"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പൈ അപ്രോക്സിമേഷൻ ഡേ == | == പൈ അപ്രോക്സിമേഷൻ ഡേ == |
07:26, 24 ജൂലൈ 2023-നു നിലവിലുള്ള രൂപം
പൈ അപ്രോക്സിമേഷൻ ഡേ
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു. ഗണിത പ്രാർത്ഥനയോടെ തുടങ്ങിയ അസംബ്ലിയിൽ പൈയുടെ വില പരിചയപ്പെടുത്തൽ, ഗണിത പാട്ട് തുടങ്ങി വിവിധ പരിപാടികൾ നടന്നു. സീനിയർ അസിസ്റ്റന്റ് സലീന ടീച്ചർ അസംബ്ലി നിയന്ത്രിച്ചു. ഗണിത അധ്യാപകൻ കെ ഫിറോസ് ഖാൻ സന്ദേശം നൽകി. ഗണിത ക്ലബ്ബ് കൺവീനർ കെ.കെ അനീഷ, ഗണിത അധ്യാപകരായ ടി. മുഹമ്മദ് ഹനീഫ, എ. അപർണ്ണ, കെ. പ്രജിഷ, കെ.ഷറഫുദ്ധീൻ എന്നിവർ നേത്യത്വം നൽകി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. വൃത്തപരിധിയെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഏകദേശ വിലയായ പൈ യുടെ ഭിന്ന രൂപമായ 22 ഹരിക്കണം 7 ന്റെ സൂചനയായാണ് ജൂലായ് 22 ഇത്തരത്തിൽ ആചരിക്കുന്നത്.
-
ഗണിത അസംബ്ലിയിൽ നിന്ന്
-
സമ്മാന വിതരണം