"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==== ഫിഫാ ലോകകപ്പും മോഡൽ സ്കൂളും ==== | ==== ഫിഫാ ലോകകപ്പും മോഡൽ സ്കൂളും ==== | ||
<gallery> | ലോകകപ്പ് ഫുട്ബോൾ ആവേശം ഒട്ടു തന്നെ ചോരാതെ കുട്ടികൾ പ്രവചനമത്സരത്തിൽ പങ്കെടുക്കുന്നു. സ്പോർട്സിൽ അതീവതൽപരരായ കുട്ടികൾ സബ്‍ജില്ലാ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒരു ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറുടെ സേവനം ലഭ്യമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഈ കുട്ടികൾ.<gallery> | ||
പ്രമാണം:33027 Fifa.jpg|ലോകകപ്പ് പ്രവചനമത്സരം | പ്രമാണം:33027 Fifa.jpg|ലോകകപ്പ് പ്രവചനമത്സരം | ||
പ്രമാണം:33027 Fifa1.jpg|കുട്ടികൾ ആവേശത്തോടെ | പ്രമാണം:33027 Fifa1.jpg|കുട്ടികൾ ആവേശത്തോടെ | ||
</gallery> | </gallery> | ||
==== പാഠ്യപദ്ധതി പരിഷ്കരണം - ചർച്ച - വിവിധ തലങ്ങളിൽ ==== | ==== പാഠ്യപദ്ധതി പരിഷ്കരണം - ചർച്ച - വിവിധ തലങ്ങളിൽ ==== | ||
<gallery> | 17/ 11 /2022 ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ചർച്ച നടത്തുകയുണ്ടായി. കുട്ടികൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട തങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും, ആവശ്യങ്ങളും, അഭിപ്രായങ്ങളും അറിയിക്കുകയുണ്ടായി. | ||
നിർദ്ദേശങ്ങൾ | |||
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പ്രോഗ്രാമിംഗ് ഭാഷകളുടെ പഠനം കുറച്ചുകൂടി ഉൾപ്പെടുത്തണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു .എല്ലാ കുട്ടികൾക്കും ഹാർഡ്‌വെയർ ട്രെയിനിങ് ആവശ്യമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളിനും ലിറ്റിൽ കൈറ്റ്സ് പോലെയുള്ള പരിപാടികൾ നടത്തുകയും താല്പര്യമുള്ള എല്ലാ കുട്ടികൾക്കും അതിൻറെ സ്പെഷ്യൽ ട്രെയിനിങ് കൊടുക്കുകയും വേണമെന്ന് കുട്ടികൾ ശക്തമായി പറയുകയുണ്ടായി ...കുറച്ചു സ്കൂളുകളിൽ മാത്രം ഈ പരിപാടികൾ ഒതുക്കുന്നത് കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കാത്തതു കൊണ്ടാണെന്ന് അവർ ആവർത്തിച്ചു. | |||
നൃത്തം സംഗീതം ഉപകരണ സംഗീതം തയ്യൽ ചിത്രകല കരകൗശല നിർമ്മാണം പാചകം ആയോധനകലകൾ മുതലായവ സ്കൂളുകളിൽ അഭ്യസിപ്പിക്കാൻ അവസരം ഉണ്ടാകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു വിദ്യാർത്ഥികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ സ്കൂളിനും ഇതിനായുള്ള അധ്യാപകരെയും പരിശീലകരെയും ഗവൺമെൻറ് നിയോഗിക്കണം എന്ന് അവർ പറഞ്ഞു. | |||
ഇംഗ്ലീഷ് അധ്യാപകർ എല്ലാ സ്കൂളിലും നിയമിക്കണം എന്നും എല്ലാ കുട്ടികൾക്കും സ്പെഷ്യലൈസ് ചെയ്ത അധ്യാപകരുടെ സേവനം ലഭ്യമാക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. | |||
പാഠപുസ്തകങ്ങളുടെ അച്ചടിയുടെ നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചിത്രങ്ങൾ കുറച്ചുകൂടി വ്യക്തമാവുകയും ചെയ്യണമെന്ന് കുട്ടികൾ പറയുകയുണ്ടായി. | |||
എല്ലാ കുട്ടികൾക്കും കായിക അധ്യാപകന്റെ സേവനം ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കായിക വിനോദങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും അവരെ നല്ല നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യണമെങ്കിൽ അംഗീകരിക്കപ്പെട്ട അധ്യാപകർ എല്ലാ സ്കൂളിലും ഉണ്ടാകേണ്ടതുണ്ട്. അതിനായി അടിയന്തരശ്രദ്ധ ഗവൺമെൻറ് എടുക്കേണ്ടതുണ്ടെന്ന് കുട്ടികൾ വളരെ ശക്തമായി ആവശ്യപ്പെട്ടു. | |||
ഐസിടി ഉപകരണങ്ങൾ യഥാസമയം നന്നാക്കുകയോ പുതിയ വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | |||
ഇത്രയും അഭിപ്രായങ്ങളാണ് ചർച്ചയിൽ രൂപപ്പെട്ടത്<gallery> | |||
പ്രമാണം:33027 curr7.jpg|രക്ഷിതാക്കളും അധ്യാപകരും സജീവ ചർച്ചയിൽ | പ്രമാണം:33027 curr7.jpg|രക്ഷിതാക്കളും അധ്യാപകരും സജീവ ചർച്ചയിൽ | ||
പ്രമാണം:33027 curr6.jpg|പി ടി എ പ്രസിഡണ്ട് ചർച്ചയിൽ പങ്കെടുത്തു | പ്രമാണം:33027 curr6.jpg|പി ടി എ പ്രസിഡണ്ട് ചർച്ചയിൽ പങ്കെടുത്തു |
21:21, 28 നവംബർ 2022-നു നിലവിലുള്ള രൂപം
ഫിഫാ ലോകകപ്പും മോഡൽ സ്കൂളും
ലോകകപ്പ് ഫുട്ബോൾ ആവേശം ഒട്ടു തന്നെ ചോരാതെ കുട്ടികൾ പ്രവചനമത്സരത്തിൽ പങ്കെടുക്കുന്നു. സ്പോർട്സിൽ അതീവതൽപരരായ കുട്ടികൾ സബ്‍ജില്ലാ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒരു ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറുടെ സേവനം ലഭ്യമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഈ കുട്ടികൾ.
-
ലോകകപ്പ് പ്രവചനമത്സരം
-
കുട്ടികൾ ആവേശത്തോടെ
പാഠ്യപദ്ധതി പരിഷ്കരണം - ചർച്ച - വിവിധ തലങ്ങളിൽ
17/ 11 /2022 ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ചർച്ച നടത്തുകയുണ്ടായി. കുട്ടികൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട തങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും, ആവശ്യങ്ങളും, അഭിപ്രായങ്ങളും അറിയിക്കുകയുണ്ടായി.
നിർദ്ദേശങ്ങൾ
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പ്രോഗ്രാമിംഗ് ഭാഷകളുടെ പഠനം കുറച്ചുകൂടി ഉൾപ്പെടുത്തണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു .എല്ലാ കുട്ടികൾക്കും ഹാർഡ്‌വെയർ ട്രെയിനിങ് ആവശ്യമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളിനും ലിറ്റിൽ കൈറ്റ്സ് പോലെയുള്ള പരിപാടികൾ നടത്തുകയും താല്പര്യമുള്ള എല്ലാ കുട്ടികൾക്കും അതിൻറെ സ്പെഷ്യൽ ട്രെയിനിങ് കൊടുക്കുകയും വേണമെന്ന് കുട്ടികൾ ശക്തമായി പറയുകയുണ്ടായി ...കുറച്ചു സ്കൂളുകളിൽ മാത്രം ഈ പരിപാടികൾ ഒതുക്കുന്നത് കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കാത്തതു കൊണ്ടാണെന്ന് അവർ ആവർത്തിച്ചു.
നൃത്തം സംഗീതം ഉപകരണ സംഗീതം തയ്യൽ ചിത്രകല കരകൗശല നിർമ്മാണം പാചകം ആയോധനകലകൾ മുതലായവ സ്കൂളുകളിൽ അഭ്യസിപ്പിക്കാൻ അവസരം ഉണ്ടാകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു വിദ്യാർത്ഥികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ സ്കൂളിനും ഇതിനായുള്ള അധ്യാപകരെയും പരിശീലകരെയും ഗവൺമെൻറ് നിയോഗിക്കണം എന്ന് അവർ പറഞ്ഞു.
ഇംഗ്ലീഷ് അധ്യാപകർ എല്ലാ സ്കൂളിലും നിയമിക്കണം എന്നും എല്ലാ കുട്ടികൾക്കും സ്പെഷ്യലൈസ് ചെയ്ത അധ്യാപകരുടെ സേവനം ലഭ്യമാക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങളുടെ അച്ചടിയുടെ നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചിത്രങ്ങൾ കുറച്ചുകൂടി വ്യക്തമാവുകയും ചെയ്യണമെന്ന് കുട്ടികൾ പറയുകയുണ്ടായി.
എല്ലാ കുട്ടികൾക്കും കായിക അധ്യാപകന്റെ സേവനം ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കായിക വിനോദങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും അവരെ നല്ല നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യണമെങ്കിൽ അംഗീകരിക്കപ്പെട്ട അധ്യാപകർ എല്ലാ സ്കൂളിലും ഉണ്ടാകേണ്ടതുണ്ട്. അതിനായി അടിയന്തരശ്രദ്ധ ഗവൺമെൻറ് എടുക്കേണ്ടതുണ്ടെന്ന് കുട്ടികൾ വളരെ ശക്തമായി ആവശ്യപ്പെട്ടു.
ഐസിടി ഉപകരണങ്ങൾ യഥാസമയം നന്നാക്കുകയോ പുതിയ വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
ഇത്രയും അഭിപ്രായങ്ങളാണ് ചർച്ചയിൽ രൂപപ്പെട്ടത്
-
രക്ഷിതാക്കളും അധ്യാപകരും സജീവ ചർച്ചയിൽ
-
പി ടി എ പ്രസിഡണ്ട് ചർച്ചയിൽ പങ്കെടുത്തു
-
കുട്ടികൾക്ക് ചർച്ചാ വിഷയങ്ങൾ ശ്രീല ടീച്ചർ വ്യക്തമാക്കിക്കൊടുക്കുന്നു
-
പുതിയ പാഠ്യപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടുത്താം? - മനോജ് സാർ
-
ചർച്ച നയിക്കുന്നു - ജീമോൾ ടീച്ചർ
-
സാമൂഹിക സാംസ്കാരിക രംഗത്തെ എന്തൊക്കെ കാര്യങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ വേണം? - മനോജ് വി പോൾ സാർ
-
നിത്യജീവിതത്തിലെ ഗണിതക്രിയകൾ എളുപ്പമാക്കാൻ പാഠ്യപദ്ധതിയിൽ എന്തൊക്കെ ആവശ്യമാണ്? - ആശ ടീച്ചറും കുട്ടികളും
ഉപജില്ലാ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളിൽ നിന്നും
-
രവിശങ്കർ - സ്റ്റിൽ മോഡൽ
-
മാഹിൻ കെ - സ്റ്റിൽ മോഡൽ
-
-
-
-
-
അഫ്രീൻ : പെയിന്റിങ് യൂസിങ് വെജിറ്റബ്ൾസ്
-
-
റോൾ പ്ലേ മത്സരം
കായികം
-
ജാവ്ലിൻ ത്രോ യിൽ ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട, സ്കൂളിന്റെ അഭിമാനമായി മാറിയ സൗരവ് കെ എസ്
-
അളകസിങ്കം (Std 10) സബ്‍ജില്ലാ മത്സരത്തിൽ 200m മത്സരത്തിനിടെ
-
പൂജ ഡാങ്കി (Std 10) പെൺകുട്ടികളുടെ 200m ഉപജില്ലാ മത്സരത്തിൽ
-
ധനലക്ഷ്മി (Std 8) ഷോട്ട് പുട്ട് - ഉപജില്ലാ മത്സരത്തിനിടെ
-
അനീറ്റ (Std 8) ഷോട്ട് പുട്ട് - ഉപജില്ലാ മത്സരത്തിൽ
-
രവിശങ്കർ (Std 9) സബ്‍ജില്ലാ കായികമേളയിൽ 200m മത്സരത്തിൽ
-
സ്കൂൾ തല കായികമേള നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ
-
സ്കൂൾ തല കായികമേള നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ
-
സ്കൂൾ തല കായികമേള നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ
ലഹരിവിരുദ്ധ പരിപാടികൾ
ന്യുമാറ്റ്സ് നേട്ടം
ന്യുമാറ്റ്സ് ഗണിതപരിപോഷണപരിപാടിയിൽ സബ്‍ജില്ലയിൽ നിന്നും യോഗ്യത നേടിയ ഏഴാം തരം വിദ്യാർത്ഥിനി അൽഫോൻസാ ആന്റണിക്ക് അഭിനന്ദനങ്ങൾ!!!