"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

'''<big>ഓഡിറ്റോറിയം</big>'''
'''<big>ഓഡിറ്റോറിയം</big>'''

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.<gallery>

വരി 28: വരി 26:
[[:പ്രമാണം:സ്കൂൾ മ്യൂസിയം.png|'''<big>ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...</big>''']]
[[:പ്രമാണം:സ്കൂൾ മ്യൂസിയം.png|'''<big>ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...</big>''']]

നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.<gallery>
നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.പ്രമുഖരായ കവികൾ, ചിത്രകാരന്മാർ തുടങ്ങി 80-ഓളം പേരുടെ കയ്യൊപ്പ് പതിഞ്ഞ ശിലാ ഫലകം സ്കൂളിന്റെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.<gallery>
പ്രമാണം:M1 43034.png
പ്രമാണം:M1 43034.png
പ്രമാണം:M2 43034.png
പ്രമാണം:M2 43034.png
വരി 96: വരി 94:

ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ശുദ്ധജല സംഭരണി. സെൻമേരിസ് സ്കൂളിലെ ക്ലിമീസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും, റിസപ്ഷൻ റൂമിലും, ബസേലിയോസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും ഈ സംവിധാനം ലഭ്യമാണ്.

<big>'''തപാൽ പെട്ടി'''</big>
ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10ന്  ലെറ്റർ ബോക്സ് സ്കൂളിൽ സ്ഥാപിച്ചു. സ്കൂളിന്റെ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന തപാൽ ജീവനക്കാരെ പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ആദരിച്ചു.സ്കൂളിന് അകത്തും പുറത്തും കത്തുകൾ എഴുതി നിക്ഷേപിക്കുവാനും പോസ്റ്റുമാൻ വഴി ഈ കത്തുകൾ എത്തിക്കുവാനും സാധിക്കുന്നു. സൊസൈറ്റിയുമായി ചേർന്ന് ഈ പ്രവർത്തന സൗകര്യം ലഭ്യമാണ്.

'''<big>ജാഗ്രത പെട്ടി / പരാതിപ്പെട്ടി</big>'''
'''<big>ജാഗ്രത പെട്ടി / പരാതിപ്പെട്ടി</big>'''
വരി 112: വരി 106:

3000 ത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.  ഇത് തയ്യാറാക്കുന്നതിനായി  പുതിയ കട്ടിംഗ് മെഷീൻ  സൗകര്യം ഈ സ്കൂളിലുണ്ട്
3000 ത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.  ഇത് തയ്യാറാക്കുന്നതിനായി  പുതിയ കട്ടിംഗ് മെഷീൻ  സൗകര്യം ഈ സ്കൂളിലുണ്ട്
<big>'''തപാൽ പെട്ടി'''</big>
[[പ്രമാണം:43034P.jpeg|ലഘുചിത്രം]]
ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10ന്  ലെറ്റർ ബോക്സ് സ്കൂളിൽ സ്ഥാപിച്ചു.
സ്കൂളിന്റെ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന തപാൽ ജീവനക്കാരെ
പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ആദരിച്ചു.
സ്കൂളിന് അകത്തും പുറത്തും കത്തുകൾ എഴുതി നിക്ഷേപിക്കുവാനും പോസ്റ്റുമാൻ വഴി
ഈ കത്തുകൾ എത്തിക്കുവാനും സാധിക്കുന്നു. സൊസൈറ്റിയുമായി ചേർന്ന്
ഈ പ്രവർത്തന സൗകര്യം ലഭ്യമാണ്.

'''<big>നാനോ ലാബ്</big>'''
'''<big>നാനോ ലാബ്</big>'''

21:36, 24 മാർച്ച് 2023-നു നിലവിലുള്ള രൂപം

ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...

ഓഡിറ്റോറിയം

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.

കോ- ഓപ്പറേറ്റീവ് സൊസൈറ്റി

സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്.

സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

സ്കൂൾ മ്യൂസിയം

ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...

നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.പ്രമുഖരായ കവികൾ, ചിത്രകാരന്മാർ തുടങ്ങി 80-ഓളം പേരുടെ കയ്യൊപ്പ് പതിഞ്ഞ ശിലാ ഫലകം സ്കൂളിന്റെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

തിയേറ്റർ

തിയേറ്ററിന്റെ ചിത്രം

പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്.

സ്റ്റുഡിയോ റൂം

ഓൺലൈൻ ക്ലാസുകൾ ഷൂട്ട് ചെയ്യുന്നതിനായി സ്വന്തമായി ഒരു മീഡിയ റൂം ഈ സ്കൂളിനുണ്ട്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. കുട്ടികളുടെ സർഗവാസനകൾ ഷൂട്ട് ചെയ്യുന്നതിനും അത് സ്കൂളിലെ മുഴുവൻ കുട്ടികളിൽ എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.

നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും

വിവിധതരം റോസാപ്പൂക്കളുടെ പൂന്തോട്ടവും, അപൂർവ്വ ഇനം ഔഷധ ചെടികളുടെ ഒരു തോട്ടവും സ്കൂൾ അങ്കണത്തിൽ കാണാൻ സാധിക്കും

വെർച്വൽ ക്ലാസ് മുറികൾ

കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപകർ ഓൺലൈനായി ക്ലാസ്സുകൾ എടുക്കുകയും അത് മുഴുവൻ വിദ്യാർഥികൾക്കും ലഭിക്കുന്ന തരത്തിൽ അവർക്ക് അയച്ചു നല്കുകയും ചെയ്തു. 1500ഓളം സി.ഡി കളിലായി ആ ക്ലാസുകൾ സ്കൂൾ വീഡിയോ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

ലബോറട്ടറികൾ

ആധുനികവൽക്കരിച്ചതും വിപുലവുമായ ശാസ്ത്ര ലബോറട്ടറികളും ഇൻഫർമേഷൻ ടെക്നോളജി ലബോറട്ടറികളും കുട്ടികളുടെ പഠനസഹായത്തിനായി ക്രമീകരിച്ചിരിക്കുന്നു. 13-മൈക്രോ ലബോറട്ടറികളും പ്രവർത്തന സജ്ജമാണ്.

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറിയുടെ ചിത്രം.

പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡി കൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.

സ്‌കൂൾ ഗ്രൗണ്ട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, ലോൺ ടെന്നീസ് കോർട്ട് എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് എന്നിവ നിലവിലുണ്ട്.

മാലിന്യ മുക്ത/രഹിത കലാലയം

ഇൻസിനറേറ്ററിന്റെ ചിത്രം

കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു.

ശുദ്ധജലസംഭരണി

ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ശുദ്ധജല സംഭരണി. സെൻമേരിസ് സ്കൂളിലെ ക്ലിമീസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും, റിസപ്ഷൻ റൂമിലും, ബസേലിയോസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും ഈ സംവിധാനം ലഭ്യമാണ്.

ജാഗ്രത പെട്ടി / പരാതിപ്പെട്ടി

അക്കാദമികവും അക്കാദമിതേര സ്കൂൾ പ്രവർത്തനങ്ങളോടുള്ള വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അതോറിറ്റി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ജാഗ്രത പെട്ടി. ഇതിലൂടെ വിദ്യാർത്ഥി സൗഹൃദത്തിലൂടെ ആരോഗ്യകരമായ പഠന അന്തരീക്ഷം നടപ്പിലാക്കാൻ സാധിക്കുന്നു.

സ്കൂൾ കാന്റീൻ

അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ വളപ്പിൽ തന്നെ ഭക്ഷണം ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കാന്റീൻ പ്രവർത്തനം തുടരുന്നു.2022-23 ൽ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കാന്റീൻ  സജ്ജീകരിച്ചു.

പാചകപ്പുര

3000 ത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. ഇത് തയ്യാറാക്കുന്നതിനായി പുതിയ കട്ടിംഗ് മെഷീൻ സൗകര്യം ഈ സ്കൂളിലുണ്ട്

തപാൽ പെട്ടി

ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10ന്  ലെറ്റർ ബോക്സ് സ്കൂളിൽ സ്ഥാപിച്ചു.

സ്കൂളിന്റെ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന തപാൽ ജീവനക്കാരെ

പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ആദരിച്ചു.

സ്കൂളിന് അകത്തും പുറത്തും കത്തുകൾ എഴുതി നിക്ഷേപിക്കുവാനും പോസ്റ്റുമാൻ വഴി

ഈ കത്തുകൾ എത്തിക്കുവാനും സാധിക്കുന്നു. സൊസൈറ്റിയുമായി ചേർന്ന്

ഈ പ്രവർത്തന സൗകര്യം ലഭ്യമാണ്.

നാനോ ലാബ്

ജൂലൈ 22ന് നാനോ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി.ഓരോ അധ്യാപകരുടെയും കയ്യിൽ ഓരോ ലാബ് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ഇതിലൂടെ സൗകര്യപ്രദമായി ക്ലാസുകളിൽ ലാബിലെ വസ്തുക്കൾകൊണ്ടുപോകാൻ വളരെ പ്രയോജനകരമായി.

ആരോഗ്യവും പ്രഥമശുശ്രൂഷയും

ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടുന്ന അടിസ്ഥാന മരുന്നുകളും അതു നൽകുന്നതിൽ പരിശീലനം നേടിയ അധ്യാപകരും സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ നേത്രപരിശോധനാ ക്യാമ്പുകൾ ദന്തപരിശോധന ക്യാമ്പുകൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരാറുണ്ട്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ

പ്രത്യേക പരിഗണന അർഹിക്കുന്ന 200 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. അവർ അർഹിക്കുന്ന പ്രത്യേക പരിഗണന അവർക്ക് നൽകുന്നതിലും പഠന പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുന്നതിനും പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ ചുമതലപെടുത്തിയിരിക്കുന്നു.

ഊർജ്ജ സംരക്ഷണം

സോളാർ പാനലിന്റെ ചിത്രം

സ്കൂളിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഇത് ഊർജ്ജ സംരക്ഷണത്തിനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും സഹായിക്കുന്നു.

ഗതാഗത സംവിധാനങ്ങൾ

നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.

മറ്റു മേഖലകളിൽ കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കഴിവുകൾ പ്രദർശിപ്പിച്ചവരാണ് ഇവിടുത്തെ കുട്ടികൾ. എല്ലാ വർഷവും മികച്ച വിജയം നേടാൻ അവരെ സഹായിക്കുന്നത് ഈ സ്കൂളിലെ കായിക അധ്യാപകരുടെയും പരിശീലകരുടെയും കഠിന പ്രയത്നമാണ്. ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം