൈകാതെ 'ന്യൂ ആറെസ്സ്' എന്ന കോൽക്കളി സംഘത്തിന്റെ കീഴിൽ റഹ്മത്തുസ്വിബിയാൻ മദ്രസ എന്ന പേരിൽ മറ്റത്തൂർ പാറമ്മലിൽ ഓലഷെഡിൽ മദ്രസസ്ഥാപിച്ചു.വലിയചൂരക്കായിൽ കുഞ്ഞിക്കോമു എന്നവരുടെ ഭാര്യ അച്ചമ്പാട്ടിൽ ബിയ്യാത്തുമ്മ എന്ന സ്ത്രീയാണ് മദ്രസക്ക് സ്ഥലം സംഭവന ചെയ്തത്.

ഭൂമിശാസ്ത്‍ം

മൂന്നുഭാഗത്തും കടലുണ്ടിപ്പുഴയും ഊരകം-അരിബ്ര മലയുടെ പ്രാന്തമായ കോട്ടുമലക്കുന്നും മറ്റത്തൂരിനോട് അതിരു പങ്കിടുന്നു. മറ്റത്തൂരിലെ പ്രധാനഭൂഭാഗം നെൽപ്പാടങ്ങളാണ്. നെൽപ്പാടങ്ങളിലേക്കുള്ള കൈവഴിയെന്നോണം പല ഭാഗങ്ങളിലും പുഴയുടെ സാമീപ്യം ഉള്ളത് ജല സേചനവും സുഗമമാക്കുന്നു.

പ്രാധാന പൊതു സ്ഥാപനം

ആയുർവേദ ഡിസ്‌പെൻസറി മാറ്റത്തൂർ അങ്ങാടി ( ഒതുക്കുങ്ങൽ പഞ്ചായത്ത്‌)