"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 259: വരി 259:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
  വഴികാട്ടി
  വഴികാട്ടി
{{#multimaps:11.3191417,75.9666885|zoom=350px}}
{{Slippymap|lat=11.3191417|lon=75.9666885|zoom=16|width=800|height=400|marker=yes}}

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് മണാശ്ശേരി
വിലാസം
മണാശ്ശേരി

മണാശ്ശേരി പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽgupschoolmanassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47340 (സമേതം)
യുഡൈസ് കോഡ്32040600607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ623
പെൺകുട്ടികൾ569
ആകെ വിദ്യാർത്ഥികൾ1192
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബബിഷ കെ പി
പി.ടി.എ. പ്രസിഡണ്ട്രാജഗോപാലൻ
എം.പി.ടി.എ. പ്രസിഡണ്ട്മനോമി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിൽ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908ൽ സിഥാപിതമായി.

ചരിത്രം

ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊർജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓർമ്മപ്പെടുത്തുന്നത് അതാണ്.

കുടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയായി 1908ലാണ് മണാശ്ശേരി ഗവ: യു.പി. സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് താലൂക്കിൽ ചാത്തമംഗലം കഴിഞ്ഞാൽ കിഴക്കൻ ഭാഗത്തുള്ള ഏക വിദ്യാലയമായിരുന്നു ഇത്. മണ്ണിലിടം ജന്മി ദാനമായി നൽകിയ 36സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പഴയ കെട്ടിടം നിർമ്മിച്ചു. ബോയ്സ് എലിമെന്ററി സ്കൂളായി തുടങ്ങി ബോർഡ് എലിമെന്ററി സ്കൂളായും തുടർന്ന് ഗവ: എൽ.പി. സ്കൂളായും മാറി. 1962-ൽ ഗവ: യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാ ലത്ത് സമൂഹത്തിലെ സവർണ കുടുംബത്തിലെ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീടാണ് മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് പ്രവേശനം ലഭിച്ചത്. പെൺകുട്ടികൾക്ക് പ്രവേശനം സാധ്യമായത് കുറച്ച് കാലം കൂടി കഴിഞ്ഞാണ്.അമ്പതുകളുടെ അവസാനത്തോടെയാണ് പട്ടികജാതിക്കാരായ കുട്ടികൾക്ക് സാർവത്രികമായ വിദ്യാലയ പ്രവേശനം സാധ്യമായത്.കൂ

കുങ്കൻ മാസ്റ്റർ, കടത്തനാട്ട് പുറമേരിക്കാൻ കൃഷ്ണക്കുറുപ്പ്, കുണ്ടുപറമ്പിലെ കുട്ട്യാപ്പു മാസ്റ്റർ, അരീപ്പ രാവുണ്ണി നമ്പീശൻ, കിഴക്കോത്ത് നാരായണൻ നമ്പീശൻ, പാലക്കാട് സ്വദേശി കടുപ്പൊട്ടൻ മാസ്റ്റർ, കവിയാട്ട് ശങ്കരൻ നായർ, കുന്നത്ത് രാമൻ മാസ്റ്റർ, അരുമ മാസ്റ്റർ, എലത്തൂർക്കാരി സീതലക്ഷ്മി എന്നിവർ ആദ്യകാല അദ്ധ്യാപകരിലെ പ്രമുഖരാണ്. സ്കൂൾ ചരിത്രത്തിലെ രണ്ടാം പകുതി തൊട്ട് ഏറെക്കുറെ പ്രശസ്ഥമായ നിലയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്നിലെത്താൻ നാട്ടുകാരെ സാധ്യരാക്കിയത് ഈ വിദ്യാലയമാണ്.

ഭൗതികസൗകരൃങ്ങൾ

  • ശിശു സൗഹാർദ്ദ പഠന ക്ലാസ്റൂം
  • ലൈബ്രറി
  • സയൻസ് ലാബ്‌
  • കമ്പ്യൂട്ടർ ലാബ്‌
  • സി. ഡി. ലൈബ്രറി
  • സ്കൂൾ മ്യുസിയം
  • വായനപ്പുര
  • സ്റ്റേജ്
  • ഓപ്പൺ സ്റ്റേജ്
  • അടുക്കളയും സ്റ്റോർറൂമും
  • പ്രാതൽ (പ്രഭാതഭക്ഷണ പരിപാടി)
  • സ്മാർട്ട് ക്ലാസ്റൂം
  • ചുമർചിത്രങ്ങളോട് കൂടിയ ചുറ്റുമതിൽ
  • പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയാങ്കണം
  • ബയോഗ്യാസ് പ്ലാന്റ്
  • ശുചിത്വ സേന
  • താമരകുളം
  • സന്ദേശ സൂചകമായ പ്രവേശന കവാടം
  • ഗേൾസ്‌ ഫ്രണ്ട്ലി ടോയിലറ്റ്
  • കുടിവെള്ള സൗകര്യം (കിണർ, കുഴല്കിനാർ)

മികവുകൾ

ദിനാചരണങ്ങൾ

പ്രവേശനോത്സവം - 2017 ജൂൺ 1

പ്രമാണം:ജൂൺ 1 പ്രവേശനോത്സവം.jpg
ജൂൺ 1 പ്രവേശനോത്സവം


ഈ വർഷത്തെ പ്രവേശനോത്സവത്തിൻറെ കുന്ദമംഗലം ബി. ആർ. സി തല ഉദ്ഘാടനം മണാശ്ശേരി ഗവ. യു.പി സ്കൂളിൽ മുക്കം നഗരസഭാ ചെയർമാൻ ശ്രീ. വി കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. മുഖ്യാത്ഥികളും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തിവിട്ടത് കൗതുകമായി. ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റു. പുതുതായി വന്നവർക്ക് കടലാസ് തൊപ്പി കൊടുത്തു.


പാഠപുസ്തകങ്ങളുടെ വിതരണം ഡയറ്റ് അധ്യാപകൻ സുനിൽകുമാറും, യൂണിഫോം വിതരണം ബി.പി. ഒ. സുഭാഷും ജൈവവൈവിധ്യപാർക്ക് എം.പി.ടി.എ പ്രസിഡണ്ട് സ്മിതയും കലണ്ടർ പ്രകാശനം പൂർവവിദ്യാർഥി സംഘടന സെക്രട്ടറി രാജഗോപാലും സ്കൂളിലെ മനോമോഹനൻ വരച്ച് ചുമർ ചിത്രം മുൻ എ.ഇ. ഒ ലൂക്കോസ് മാത്യുവും വർണക്കുട വിതരണം എസ്.എം. സി ചെയർമാൻ എൻ സുനിൽകുമാറും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി രാജൻ അധ്യക്ഷത വഹിച്ചു. രാജു കുന്നത്ത്, എൻ വാസു എന്നിവർ സംസാരിച്ചു. പി ഗിരീഷ് കുമാർ സ്വാഗതവും പത്മശ്രീ നന്ദിയും പറഞ്ഞു.


കുട്ടികൾക്ക് പായസം വിതരണം നടത്തി. ബോബി ജോസഫ്, ശബരീഷ് എന്നിവർ കുട്ടികൾക്ക് ഉണർത്തുപാട്ട് നൽകി. മിനി, ഷിജീഷ്, ഷൺമുഖൻ, ഷിജിമാഷ്, ബബിഷ, കോമളവല്ലി, സതി, ആമിന, ബിന്ദു, ഭരധ്വാജ് അറ്റ് അധ്യാപകരും നേതൃത്വം നൽകി.


പരിസ്ഥിതി ദിനാഘോഷം - 2017 ജൂൺ 5

2017 ജൂൺ 5 – പരിസ്ഥിതി ദിനാഘോഷം


മുക്കം: മണാശ്ശേരി യു.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പി.എസ് മനോമോഹനൻ പരിസ്ഥിതി ദിന സന്ദേശം നൽകി. വൃക്ഷത്തൈ വിതരണം ഹെഡ്മാസ്റ്റർ പി. ഗിരീഷ് കുമാർ നിർവ്വ ഹിച്ചു. മുക്കം മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഇ-മാലിന്യശേഖരണ ഉദ്ഘാടനം ‍‍ഡോ.കെ.കെ ദേവി നിർവ്വഹിച്ചു. പരിസ്ഥിതിദിന ക്വിസും, കുട്ടികളുടെ കലാപരിപാടികളും, അധ്യാപകനായ പി. പി. അനിൽകുമാറിൻറെ പരിസ്ഥിതി ഗാനവും ഉണ്ടായിരുന്നു. മരം ഒരു വരം എന്ന ചിത്രീകരണത്തിൽ മരംവെട്ടുകാരനായെത്തിയ മുരളി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ജൈവവൈവിധ്യ ചുമതല യുള്ള കെ.കെ ഷിജീഷ്, കെ.പി‍ ബബിഷ, കെ. വാസു, കെ. ബിന്ദു, കെ.ആർ ഷൺമുഖൻ, സതിമേപ്പള്ളിപ്പുറത്ത്കുനിയിൽ, ആമിന ചോലശ്ശരി, ബോബി ജോസഫ് എന്നിവർ നേതൃത്വം നൽകി. സീനിയർ അസ്സിസ്റ്റൻറ് പി. കോമളവല്ലി അധ്യക്ഷത വഹിച്ചു. SRG കൺവീനർ കെ.ടി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. പത്മശ്രീ നന്ദിയും പറഞ്ഞു.


സംസ്കൃത ദിനാഘോഷം - 2017 ആഗസ്ത് 7



2017 ആഗസ്ത് 7 ശ്രാവണപൂർണിമ സംസ്കൃതദിനം സംസ്കൃതഅസംബ്ലി യോടുകൂടി ആരംഭിച്ചു. സ്കൂൾ ലീഡറായ ശ്രീനിധി കെ ടി അസംബ്ലി നിയന്ത്രിച്ചു. സംസ്കൃത പ്രാർത്ഥന, പ്രതിജ്ഞ, സന്ദേശം കൈമാറൽ പ്രഭാഷണം തുടങ്ങിയവക്കുശേഷം കാളിദാസനെ പരിചയപ്പെടുത്തുകയും ഐ.സി.ടി സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അഭിജ്ഞാന ശാകുന്തളത്തിന്റെ നാലാമങ്കം ദൃശ്യവൽക്കരിക്കുകയും ചെയ്തു. വേഷം കൊണ്ടും ഭാവം കൊണ്ടും അവതരണം കൊണ്ടും ഏറെ ഹൃദ്യമായി. തുടർന്ന് വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്കൃത പ്രശ്നോത്തരിയും നടന്നു.

സ്വാതന്ത്ര്യദിനാഘോഷം - 2017 ആഗസ്ത് 15

ആഗസ്ത് - 15 സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യം എന്നാൽ ജനാധിപത്യത്തിൻറെ മറ്റൊരു പദം എന്നു തന്നെ. ഞാൻ എല്ലാവർക്കും വേണ്ടിയും, എല്ലാവരും എനിക്കുവേണ്ടിയും എന്ന് ആ പദത്തെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. എനിക്കുവേണ്ടി, നമുക്കുവേണ്ടി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തവും ജീവനും നൽകിയവരെ ചെറുതായെങ്കിലും ഓർമ്മിക്കാൻ, അടുത്ത സ്വാതന്ത്ര്യ ദിനംവരെയെങ്കിലും (കാലാകാലം നീണ്ടുനിൽക്കേ ണ്ടതാണെങ്കിലും) നീണ്ടു നീണ്ടു നിൽക്കട്ടെ.

ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡണ്ടും ചേർന്ന് ദേശീയ പതാക ഉയർത്തി. ഉയർന്നു പാറിയ പതാകയെ നോക്കി ആദരവോടെ ബഹുമാനിച്ചപ്പോൾ, ആ പതാക നെഞ്ചോ ടുചേർത്ത് നാട്ടിലാകെ പാറിക്കളിക്കുന്നത് സ്വപനം കണ്ടവരെ ഞങ്ങളോർത്തു. ‍‍

സ്വാതന്ത്ര്യസമര പോരാലികളുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് പുഷ്പാർച്ചനയും കൈയ്യൊപ്പും രേഖപ്പെടുത്തിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പ്രതീതിയിൽ കുട്ടികളും രക്ഷിതാക്കളും നഗരസഭ കൗൺസിലർമാരും ബി.ആർ.സി അംഗങ്ങളും നാട്ടുകാരും പൗരപ്രമുഖരും എല്ലാം തങ്ങളുടെ മുദ്ര പതിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകങ്ങളിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്മാരകമാണ് പാട്ന(ബീഹാർ) യിലെ ഷഹീദ് സ്മാരകം(സാഥ് മൂർത്തി). ഷഹീദ് എന്നാൽ രക്തസാക്ഷി എന്നർത്ഥം. ആ സ്മാരകത്തെ അനുസ്മരിച്ചുകൊണ്ട് അവതരിപ്പിച്ച ടാബ്ലോ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വേറിട്ട അനുഭവമായി.

സ്വാതന്ത്ര്യ സമര വിജയത്തിൻറെയും, സ്വാതന്ത്ര്യം അനുഭവിക്കുന്നതിൻറെയും ആഹ്ലാദത്തിൻറെ പ്രതീകമായി മുൻസിപ്പാലിറ്റിയും റോട്ടറിക്ലബ്ബും ചേർന്ന് നടത്തിയ തുണി സഞ്ചി വിതരണം, കുട്ടികളുടെ പരിപാടികൾ, ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ, ജെ.ആർ.സി, സ്കൗട്ട്, ബുൾ-ബുൾ കുട്ടികളുടെ ഡിസ്പ്ലേ, പായസം എന്നിവ ആസ്വദിച്ചു.

സ്വാതന്ത്ര്യദിനം കേവലം ഒരവധി ദിനമായല്ല, പുതിയ അറിവും അനുഭവങ്ങളും പങ്കടുക്കാനുള്ള ഒരവസരമായി ഞങ്ങൾക്ക്.

പട്നയിലെ ആ ഏഴ് കുട്ടികൾ ഉമാകാന്ത് പ്രസാദ് സിൻഹ, രാമാനന്ദ് സിങ്, സതീഷ് പ്രസാദ്ത്ധാ, ജഗത്പതി കുമാർ, ദേവിപഥ ചൗഥരി, രാജേന്ദ്രസിംങ്, റാം ഗോവിന്ദ് സിംങ് മനസ്സിൽ നിറഞ്ഞു നിന്നു. ചിതറിത്തെറിച്ചു പോയെങ്കിലും അവർ പുഞ്ചിരി തൂകുന്നുണ്ടാകും. രക്തപുഷ്പങ്ങളാലലങ്കരിച്ച പുഞ്ചിരി....

ഓണാഘോഷം - 2017 ആഗസ്ത് 25


ഗ്രാമ വിശുദ്ധിയടെ ആഘോഷമായി ഓണവും, വ്രതാനുഷ്ഠാനത്തിൻറെ പര്യായമായി ബക്രീദും ഗവ.യു.പി സ്കൂൾ മണാശ്ശേരിയിൽ ഓണം-ബക്രീദ് ആഘോഷം- 2017ഓഗസ്റ്റ് 25 ന് വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

സ്കൂൾ മുറ്റത്ത് ആൽമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ പ്രധാനാധ്യാപകൻ ശ്രീ. ഗിരീഷ് കുമാർ ഊഞ്ഞാലാടി ആഘോഷപരിപാടികൾ ഔപചാ രികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കുമ്മാട്ടികൾ തിരുവോണമുറ്റത്ത് ചുവടുകൾ വെച്ചു. ത്യശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കുമ്മാട്ടിക്കളി നമുക്ക് അത്ര പരിചിതമല്ല. അതുകൊണ്ടുതന്നെ കുമ്മായ്യിക്കളി ഈ ആഘോഷത്തിന് പരിചയപ്പെടുത്തേണ്ടതുണ്ടെന്ന ഉത്തമബോധ്യമാണ് ഈ പരിപാടി സംഘടിപ്പിക്കുവാൻ കാരണമായത്. ഒരുതരം പുല്ല് (കുമ്മാട്ടിപ്പുല്ല്) ശരീര മാസകലം പൊതിഞ്ഞ് മുഖംമൂടിയണിഞ്ഞ് അവർ ഓണനാളിൽ ദേശ ത്തെ വീടുകൾ കയറിയിറങ്ങുന്നു. കുട്ടികൾക്ക് ഓണനാളിൽ കുമ്മാട്ടിക്കളി പരിചയപ്പെടുത്താൻ കഴി‍ഞ്ഞത് ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി. നാടൻ പൂക്കൾക്കൊണ്ട് പൂക്കളവും ഓണത്തപ്പനും ആഘോഷത്തിൻറെ മറ്റൊരു പ്രത്യേകതയായിരുന്നു.

തുടർന്ന് വിവിധ ഓണക്കളികൾ സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. നഴ്സറികുട്ടികൾക്കായുള്ള കളറിംങ് മത്സരം, മഞ്ചാടി പെറുക്കൽ, വളയത്തിൽ പന്തെറിയൽ, മ്യൂസിക്കൽ ബോൾ, കുറ്റിയിൽ പന്തെറിയൽ, തോണി തുഴയൽ, കലമുടയ്ക്കൽ എന്നീ മത്സരങ്ങൾ ആവേശപൂർവ്വം നടത്താൻ കഴിഞ്ഞു. ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്തു.

രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധോയമായ ഓണം-ബക്രീദ് ആഘോഷപരിപാടിയിൽ അവർക്കായി നറുക്കെടുപ്പിലൂടെ ഓണ സമ്മാനം നൽകുകയുണ്ടായി.

ഈ ആഘോഷപരിപാടിയിലെ മൈലാഞ്ചിയിടൽ മത്സരം ശ്രദ്ധേ യമായിരുന്നു . വൈവിധ്യമാർന്ന ഡിസൈനുകൾ കുട്ടികൾ ആവിഷ്ക്കരിച്ചു. തിങ്ങിനിറഞ്ഞ കാണികളെ ആവേശം കൊള്ളിച്ച മത്സരയിനമായിരുന്നു വിവിധ ക്ലാസ്സുകൾക്കായും അധ്യാപക രക്ഷകർത്താക്കൾക്കായും നടത്തിയ വടംവലി മത്സരം

ആഘോഷനിമിഷങ്ങളുടെ അവസാനമായി വിഭവസമ്യദ്ധമായ ഓണ സദ്യയൊരുക്കി. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും സംയുക്തമായി നടത്തിയ ഓണസദ്യ രുചി വൈവിധ്യത്തിൻറെ മായാത്ത ഓർമ്മപ്പെടുത്തലായി.

ആഘോഷത്തിൻറെ പൊലിമ പങ്കാളിത്തത്തിൻറെ ധാരാളിത്തത്തിൽ ക്യത്യമായി അടയാളപ്പെടുത്തുന്നു. ഒരു വിദ്യാലയം ആ ഗ്രാമത്തിൻറെ ആഘോഷങ്ങളുടെയും കേന്ദ്രമാകുന്നത് ഒരുമയുടെയും കൂട്ടുത്തരവാദിത്ത ത്തിൻറെയും അടയാളമാണ്. വൈവിധ്യമാർന്ന ആഘോഷപരിപാടികൾ വിജയികൾക്കുള്ള സമ്മാനദാനത്തോടെ അവസാനിച്ചു.

ഓണാശംസകൾ......

അദ്ധ്യാപകർ

SL NO TEACHERS
1 ബബിഷ കെ പി
2 പ്രവീണ കെ
3 മിനി കെ ടി
4 പത്മശ്രീ പി
5 സചിത്ര ഡി
6 ആമിന ചോലശ്ശേരി
7 വഹീദ കോലോത്തും തൊടി
8 പ്രവിത പി ടി
9 അനിൽ
10 ഷൺമുഖൻ
11 ഷിജി ജോസ് പി
  • ഗിരീഷ് കുമാർ
  • മനോമോഹനൻ പി എസ്
  • വാസു കെ
  • ഷിജി ജോസ് പി
  • ഭരദ്വാജ് എ കെ
  • ഷൺമുഖൻ
  • ബോബി ജൊസഫ്
  • അനിൽ
  • കോമളവല്ലി പി
  • ജയതി സി കെ
  • ബബിഷ കെ പി
  • ബിന്ദു. കെ
  • പ്രവീണ കെ
  • ദേവി കെ കെ
  • മിനി കെ ടി
  • പത്മശ്രീ പി
  • പ്രവിത പി ടി
  • ശ്രീജ ഇ
  • സചിത്ര ഡി
  • ആമിന ചോലശ്ശേരി
  • വഹീദ കോലോത്തും തൊടി
  • സമീറ പി പി
  • സതി മേപ്പള്ളിപ്പുറത്ത് കുനിയിൽ
  • ഷൈനി
  • ശ്രീജ
  • സ്രീത

ക്ളബുകൾ

വഴികാട്ടി
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മണാശ്ശേരി&oldid=2537755" എന്ന താളിൽനിന്ന് ശേഖരിച്ചത്