"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.'''==
{{Yearframe/Header}}
സർവ്വശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ നിർവ്വഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു.എസ്.എസ് കെ. പ്രോജക്ട് കോർഡിനേറ്റർ  വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ  ഷിവികൃഷ്ണൻ  , ഡയറ്റ് സീനിയർ ലക്ചറർമാരായ . വി.സതീഷ് കുമാർ, എം.ഒ സജി, എസ്.എസ്. കെ.ജില്ലാ പ്രോഗ്രാം ഓഫീസർ  കെ.ആർ രാജേഷ്,  പി.ടി പ്രീത, ഡോ. ബാവ കെ. പാലുകുന്ന് , പി.ടി ജോസ് , കെ.ഷാജി എന്നിവർ പ്രസംഗിച്ചു.  അന്തരീക്ഷ താപനില, കാറ്റിന്റെ വേഗം , മഴയുടെ തോത് എന്നിവ ശാസ്ത്രീയമായി നിരീക്ഷിച്ചു പഠനം നടത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹയർ സെക്കണ്ടറി തലത്തിൽ ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ഏഴ് വിദ്യാലയങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്.
[[പ്രമാണം:15048kalav.jpg|ലഘുചിത്രം|നടുവിൽ]]
=='''സമ്മാനത്തുക വിദ്യാലയത്തിന് ; മാതൃകയായി വിദ്യാർഥികൾ '''==
തങ്ങൾക്ക് ഒന്നാം സമ്മാനമായി ലഭിച്ച 1500 രൂപ സ്കൂളിന് സംഭാവന നൽകി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ മാതൃകയായി. ആ സന്തോഷത്തിൽ പങ്കു ചേർന്ന് അത്ര തന്നെ തുക സ്കൂളിന് നൽകി , അവർക്കു പരിശീലനം നൽകിയ സ്കൂളിലെ സംഗീതാധ്യാപിക അഞ്ജു ടീച്ചറും അവരോടൊപ്പം ചേർന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി  നടത്തിയ യു.പി വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കരാണ് ഈ മാതൃക സൃഷ്ടിച്ചത്. തുക വിനിയോഗിച്ച് സ്കൂളിലേക്ക് ഒരു മൈക്കും കേബിളും വാങ്ങി നൽകുകയായിരുന്നു വിദ്യാർഥികൾ. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ സമ്മാനം ഏറ്റുവാങ്ങി
[[പ്രമാണം:15048mike.jpg|ലഘുചിത്രം|നടുവിൽ]]
=='''നവീകരിച്ച സ്‌കൂൾ ലൈബ്രറിയും പെൺകുട്ടികളുടെ ശുചിമുറിയും ഉത്ഘാടനം ചെയ്‌തു '''==
ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച  മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പ്രസിഡണ്ട് സംഷാദ് മരക്കാരും , പെൺകുട്ടികൾക്കായി നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം  ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരനും  നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, എം.പി.ടി.എ പ്രസിഡണ്ട് ,പ്രീത കനകൻ, ഡോ. ബാവ കെ. പാലുകുന്ന് . ടി.ടി. രജനി, പി.ടി ജോസ് , ജുബിഷ ഹാരിസ്, പി.ഡി. ഹരി, ഷിജു വാഴവറ്റ എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:15048lib23.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048lib1.jpg|ലഘുചിത്രം|വലത്ത്‌]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=='''ഹരിത വിദ്യാലയം - ബിഗ് സ്ക്രീനിൽ പ്രദർശിപിച്ചു'''==
=='''ഹരിത വിദ്യാലയം - ബിഗ് സ്ക്രീനിൽ പ്രദർശിപിച്ചു'''==
പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് - വിക്ടേഴ്സ് ചാനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്ന മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രകടനം മീനങ്ങാടി ടൗണിലെ ഓപൺ സ്റ്റേജിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വിജയികളായ 110 സ്കൂളുകളിൽ വയനാട്ടിൽ നിന്നും ഇടം പിടിച്ച ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് മീനങ്ങാടി . പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ എന്നിവർ നേതൃത്വം നൽകി. സ്കൂളിന് 100 ൽ 88 പോയന്റ് ലഭിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് - വിക്ടേഴ്സ് ചാനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്ന മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രകടനം മീനങ്ങാടി ടൗണിലെ ഓപൺ സ്റ്റേജിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വിജയികളായ 110 സ്കൂളുകളിൽ വയനാട്ടിൽ നിന്നും ഇടം പിടിച്ച ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് മീനങ്ങാടി . പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ എന്നിവർ നേതൃത്വം നൽകി. സ്കൂളിന് 100 ൽ 88 പോയന്റ് ലഭിച്ചു.
വരി 40: വരി 9:
ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ചിലെ എസ്.എസ്.എൽ.സി  വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രസംഗപീഠം കൈമാറി. പ്രസിഡന്റ് കെ ഹാരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്,  സാജൻ പൊരുന്നിക്കൽ, നസീർ പുത്തലത്ത്, ബിജു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ചിലെ എസ്.എസ്.എൽ.സി  വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രസംഗപീഠം കൈമാറി. പ്രസിഡന്റ് കെ ഹാരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്,  സാജൻ പൊരുന്നിക്കൽ, നസീർ പുത്തലത്ത്, ബിജു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:15048pra1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048pra1.jpg|ലഘുചിത്രം|നടുവിൽ]]





15:41, 5 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ഹരിത വിദ്യാലയം - ബിഗ് സ്ക്രീനിൽ പ്രദർശിപിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് - വിക്ടേഴ്സ് ചാനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്ന മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രകടനം മീനങ്ങാടി ടൗണിലെ ഓപൺ സ്റ്റേജിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വിജയികളായ 110 സ്കൂളുകളിൽ വയനാട്ടിൽ നിന്നും ഇടം പിടിച്ച ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് മീനങ്ങാടി . പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ എന്നിവർ നേതൃത്വം നൽകി. സ്കൂളിന് 100 ൽ 88 പോയന്റ് ലഭിച്ചു.

പ്രിൻറർ നൽകി

ഈ അധ്യയനവർഷം സ്‌കൂളിൽ നിന്നും വിരമിക്കുന്ന ശ്രീ. ജബ്ബാർ സർ ,ശ്രീ . രാജു സർ എന്നിവർ ചേർന്ന് സ്‌കൂളിന് ഒരു കളർ പ്രിൻറർ നൽകി പ്രത്യേകം ചേർന്ന സ്റ്റാഫ് കൗൺസിലിൽ പ്രധാനാദ്ധ്യാപകൻ ശ്രീ.ജോയ് വി സ്‌കറിയ ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ശ്രീമതി. എ ബി ശ്രീകല ,സ്റ്റാഫ് സെക്രട്ടറി രജനി ടീച്ചർ എന്നിവർ പ്രിൻറർ ഏറ്റുവാങ്ങി

പ്രസംഗപീഠം കൈമാറി

ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രസംഗപീഠം കൈമാറി. പ്രസിഡന്റ് കെ ഹാരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, സാജൻ പൊരുന്നിക്കൽ, നസീർ പുത്തലത്ത്, ബിജു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.


ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ സീസൺ 3 യിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളും

പൊതു വിദ്യാലയങ്ങളിലെ അനുകരണീയമായ മാതൃകകൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും, കൈറ്റും ചേർന്നു രൂപം നൽകിയ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ സീസൺ 3 യിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളും . സംസ്ഥാനത്തെ പതിനാറായിരത്തിലേറെ പൊതു വിദ്യാലയങ്ങളിൽ നിന്ന് 750 വിദ്യാലയങ്ങളാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചിരുന്നത്. ഇവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളിൽ , വയനാട്ടിലെ 4 വിദ്യാലയങ്ങളാണ് ആദ്യ റൗണ്ടിലുള്ളത്. സംസ്ഥാന തലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനത്തുകയുണ്ട്. ഇതുകൂടാതെ അവസാന റൗണ്ടിൽ എത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. റിയാലിറ്റി ഷോയിലേക്കുള്ള പ്രാഥമിക റൗണ്ടിൽ വിജയിച്ച വയനാട്ടിൽ നിന്നുള്ള ഏക ഹയർ സെക്കണ്ടറി വിദ്യാലയം കൂടിയാണ് മീനങ്ങാടി. വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ഷോയിൽ 2023 ഫെബ്രുവരി 14 നാണ് മീനങ്ങാടി സ്കൂളിലെ പ്രതിഭകൾ മാറ്റുരക്കുന്നത്. വൈവിധ്യമാർന്ന 25 മികവുകളുമായാണ് വയനാട്ടിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം മത്സരത്തിനെത്തുന്നത് . 2019 ലെ പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വിനിയോഗിച്ചു വീടു വച്ചുനൽകിയ സ്നേഹക്കൂട് പദ്ധതി , വിദ്യാർഥികൾക്കും , നിർധനരായ ഗ്രാമീണ സ്ത്രീകൾക്കും തൊഴിൽ പരിശീലനം നൽകുന്നതിനായി ആവിഷ്കരിച്ച സേവാഗ്രാമം പദ്ധതി, കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി രൂപം നൽകിയ ടാബ് - ടി.വി ചലഞ്ച്, 19 ആദിവാസി ഊരുകളിൽ നടപ്പിലാക്കിയ പഠനവീട്, പഠനത്തിൽ മികവു പുലർത്തുന്നവർക്ക് നിരന്തര പരിശീലനം നൽകി സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നതശ്രേണികളിൽ എത്തിക്കുന്നതിനായി നടപ്പിൽ വരുത്തിയ ഫോക്കസ് ദ ബെസ്റ്റ്, പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനുള്ള സമ്പൂർണ ശാസ്ത്ര സാക്ഷര ഗ്രാമം പദ്ധതി, പരിസ്ഥിതി പ്രാധാന്യമുള്ള ആറാട്ടുപാറയുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ച കർമ പരിപാടികൾ , കാർബൺ ന്യൂട്രൽ കാമ്പസ് എന്നിവ ഈ വിദ്യാലയം മുന്നോട്ടു വയ്ക്കുന്ന മികച്ച മാതൃകകളിലുണ്ട്. മികച്ച പി.ടി.എ ക്കുള്ള സംസ്ഥാന തല പുരസ്കാരം, ഭൂമിത്രസേന പുരസ്കാരം, വനമിത്ര പുരസ്കാരം, മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം, സ്കൂൾ വിക്കി പുരസ്കാരം എന്നിവ ഇതിനകം മീനങ്ങാടിക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന തല ശാസ്ത്രോത്സവം ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറാം സ്ഥാനവും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിനാലാം സ്ഥാനവും ലഭിച്ച സ്കൂൾ അക്കാദമികരംഗത്തും നിർവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. തിരുവനതപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ നടന്ന ഫ്ലോർ ഷൂട്ടിംഗിൽ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വൈസ് പ്രിൻസിപ്പാൾ ജോയി വി. സ്കറിയ, പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ , ടി.ടി രജനി, വിദ്യാർഥി പ്രതിനിധികളായ നിരഞ്ജ് കെ. ഇന്ദ്രൻ , ദിലൻ എ എൽ , നിള രേവതി, സിദ്ധാർത്ഥ് രാജ്, ഫിദൽ ഖമർ , അന്ന മരിയ , സാരംഗി ചന്ദ്ര, അമയ എന്നിവർ പങ്കെടുത്തു.







കരിയർ കാരവൻ ജില്ലാ തല ഉദ്ഘാടനം

വയനാട് ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കരിയർ കാരവന്റെ ജില്ലാ തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ സ്വാഗതവും എം.ബി സിമിൽ നന്ദിയും പറഞ്ഞു.

യാത്രയയപ്പു നൽകി

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഓഫീസ് ജീവനക്കാരനും, ചിത്രകാരനുമായ കൃഷ്ണൻ കുമ്പളേരി ക്ക് , സ്കൂൾ പി.ടി എ , എസ്.എം.സി , എം.പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. അഡ്വ. സി.വി. ജോർജ്ജ്, പ്രീത കനകൻ, ഷിജു വാഴവറ്റ, ജുബിഷ ഹാരിസ്, ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ , ബി.സന്ധ്യ , ടി.വി. ജോണി എന്നിവർ പ്രസംഗിച്ചു

കൃഷ്‌ണൻ കുമ്പളേരിക്ക് പി ടി എ യുടെ ഉപഹാരം

ചെസ് കിരീടം മീനങ്ങാടിക്ക്

ഇന്ത്യൻ ചെസ് അക്കാദമിയും, ചെസ് അസോസിയേഷൻ ഓഫ് വയനാടും ചേർന്ന് സംഘടിപ്പിച്ച വയനാട് ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും എവർ റോളിംഗ് ട്രോഫിയും നേടി. എം.എസ് അനുരാഗ്, എം.എസ് .ആബേൽ, ശ്രീരാഗ് പത്മൻ എന്നിവർ തൃശൂർ വച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി .

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - മീനങ്ങാടിക്ക് ആറാം സ്ഥാനം

എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഓവറോൾ പോയന്റ് നിലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ആറാം സ്ഥാനം. 1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വിവിധ മേളകളിലായി 104 പോയന്റാണ് സ്കൂളിനു ലഭിച്ചത്. സ്കൂളിൽ നിന്നും മത്സരിച്ച 26 വിദ്യാർഥികൾക്കും എ. ഗ്രേഡ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ അനുമോദിച്ച

മീനങ്ങാടിക്ക് ഓവറോൾ കിരീടം

2022-23 വർഷത്തെ സുൽത്താൻ ബത്തേരി ഉപജില്ലാകലോൽസവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.വടുനഞ്ചാൽ ഗവ ഹയർസെക്കണ്റി സ്കൂളിൽ വെച്ച്നടന്നഉപജില്ലാജലോൽസവത്തിൽ തൊട്ടടുത്ത വിദ്യാലയത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് വിദ്യാലയം കിരീടം സ്വന്തമാക്കിയത്.വിദ്യാലയത്തിൽ നിന്ന് 249 കുട്ടികൾ 70 ഇനങ്ങളിലായി മത്സരിച്ചു.35 ഇനങ്ങളിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നാടകം മെച്ചപ്പെട്ട അഭനയമികവോടെഒന്നാംസ്ഥാനത്തെത്തി.മികച്ചനടനുംമികച്ചനടിയുംവിദ്യാലയത്തിൽതന്നെ.വിജയികളെ പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്
സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്









കരിയർ ഗൈഡൻസ് ക്യാമ്പ്  !

കേരള സർക്കാറിൻ്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.വേണുഗോപാൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിൻ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയർ സുപ്രണ്ട് ഷീബ,ഹരിശങ്കർ, ക്യാമ്പ് കോ-ഓർഡിനേറ്റർ കെ.എസ്.മനോജ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് സെഷനിലായി നടന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുപത് വിദ്യാർത്ഥികൾ പങ്കെടുത്തു.





അഭിനന്ദനങ്ങൾ  !

നമ്മുടെ സ്കൂളിൽ നിന്ന് 5 കുട്ടികൾ NMMSE സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👏👏 10 പേർ waiting List ൽ ഉണ്ട്

മോട്ടിവേഷൻ ക്ലാസ്  !

ഈ വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന്റെ ഉത്ഘാടനം SMC ചെയർമാൻ ശ്രീ. ഹൈറുദ്ദീൻ നിർവ്വഹിച്ചു.

സുഗതകുമാരിയുടെ ഓർമയിൽ തൈ നട്ടു  !

മീനങ്ങാടി -കവയത്രി സുഗതകുമാരിയുടെ 86 -)0 ജന്മദിനത്തിൽ മീനങ്ങാടി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ക്ലബ് സ്കൂളിനുമുന്നിൽ തൈ നട്ടു . പരിസ്ഥിതി ക്ലബ് കൺവീനർ സുമിത ടീച്ചർ നേതൃത്തം നൽകി സ്റ്റാഫ് സെക്രട്ടറി ജബ്ബാർ സർ ,കുര്യക്കോസ് സർ ,രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മീനങ്ങാടി ഹയർ സെക്കണ്ടറിയും ഇനി സമ്പൂർണ ഹൈടെക്ക് !

മീനങ്ങാടി - പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളും സമ്പൂർണഹൈടെക്ക് ആയി പ്രഖ്യാപിച്ചു. യു പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ അമ്പത്തിനാലോളം ക്ലാസ്സുമുറികളിലായി പ്രൊജക്ടറുകൾ, ലാപ് ടോപ്പുകൾ, പ്രൊജക്ഷൻ സ്കീനുകൾ,സ്പീക്കറുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.അധ്യാപകരെല്ലാം ഐടി പരിശീലനം നേടി.പഠനപ്രവർത്തനങ്ങളെല്ലാം ഇന്റർനെറ്റിനെയും പുതിയ സാങ്കേതികവിദ്യകളെ യും ആശ്രിച്ചാണ് നർമിക്കുന്നത്. നാല്പത്തിരണ്ട് ഇഞ്ച് ടിവി കമ്പ്യൂട്ടർ ലാബിൽ സ്ഥാപിച്ചതിലൂടെ വിക്ടേഴ്‍സ് തുടങ്ങിയ വിദ്യാഭ്യാസചാനലുകൾ കുട്ടികൾക്ക് പ്രദർശിപ്പിക്കാൻ സാധിക്കുന്നു. വെബ് ക്യാമറ, ഹാന്റി ക്യാം,ഡിജിറ്റൽ ക്യാമറ തുടങ്ങിയവയിലൂടെലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സ്വന്തമായി വിദ്യാലയസംബന്ധമായ പ്രവർത്തനങ്ങൾ തയ്യാറാക്കുകയും വിക്ടേഴ്‍സ് ചാനലിന് സംപ്രേഷണത്തിനായി നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾവിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഉള്ള എല്ലാ ക്ലാസ്സുമുറികളിലും ഇന്റർ നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾതല പ്രഖ്യാപനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഓമന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ സജി , ശ്രീ സി ജബ്ബാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി സാലിൻ പാല കൃതജ്ഞത അർപ്പിച്ചു.

ടാബ് , ടി വി ചാലഞ്ചുമായി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി

മീനങ്ങാടി - വയനാട് ജില്ലയിലെ ഏക അന്താരാഷ്ട്ര വിദ്യാലയമായ മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ടാബ് ടി വി ചാലഞ്ച് നടത്തി ശ്രദ്ധ നേടി. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺ ലൈൻ പഠനസൗകര്യം പ്രയോജനപ്പെടുത്താൻ കഴിയാത്ത നിർധനരായവരെ കണ്ടെത്തി അവർക്ക് ടാബ് , ടി വി എന്നിവ നൽകുകയാണ് ചെയ്തത്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ,സന്നദ്ധസംഘടനകൾ, വ്യക്തികൾ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്. ടാബിനു വേണ്ട സിം കാർഡ്,ഇന്റർ നെറ്റ് സൗകര്യം എന്നിവയും നൽകിയിരുന്നു. ഓൺലൈൻ വീഡിയോ സൗകര്യം ഉപയോഗിച്ച് നടത്തിയ വിതരണചടങ്ങ് വീഡിയോവിലൂടെ ബഹു വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോ ഓർഡിനേറ്റർ പി എ അബ്ദുൾ നാസർ പദ്ധതിയെ കുറിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ‍ ഡിവിഷൻ മെമ്പർ ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ , വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ എ ദേവകി എന്നിവർ ആദ്യവിതരണം നടത്തി. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസി‍ഡണ്ട് ബീനവിജയൻ,വാർഡ് മെമ്പർ മിനി സാജു തുടങ്ങിയവർ സംസാരിച്ചു.ഹയർസെക്കണ്ടറി സ്കൂൾ കോ ഓർഡിനേറ്റർ കെ പ്രസന്ന , ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ഉഷാദേവി , എസ് സി ഇ ആർ ടി ആർ ഓ രഞ്ജിത്ത് സുഭാഷ് , വൈസ് പ്രിൻസിപ്പാൾ സലിൻ പാല , എസ് എം സി ചെയർമാൻ ടി ഹൈറുദ്ദീൻ ,എസ് പി ജി കോർഡിനേറ്റർ പി കെ ഫൈസൽ , സീനിയർ അസിസ്റ്റന്റ് മാരായ ബാവ കെ പാലുകുന്നു്,ഇ അനിത,സ്റ്റാഫ് സെക്രട്ടറിമാരായ ബി ബിനേഷ്, സി ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. സൂം ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.







കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അഭിനന്ദിച്ചു

ഊർജ സംരക്ഷണത്തേ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിനും പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുന്നതിലെക്ക് വെളിച്ചം വീശുന്നതിനായി കേന്ദ്ര ഗവ. സംഘടിപ്പിച്ച SAKSHAM NATIONAL COMPETITION നിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ശ്രദ്ധേയമായ പങ്കാളിത്വത്തെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അയച്ച കത്ത്.

കത്ത്

മീനങ്ങാടിയിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ

മീനങ്ങാടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക രക്ഷകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബ്രക്ക് ദി പെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതാൻ വന്ന 427 കുട്ടികളുടെയും ഹയർ സെക്കണ്ടറി പരീക്ഷക്ക് എത്തിയ 790 കുട്ടികളുടെയും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോയത്. തുടർന്ന് പരീക്ഷ കഴിഞ്ഞും കുട്ടികൾ കൈകൾ ഹാൻസ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയാണ് സ്കൂൾ വിട്ട് പോയത്. കാമ്പയിന് പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ ,വൈസ് പ്രിൻസിപ്പാൾ നാരായണൻ എം ,ഹൈറുദ്ദീൻ ടി.എം ,സുരേഷ് വി.വി. , ജോസ് പി.ടി , സജി ടി.ജി , മിനി സാജു ,വിജി സിബി ,സിന്ദു സാലു, ജയസു ഷീല എന്നിവർ നേതൃത്വം നൽകി.

Read more at: https://newswayanad.in/2020/03/27476 Copyright © Newswayanad.in

Read more at: https://newswayanad.in/2020/03/27476 Copyright © Newswayanad.in

മന്ത്രി നിർദേശിച്ചു ,കുട്ടികൾ പുസ്തകവുമായെത്തി.

മീനങ്ങാടി: കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യർഥന നടത്തി. വരും ദിവസങ്ങളിലായി ഓരോരുത്തരും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാൽ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കിൽ ആദ്യം സമ്പന്നമാക്കേണ്ടത് സ്കൂൾ ലൈബ്രറികളെയാണ്. ഈ നിർദേശം ശിരസാവഹിച്ചു കൊണ്ട് മീനങ്ങാടിയിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളും ,പി.ടി.എ, എസ്.എം.സി ഭാരവാഹികളും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാർഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് കുട്ടികൾ 'ഓർമപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി, പ്രിൻസിപ്പാളിന് കൈമാറി. സ്കൂൾ പാർലമെൻറ് ചെയർമാൻ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പി.എ അബ്ദുൽ നാസർ, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, ബി ബിനേഷ്, വി.വി.സുരേഷ്, ലക്ഷ്മി ആൻസ്, റസ് ല ആസ്മി എന്നിവർ പ്രസംഗിച്ചു.





PTA പ്രസിഡന്റ് മനോജ് ചന്ദനക്കാവ് ,മുൻ പ്രിൻസിപ്പാൾ കെ നൂർജഹാൻ ,അദ്ധ്യാപകർ ,PTA ,SMC ,MPTA ,SPG അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ഈ മഹത് സംരംഭത്തിൽ പങ്കാളികളായി.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സാജു സ്കൂൾ ലൈബ്രറിയിലെക്ക് പുസ്തകങ്ങൾ കൈമാറുന്നു.


വിശദമായ വാർത്തയ്ക്ക് http://opennewser.com/home/get_news/24671

മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു

https://youtu.be/g5alLooO-Uw

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ക്ലാസ് എടുത്തു

https://youtu.be/Bu4w0L_YaOA

കേരള വിദ്യാഭ്യാസമന്ത്രി ബഹു .പ്രൊഫെസർ സി രവീന്ദ്രനാഥ് സർ മീനങ്ങാടി ഗവ ,ഹയർ സെക്കന്ററി സ്കൂൾ ഉദ്ഘടനത്തിന് നടത്തിയ പ്രസംഗം

https://youtu.be/jYvaUAGmI8c

കർണാടക മിനിസ്റ്റർ സ്കൂൾ സന്ദർശിച്ചു

https://www.youtube.com/watch?v=c2n8YSxSpc4

അമ്മമാർക്ക് പരിശീലനം നൽകി

https://www.youtube.com/watch?v=oWRUQMhnhaY

സി വി രാമൻ ഉപന്യാസമത്സരം

https://www.youtube.com/watch?v=lKf_zApZIyk

വാർത്താ വായന മത്സരം

https://www.youtube.com/watch?v=uEn6pPh9EVE

അദ്ധ്യാപക ദിനാചരണം

https://www.youtube.com/watch?v=6rJwEwv22i8

സ്കൂൾ തെരഞ്ഞെടുപ്പ്

https://www.youtube.com/watch?v=6R0a0WvFxf4