"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35006 (സംവാദം | സംഭാവനകൾ)
No edit summary
35006 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u><big>സ്ക്കുൾ പത്രം    - ഉഷസ്സ്</big></u>'''
== '''<u><big>സ്ക്കുൾ പത്രം    - ഉഷസ്സ്</big></u>''' ==
      '''  പ്രകൃതിയിലുടനീളം'''
'''  പ്രകൃതിയിലുടനീളം'''


''' ജൂൺ 5 '''
''' ജൂൺ 5 '''
വരി 25: വരി 25:
![[പ്രമാണം:OPPANA.JPG|thumb|STATE YOUTH FESTIVAL A GRADE FOR OPPANA]]
![[പ്രമാണം:OPPANA.JPG|thumb|STATE YOUTH FESTIVAL A GRADE FOR OPPANA]]
|}
|}
'''<u><big>2021-22 അദ്ധ്യയന വർഷത്തെ വിശേഷങ്ങളുമായി കുട്ടികൾ ഒരുക്കിയ സ്കൂൾ പത്രം</big></u>'''


'''വിദ്യ തേടി വിദ്യാലയത്തിലേക്ക്'''
== '''<u><big>2021-22 അദ്ധ്യയന വർഷത്തെ വിശേഷങ്ങളുമായി കുട്ടികൾ ഒരുക്കിയ സ്കൂൾ പത്രം</big></u>''' ==
'''<big>വിദ്യ തേടി വിദ്യാലയത്തിലേക്ക്</big>'''


'''ആലപ്പുഴ'''  
'''ആലപ്പുഴ'''  


'''ജൂൺ 2'''
'''ജൂൺ 1'''


'''കോവിഡിന്റെ അതിവ്യാപന സാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം രാവിലെ പത്ത് മണി മുതൽ ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ദിൽജീന ഈശ്വരപ്രാർത്ഥന ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ജിൻസി ടീച്ചർ തയ്യാറാക്കിയ സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി സി. എസ്. സ്കൂളിന്റെ സാരഥ്യം വഹിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നിയോഗിക്കപ്പെട്ട സിസ്റ്റർ മിനി ചെറുമനത്തിനെ സ്വാഗതം ചെയ്യുകയും സ്കൂളിനെ കൂടുതൽ കൂടുതൽ ഉയരത്തിലെത്താൻ നേതൃത്വം നൽകിയ മുൻ പ്രഥമാധ്യാപിക സിസ്റ്റർ മേഴ്സി തോമസിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് നോബിൾ സാറിനെയും സ്കൂൾ മാനേജരായ സിസ്റ്റർ ആനീ മാത്യുവിനെയും ശ്രീ. ലാലു മലയിലിനെയും വാർഡ് കൗൺസിലർ റീഗോ രാജുവിനെയും എട്ടാം തരം വിദ്യാർത്ഥിനി ഹൈഫാ സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറായ ശ്രീ. ലാലു മലയിൽ കുട്ടികൾക്ക് ജീവിതവിജയം നേടുന്നതിനായ് വേണ്ട ഉപദേശനിർദേശങ്ങളും ഉത്തേജനവും പകർന്നു. സിസ്റ്റർ എലിസബത്തും സിസ്റ്റർ ജോസഫൈൻ നാഥനും കുട്ടികൾക്ക് ആശംസകളറിയിച്ചു. ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് അനുഗ്രഹം നൽകി. വിദ്യാർത്ഥിനിയായ ഹെയ്ദിയുടെ കൃതജ്ഞതയോടെ [https://youtu.be/HfJJa784gtg പ്രവേശനോത്സവം] സമാപിച്ചു.'''
'''കോവിഡിന്റെ അതിവ്യാപന സാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ [https://youtu.be/il5-Hm03q4w പ്രവേശനോത്സവം] രാവിലെ പത്ത് മണി മുതൽ ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ദിൽജീന ഈശ്വരപ്രാർത്ഥന ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ജിൻസി ടീച്ചർ തയ്യാറാക്കിയ സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി സി. എസ്. സ്കൂളിന്റെ സാരഥ്യം വഹിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നിയോഗിക്കപ്പെട്ട സിസ്റ്റർ മിനി ചെറുമനത്തിനെ സ്വാഗതം ചെയ്യുകയും സ്കൂളിനെ കൂടുതൽ കൂടുതൽ ഉയരത്തിലെത്താൻ നേതൃത്വം നൽകിയ മുൻ പ്രഥമാധ്യാപിക സിസ്റ്റർ മേഴ്സി തോമസിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് നോബിൾ സാറിനെയും സ്കൂൾ മാനേജരായ സിസ്റ്റർ ആനീ മാത്യുവിനെയും ശ്രീ. ലാലു മലയിലിനെയും വാർഡ് കൗൺസിലർ റീഗോ രാജുവിനെയും എട്ടാം തരം വിദ്യാർത്ഥിനി ഹൈഫാ സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറായ ശ്രീ. ലാലു മലയിൽ കുട്ടികൾക്ക് ജീവിതവിജയം നേടുന്നതിനായ് വേണ്ട ഉപദേശനിർദേശങ്ങളും ഉത്തേജനവും പകർന്നു. സിസ്റ്റർ എലിസബത്തും സിസ്റ്റർ ജോസഫൈൻ നാഥനും കുട്ടികൾക്ക് ആശംസകളറിയിച്ചു. ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് അനുഗ്രഹം നൽകി. വിദ്യാർത്ഥിനിയായ ഹെയ്ദിയുടെ കൃതജ്ഞതയോടെ [https://youtu.be/HfJJa784gtg പ്രവേശനോത്സവം] സമാപിച്ചു.'''
{| class="wikitable"
{| class="wikitable"
|+
|+
വരി 40: വരി 40:
![[പ്രമാണം:35006 pravesa3.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:35006 pravesa3.png|നടുവിൽ|ലഘുചിത്രം]]
|}
|}
'''<big>ഓൺലൈനിൽ  ഓഫ്ആയവർ</big>'''
'''ആലപ്പുഴ: ഇന്ന്  ജൂൺ 15 , സെൻറ് ജോസഫ് സ്കൂളിലെ മിടുക്കികൾ  വയോജന പീഡന വിരുദ്ധ ദിനം ആചരിക്കുന്നു. മുത്തശ്ശി കഥകൾ കേട്ടും  രസിച്ചും വളർന്ന  ഒരു തലമുറ ഉണ്ടായിരുന്നു , എന്നാൽ  ഇന്ന് മുത്തശ്ശി കഥകൾ  കേൾക്കാൻ കുട്ടികൾക്ക്  നേരമില്ല . കേൾക്കണമെങ്കിൽ തന്നെ  എല്ലാം  ഓൺലൈനിൽ ലഭിക്കുമല്ലോ ! ലോകം മുഴുവൻ ഓൺലൈൻ ആയപ്പോൾ  അതിനോട്  '''
'''  പൊരുത്തപ്പെടാൻ കഴിയാത്ത ചില ആത്മാക്കൾ എങ്കിലും  കാണും നമ്മുടെയൊക്കെ വീട്ടിൽ എന്നാൽ  ഓൺലൈനിൽ എത്തിയവരാണ് ആണ് ഭൂരിഭാഗവും .'''
'''          ഇന്ന് അവർക്കായുള്ള ഉള്ള ഈ ദിനത്തിൽ  കുട്ടികൾ  പ്രതിജ്ഞ എടുക്കുകയാണ് അവരെ  സംരക്ഷിക്കാമെന്ന്. ഇന്നൊരു ദിവസം മുഴുവൻ കുട്ടികൾ അവരുമായി ചെലവഴിക്കുകയാണ്, കളിച്ചും രസിച്ചും ഒക്കെ. മുത്തശ്ശിയും മുത്തശ്ശനും ആയി നിൽക്കുന്ന ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ ഇതോടെ എത്തി , പൂക്കളും കാർഡുകളും നല്കി കുട്ടികൾ അവരെ ആദരിക്കുന്നു.'''
{| class="wikitable"
|+
![[പ്രമാണം:35006 old1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:35006 old2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:35006 old3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
!
|}
5/6/2021
ആലപ്പുഴ
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിവിധതരം പരിപാടികൾ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക യായിരുന്നു ഈ പരിപാടികളുടെ ലക്ഷ്യം. കൊറോണ കാരണം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓൺലൈനായി തന്നെ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കൂടാതെ പുതു പ്രതീക്ഷയോടെ തൈ നടുന്ന ദൃശ്യങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. പുതു മനസ്സോടെ ഏവരും പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നു. എല്ലാവരും അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. എല്ലാ കുട്ടികളിലും  പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സെന്റ് ജോസഫ്സ് സ്കൂളിന് സാധിച്ചു. മനോഹരമായ ദൃശ്യ വിരുന്നാണ് സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികൾ കാഴ്ചവെച്ചത്.
30/1/2022
ആലപ്പുഴ
രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യം.  സ്വന്തം ജീവിതം പോലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മഹാനാണ് നമ്മുടെ [https://youtu.be/iyeoCtDaxTs ഗാന്ധിജി]. സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കഡറിയിലെ കുട്ടികൾ അദ്ദേഹത്തിന് നൽകിയ ആദരം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം ഏവരും അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ഗാന്ധിജിയുടെ സ്മരണദിനത്തിൽ അദ്ദേഹത്തിന്റെ ജീവിത സന്ദേശം പങ്കുവെച്ച് സെന്റ് ജോസഫ്സിലെ ഓരോ കുട്ടികളും. ഗാന്ധിജി എന്ന വ്യക്തി ഏവർക്കും  നല്ല ഒരു മാതൃകയാണ്. അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹം  പറഞ്ഞ വചനങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പാലിക്കണം. അദ്ദേഹത്തിനെ പോലെ  നല്ല പൗരന്മാരാകാൻ നാം ശ്രമിക്കണം. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കണം. അദേഹത്തിന്റെ സന്ദേശങ്ങൾ നമ്മുടെജീവിതത്തിൽ പ്രാവർത്തികമാക്കണം. ഗാന്ധിജി എന്ന ധീരനായ നേതാവ് ഓരോ മനുഷ്യന്റെ  ഹൃദയത്തിലൂടെ എന്നും ജീവിക്കും.
'''<big>വർണ്ണമഴ കാഴ്ചകളുടെ പെരുമഴ</big>'''
'''<big>ജോസഫൈൻ അദ്ധ്യാപകദിനം.</big>'''
'''ആലപ്പുഴ :- ഓൺലൈനിലൂടെ വർണ്ണമഴ കാഴ്ചകളുമായി ഒരു [https://youtube.com/shorts/F49GNr7J8RE?feature=share അധ്യാപകദിനം] സെന്റ് ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴ സ്കൂളിൽ.കോവിഡ് മൂലം കേരളത്തിൽ അധ്യാന വർഷം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനം മൊബൈൽഫോണിലൂടെ ആചരിച്ച വിജയം കൈവരിച്ചിരിക്കുകയാണ് ജോസഫൈൻ താരങ്ങൾ. ക്ലാസ് ഗ്രൂപ്പുകളിലൂടെ മറ്റും നിരവധി സാമൂഹിക മാധ്യമത്തിലൂടെയും വർണ്ണങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചു. അധ്യാപകരെ ആദരിക്കാനും അവരുടെ മികവിനായി ഗൂഗിൾ മിറ്റിലൂടെയും ആഘോഷം ഗംഭീരമാക്കി. വിവിധ നിറത്തിലും രൂപത്തിലുള്ള എല്ലാവരുടെയും മനംമയക്കുന്ന ആശംസകാർഡുകൾ, പൂക്കൾ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ തുടങ്ങിയ നിരവധി കാഴ്ചകൾ ഗ്രൂപ്പുകളിലൂടെ മിന്നിത്തിളങ്ങി. ആദ്യ ഗുരുവായ മാതാപിതാക്കളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടും അവരുടെ മനസ്സിനെ സന്തോഷഭരിതമാക്കി ജോസഫൈൻ കുരുന്നുകൾ.'''
[[പ്രമാണം:35006 TEACHER.png|നടുവിൽ|ലഘുചിത്രം|145x145ബിന്ദു]]
'''<big>കോവിഡിനെ പേടിക്കാതെ കലാമത്സരങ്ങൾ</big>'''
'''ആലപ്പുഴ'''
'''ആഗസ്റ്റ് 18'''
'''വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനയെ ഉണർത്തുവാനായി സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന, നാടൻപാട്ട്, അഭിനയം എന്നീ ഇനങ്ങളിൽ ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു. 'കോവിഡ് കാലത്തെ ആശുപത്രി' എന്നതായിരുന്നു ചിത്രരചനയുടെ വിഷയം. പാഠപുസ്തകത്തിലേയോ മറ്റ് സാഹിത്യകൃതികളിലേയോ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിക്കുക എന്നതാണ് അഭിനയമത്സരത്തിന്റെ രീതി. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള നാടൻപാട്ട് മത്സരമാണ് മറ്റൊരിനം. വിദ്യാർത്ഥികൾ രാത്രി എട്ട് മണിക്ക് മുമ്പായി അതാത് മലയാളം അധ്യാപകർക്ക് അവരുടെ സൃഷ്ടികൾ അയച്ചുകൊടുത്തു. പത്ത് എ.യിലെ ഹരിത മാധവി നാടൻപാട്ടിനും ഒൻപത് ഡി.യിലെ ലിബ അസ്‌ലാം ചിത്രരചനയ്ക്കും പത്ത് എ.യിലെ തന്നെ ശിൽപാ ഏകാഭിനയത്തിനും ഒന്നാം സ്ഥാനം നേടി. കോവിഡ് കാലത്ത് കുട്ടികൾക്ക് തങ്ങളുടെ കലാവാസനകൾ പുറത്തെടുക്കാൻ സാധിക്കുന്ന ഒരവസരമായിരുന്നു ഇത്. [https://youtu.be/C-WG8dNYCjA മുൻ കാലങ്ങളി]ലെപോലെതന്നെ മത്സരാർത്ഥികൾക്കും കാണികൾക്കും ആവേശം പകരുന്നതായിരുന്നു മത്സരങ്ങൾ.'''
{| class="wikitable"
|+
![[പ്രമാണം:35006 pravesa3.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:35006 k2.png|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
![[പ്രമാണം:35006 k3.png|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]]
|}
'''<big>[https://youtu.be/9X4cdrhZ1aM ഗാന്ധിജയന്തി ആഘോഷം]:</big>'''
         '''ഒക്ടോബർ 2, അഹിംസാവ്രത മാർഗ്ഗത്തിന്റെ    കരുത്ത് ലോകത്തെ അത്ഭുതപ്പെടുത്തും വിധം സാക്ഷ്യപ്പെടുത്തിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഇന്നേദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഈ ദിവസത്തിൽ മഹാത്മാഗാന്ധിയുടെ ഓർമകളുണർത്തി ആലപ്പുഴ സെന്റ് ജോസഫ് ജി എച്ച് എസ് സ്കൂളിൽ ഓൺലൈനായി വിവിധ പരിപാടികൾ നടത്തുകയുണ്ടായി. എട്ടാം ക്ലാസ് എ ഡിഷനിൽ പഠിക്കുന്ന മുഫീദ അഹമ്മദ് എന്ന കുട്ടി ഗാന്ധിജിയുടെ ജീവിതം, സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്ക്, ഗാന്ധിയൻ മൂല്യങ്ങൾ, ഗാന്ധിജയന്തി ദിനം എന്നിവ പ്രസംഗിക്കുകയുണ്ടായി. കൂടാതെ ഒട്ടേറെ പരിപാടികൾ നടത്തുകയും ചെയ്തു'''
'''<big>ഓൺലൈൻ റിപ്പബ്ളിക് ദിനാഘോഷം</big>'''
   '''ആലപ്പുഴ:    കോവിഡിൻ്റെ അധിവ്യാപനസാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെൻ്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.'''
'''          2022 ജനുവരി 26 ഇന്ത്യയുടെ 73 മത്തെ റിപ്പബ്ലിക് ദിനമാണ്. ഓരോ'''
'''ഭാരതിയനും അഭിമാനം കൊണ്ടും രാജ്യസ്നേഹം കൊണ്ടും നിറയുന്ന ദിനമാണ് റിപ്പബ്ലിക് ദിനം.ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻ്റെ ഓർമ്മയ്ക്കായാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്നീ സന്ദേശങ്ങൾ നൽകുന്ന പ്രസംഗങ്ങളും, ഗാനങ്ങളും വിദ്യാർത്ഥിനികൾ ഓൺലൈനിലൂടെ പങ്കുവെക്കുകയുണ്ടായി.'''
'''<big>'സക്സസ് കാർണിവൽ'</big>'''
'''പച്ച പുൽ പുറങ്ങളിൽ നിന്നും സമാധാന ആശംസകൾ.'''
'''പച്ച പുൽ പുറങ്ങളിൽ നിന്നും സമാധാന ആശംസകളുമായി വിജയ  കാർണിവൽ എത്തുന്നു.എസ്എസ്എൽസി പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കുവാൻ വിജയ  കാർണിവൽ ഒരുക്കുന്ന ഓൺലൈൻ പഠന ശൃംഖല. കോഴ്സ് നയിക്കുന്നത് ശ്രീ ബോബി ചെല്ലാനം ആണ്. എല്ലാ ഞായറാഴ്ചയും 7:50 മുതൽ 9 മണി വരെയുള്ള  ഓൺലൈൻ ക്ലാസ്സ് ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നതിനാൽ കുട്ടികൾ എല്ലാദിവസവും പങ്കെടുക്കുക. കോഴ്സ് കാലാവധി ആറുമാസം. രജിസ്ട്രേഷൻ അവസാന തീയതി 2021 ഓഗസ്റ്റ് 31. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.'''
   
'''<big>'വി സാംബശിവൻ അനുസ്മരണദിനം'</big>'''
<small>'''സെൻറ് ജോസഫ് ജി എച്ച് എസ് ൽ അനുസ്മരണദിനം ആചരിച്ചു.'''</small>
<small>'''കഥാപ്രസംഗം എന്ന ജനകീയ കലയുടെ മർമ്മം അറിഞ്ഞ അതുല്യപ്രതിഭ ശ്രീ സാംബശിവൻറെ ജന്മദിനം ജൂലൈ നാലാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സെൻറ് ജോസഫ് ജിഎച്ച്എസ്എസ്ൽ  കൊണ്ടാടി. കോവിഡ് കാലത്ത് കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ നടത്തിയ ഓൺലൈൻ പരിപാടികൾ വളരെ ഹൃദ്യമായിരുന്നു. അധ്യക്ഷ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ചെറുമനത്ത്  സമ്മാനദാനം നിർവഹിച്ചു.'''</small>
'''<big>സർ അലക്സാണ്ടർ ഐ എ എസ് - ന് കാവ്യ പാരിതോഷികവുമായി  ജോസഫൈൻ താരങ്ങൾ</big>'''
'''ആലപ്പുഴ :- സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച സർ അലക്സാണ്ടറിന് കാവ്യ പാരിതോഷികം നൽകി ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴയിലെ വിദ്യാർഥികളും അധ്യാപകരും. ഫെബ്രുവരി 27 നാണ് ഈ സ്കൂളിന്റെ ചരിത്രമുഹൂർത്തത്തിൽ ഇതൊരു നാഴികകല്ലായി മാറിയത്. ബഹുമാനപ്പെട്ട അലക്സാണ്ടർ സാറും സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ മിനി ചെറുമനത്തും അധ്യാപകരും അനധ്യാപകരും എല്ലാവരും ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. സ്കൂളിലെ മലയാള അധ്യാപകരും ഒൻപതാം ക്ലാസുകാരിയായ കൃഷ്ണ ബി നാഥും ചേർന്ന് എഴുതി ഈണം നൽകിയ കാവ്യോപഹാരമാണ് സർ അലക്സാണ്ടർ IAS - ന് നൽകിയത്‌. ഈ കവിതയ്ക്ക് ഈണം നൽകിയ കൃഷ്ണ നാഥിനെ സർ അലക്‌സാണ്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.'''
{| class="wikitable"
|+
![[പ്രമാണം:35006 COL2.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു]]
![[പ്രമാണം:35006 COL1.jpg|നടുവിൽ|ലഘുചിത്രം|288x288ബിന്ദു]]
![[പ്രമാണം:35006 send1.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]]
|}
'''അകാലത്തിൽ പൊലിഞ്ഞ  പൊൻകിരണം :'''
'''       '''
'''            കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യപ്പെടുന്ന സരസ്വതി ക്ഷേത്രമായ സെന്റ് ജോസഫ് സ്  ജി. എച്ച് എസ് എസ് ഇൽ 6ാം ക്ലാസ്സിൽ പഠിക്കുന്ന ആവണി രതീഷ് എന്ന കൊച്ചു കൂട്ടുകാരി മാർച്ച്‌ 2 ന് രാത്രി 7.30 ന്  ഈ ലോകത്തെ വിട്ടുപിരിഞ്ഞു. വളരെ വേദനാജനകം ആയിരുന്നു ആവണിയുടെ വേർപാട് സെന്റ് ജോസഫ് സി ലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും. മനുഷ്യനെ കാർന്നു തിന്നുന്ന അപകടകാരിയായ ബ്രെയിൻ ട്യൂമർ ആയിരുന്നു മരണകാരണം.'''
[[പ്രമാണം:35006 avn.jpg|ലഘുചിത്രം|148x148ബിന്ദു]]
'''                  ആവണി യെ കുറിച്ച് പറയുമ്പോൾ അമ്മയുടെ കിലുക്കാംപെട്ടി, അച്ഛന്റെ പ്രിയപുത്രി, അനുജന്റെ ചേച്ചിയമ്മ, കൂട്ടുകാരുടെ പ്രിയസുഹൃത്ത്, അധ്യാപകരുടെ ഇഷ്ട വിദ്യാർത്ഥിനി അങ്ങനെയെല്ലാം ആയിരുന്നു. വിദ്യാലയ തിരുമുറ്റത്ത് എത്തുകയും സഹപാഠികളോട് കളിക്കാനും, ചിരിക്കാനും, പഠിക്കാനും അതിലേറെ മോഹിച്ചിരുന്നു ആ കുരുന്ന്, എന്നാൽ ചേതനയറ്റ ഒരു ശരീരത്തെ ആയിരുന്നു മാർച്ച് മൂന്നാം തീയതി രണ്ടുമണിക്ക് സ്കൂൾ ആഡിറ്റോറിയം ഏറ്റുവാങ്ങിയത്. പൊതുദർശനത്തിനായി സ്കൂൾ മാനേജ്മെന്റ് ക്രമീകരണങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ ഒരു നിമിഷം വിദ്യാലയത്തിലെ ഓരോ മൺതരികൾ പോലും ദുഃഖ സാഗരത്തിൽ മുങ്ങിത്താഴ്ന്നു. വളരെയേറെ വേദനാജനകവും അസഹനീയവും ആയിരുന്നു ആ നിമിഷം. ആവണിയുടെ ഭൗതികശരീരം ഏകദേശം 2. 40 നോട് കൂടി സ്കൂൾ മുറ്റത്ത് നിന്ന് യാത്രയായി.'''