"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മയിൽ‌പ്പീലി/ആത്മ ധൈര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(story)
 
 
വരി 1: വരി 1:
== ആത്മ ധൈര്യം ==
== ആത്മ ധൈര്യം ==
കലോത്സവ വേദിയുടെ പിന്നാമ്പുറത്ത് ചെസ്ററ്  നമ്പർ വിളിക്കുന്ന ആക്രോശവും കുട്ടികളുടെ ബഹളവും ഒച്ചയും ഒക്കെ മഞ്ജിമയുടെ ഹൃദയമിടിപ്പിന് വ്യതിയാനം ഉണ്ടാക്കി. തന്റെ   ചെസ്ററ് നമ്പർ ഒരിക്കലും വിളിക്കരുത് എന്ന മനോഭാവത്തോടെ നിൽക്കുന്നത് കണ്ട് അംബുജാക്ഷൻ സാർ അവളുടെ അടുത്തെത്തി. മുഖം വിളറി ഇരിക്കുന്നതിന് കാരണം തിരക്കി .തന്നെക്കുറിച്ച് സാർ എന്തു കരുതും എന്ന തോന്നൽ കാരണം അവൾ തലവേദനയാണെന്ന് പറഞ്ഞു .പക്ഷേ അംബുജാക്ഷൻ സാർ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. മറ്റുള്ളവരോട്  സൗമ്യമായി ഒരു കഥ പറയാൻ തുടങ്ങി. പണ്ട് സാറിന്റെ കുട്ടിക്കാലത്ത് സാറും തന്നെപ്പോലെ പഠിക്കാൻ മിടുക്കനായിരുന്നു എന്നാൽ എനിക്കും വേദി ഭയം കൂടുതൽ ഉള്ള കൂട്ടത്തിൽ ആയിരുന്നു തന്റെ അവസ്ഥ ഞാൻ എങ്ങനെ മനസ്സിലാക്കി എന്ന് ആയിരിക്കാം താൻ ആലോചിക്കുന്നത് തന്റെ ഇതേ പ്രായം കഴിഞ്ഞാണ് ഞാനും വന്നത് .മഞ്ജിമ സാറിൽ നിന്ന് കണ്ണുവെട്ടിച്ച് തന്റെ  ചെസ്ററ്  നമ്പർ വിളിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു .സാർ തന്റെ അനുഭവങ്ങൾ പറയുന്നത്  തുടർന്നു. പണ്ട് ഇതുപോലെ ഒരു കലോത്സവവേദിയിൽ ഞാനും പേടികൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അതിനിടയിൽ അച്ഛൻ ഒരു ചായ വാങ്ങി തരാൻ എന്നെ കടയിലേക്ക് കൊണ്ടുപോയി. ആ സമയത്താണ് ഞാൻ അവിടെ ഒരു കുട്ടിയെ കണ്ടത്. കീറിയ ഷർട്ടും ട്രൗസറും ഇട്ട് ഒരു ബാലൻ.എന്റെ  അത്രയും പ്രായമുണ്ടെന്നു അവനെ വീക്ഷിച്ചപ്പോൾ എനിക്ക് മനസ്സിലായി .അവൻ എന്താണ് ഗേറ്റിലൂടെ അകത്തേക്ക് നോക്കുന്നത് എന്ന് ഞാൻ നോക്കി ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു എന്താണ് ഇവിടെ നിൽക്കുന്നത് അവൻ മറുപടിയായി പറഞ്ഞ വാക്കുകൾ കുഞ്ഞായിരുന്നു അംബുജാക്ഷൻ സാറിനെ സങ്കടത്തിൽ ആഴ്ത്തി .അവൻ പറഞ്ഞത് ഇങ്ങനെയാണ് തനിക്കും ആ വേദിയിൽ കയറി ഒരു പാട്ട് പാടണം എന്നുണ്ട് പക്ഷേ ഞാൻ ഇതുവരെ സ്കൂളിൽ പോകാത്തതുകൊണ്ട് എനിക്ക് പാടാൻ പറ്റില്ല. അതു പറഞ്ഞപ്പോൾ അവൻ വിതുമ്പുന്നു ഉണ്ടായിരുന്നു ഇത് കേട്ട് അംബുജാക്ഷൻസാർ ആ കുട്ടിക്ക്‌ വേദിയിൽ കയറി പാടാൻ ഭയം ഇല്ലെങ്കിൽ തനിക്ക് എന്തുകൊണ്ട് പറ്റില്ല സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അവന് ആത്മാധൈര്യമുണ്ട് .തനിക്കും ധൈര്യം തരണേ എന്ന് പ്രാർത്ഥിച്ചു കുഞ്ഞു അംബുജാക്ഷൻ സാർ വേദിയിൽനിന്ന് പാടാൻ തുടങ്ങി .അവിടെ കൂടിയിരുന്ന എല്ലാവരും കൈയടിച്ചു. സാർ പറഞ്ഞു നിർത്തി എന്നിട്ട് തുടർന്നു ആ കുട്ടിയുടെ അന്നത്തെ ആഗ്രഹത്തിന്റെ ഒരു ശതമാനം മാത്രം നീ ഇവിടെ കാഴ്ച വച്ചാൽ ഇന്ന് നിന്റെ ദിവസമായിരിക്കും .അനൗൺസ്മെന്റ് വന്നു. 314 ഓൺ സ്റ്റേജ് .അവൾ ധൈര്യത്തോടെ വേദിയിലേയ്ക്ക് നടന്നു മഞ്ജിമയുടെ പാട്ട് കഴിഞ്ഞു കുട്ടികളും അധ്യാപകരും ഒരുപോലെ കയ്യടിച്ചു .തിരിച്ചുവന്ന് അവൾ അംബുജാക്ഷൻ സാറിനോട് ചോദിച്ചു .സാർ പിന്നെ ആ ബാലനെ കണ്ടിരുന്നോ സാർ മറുപടി പറഞ്ഞു ഇന്നത്തെ വിധി കർത്താക്കളിൽ ഒരാളായ രാജേശ്വരൻ സാറാണ് ആ ബാലൻ .ഇതുകേട്ട് മഞ്ജിമ സ്വയം മറന്നു നിന്നു.
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745859" എന്ന താളിൽനിന്ന് ശേഖരിച്ചത്