"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
== ഉച്ചഭക്ഷണം == | == ഉച്ചഭക്ഷണം == | ||
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഉച്ച ഭക്ഷണ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാറ്, ബീറ്റ്റൂട്ട് ഉപ്പേരി, പാൽ (തിങ്കൾ), കടലക്കറി, ചെറുപയർ ഉപ്പേരി, മുട്ട (ചൊവ്വ), സാമ്പാറ്, വൻപയർ/കാബേജ് ഉപ്പേരി, പാൽ (ബുധൻ), ഇലക്കറി, ചെറുപയർ കറി, സോയാബീൻ ഉപ്പേരി, സാലഡ് (വ്യാഴം), മോര് കറി, വൻ പയൽ ഉപ്പേരി, നെല്ലിക്ക വിഭവം (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. | സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഉച്ച ഭക്ഷണ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാറ്, ബീറ്റ്റൂട്ട് ഉപ്പേരി, പാൽ (തിങ്കൾ), കടലക്കറി, ചെറുപയർ ഉപ്പേരി, മുട്ട (ചൊവ്വ), സാമ്പാറ്, വൻപയർ/കാബേജ് ഉപ്പേരി, പാൽ (ബുധൻ), ഇലക്കറി, ചെറുപയർ കറി, സോയാബീൻ ഉപ്പേരി, സാലഡ് (വ്യാഴം), മോര് കറി, വൻ പയൽ ഉപ്പേരി, നെല്ലിക്ക വിഭവം (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. <gallery> | ||
പ്രമാണം:48253 food1.jpeg | |||
പ്രമാണം:48253 prabhatha bakshanam.jpeg | |||
പ്രമാണം:48253 ഓണസദ്യ.jpeg | |||
പ്രമാണം:48253 food.jpeg | |||
</gallery> | |||
പ്രഭാത ഭക്ഷണം | === പ്രഭാത ഭക്ഷണം === | ||
വിശന്ന വയറുമായി ഒരു കുുഞ്ഞ് പോലും സ്കൂളിൽ ഉണ്ടാവരുത് എന്ന ഉറച്ച ലക്ഷ്യവുമായി കാവനൂർ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രഭാത ഭക്ഷണം. ചൂടു കഞ്ഞിയും രുചിരമായ ചമ്മന്തിയും പത്തു മണിക്ക് മുൻപ് തന്നെ തയ്യാറാവുന്നു. ആവശ്യമുള്ള ഏതു കുട്ടിയ്ക്കും അടുക്കള ഭാഗത്തു ചെന്ന് വാങ്ങിക്കഴിക്കാവുന്നതാണ്. ധാരാളം വിദ്യാർത്ഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു. | |||
== സ്കൂൾ ഇൻഡോർ ഗെയിംസ് റൂം == | == സ്കൂൾ ഇൻഡോർ ഗെയിംസ് റൂം == | ||
കുട്ടികളിലെ കായിക താത്പര്യം പരിപോഷിപ്പിക്കാൻ സ്കൂൾ ഇൻഡോർ ഗെയിംസ് റൂമുകൾ സജ്ജമാണ്. ടേബിൾ ടെന്നീസ്, ചെസ് തുടങ്ങിയ കളികളിൽ ഇവിടെ പരിശീലനം നൽകുന്നു. | കുട്ടികളിലെ കായിക താത്പര്യം പരിപോഷിപ്പിക്കാൻ സ്കൂൾ ഇൻഡോർ ഗെയിംസ് റൂമുകൾ സജ്ജമാണ്. ടേബിൾ ടെന്നീസ്, ചെസ് തുടങ്ങിയ കളികളിൽ ഇവിടെ പരിശീലനം നൽകുന്നു. <gallery> | ||
പ്രമാണം:48253 chess1.jpeg | |||
പ്രമാണം:48253 chess.jpeg | |||
</gallery> | |||
== പച്ചക്കറിത്തോട്ടം == | == പച്ചക്കറിത്തോട്ടം == | ||
വരി 79: | വരി 88: | ||
== ടാലന്റ് ലാബ് == | == ടാലന്റ് ലാബ് == | ||
കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു. | കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു.<gallery> | ||
പ്രമാണം:48253 tailoring.jpeg|തയ്യൽ | |||
പ്രമാണം:48253 fashion designing.jpeg|ഫാഷൻ ഡിസൈനിങ് | |||
പ്രമാണം:48253 abacus.jpeg|അബാക്കസ് | |||
പ്രമാണം:48253 karatte.jpeg|കരാട്ടെ | |||
പ്രമാണം:48253 music.jpeg|സംഗീതം | |||
</gallery>[[ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ/തയ്യൽ പഠനം|തയ്യൽ പഠനം]] | |||
[[ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ/ഫാഷൻ ഡിസൈനിങ്|ഫാഷൻ ഡിസൈനിങ്]] | |||
[[ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ/അബാക്കസ്|അബാക്കസ്]] | |||
[[ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ/കരാട്ടെ|കരാട്ടെ]] | |||
[[ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ/മ്യൂസിക്|മ്യൂസിക്]] | |||
മ്യൂസിക് | |||
== വാഹന സൗകര്യം == | == വാഹന സൗകര്യം == | ||
വരി 96: | വരി 109: | ||
== യൂ ട്യൂബ് ചാനൽ == | == യൂ ട്യൂബ് ചാനൽ == | ||
കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുകയും പഠനം പൂർണമായും ഓഫ് ലൈൻ മോഡിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂൾ യൂ ട്യൂബ് ചാനൽ പിറവിയെടുക്കുന്നത്. മുൻ പ്രധാനാധ്യാപകൻ മുഹമ്മദ് മാസ്റ്റർ മുൻകൈയെടുത്ത് യൂ ട്യൂബ് ചാനൽ വഴി കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിന് തുടക്കമിട്ടു. സ്കൂൾ ഓഫ് ലൈൻ മോഡിലേക്ക് മാറിയപ്പോഴും കുട്ടികളുടെ പ്രവർത്തനങ്ങൾ വീണ്ടും കാണാനുള്ള സാധ്യത പരിഗണിച്ചും രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചും യൂ ട്യൂബ് ചാനലിൽ പരിപാടികൾ അപ്‍ലോഡ് ചെയ്യുന്നത് തുടരുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. | കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുകയും പഠനം പൂർണമായും ഓഫ് ലൈൻ മോഡിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂൾ യൂ ട്യൂബ് ചാനൽ പിറവിയെടുക്കുന്നത്. മുൻ പ്രധാനാധ്യാപകൻ മുഹമ്മദ് മാസ്റ്റർ മുൻകൈയെടുത്ത് യൂ ട്യൂബ് ചാനൽ വഴി കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിന് തുടക്കമിട്ടു. സ്കൂൾ ഓഫ് ലൈൻ മോഡിലേക്ക് മാറിയപ്പോഴും കുട്ടികളുടെ പ്രവർത്തനങ്ങൾ വീണ്ടും കാണാനുള്ള സാധ്യത പരിഗണിച്ചും രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചും യൂ ട്യൂബ് ചാനലിൽ പരിപാടികൾ അപ്‍ലോഡ് ചെയ്യുന്നത് തുടരുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. | ||
__സൂചിക__ | |||
__സൂചിക__ |
11:32, 20 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 21 ഡിവിഷനുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
അധ്യാപകർ
ശിശു സൗഹൃദ ക്ലാസ് മുറി
ജി യു പി എസ് ചെങ്ങര സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.
ഐ. സി. ടി. ക്ലാസ് മുറികൾ
സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും സ്മാർട്ട് ടി.വി. കണക്ഷൻ കൊടുത്തിരിക്കുന്നു. ക്ലാസ് റൂം പഠന വേളകളിൽ ലാപ് ടോപ്പിലൂടെയും പെൻഡ്രൈവ്, സ്മാർട്ട് ഫോൺ എന്നിവ വഴിയും എളുപ്പം ബന്ധിപ്പിക്കാൻ ഇതു മുഖേന കഴിയുന്നു.
ഐ. സി. ടി. ലാബ്
വിശാലമായ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സജ്ജമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്‍ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.
ക്ലാസ് ലൈബ്രറി
സജീവമായ ക്ലാസ് ലൈബ്രറികൾ ഓരോ ക്ലാസിന്റെയും ആത്മാവ് തന്നെയാണ്. സമയ നഷ്ടമില്ലാതെ സ്വന്തം ക്ലാസ് റൂമുകളിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഓരോ ക്ലാസ് മുറിയിലും പുസ്തകം സൂക്ഷിക്കാൻ അലമാരകളുണ്ട്. ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ കുട്ടികൾ എടുക്കുന്ന പുസ്തകം ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു. ലൈബ്രറി പിരീഡിൽ ചാർജുള്ള അധ്യാപകർ മോണിറ്റർ ചെയ്യുന്നു.
പത്തു പുസ്തകം വായിച്ചവർക്ക് സമ്മാനം
അമ്മ വായന
ഭിന്നശേഷി സൗഹൃദ വിദ്യാലയം
പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം . ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഇപ്പോൾ സ്കൂളിൽ പത്തോളം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്നു. അരീക്കോട് ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. സ്കൂളിൽ വരാൻ സാധിക്കാത്ത വിദ്യാർഥികളെ ഗൃഹങ്ങളിൽ സന്ദർശിക്കുന്നു.
പ്രതീക്ഷ
ഓപ്പൺ എയർ സ്റ്റേജ്
വിശാലമായ ചീനിമരച്ചുവട്ടിന്റെ തണലിലിരുന്ന് ഓപ്പൺ എയർ സ്റ്റേജിലെ പരിപാടികൾ കാണാൻ അവസരമൊരുക്കുന്നു. തികച്ചും പ്രകൃതി സൗഹൃദ പരമായ ഈ അന്തരീക്ഷം സ്കൂളിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ഉച്ചഭക്ഷണം
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഉച്ച ഭക്ഷണ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാറ്, ബീറ്റ്റൂട്ട് ഉപ്പേരി, പാൽ (തിങ്കൾ), കടലക്കറി, ചെറുപയർ ഉപ്പേരി, മുട്ട (ചൊവ്വ), സാമ്പാറ്, വൻപയർ/കാബേജ് ഉപ്പേരി, പാൽ (ബുധൻ), ഇലക്കറി, ചെറുപയർ കറി, സോയാബീൻ ഉപ്പേരി, സാലഡ് (വ്യാഴം), മോര് കറി, വൻ പയൽ ഉപ്പേരി, നെല്ലിക്ക വിഭവം (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.
പ്രഭാത ഭക്ഷണം
വിശന്ന വയറുമായി ഒരു കുുഞ്ഞ് പോലും സ്കൂളിൽ ഉണ്ടാവരുത് എന്ന ഉറച്ച ലക്ഷ്യവുമായി കാവനൂർ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രഭാത ഭക്ഷണം. ചൂടു കഞ്ഞിയും രുചിരമായ ചമ്മന്തിയും പത്തു മണിക്ക് മുൻപ് തന്നെ തയ്യാറാവുന്നു. ആവശ്യമുള്ള ഏതു കുട്ടിയ്ക്കും അടുക്കള ഭാഗത്തു ചെന്ന് വാങ്ങിക്കഴിക്കാവുന്നതാണ്. ധാരാളം വിദ്യാർത്ഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു.
സ്കൂൾ ഇൻഡോർ ഗെയിംസ് റൂം
കുട്ടികളിലെ കായിക താത്പര്യം പരിപോഷിപ്പിക്കാൻ സ്കൂൾ ഇൻഡോർ ഗെയിംസ് റൂമുകൾ സജ്ജമാണ്. ടേബിൾ ടെന്നീസ്, ചെസ് തുടങ്ങിയ കളികളിൽ ഇവിടെ പരിശീലനം നൽകുന്നു.
പച്ചക്കറിത്തോട്ടം
കർഷക ദിനത്തിൽ "ഞങ്ങളും കൃഷിയിലേക്ക് " എന്ന പ്രമേയത്തിലൂന്നി സ്കൂൾ പച്ചക്കറി തോട്ടത്തിന് തുടക്കമായി. സ്കൂളിന് തൊട്ടടുത്തായുള്ള 4 സെന്റ് സ്ഥലത്തായിരുന്നു അടുക്കളത്തോട്ടം തയ്യാറാക്കിയത്. തോട്ടം നിർമ്മാണത്തിന്റെ മണ്ണൊരുക്കൽ ,വിത്തുകൾ,തൈകൾ എന്നിവ സംഘടിപ്പിക്കൽ, തൈകളെ പരിപാലിക്കൽ, വിളവെടുക്കൽ തുടങ്ങി എല്ലാം ചെയ്തത് സ്കൂൾ ഹരിത ക്ലബിന്റെ മേൽനോട്ടത്തിലായിരുന്നു. സ്ഥിരോത്സാഹരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രമം ഈ പദ്ധതി വിജയിപ്പിക്കാൻ സഹായകമായി.
ജൈവ വൈവിധ്യ ഉദ്യാനം
ഹരിതാഭമായ ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനൊരു പൊൻ തൂവലാണ്. കോളാമ്പിച്ചെടി, കോഴിപ്പൂവ്, ചെമ്പരുത്തി, തെച്ചി, വിവിധയിനം ഇലച്ചെടികൾ തുടങ്ങിയവ ഉദ്യാനഭംഗിക്കൊരു മുതൽക്കൂട്ടാണ്. ഉദ്യാനഭംഗിയ്ക്ക് കുളിർമ പകർന്നു കൊണ്ട് മനോഹരമായ ആമ്പൽക്കുളം പൂന്തോട്ടത്തിലുണ്ട്.സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും ഈ ഉദ്യാനം സഹായിക്കുന്നു.
ടാലന്റ് ലാബ്
കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു.
-
തയ്യൽ
-
ഫാഷൻ ഡിസൈനിങ്
-
അബാക്കസ്
-
കരാട്ടെ
-
സംഗീതം
വാഹന സൗകര്യം
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2010 മുതൽ സ്കൂൾഹെഡ്‍മാസ്റ്റർ ആർ. സി. ഓണറായിക്കൊണ്ട് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവറെക്കൂടാതെ രണ്ട് സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. ആമയൂർ,പുളിങ്ങോട്ടുപുറം, ചക്കുളം, എളയൂർ,ചോല, മേലേ മുക്ക്, കാവനൂർ, കാരാപറമ്പ് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നത് ഹോംഗാർഡിന്റെയും അധ്യാപകരുടെയും സഹായത്താലാണ്.
യൂ ട്യൂബ് ചാനൽ
കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുകയും പഠനം പൂർണമായും ഓഫ് ലൈൻ മോഡിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂൾ യൂ ട്യൂബ് ചാനൽ പിറവിയെടുക്കുന്നത്. മുൻ പ്രധാനാധ്യാപകൻ മുഹമ്മദ് മാസ്റ്റർ മുൻകൈയെടുത്ത് യൂ ട്യൂബ് ചാനൽ വഴി കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിന് തുടക്കമിട്ടു. സ്കൂൾ ഓഫ് ലൈൻ മോഡിലേക്ക് മാറിയപ്പോഴും കുട്ടികളുടെ പ്രവർത്തനങ്ങൾ വീണ്ടും കാണാനുള്ള സാധ്യത പരിഗണിച്ചും രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചും യൂ ട്യൂബ് ചാനലിൽ പരിപാടികൾ അപ്‍ലോഡ് ചെയ്യുന്നത് തുടരുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു.