"എസ് വി എച്ച് എസ് പാണ്ടനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഡോക്ടർ.മഹേഷ് യു പിള്ള)
(ഡോക്ടർ.മഹേഷ് യു പിള്ള)
 
വരി 8: വരി 8:




അരുൺ ചന്തു (സംവിധായകൻ )                             ഡോക്ടർ.മഹേഷ് യു പിള്ള
അരുൺ ചന്തു (സംവിധായകൻ )

21:50, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
36040

ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ  നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ചെങ്ങന്നൂർ,മാന്നാർ, തിരുവല്ല തുടങ്ങിയ പട്ടണ പ്രദേശങ്ങളിലെ സ്കൂളുകളെ ആശ്രയിക്കണമായിരുന്നു. ഇത് സാധാരണക്കാരായ ഈ പ്രദേശത്തെ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കി.ഈ ദു:സ്ഥിതിക്ക്  ശാശ്വത പരിഹാരം കാണുന്നതിന്  മിത്രമഠത്തിൽ  ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ തയ്യാറായി മുന്നോട്ടു വരികയും ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിക്കുകയും ചെയ്തു. മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ആർ വേലായുധൻപിള്ള ആയിരുന്നു. 1950 ഈ വിദ്യാലയം ശ്രീ മിത്രസദനം ഹൈസ്കൂളായി (എസ് എം എച്ച് എസ്)ഉയർത്തുകയും ചെയ്തു ശ്രീ പി.എൻ. രാമൻപിള്ള ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. ബ്രഹ്മശ്രീ വാസുദേവഭട്ടതിരി തന്നെ സ്കൂൾ മാനേജരായി തുടർന്നു.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ക്ലാസ് ഡിവിഷനുകൾ അതിന് അനുസരിച്ച് ഉയരുകയും ചെയ്തു. പുതിയ കെട്ടിടങ്ങൾ പണിതുയർത്തി.മാനേജരുടെ ചുമതല ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അദ്ദേഹത്തിൻറെ മകനായ ശ്രീരാമചന്ദ്ര ഭട്ടതിരിക്ക് കൈമാറി. പിന്നീട്  മഞ്ചനാ മഠം ശ്രീ നരേന്ദ്രൻ നായർ അവർകൾ അദ്ധ്യക്ഷനായും വെളിയത്ത് ശ്രീ വി.എസ്. ഉണ്ണികൃഷ്ണപിള്ള അവർകൾ സെക്രട്ടറിയായും ശ്രീമാൻമാർ കെ.പി കൃഷ്ണൻ നായർ പാലാഴി, എം വാസുദേവൻനായർ ലക്ഷ്മി മന്ദിരം ,കെ.നാരായണപിള്ള കണ്ണങ്കര, വി.ജി.ഗോപാലപ്പണിക്കർ വന്മഴി, പി.കെ.പുരുഷോത്തമൻ ഉണ്ണിത്താൻ ശാരദാലയം എന്നിവർ അംഗങ്ങളുമായ സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (പാണ്ടനാട്) സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം  സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുന്നതിന് സൊസൈറ്റി തീരുമാനിക്കുകയും അതിനുള്ള അംഗീകാരം വിദ്യാഭ്യാസ വകുപ്പിൽ നിന്നും നേടുകയും ചെയ്തു. മാനേജ്മെന്റിന്റെ കീഴിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഗവൺമെൻറ് അംഗീകൃതം) ആരംഭിക്കുന്നതിനും സാധിച്ചു. തുടർപഠനത്തിനായി ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾക്ക് അനുമതി വാങ്ങുകയും അങ്ങനെ വിദ്യാലയത്തിന്റെ പഠന നിലവാരം ഉയർത്തുന്നതിനും സമീപ വിദ്യാലയങ്ങളെ അപേക്ഷിച്ച് ഉയർന്ന വിജയശതമാനം എസ്.എസ്.എൽ.സി പരീക്ഷയിൽ നേടുന്നതിനും സാധ്യമാവുകയും ചെയ്തു.2014 ൽ നമ്മുടെ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ  വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.

പൂർവ്വ വിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ.മഹേഷ് യു  പിള്ള


അരുൺ ചന്തു (സംവിധായകൻ )