"2017 - 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2017 --2018


പുതിയ പ്രവർത്തന വർഷത്തിന് ഒരുക്കമായി MAMLPS സ്കൂളിൻറെ അങ്കണം ഒരുങ്ങി. പ്രവേശനോത്സവത്തിന് നോടനുബന്ധിച്ച്  പ്ലക്കാർഡുകൾ, പോസ്റ്ററുകൾ വായന കാർഡുകൾ എന്നിവ കൊണ്ട് സ്കൂളും പരിസരവും അലങ്കരിച്ചു. ബഹു. മാനേജർ അച്ഛൻ,HM,PTA അംഗങ്ങൾ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു. തുടർന്ന് അക്ഷരദീപം പകർന്നു നൽകൽ, പഠനോപകരണങ്ങൾ, ബാഗ് എന്നിവയുടെ വിതരണവും നടന്നു. തുടർന്ന് ഒന്ന് പ്രവേശനോത്സവം വിലയിരുത്തുന്നതിനായി എസ് ആർ ജി മീറ്റിങ്ങുകൾ കൂടുകയും പരിസ്ഥിതി ദിനത്തിൻറെ മുന്നൊരുക്കം എങ്ങനെയെല്ലാം ആണെന്ന് എന്ന് ആസൂത്രണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും, റാലിയും, വൃക്ഷത്തൈ നടീലും, എന്നിവയെല്ലാം സ്കൂൾ അങ്കണത്തിൽ മനോഹരമായ രീതിയിൽ നടന്നു.
1 3 ക്ലാസ്സുകാരുടെ ക്ലാസ് പിടിഎ  യും, പാഠ പുസ്തക വിതരണവും നടത്തി. പി ടി എ യിൽ നിന്നും 4 കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
വായനവാരം ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. പുസ്തകവിതരണം ക്ലാസ് ലൈബ്രറി ഉദ്ഘാടനം എന്നിവ യും പുസ്തക പ്രദർശനവും നടത്തി. ഇൻറർ വെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തക വായിക്കാനുള്ള അവസരവും കൊടുത്തു. എല്ലാവരും വളരെ ഭംഗിയായി ആസ്വദിച്ചാണ് പുസ്തകങ്ങൾ വായി ചത്. കുട്ടികൾക്ക് അന്നേ ദിവസത്തെ സന്ദേശം നടത്താനായി ശ്രീ പൂച്ചാക്കൽ ലാലൻ വേദിയിൽ എത്തിയിരുന്നു. തുടർന്ന് പൊതുയോഗം HM അധ്യക്ഷതയിൽ നടന്നു. ശ്രീ സുനിലിനെ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. എല്ലാവരും യോഗത്തിൽ പങ്കെടുത്തു.
തുടർന്ന് മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ കുട്ടികൾക്കായി ക്ലാസ്സ് എടുത്തു.
നമ്മുടെ സ്കൂളിന് ബ്ലോക്ക് തലത്തിൽ കൃഷിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. വളരെ സന്തോഷകരമായ ദിനമായിരുന്നു അത്. തുടർന്ന് പഞ്ചായത്ത് തല വിത്തുവിതരണം എംഎൽഎ ശ്രീ ആരിഫ് ആണ് വിത്ത് വിതരണം ഉദ്ഘാടനം ചെയ്യാനായി സ്കൂളിലെത്തിയത് .
മാതൃസംഗമവും അമ്മമാർക്കുള്ള ബോധവൽ ബോധവൽക്കരണ ക്ലാസ്സുകളും സ്കൂളിൽ നടത്തുകയുണ്ടായി. വിഷയം സൈബർ കുറ്റകൃത്യങ്ങളും അതിൽ നിന്ന് എങ്ങനെ കുട്ടികളെ രക്ഷിക്കാം എന്നതുമായിരുന്നു . എല്ലാ രക്ഷകർത്താക്കളും വളരെ താല്പര്യത്തോടെ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണം വളരെ മനോഹരമായി ആയി അലങ്കരിക്കുകയും, കുട്ടികൾ കൊണ്ടുവന്ന അന്ന് പ്ലക്കാർഡുകളും , പോസ്റ്ററുകളും പ്രദർശിപ്പിച്ചു. സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു.
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ഒരു പ്രത്യേക അസംബ്ലി സ്കൂളിൽ നടത്തുകയുണ്ടായി. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ അസംബ്ലിയിൽ പങ്കെടുത്തു. സ്കൂളിലെ കുട്ടി കർഷകനായ നിശാൽ കൃഷ്ണയെ ആദരിക്കുകയും ചെയ്തു.
ഗണിത ശാസ്ത്രമേളയിൽ ശാസ്ത്ര ശേഖരണത്തിന് രണ്ടാം സ്ഥാനവും നമ്മുടെ സ്കൂൾ നേടുകയുണ്ടായി. മലയാള മനോരമ നടത്തുന്ന നല്ലപാഠം പ്രവർത്തനത്തിന് full A+നേടാൻ കഴിഞ്ഞു. അത് അഭിമാനാർഹമായ നിമിഷമായിരുന്നു.
Twinning programme സ്കൂളിൽ വളരെ മനോഹരമായ രീതിയിൽ നടന്നു. പട്ടം ലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികളാണ് നമ്മുടെ സ്കൂൾ അങ്കണത്തിലേക്ക് ഓടിയെത്തിയത്. സ്കൂളും പരിസരവും അവരെ എതിരേൽക്കാൻ ഒരുങ്ങി.
രാഷ്ട്രദീപിക ജൈവ നന്മ അവാർഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. വളരെ അഭിമാനാർഹമായ ഒരു അവാർഡ് ആയിരുന്നു പാണാവള്ളി എം എ എൽ പി സ്കൂളിന് ലഭിച്ചത് . മാർച്ച് മാസത്തിൽ  മധ്യവേനലവധിയായി സ്കൂൾ അടച്ചു.

13:35, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=2017_-_2018&oldid=1791619" എന്ന താളിൽനിന്ന് ശേഖരിച്ചത്