"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:


}}
}}
'''പ്രിലിമിനറി ക്യാമ്പ് 2023'''
ലിറ്റിൽകൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു  .2023 ജൂലായ് 15 ന് രാവിലെ 9 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.2020-2023 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ പ്രകാശനവുംനിർവഹിച്ചു.ഡിജിറ്റൽ മാഗസിൻ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
സ്കൂൾ ഐ ടി ലാബിൽ വച്ച് 9.30 ന് പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു.ആദ്യം കുട്ടികൾ ഗ്രൂപ്പ് തിരിയാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു.ഓരോരുത്തരായി ലാപ്‍ടോപ്പിനു മുന്നിൽ വന്നു.നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഫെയ്സ് ഡിക്ടറ്റിംഗ് ഗെയിമിലൂടെ ഓരോരുത്തർക്കും ലഭിച്ച കാര്യങ്ങൾ അനുസരിച്ചായിരുന്നു ഗ്രൂപ്പു തിരിഞ്ഞത്.എ ഐ,റോബോട്ടിക്സ് മുതലായ അഞ്ചു ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്.ഓരോ വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഒന്നിച്ച് ഒരു ഗ്രൂപ്പായി മാറിയിരുന്നു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ദിവ്യ ,സോഫിയ എന്നി  ടീച്ചറിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ രൂപീകരിച്ചത്.തുടർന്ന് മിസ്ട്രസ്  ദിവ്യ ടീച്ചർ കുട്ടികളെ ഒരു വീഡിയോ കാണിക്കുകയും അതിൽ കാണിച്ചിരിക്കുന്ന കഥ മനസിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് കുട്ടികളോട് ഈ വീഡിയോയിൽ കാണിച്ച സുമനെ കണ്ടെത്താൻ സഹായിച്ച സാങ്കേതികവിദ്യകൾ തിരിച്ചറിഞ്ഞ് കുറിക്കാൻ ആവശ്യപ്പെട്ടു.ഗ്രൂപ്പുകളിൽ തയ്യാറാക്കിയവ കുട്ടികൾ അവതരിപ്പിച്ചു.മിസ്ട്രസുമാർ കുട്ടികളെ അഭിനന്ദിച്ചു.കുട്ടികൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.<gallery>
പ്രമാണം:44018 lk 5.jpg
</gallery>
'''2023-26 യൂണിറ്റ് അഭിരുചിപരീക്ഷ'''
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു.ദിവ്യ  ടീച്ചർ,സോഫിയ  ടീച്ചർ, എന്നിവരുടെ നേതൃത്വത്തിൽ 50 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷയ്ക്കായി നടത്തിയ പരിശീലനത്തിൽ പരിചയപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് ആശ്വാസം പകരുന്നവയായിരുന്നു.ജൂൺ തീയതി റിസൾട്ട് വന്നപ്പോൾ 30 പേർക്ക് അംഗത്വം ലഭിച്ചു.നിലവിൽ 30 പേരാണ് യൂണിറ്റിൽ ഉളളത്.<gallery>
പ്രമാണം:44018 lk 3.jpg
പ്രമാണം:44018 lk 2.jpg
പ്രമാണം:44018 lk 1.jpg
പ്രമാണം:44018 lk 4.jpg
</gallery>'''ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം'''
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾതലത്തിൽ ചന്ദ്രയാൻ 3 ന്റെ ലാൻഡിങിനുള്ള ക്രമീകരണങ്ങൾക്ക് സഹായിച്ചത്.ക്ലാസിൽ പഠിച്ച ഭാഗങ്ങൾ പ്രാക്ടിക്കലായി കൈകാര്യം ചെയ്യാനായതിൽ അവർക്ക് അഭിമാനം തോന്നി.ചന്ദ്രയാന്റെ ലാൻഡിങ് കണ്ടപ്പോൾ ഭാവിയിൽ ബഹിരാകാശ ശാസ്ത്രജ്ഞരാകണമെന്ന ആഗ്രഹം ചിലരെല്ലാം പ്രകടിപ്പിച്ചു.<gallery>
പ്രമാണം:44018 chandrayan3 assembly3.jpg
പ്രമാണം:44018 chandrayan3 assembly2.jpg
</gallery>