"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:


സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
[[പ്രമാണം:29040-FreedomFest IT Quiz-11.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് ഐ ടി ക്വിസ്]]
 
=== സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ അനന്ത സാധ്യതകൾ മനസിലാക്കാൻ ഫ്രീഡം ഫസ്റ്റ് 2025. ===
വിവരസാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ സാമൂഹിക പരിസ്ഥിതിക്കനുസരിച്ച് ഇൻഫർമേഷൻ ടെക്നോളജി വളരെ ഏറെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത വളരെ കുടുതലാണ്. ഇന്നീ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് കമ്പ്യൂട്ടറുകൾ ആണെന്ന് നമുക്കറിയാം. നഗരങ്ങളും വ്യവസായങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന് വികസിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള അറിവ് വളരെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാനത്തിന്റെയും നൂതന ആശ്രയനിർമ്മിതയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീ‍ഡം ഫെസ്റ്റ് ആഘോഷങ്ങൾ ഈ വർഷവും സംഘടിപ്പിക്കുകയുണ്ടായി. ഫാത്തിമ മാത സ്ക്കുളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ സെപ്റ്റംബർ 23 തീയതി സ്വതന്ത്ര വിജ്ഞാന ഉത്സവം അഥവാ ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്ക്കുളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഹാർഡ്‌വെയറുകളെയും പരിചയപ്പെടുത്താനും കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും വിവരസാങ്കേതികവിദ്യയിൽ മുന്നേറുവാനും ഈ വിജ്ഞാന ഉത്സവത്തിന് സാധിക്കട്ടെ എന്ന ആശംസിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്മിസ്ട്രസ് അമ്പിളി മാത്യു ഏവരെ യും സ്വാഗതം ചെയ്തു. ഈ സ്വതന്ത്ര വിജ്ഞാന ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെയും ഈ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ലഭിക്കുന്ന അറിവും  സ്കൂളിലുള്ള മറ്റു കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്ന ലിറ്റിൽ കൈറ്റിന്റെ ഇത്തരം പ്രവർത്തനങ്ങളെ സിസ്റ്റർ ഏറെ അഭിനന്ദിച്ചു. ഈ സ്വതന്ത്രവിജ്ഞാന ഉത്സവത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഫ്ലാഷ് മോബും ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ പ്രദർശനവും സ്ലൈഡ് പ്രസന്റേഷനും  സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നും ഈ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിന് മാറ്റുകൂട്ടി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ  എടുത്തു. തുടർന്ന് ഒരു പിടിഎ മീറ്റിംഗ് നടത്തുകയും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റേജിലും കുട്ടികളുടെ ഇടയിലും കുട്ടികളെ റോബോട്ടുകൾ ആയി അണിനിരത്തിയത് ഏറെ  ശ്രദ്ധേയമായി. ക്ലബ്ബിന്റെ ലീഡർ ആയ നിതാ നസ്റിൻ ഏവർക്കും കൃതജ്ഞത  അർപ്പിച്ചു..സ്വതന്ത്ര സോഫ്‍റ്റ്‍വെയർ എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മനസിലാക്കാൻ ഈ ഫ്രീഡം ഫെസ്റ്റ് ദിനാചരണം കൊണ്ട് സാധിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും.